- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആരു ഏറ്റെടുക്കുമെന്ന് ഉടൻ തീരുമാനമാകും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങിയതിന് പിന്നാലെയാണ് മന്ത്രി എംവി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞത്. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി…
ലഖ്‌നൗ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വനിതാ അഭിഭാഷകരെ നിയമിക്കണമെന്ന് നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ലീഗൽ സർവീസസ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയത്. ഇത്തരം കേസുകളിൽ അക്രമത്തിന് ഇരയാകുന്ന കുട്ടികളെ പ്രതിനിധീകരിക്കാൻ ലീഗൽ സർവീസസ് കമ്മിറ്റി അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി പോക്സോ കേസുകളിൽ വളരെ കുറച്ച് വനിതാ അഭിഭാഷകർ മാത്രമാണ് ഹാജരാകുന്നതെന്ന് ജസ്റ്റിസ് അജയ് ഭാനോട്ട് നിരീക്ഷിച്ചു. “ഇത്തരം സാഹചര്യങ്ങളില്‍, അവരെ പ്രതിനിധീകരിക്കാന്‍, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരിക്കുമ്പോള്‍, വനിതാ അഭിഭാഷകയെ നിയമിക്കാന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു” ജസ്റ്റിസ് അജയ് ഭാനോട്ട് പറഞ്ഞു. സംസാരവൈകല്യമുള്ള പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഐപിസി സെക്ഷൻ 376, പോക്സോ നിയമം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ എന്നിവ പ്രകാരം ബലാത്സംഗത്തിന് കേസെടുത്ത ഹർജിക്കാരന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.
എല്ലാവരേയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ. “പാർട്ടി ഓരോ ചുമതലകൾ നൽകുന്നു. ആദ്യം മന്ത്രിയുടെ ചുമതല നൽകി. അതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവണമെന്ന തീരുമാനം വരുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും” അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് എം.വി ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങിയതോടെയാണ് മന്ത്രി എംവി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവർ പങ്കെടുത്തുകൊണ്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജൻ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദൻ.
മുംബൈ: മുംബൈയിലെ ഡബിൾ ഡെക്കർ ബസുകൾ ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തുമെന്ന് ബ്രിഹത് മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ എണ്ണം 1990 കളിൽ ഉണ്ടായിരുന്നതിന് തുല്യമായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, നഗരത്തിന്‍റെ തെക്കൻ ഭാഗത്ത് 50 ഓളം ഡബിൾ ഡെക്കർ ബസുകൾ ഓടുന്നുണ്ട്. ഇവയിൽ ചിലത് പൈതൃക ടൂറുകൾ നൽകാനാണ് ഉപയോഗിക്കുന്നത്. 2007 ൽ അവതരിപ്പിച്ച ഈ ബാച്ച് ബസുകൾ ഉടൻ നിരത്തിലിറങ്ങും.
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് സൈനിക കപ്പലിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ വാക്പോര്. ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ്ങിന്‍റെ പരാമർശമാണ് വാക്പോരിൻ തുടക്കമിട്ടത്. ബാലിസ്റ്റിക് മിസൈലും സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലുമായ ‘യുവാൻ വാങ് 5’ ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിടുന്നതിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ ഒരു തെളിവുമില്ലാതെ സുരക്ഷാ ആശങ്കകള്‍ എന്ന് വിളിച്ച് “ബാഹ്യ തടസ്സം” സൃഷ്ടിക്കുന്നത് ശ്രീലങ്കയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലാണെന്ന് ഒരു ചൈനീസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ക്വി ഷെൻഹോങ്ങ് പറഞ്ഞു. ദ്വീപ് രാഷ്ട്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാൽ, അടിസ്ഥാന നയതന്ത്ര മാനദണ്ഡങ്ങൾ ലംഘിച്ചതിന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ക്വി ഷെൻഹോങ്ങിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ശ്രീലങ്കയുടെ ‘വടക്കൻ അയൽക്കാരനെ’ കുറിച്ചുള്ള ചൈനീസ് നയതന്ത്രജ്ഞന്‍റെ കാഴ്ചപ്പാട് സ്വന്തം രാജ്യം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കോഴിക്കോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐ കാമ്പയിൻ സംഘടിപ്പിക്കുന്നു. മയക്കുമരുന്ന് സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് 2,500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും അറിയിച്ചു. ‘ലഹരിക്കെതിരെ ജനകീയ കവചം’ എന്ന കാമ്പയിന്‍റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 20 വരെ 2500 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. സ്കൂൾ പിടിഎ ഭാരവാഹികൾ, അധ്യാപകർ, പൊതുപ്രവർത്തകർ, ഗ്രന്ഥശാല, ക്ലബ്ബ് ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഭരണരംഗത്തുള്ളവരടക്കം സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. സെപ്റ്റംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പടരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ലഹരിമരുന്ന് വിതരണത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രാദേശിക ഭാരവാഹികളുടെ വീട് ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.
തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ബിജീഷ് നിവാസിൽ അശ്വതിയുടെ (28) ആണ്‍കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. തലശ്ശേരി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. പ്രസവത്തിനായി 25ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നെന്ന് അശ്വതിയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കുഞ്ഞ് അനങ്ങുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉറങ്ങുന്നതായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. കുടുംബം ആരോപിച്ചു.
മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്.
സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ്. പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സി.പി.എം ഓഫീസിന് നേരെ കല്ലെറിയുമെന്ന് വി.വി.രാജേഷ് ചോദിച്ചു. സംഘടനാപരമായും നിയമപരമായും വിഷയം നേരിടും. സി.പി.എം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് ബി.ജെ.പിക്കാരല്ല. കല്ലേറ് ആസൂത്രണം ചെയ്തത് സി.പി.എമ്മാണ്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.വി രാജേഷ് പറഞ്ഞു.
ഫറോക്ക്: ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ജനകീയ ടൂറിസം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാൻ ഡോ.ഹരോൾഡ് ഗുഡ്‌വിന്റെ സന്ദർശന സമ്മേളനവും ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വിവിധ യൂണിറ്റുകളുടെ വിപണനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ആഗോള മാതൃകയായി ബേപ്പൂരിനെ മാറ്റും. വിവിധ ആകർഷണങ്ങൾ, കലാസാംസ്കാരിക പ്രത്യേകതകൾ, ഭക്ഷണ വൈവിധ്യം, ഗ്രാമീണ ജീവിതശൈലി എന്നിവയുൾപ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സംയോജിപ്പിക്കുന്ന പ്രദേശമാണ് ബേപ്പൂർ നിയോജകമണ്ഡലം. അതുകൊണ്ടാണ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രത്തിന്‍റെ മാതൃകാ മണ്ഡലമായി ബേപ്പൂരിനെ തിരഞ്ഞെടുത്തതെന്നും, ടൂറിസം വികസനത്തിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഡോ. ഹരോൾഡ് ഗുഡ്‌വിൻ മുഖ്യാതിഥിയായിരുന്നു. ടൂറിസം ഡയറക്ടർ പി.ബി.നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, വ്യവസായി ഫൈസൽ കൊട്ടിക്കോലൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് വി.അനുഷ, ടൂറിസം…
