- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്
Author: News Desk
മേനോക്കിൽസ് ഫിലിംസിന്‍റെ ബാനറിൽ അനിൽ ടിവി നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് നടന്നു. ഏപ്രിൽ മാസത്തിൽ വരണ്ടുണങ്ങുന്ന ഒരു ഗ്രാമത്തിന്‍റെയും അവിടെ വറ്റാത്ത ഉറവയുള്ള കിണറിനെ ആശ്രയിക്കുന്ന ഒരു കൂട്ടം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം പറയുന്നത്. സന്തോഷിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ഫോക് ലോർ അവാർഡ് നേടിയ ‘മോപ്പാള’ എന്ന ചിത്രമാണ് ആദ്യത്തേത്. ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. വിനു കോളിച്ചാലിന്‍റെ സർക്കസിന് ശേഷം സുധീഷ് കുമാർ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശരൺ ശശിധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ . എഡിറ്റർ- ശ്യാം അമ്പാടി, മ്യൂസിക്- ബ്ലസ്സൻ തോമസ്, ചീഫ് അസോസിയേറ്റ്- രജിൽ കെയ്സി, കോസ്റ്റ്യൂം ഡിസൈൻ- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻ- രഞ്ജുരാജ് മാത്യു,…
മസ്കത്ത്: 33,536 തീർഥാടകർ ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി രജിസ്റ്റർ ചെയ്തതായി ഔഖാഫ് മതകാര്യ മന്ത്രാലയം. 3,606 പേർ വിദേശികളാണ്. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്. 5739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത്. 5,701 തീർത്ഥാടകരുള്ള മസ്കറ്റാണ് തൊട്ടടുത്ത സ്ഥാനത്ത്. ദാഹിറ (1704), അൽ വുസ്ത (240), ദോഫാർ (3277), മുസന്ദം (200), ബുറൈമി (485), വടക്കൻ ബാത്തിന (5016), തെക്കൻ ബത്തിന (3055), വടക്കൻ ശർഖിയ (3111), സതേൺ ശർഖിയ (2350) എന്നിവയാണ് മറ്റ് ഗവർണറേറ്റുകളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം. ഫെബ്രുവരി 21 മുതലാണ് ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അവസരം നൽകുക.
അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ ട്രെയിലർ പുറത്തിറങ്ങി. നർമ്മത്തിന് ഊന്നൽ നൽകുന്നതായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. നവാഗതനായ മാക്സ്‍വെല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിൻ സലിം, നഹാസ് എം ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമ, സംഗീതം പ്രകാശ് അലക്സ്, ചിത്രസംയോജനം നൗഫൽ അബ്ദുള്ള, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം മൃദുല മുരളി, മേക്കപ്പ് മീര മാക്സ്, സൗണ്ട് ഇഫക്റ്റ്സ് അരുൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ സജി പുതുപ്പള്ളി, സൗണ്ട് മിക്സിംഗ് അജിത് എബ്രഹാം ജോർജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ എസ്തപ്പൻ, ചീഫ് അസോസിയേറ്റ് പ്രൊഡക്ട് കോർഡിനേറ്റർ ഫർഹാൻ സുൽത്താൻ അസീസ്. പി.ആർ.ഒ വാഴൂർ ജോസ്, സ്റ്റുഡിയോ ലാൽ മീഡിയ, ഡിസൈൻസ് അതുൽ കോൾഡ് ബ്രൂ, സംവിധാനം നിഖിൽ എം.തോമസ്, നീതു മാത്യു, ഡാരിൻ…
കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴാം ക്ലാസ് വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണുരാജ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികളും ഡേ കെയറുകളും അടച്ചിടും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർ ഇന്ന് വീടുകളിൽ തന്നെ തുടരണമെന്ന് കളക്ടർ ഡോ. രേണുരാജിന്‍റെ നിർദ്ദേശവും ഉണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ അവശ്യമല്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ഓക്സിജൻ കിയോസ്ക് തുറക്കും.…
ജിദ്ദ: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒമർ ബിൻ അബ്ദുല്ലയുടെയും ഔദ്യോഗിക ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധശിക്ഷ നടപ്പിലാക്കി. എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷയും നടപ്പിലാക്കി. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പ്രതികൾ വിശ്വസിക്കുന്നതായും തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് ആയുധ പരിശീലനം നടത്തിയതായും കണ്ടെത്തിയിരുന്നു.
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ സ്‌കോറുമായി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. ക്യാപ്റ്റൻ മെഗ് ലാനിങ്, ഷെഫാലി വർമ എന്നിവർ അർധസെഞ്ച്വറി നേടി. 45 പന്തിൽ 84 റൺസെടുത്ത ഷഫാലിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. 10 ഫോറുകളും 4 സിക്സറുകളുമാണ് ഷെഫാലി അടിച്ചെടുത്തത്. മെഗ് ലാനിങ് 43 പന്തിൽ 72 റൺസെടുത്തു. മരിസാന കേപ് (17 പന്തിൽ 39), ജെമൈമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരാണ് ഡൽഹിയുടെ മറ്റ് പ്രധാന സ്കോറർമാർ. ഏഴ് വനിതാ താരങ്ങൾ ബാംഗ്ലൂരിനായി പന്തെറിഞ്ഞപ്പോൾ മേഗൻ ഷൂട്ട് ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തു.
മഡോണി അശ്വിൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാവീരൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിർമ്മാതാവ് അരുൺ വിശ്വയാണ് ഹ്രസ്വ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശിവകാർത്തികേയന്‍റെ ചിത്രത്തിന്‍റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. വിധു അയ്യണ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകൾ അദിതി ശങ്കറാണ് ചിത്രത്തിലെ നായിക. ‘പ്രിൻസ്’ ആയിരുന്നു ശിവകാർത്തികേയന്‍റെ അവസാന ചിത്രം. അനുദീപ് കെ.വിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ചിത്രം നിർമ്മിച്ചത്. വിദേശവനിതയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷമാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്.
തിരുവനന്തപുരം: കർണാടകയിലെ ലോകായുക്ത ഭരണകക്ഷി എം.എൽ.എയുടെ വീട്ടിൽ റെയ്ഡ് നടത്തി കോടികൾ വിലമതിക്കുന്ന കൈക്കൂലി പണം പിടിച്ചെടുത്തപ്പോൾ പിണറായി സർക്കാർ വന്ധ്യംകരിച്ച കേരളത്തിലെ ലോകായുക്ത ഒരു കാഴ്ചയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിടുമ്പോഴും വിധി പറയാൻ ലോകായുക്ത തയ്യാറായിട്ടില്ല. വാദം പൂർത്തിയാക്കി ആറ് മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കേരള ലോകായുക്തയ്ക്ക് ബാധകമല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരൻ്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷവും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ. കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്ക് പുറമെ സ്വര്‍ണ, വാഹനവായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയൻ്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷവും അനുവദിച്ചു എന്നിവയാണ് ലോകായുക്തയ്ക്കെതിരെയുള്ള ആരോപണം. രോഗങ്ങൾ, അപകടങ്ങൾ,…
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ മുടി വളർത്തില്ലെന്ന് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി ജാമ്യം ലഭിച്ചയുടൻ തല മുണ്ഡനം ചെയ്യുകയും മമതയ്ക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തുകയും ആയിരുന്നു. ബംഗാളിലെ നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാഗ്ചിയുടെ ശപഥം. “തല മുണ്ഡനം ചെയ്യുന്നത് എന്‍റെ പ്രതിഷേധത്തിന്‍റെ അടയാളമാണ്. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ ഞാൻ തലയിൽ മുടി വളർത്തില്ല,” ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയോട് മമത മനസ്താപം പ്രകടിപ്പിച്ചാൽ അവരോടു മാപ്പു ചോദിക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കൗസ്തവ് ബാഗ്ചിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസും സി.പി.എമ്മും രംഗത്തെത്തിയിരുന്നു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ജേഴ്സി സമ്മാനിച്ച് പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എസി മിലാൻ ഭാരവാഹികൾ. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എ.സി മിലാൻ കളിക്കാർ ഒപ്പിട്ട ‘പിണറായി,’ഒന്ന്’ എന്നെഴുതിയ ജേഴ്സിയാണ് അദ്ദേഹത്തിന് നൽകിയത്. കേരള എ.സി മിലാൻ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബ്ബിലെ മറ്റ് അംഗങ്ങളും മുഖ്യമന്ത്രിക്ക് ജേഴ്സി സമ്മാനിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിലുള്ള സന്തോഷം മുഖ്യമന്ത്രി ക്ലബ് അധികൃതരെ അറിയിച്ചു.
