Author: News Desk

കുവൈത്ത് സിറ്റി: കുവൈറ്റിലെ എല്ലാ സ്വകാര്യ ഫാർമസികളും 10 ദിനാറിന് മുകളിലുള്ള വിൽപ്പന ഇടപാടുകൾക്ക് കെനെറ്റ് വഴിയുള്ള പേയ്മെന്‍റ് രീതി പരിമിതപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകി ആരോഗ്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ മേഖലയിലെ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

Read More

പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡിൽ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി വീണ ബൈക്ക് യാത്രികൻ പിന്നാലെ എത്തിയ കാറിനടിയിൽപെട്ട് മരിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിയൻ പ്രസിഡന്‍റും എൻ.എസ്.എസ് കുന്നത്തൂർമേട് കരയോഗം സെക്രട്ടറിയുമായ ശ്രീഗിരിയിൽ ശങ്കരൻ നായർ (84) ആണ് മരിച്ചത്. ജില്ലാ സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്‍റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ് സി.വി.ചന്ദ്രശേഖരന് (62) പരിക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൽമണ്ഡപം ജംഗ്ഷൻ-കുന്നത്തൂർമേട് റോഡിൽ പാറക്കുളത്തിന് സമീപമായിരുന്നു അപകടം. കൽമണ്ഡപത്തിൽ നിന്ന് കുന്നത്തൂർമെട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. അപകടത്തിൽപ്പെട്ട ശങ്കരൻ നായരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സംശയിക്കുന്നുണ്ട്. സമീപത്തുണ്ടായിരുന്നവർ ശങ്കരൻ നായരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.

Read More

നവാഗതനായ ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രം ഒടിടി സ്ട്രീമിംഗിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കി. ചിത്രത്തിന്‍റെ സ്ട്രീമിംഗ് മാർച്ച് 10ന് ആരംഭിക്കും. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അക്ഷര ലോകത്തെ പ്രതിഭകളായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആൽവിൻ ഹെൻറിയുടേതാണ് കഥ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി. ജയ എസ് കുറുപ്പ്, വീണ നായർ , മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read More

സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡിന്‍റെ പരിശീലകനെന്ന നിലയിൽ പുതു ചരിത്രം രചിച്ച് ഡീഗോ സിമിയോണി. കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരായ ലാ ലിഗ മത്സരത്തിലൂടെ ക്ലബ്ബിന്‍റെ ഏറ്റവും കൂടുതൽ മത്സരത്തിൻ്റെ പരിശീലകനെന്ന റെക്കോർഡാണ് സിമിയോണി നേടിയെടുത്തത്. മെട്രോപോളിറ്റാനയിൽ നടന്ന മത്സരത്തിൽ 6-1 എന്ന സ്കോറിനാണ് അത്ലറ്റികോ ജയിച്ചത്. അത്ലറ്റിക്കോ പരിശീലകനെന്ന നിലയിൽ സിമിയോണിയുടെ 613-ാം മത്സരമായിരുന്നു ഇത്. 612 മത്സരങ്ങളിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച ലൂയിസ് അരഗോനാസിന്‍റെ റെക്കോർഡാണ് അർജന്‍റീന പരിശീലകൻ സിമിയോണി മറികടന്നത്. 2011ലാണ് അത്ലറ്റിക്കോ പരിശീലകനായി സിമിയോണി ചുമതലയേറ്റത്. അത്ലറ്റിക്കോയെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റാൻ സിമിയോണിക്ക് കഴിഞ്ഞു. റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടുന്ന സമയത്താണ് അത്ലറ്റികോയ്ക്ക് രണ്ട് ലാ ലിഗ കിരീടങ്ങൾ നേടാൻ കഴിഞ്ഞത്. സിമിയോണിക്ക് കീഴിൽ അത്ലറ്റികോ ഒരു കോപ്പ ഡെൽ റെയും രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങളും നേടി. രണ്ട് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ അത്ലറ്റിക്കോയെ സഹായിച്ചതും സിമിയോണിയാണ്.

Read More

ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിനടുത്തുള്ള കൗധിയാര പ്രദേശത്ത് കൊലക്കേസ് പ്രതിയെ യു പി പൊലീസ് വെടിവച്ച് കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഉമേഷ്പാൽ വധക്കേസിലെ പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബി.എസ്.പി എം.എൽ.എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്പാൽ. ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയാണ് ഉസ്മാൻ. പ്രയാഗ്‌രാജ് പൊലീസ് കമ്മീഷണർ രമിത് ശർമ്മ ഉസ്മാന്‍റെ മരണം സ്ഥിരീകരിച്ചു. ഉസ്മാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉസ്മാനെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉമേഷ്പാലിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പൊലീസ് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

Read More

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ എല്ലാ കവാടങ്ങളും പ്രവർത്തകർ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കെഎസ്ആർടിഇഎ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് സമരം ആരംഭിക്കും. അതേസമയം, സിഐടിയു യൂണിയനെ അനുനയിപ്പിക്കാൻ ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് നേതാക്കളുമായി ചർച്ച നടത്തും. രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള കെഎസ്ആർടിസിയുടെ നീക്കം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ പകുതി നൽകി. സർക്കാർ സഹായമായി ലഭിച്ച 30 കോടി രൂപയിൽ നിന്നാണ് ശമ്പളം നൽകിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് മുന്നിൽ മാർഗമില്ലായിരുന്നു. ഇതിനിടെയാണ് സർക്കാർ സഹായമായി പ്രതിമാസം ലഭിക്കുന്ന തുകയിൽ 30…

Read More

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ആളുകളുമായെത്തുന്ന വാഹനങ്ങൾ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പോലീസ് ക്രമീകരിക്കുന്ന വിവിധ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പ് കൗട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Read More

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ അ​ഗ്നിബാധ. നിരവധി വീടുകൾ കത്തി നശിച്ചു. ആയിരക്കണക്കിനാളുകൾ തെരുവിലായി. പ്രദേശം കറുത്ത പുകകൊണ്ട് മൂടപ്പെട്ടു. അതിർത്തി ജില്ലയായ കോക്സ് ബസാറിലെ ക്യാമ്പ് 11 ലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോക്സ് ബസാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് റഫീഖുൽ ഇസ്‌ലാം വ്യക്തമാക്കി. അതേസമയം തീ നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു. അഭയാർഥി ദുരിതാശ്വാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഓഫീസർ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകർന്ന വീടുകളുടെ കണക്കും പൊലീസ് ഉദ്യോഗസ്ഥർ നൽകിയിട്ടില്ല. നേരത്തെയും കോക്സ് ബസാറിലെ അഭയാർത്ഥി ക്യാമ്പുകളിൽ തീപിടുത്തമുണ്ടായിരുന്നു. 2021 മാർച്ചിൽ ഉണ്ടായ തീപിടുത്തത്തിൽ 15 അഭയാർത്ഥികൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകൾ നശിക്കുകയും ചെയ്തിരുന്നു. 2017ൽ മ്യാൻമറിലെ സൈനിക നടപടിയിൽ നിന്ന് രക്ഷപ്പെട്ടാണ് ഇവർ ബംഗ്ലാദേശിലെത്തിയത്.

Read More

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ വിവാദ പ്ലേ ഓഫ് മത്സരത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രതിഷേധവുമായി രംഗത്ത്. ബെംഗളൂരുവിനെതിരായ മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് പരാതി നൽകിയതായാണ് റിപ്പോർട്ട്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുത്തേക്കും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവയിൽ നടന്ന മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിനിടെയാണ് വിവാദ സംഭവം നടന്നത്. ബെംഗളൂരുവിന് അനുവദിച്ച ഫ്രീകിക്കിന് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തയ്യാറാകുന്നതിന് മുമ്പ് സുനിൽ ഛേത്രി ഗോൾ വലയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ റഫറി ക്രിസ്റ്റൽ ജോണിന് പിഴവ് പറ്റിയെന്നാണ് ബ്ലാസ്റ്റേഴ്സ് ആരോപിക്കുന്നത്. ബെംഗളുരുവിന്‍റെ ഗോളിലേക്ക് നയിച്ച പിഴവിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളിയിൽ നിന്ന് തിരിച്ചുവിളിച്ചു. മാച്ച് കമ്മീഷണറുടെയും ഐഎസ്എൽ ഉന്നതരുടെയും ഇടപെടൽ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് മടങ്ങാത്തതിനെ തുടർന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഛേത്രിയുടെ…

Read More

തിരുവന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധന, കൊച്ചി ഓഫീസിലെ എസ്എഫ്ഐയുടെ അതിക്രമം എന്നിവ പ്രതിപക്ഷം ഉന്നയിക്കും. പി വി അൻവറിന്‍റെ പരാതിയിൽ നടന്ന അസാധാരണ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ആകാംഷ. പരാതി ലഭിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അക്രമവും കേസും പരിശോധനയും നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തിയതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വിമർശിച്ചിരുന്നു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ എന്താണ് വ്യത്യാസമെന്നും സതീശൻ ചോദിച്ചു. ഡൽഹിയിൽ നടക്കുന്നതിന്‍റെ ആവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.

Read More