Author: News Desk

ഇസ്‌ലാമാബാദ്: തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. ലാഹോറിലെ സമാൻ പാർക്കിലുള്ള ഇമ്രാൻ ഖാന്‍റെ വസതിയിൽ പോലീസ് എത്തിയതായാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. സെഷൻസ് കോടതി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടിൽ കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇമ്രാൻ ഖാന്‍റെ വസതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ഇമ്രാന്‍റെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്‍റെ വസതിയിലെത്താൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏത് ശ്രമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്‍റ് ഫവാദ് ചൗധരി പറഞ്ഞു.

Read More

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 12 മുതൽ ജൂലൈ 31 വരെ. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ മൂന്നാണ്. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 1 മുതൽ 15 വരെ നടക്കും. രണ്ടാം സെമസ്റ്റർ ജനുവരി 15ന് ആരംഭിക്കും. 2024 മെയ് 1 മുതൽ 15 വരെയാണ് പരീക്ഷ. മെയ് 16 മുതൽ ജൂലൈ 15 വരെയാണ് വേനൽ അവധി.

Read More

കറികളിലും മറ്റും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഉത്തമ ഔഷധമാണെന്ന് ഗവേഷകർ. പല്ലുവേദന, പല്ലുകളിലെ കറ, കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഗ്രാമ്പൂ കടിച്ചുപിടിക്കുകയോ, അതിന്റെ ലേപനം പുരട്ടുകയോ ചെയ്യാറുണ്ട്. ഗ്രാമ്പൂ ഓയിലിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവക്ക്‌ വായിലെ കീടാണുക്കളെ ഇല്ലാതാക്കാൻ കഴിവുള്ളതിനാൽ വേദനക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം വായിലെ ദുർഗന്ധം, വായ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങളും ഇല്ലാതാകുന്നു. ആവി പിടിക്കുമ്പോൾ അതിലേക്ക് രണ്ട് ഗ്രാമ്പൂ ചേർക്കുന്നത് തലയിലും മറ്റും അടിഞ്ഞിരിക്കുന്ന കഫം ഇളക്കി കളയുന്നുവെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഒന്നോ രണ്ടോ ഗ്രാമ്പൂ വീതം നിത്യവും ഉപയോഗിക്കുന്നതാണ് നല്ലത്. സാവധാനം ചവച്ച് ഇതിന്റെ നീര് കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്താനും കഴിയും.

Read More

ന്യൂഡല്‍ഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിലയിൽ. ഫെബ്രുവരിയിൽ ഇന്ത്യ പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന ഇറാഖിൽ നിന്നും സൗദിയിൽ നിന്നും സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാണിത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്‍റെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് വരുന്നതെന്ന് ഊർജ്ജ, ചരക്ക് ഇറക്കുമതി നിരീക്ഷകനായ വോർട്ടെക്സ പറയുന്നു. റഷ്യ-യുക്രൈൻ സംഘർഷത്തിന് മുമ്പ് റഷ്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഒരു ശതമാനത്തിൽ താഴെയായിരുന്നു. ഇപ്പോഴത് 35 ശതമാനമാണ്. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇതോടെയാണ് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചതിനാൽ സൗദി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞു. നിലവിൽ ഇറാഖിൽ നിന്ന് പ്രതിദിനം 9,39,921…

Read More

തിരുവനന്തപുരം: നാളെ നടത്താനിരിക്കുന്ന ഐ.എം.എയുടെ പണിമുടക്കിന് പിന്തുണയുമായി സർക്കാർ ഡോക്ടർമാർ. സർക്കാർ ഡോക്ടർമാർ നാളെ അവധിയെടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും. നാളെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, എന്നിവ തടസ്സപ്പെടില്ല. കോഴിക്കോട് ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് സർക്കാർ പാലിക്കണമെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മർദ്ദനമേറ്റത്. സി.ടി സ്കാൻ റിപ്പോർട്ട് വൈകിപ്പിച്ചുവെന്നാരോപിച്ചാണ് മർദ്ദനം. ആശുപത്രി കൗണ്ടറിന്‍റെ ജനൽച്ചില്ലുകളും ചെടികളുടെ പാത്രങ്ങളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തിരുന്നു.

Read More

കന്യാകുമാരി: സാമൂഹ്യനീതിക്ക് വേണ്ടിയുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട തോൾശീലൈ സമരത്തിന്‍റെ (മാറുമറയ്ക്കൽ സമരം) 200-ാം വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിലിലെ നാഗരാജ തിടലിൽ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചടങ്ങിൽ പങ്കെടുക്കും. സി.പി.എം കന്യാകുമാരി ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിനാണ് പൊതുസമ്മേളനം. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

Read More

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കുകയും ചെയ്യും. അനധികൃതമായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് കൂടുതൽ ശൗചാലയങ്ങൾ ഒരുക്കുമെന്നും മേയർ പറഞ്ഞു. അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 300 ഓളം സൈനികരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. റെയിൽവേ നാല് സ്പെഷ്യൽ ട്രെയിനുകളും സജ്ജീകരിച്ചിട്ടുണ്ട്.

Read More

ചെന്നൈ: തമിഴ്നാട്ടിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ്‌. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം വളർത്തിയെന്നാരോപിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ സൈബർ വിഭാഗമാണ് അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രസ്താവനയിൽ അണ്ണാമലൈ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ പേരുകളും അദ്ദേഹം പരാമർശിച്ചു. തമിഴ്നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന വാർത്ത തെറ്റാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. തൊഴിലാളികളെ തമിഴ്നാട് സർക്കാരും ജനങ്ങളും സഹോദരങ്ങളെപ്പോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.

Read More

രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് പുതിയ യൂലു ഇ-ബൈക്കുകളുടെ പരമാവധി വേഗത. മോട്ടോറൈസ്ഡ് അല്ലാത്ത ഈ ബൈക്ക് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസോ ഹെൽമെറ്റോ ആവശ്യമില്ലെന്നാണ് റിപ്പോർട്ട്. യുലു മിറാക്കിൾ ജിആർ, യുലു ഡെക്സ് ജിആർ എന്നിവ ഹബ് മൗണ്ടഡ് മോട്ടോറുമായാണ് വരുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, സെന്‍റർ സ്റ്റാൻഡ് എന്നിവ ലഭിക്കും. 15 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ലഗേജ് കാരിയർ കമ്പനി ഡെക്സ് ജിആർഇ ഇ-ബൈക്കിൻ നൽകിയിട്ടുണ്ട്. ഫുൾ…

Read More

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും തമ്മിലുള്ള സഹോദരി-നഗര കരാർ ഒപ്പിടൽ ചടങ്ങ് നടന്നിരുന്നു. കൈലാസയെക്കുറിച്ച് അറിഞ്ഞയുടൻ നടപടി സ്വീകരിച്ചതായും ജനുവരി 18ന് കരാർ റദ്ദാക്കിയതായും നെവാർക്ക് സിറ്റി ഡിപ്പാർട്ട്മെന്‍റ് ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിൽ നടന്ന ചടങ്ങ് അടിസ്ഥാനരഹിതവും നിരർത്ഥകവുമായിരുന്നു. ഇത് ഖേദകരമാണ്. പരസ്പരബന്ധം, പിന്തുണ, പരസ്പര ബഹുമാനം എന്നിവയിലൂടെ വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി സഹകരിക്കാൻ നെവാർക്ക് നഗരം പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.

Read More