- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മലപ്പുറം: മലപ്പുറത്ത് അംഗനവാടിയിൽ വിഷ പാമ്പ്. മലപ്പുറം താനൂർ മേല്‍മുറി വാര്‍ഡിലെ 48-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ ഉള്ളപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികളുടെ ഇരിപ്പിടത്തിന് സമീപം വെച്ചിരുന്ന തുടപ്പ് ശീലയുടെ അടിയിലായിരുന്നു പാമ്പ്. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് രക്ഷകർത്താക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. വികസന പദ്ധതികളുടെ പേരിൽ വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പ്രമേയത്തിൽ സി.പി.ഐ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, വികാരി ജനറൽ യൂജിൻ പെരേര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരക്കാർ. മന്ത്രിസഭാ ഉപസമിതിയും പ്രതിഷേധക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് വൈദികർ അറിയിച്ചു.
കോഴിക്കോട്: വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം. മാടാക്കര സ്വദേശി അച്യുതൻ വലിയപുരയിൽ, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തോണി മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂഡല്‍ഹി: തന്നെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം നടന്നതായി ആം ആദ്മി എംഎൽഎ സോംനാഥ് ഭാരതി. ആരോപിച്ചു. സംഭവത്തിൽ ബിജെപിക്ക് പങ്കുണ്ടെന്നും മാളവ്യ നഗർ എംഎൽഎയായ അദ്ദേഹം ആരോപിച്ചു. അജ്ഞാതയായ ഒരു സ്ത്രീയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. “ഇത് എന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് സംശയമുണ്ട്” അദ്ദേഹം ട്വീറ്റ് ചെയ്തു. തങ്ങളുടെ 40 എം.എൽ.എമാരെ 20 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബി.ജെ.പിയിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് എ.എ.പി ആരോപിച്ചതിന് പിന്നാലെയാണ് ഭാരതി സോഷ്യൽ മീഡിയയിൽ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപയുടെ ഉറവിടത്തെ എഎപി വക്താവ് സൗരവ് ഭരദ്വാജും ചോദ്യം ചെയ്തു.
കണ്ണൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ബാവലി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്നാണ് ഉരുൾപൊട്ടിയെന്നു സംശയിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ തുടർച്ചയായി മഴ പെയ്തിരുന്നു. രാത്രി 7.30 ഓടെയാണ് പുഴയിലെ വെള്ളം ഉയരുന്നത് കണ്ടത്. തുടർന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോയ് നമ്പുടാകത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും നടത്തി. കൊട്ടിയൂർ ടൗണിന് സമീപത്തെ പാലത്തിന്‍റെ മുകളിലേക്ക് വരെ വെള്ളം ഉയർന്നു. പാമ്പറപ്പാൻ പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. രാത്രി എട്ട് മണിയോടെ ജലനിരപ്പ് താഴ്ന്നിരുന്നു. ജനവാസ മേഖലകളിൽ ഉരുൾപൊട്ടൽ ഇല്ല. കണ്ണൂർ-വയനാട് ചുരം റൂട്ടുകളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
റെയില്‍വേ പരീക്ഷയ്ക്ക് വിരലിലെ ചര്‍മം അടര്‍ത്തിയെടുത്ത് ആള്‍മാറാട്ടത്തിന് ശ്രമിച്ച് യുവാക്കള്‍
വഡോദര: റെയിൽവേയിൽ ജോലി കിട്ടാനായി വിരലിന്‍റെ ചർമമെടുത്ത് സുഹൃത്തിന്‍റെ വിരലിൽ പതിപ്പിച്ച് ആൾമാറാട്ടത്തിനു ശ്രമിച്ച യുവാക്കൾ പിടിയിൽ. മനീഷ് കുമാർ എന്നയാളാണ് തന്‍റെ വിരൽ പൊള്ളിച്ച് ചർമം അടർത്തി സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബയോമെട്രിക് പരിശോധനയില്‍ തിരിച്ചറിയില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തില്‍ തന്നേക്കാള്‍ മികവുപുലര്‍ത്തിയ രാജ്യഗുരു ഗുപ്ത എന്ന സുഹൃത്തിനെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കാമെന്നും പദ്ധതിയിട്ടാണ് ഇയാൾ ഇതിനു തുനിഞ്ഞത്. ഓഗസ്റ്റ് 22നാണ് മനീഷ് കുമാർ ആണെന്ന വ്യാജേന രാജ്യഗുരു റെയിൽവേ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാൻ എത്തിയത്. ബയോമെട്രിക് ടെസ്റ്റിന് മുമ്പ് പരീക്ഷാ ഓഫീസർ കൈയിൽ സാനിറ്റൈസർ തളിച്ചപ്പോൾ രാജ്യഗുരുവിന്‍റെ വിരലില്‍ നിന്ന് ചര്‍മം അടര്‍ന്നുവീഴുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ലെന്ന് നടി ജാക്വിലിന്‍ ഫെർണാണ്ടസ്. മറ്റ് ചില സെലിബ്രിറ്റികൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയായത് താന്‍ മാത്രമാണെന്ന് ജാക്വിലിന്‍ പറഞ്ഞു. കള്ളപണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യങ്ങൾ ഉന്നയിച്ചത്. സുകേഷ് ചന്ദ്രശേഖർ 200 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ജാക്വിലിനും ഈ കേസിൽ പ്രതിയാണെന്ന് ഇ.ഡി പറയുന്നു. നോറ ഫത്തേഹി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അവരെല്ലാം സാക്ഷികളായി. എന്നാൽ തന്നെ അനാവശ്യമായി പ്രതിയാക്കി കേസിലേക്ക് വലിച്ചിഴച്ചെന്നാണ് ജാക്വിലിൻ പറയുന്നത്. സ്ഥിരനിക്ഷേപങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയതിനെയും നടി ഹർജിയിൽ ചോദ്യം ചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെച്ചൊല്ലി നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിന്നു. ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു. നിർമാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിലും വ്യക്തമാക്കിയിരുന്നു. അതേസമയം, വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. തുറമുഖ നിർമ്മാണത്തിനുള്ള കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ നിരവധി സാധനസാമഗ്രികൾ മത്സ്യത്തൊഴിലാളികൾ നശിപ്പിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി ആരംഭിക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. താങ്ങാനാവുന്ന വിലയ്ക്ക് എല്ലാവർക്കും ഇത് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഇത്. ലേലത്തിന് വച്ച 72 ഗിഗാ ഹെർട്സ് സ്പെക്ട്രത്തിന്‍റെ 71 ശതമാനവും കമ്പനികൾ വാങ്ങിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.
പട്ന: ആർജെഡിയുടെ അവധ് ബിഹാറി ചൗധരി (76) ബിഹാർ നിയമസഭാ സ്പീക്കറായി ചുമതലയേൽക്കും. അവധ് ബിഹാറി ചൗധരി മാത്രമാണ് വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. നിയമസഭാ സ്പീക്കറായിരുന്ന വിജയ് കുമാർ സിൻഹ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്റി ദേവി മന്ത്രിസഭയിൽ അംഗമായിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിംഗ് എന്നിവരും നാമനിർദേശ പത്രികാ സമർപ്പണത്തിന് ചൗധരിയെ അനുഗമിച്ചു.