- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആഗോളതലത്തിലെ മികച്ച കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്ന്, അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 5 ജി ലഭ്യമാക്കുന്നതിന് 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എറിക്സൺ, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്പനികളുമായി റിലയൻസ് 5ജിക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.
വിദഗ്ധ ചികിൽസയ്ക്കായി ചെന്നൈയിലേക്ക് പോയ സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാക്കൾ രോഗശാന്തി നേര്‍ന്നു. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്, മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സോഷ്യൽ മീഡിയയിലൂടെ കോടിയേരി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ശ്രീ കോടിയേരി ബാലകൃഷ്ണൻ രോഗത്തിൽ നിന്ന് എത്രയും വേഗം സുഖം പ്രാപിച്ച് പ്രവർത്തന പാതയിലേക്ക് തിരിച്ചുവരട്ടെ, പ്രാർത്ഥനകൾ, ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങൾ പക്വതയോടെ നിലനിർത്തുന്ന കോടിയേരിക്ക് രോഗശാന്തി ആശംസിക്കുന്നു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ, അബ്ദുറബ്ബ് കുറിച്ചു.
മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള തട്ടിപ്പുകളെ സൂക്ഷിക്കണമെന്നും ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി വായ്പ എടുത്ത് ചതിയിൽ വീഴുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.വി.ജോയിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. “ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് അടിയന്തിര ആവശ്യമാണ്. ധാരാളം ആളുകൾ വലിയ തോതിൽ തട്ടിപ്പിന് ഇരയാകുന്നു.” അദ്ദേഹം പറഞ്ഞു. വായ്പ കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങുന്ന നിലപാട് പലരും സ്വീകരിക്കുന്നുണ്ട്. അത്തരം മാനസികാവസ്ഥയുള്ളവർ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നാണ് അഡ്വ. വി.ജോയി ഇവിടെ ചൂണ്ടിക്കാട്ടിയത്. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്‌സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി…
തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള സർവകലാശാലാ ഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്നതാണ് ബിൽ. ഓഗസ്റ്റ് 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കിയത്. ബിൽ യു.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയിരുന്നു. ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ച ബിൽ പാസാക്കും. സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ, 2022, വിസിയെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി. വി.സിയുടെ പ്രായപരിധി 60 ൽ നിന്ന് 65 വയസ്സായി ഉയർത്തി. സർക്കാർ തീരുമാനിക്കുന്ന വ്യക്തിയെ വി.സിയാക്കാൻ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ ഗവർണർ കടുത്ത വിമർശനം ഉന്നയിക്കുന്നത് പതിവാക്കിയതോടെയാണ് നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പരസ്യമായി തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സി.പി.ഐ.എം എംഎല്‍എ യു.പ്രതിഭ. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് യു.പ്രതിഭ പറഞ്ഞു. ചെട്ടികുളങ്ങര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയില്‍ ഇരിക്കവെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം : തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദുരന്തത്തിൽ അഗാധമായ ദു:ഖം രേഖപെടുത്തുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പുലർച്ചെ മൂന്നരയോടെ മാളിയേക്കൽ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ സോമൻ, ഭാര്യ ഷിജി, അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. പൊടുന്നനെയുണ്ടായ ഉരുൾപൊട്ടലിൽ സോമന്‍റെ വീട് ഒലിച്ചുപോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി കുറിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായത്. സമീപത്ത് കോളനി ഉണ്ടായിരുന്നെങ്കിലും മറ്റ് വീടുകൾ ദുരന്തത്തിൽ നിന്ന് ഒഴിവായി. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്.
ഹരിപ്പാട്: ആലപ്പുഴയിൽ വിവാഹ വിരുന്നിനിടെ പപ്പടം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുരളീധരൻ (65), ജോഹാൻ (21), ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. വരന്‍റെ ചില സുഹൃത്തുക്കൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ വീണ്ടും പപ്പടം ചോദിച്ചു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഴ മുന്നറിയിപ്പില്‍ മാറ്റം. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച 3 ജില്ലകളില്‍ അതിശക്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതർ നിര്‍ദേശിക്കുന്നതിനനുസരിച്ച് മാറിത്താമസിക്കണം. ഇടുക്കി ജില്ലയിലെ തൊടുപുഴ കുടയത്തൂരിൽ ഇന്ന് രാവിലെ ഉരുൾപൊട്ടലുണ്ടായി. സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കല്‍ കോളനിയിലെ സോമന്‍ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്‍, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം മഴക്കെടുതി രൂക്ഷമാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ചെറിയ…
വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ. ലിനിയുടെ ഭർത്താവ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ നടന്നു. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ഒരുപാട് വേദനയോടും അതിലേറെ സ്നേഹത്തോടും കൂടി മലയാളികൾ ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനി. ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപ രോഗികളെ പരിചരിക്കുന്നതിനിടെയാണ് നഴ്സായ ലിനി വൈറസ് ബാധിച്ച് മരിച്ചത്. അർപ്പണബോധത്തോടെ പ്രവർത്തിച്ച ലിനി എല്ലാ ആരോഗ്യപ്രവർത്തകർക്കും മാതൃകയാണ്.
ന്യൂഡല്‍ഹി: റഫാൽ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ദസോൾട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ഒരു അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ കേസ് പുനരന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. വിഷയത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പുതിയ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. റഫാൽ യുദ്ധവിമാന ഇടപാടിൽ ഇടനിലക്കാരന് ദസോൾട്ട് ഏവിയേഷൻ കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയാ പാർട്ട് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഇടനിലക്കാരന് 7.5 ദശലക്ഷം യൂറോ കൈക്കൂലി നൽകിയെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.
