- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഉയരുകയാണ്. പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടർന്നു. കനത്ത പുകയെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലെയും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. പലർക്കും തലവേദന, തൊണ്ടവേദന, കണ്ണിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ശ്വാസതടസ്സം, ഛർദ്ദി, രക്തസമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി. അതേസമയം തീ പൂർണമായും അണയ്ക്കുന്നതിന് മുമ്പ് പ്ലാന്‍റിലേക്ക് മാലിന്യം എത്തിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഇന്ന് ആരംഭിക്കും. ഇന്നലെ ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി വന്ന ലോറികൾ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
തൊടുപുഴ: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി ആരോപണം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. വണ്ണപ്പുറം സ്വദേശി നിജിൻ രാജേഷ് (12) ആണ് സൈക്കിളിൽ നിന്ന് വീണ് തോളിന് ഗുരുതരമായി പരിക്കേറ്റത്. ഡ്യൂട്ടി ഡോക്ടർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എക്സ്-റേ എടുത്തുവന്നപ്പോൾ മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് പൊട്ടലുണ്ടെന്നും സ്ഥിരീകരിച്ചു. എന്നാൽ ഡോക്ടർ 5,000 രൂപ ആവശ്യപ്പെട്ടെന്നാണ് മാതാപിതാക്കളുടെ പരാതി. പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കി വിട്ടെന്നും ഇവർ ആരോപിച്ചു. മാതാപിതാക്കൾ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം ചികിത്സ നിഷേധിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി വ്യക്തമാക്കി.
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന ലക്ഷണങ്ങളോടെ 14 പേർ കൂടി ചികിത്സ തേടിയത് രോഗം പടരുന്നതിന്‍റെ സൂചനയാണ്. എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലെ പമ്പിംഗ് സ്റ്റേഷനിലെ വെള്ളവും മറ്റ് കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളത്. സമീപത്തെ നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഇതേ നദിയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. നദികളിൽ വെള്ളം വളരെ കുറവുള്ള സമയത്ത്, മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുകയും നദിയിലെ മുഴുവൻ വെള്ളവും മലിനമാക്കുകയും ചെയ്യുന്നു. പഞ്ചായത്ത് തല ദ്രുതകർമസേനയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയും മുന്നറിയിപ്പുകൾ നൽകുന്നതിന് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പട്ടണങ്ങളിലും മൈക്ക് അനൗൺസ്മെന്‍റ് നടത്തുകയും ചെയ്യുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുകയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ വിദഗ്ധ സംഘം…
തിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ ജയം നേടാനാവാതെ കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനോട് ഏഴ് റൺസിനാണ് സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറിൽ സ്ട്രൈക്കേഴ്സിന് വേണ്ടിയിരുന്നത് 12 റൺസ് മാത്രമായിരുന്നു. എന്നാൽ ഈ ഓവറിൽ ബാറ്റ് ചെയ്ത ജീൻ ലാലിനും പ്രശാന്ത് അലക്സാണ്ടറിനും അതിന് കഴിഞ്ഞില്ല. അതേസമയം, മികച്ച ഫോമിലായിരുന്ന എതിർഭാഗത്തെ അർജുൻ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാൻ കഴിയാത്തതിനാൽ സിസിഎല്ലിൽ സ്ട്രൈക്കേഴ്സ് മൂന്നാമതും തലകുനിക്കേണ്ടി വന്നു. മുംബൈക്കെതിരെ സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റൺസായിരുന്നു. സിദ്ധാർത്ഥും പെപ്പെയുമാണ് ഓപ്പണിംഗിന് ഇറങ്ങിയത്. എന്നാല്‍ മാധവ് എറിഞ്ഞ രണ്ടാം ഓവറില്‍ സിദ്ധാര്‍ത്ഥും (16 റണ്‍സ്) മണികുട്ടനും മടങ്ങിയതോടെ കേരള സ്ട്രൈക്കേഴ്സ് പ്രതിരോധത്തിലായി. അടുത്ത ഓവറിൽ പ്ലെയിംഗ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദനും ഒരു ഫോറിന് ശേഷം മടങ്ങിയതോടെ കേരളം പൂർണ്ണമായും പ്രതിരോധത്തിലായി. തുടർന്ന് പെപ്പെയും അർജുൻ നന്ദകുമാറും ഒരു തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ മാധവിന്‍റെ രണ്ടാം ഓവറിൽ സിക്സർ അടിച്ച് പെപ്പെ മടങ്ങി. ഇതിന് പിന്നാലെ അർജുൻ നന്ദകുമാറും വിവേക്…
തൃശൂര്‍: കെ-റെയിൽ സംബന്ധിച്ച പ്രസ്താവനയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ-റെയിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണെന്ന വിമർശനത്തെ പരാമർശിച്ചപ്പോൾ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. കെ-റെയിൽ ടിക്കറ്റ് നിരക്ക് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ താരതമ്യേന കുറവാണെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി പറയാമെന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി. പാലക്കാട് തൃത്താലയിൽ ജനകീയ പ്രതിരോധ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കെയാണ് എം.വി ഗോവിന്ദന്‍റെ പരാമർശം. കെ റെയില്‍ വന്നാല്‍, പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം. ഇതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി.ബൽറാം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഗാനചിത്രീകരണത്തിനിടെ സ്റ്റേജിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാര വിളക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാൻ്റെ മകനുമായ എ.ആര്‍. അമീന്‍. അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് അമീൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സെറ്റ് ഒന്നടങ്കം ഞെട്ടിയിരുന്നു. തന്നെ ജീവനോടെ നിലനിർത്താൻ പ്രേരിപ്പിച്ചതിന് സർവശക്തൻ, മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, ആത്മീയ ഗുരു എന്നിവർക്ക് നന്ദി പറയാനാഗ്രഹിക്കുന്നു,എന്ന കുറിപ്പോടെ അമീൻ തന്നെയാണ് വാർത്ത പുറത്തു വിട്ടത്. ഇഞ്ചുകൾ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയിരുന്നെങ്കിൽ, സെക്കൻഡുകൾ അൽപ്പം നേരത്തെയോ വൈകിയോ ആയിരുന്നെങ്കിൽ, എല്ലാ വസ്തുക്കളും തങ്ങളുടെ തലയിൽ വീഴുമായിരുന്നു. സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് തനിക്കും ടീമിനും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും അമീൻ പറഞ്ഞു.
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ. ഉച്ചയോടെ അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ആദ്യം കാട്ടുതീ പടർന്നത്. കഴിഞ്ഞ 4 ദിവസമായി അട്ടപ്പാടിയിലെ വിവിധ മലകളിൽ കാട്ടുതീയുണ്ടായി. കഴിഞ്ഞ ദിവസം സൈലന്‍റ് വാലിയിലെ സംരക്ഷിത മേഖലകളിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന് എന്നിവിടങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരത്തോടെ മലമ്പുഴ ചെറാട് മലയിൽ വീണ്ടും കാട്ടുതീ പടർന്നു. രണ്ട് ദിവസം മുമ്പ് കാട്ടുതീയുണ്ടായെങ്കിലും അത് അണച്ചിരുന്നു. ജനവാസ മേഖലകളിലേക്കും തീ പടരുമോ എന്ന ആശങ്കയുണ്ട്. വനംവകുപ്പും അഗ്നിശമന സേനയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വേനൽക്കാലത്തിന്‍റെ തുടക്കത്തിൽ തന്നെ വ്യാപകമായ കാട്ടുതീ ഉണ്ടാകുന്നതിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്.
ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി പ്രദേശവാസികൾ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞ് ജനപ്രതിനിധികൾ. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു. വിഷപ്പുകയും കാറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേന. നാവികസേനയുടെയും പോർട്ട് ട്രസ്റ്റിന്‍റെയും ഉൾപ്പെടെ 30 ലധികം യൂണിറ്റുകളും 200 ലധികം ഉദ്യോഗസ്ഥരും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായ 75 ഏക്കർ പ്രദേശത്തെ 12 സോണുകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്. 25 അഗ്നിശമന സേനാംഗങ്ങളും നാവികസേനയുടെ 4 യൂണിറ്റുകളും പോർട്ട് ട്രസ്റ്റിന്‍റെ 4 അഗ്നിശമന യൂണിറ്റുകളും ചേർന്നാണ് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കടമ്പ്രയാറിൽ നിന്ന് കൂടുതൽ വെള്ളം എത്തിക്കാൻ ആലപ്പുഴയിൽ നിന്ന് ജംബോ പമ്പുകളും എത്തിച്ചിരുന്നു. ദിശ മാറുന്ന ശക്തമായ കാറ്റാണ് പ്രധാന വെല്ലുവിളി. തീപിടിത്തം…
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അനുഭവപ്പെട്ടത് ഉയർന്ന താപനില. രണ്ട് സ്റ്റേഷനുകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തുമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് തീരുമാനിച്ചിരുന്ന സന്ദര്‍ശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ തൃശൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
