Author: News Desk

നാഗ്പുര്‍ (മഹാരാഷ്ട്ര): യൂട്യൂബ് വീഡിയോ നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പതിനഞ്ചുകാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉദരത്തില്‍ കുഞ്ഞുള്ള കാര്യം അമ്മയെ ആരോഗ്യപ്രശ്‌നമാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടി ഇതുവരെ കഴിഞ്ഞിരുന്നത്. ആർത്തവം കൃത്യമാണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടി സാനിറ്ററി നാപ്കിനുകളും കൈയിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് രണ്ടിന് വീട്ടിൽ തനിച്ചായിരിക്കെയാണ് പതിനഞ്ചുകാരി പ്രസവിച്ചത്. ഉടൻ തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുഞ്ഞ് കരയുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെ തന്നെ പെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നു. മാളിലെ ജോലിക്കാരിയായിരുന്ന അമ്മ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകളുടെ ആരോഗ്യസ്ഥിതി കണ്ട് അന്വേഷിച്ചു. മുറിയിലെ രക്തക്കറകളും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മകളെ ക്ഷീണിതയായി കാണപ്പെടുകയും ചെയ്തു. ആദ്യം ഇത് ആർത്തവ രക്തമാണെന്ന് പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട്…

Read More

റായ്പുര്‍: തൊഴിലില്ലാത്ത യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. 18 നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 2,500 രൂപയാണ് നൽകുക. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലെ യുവാക്കൾക്കാണ് ഇതു ലഭ്യമാവുക. അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ ഓണറേറിയം 6,500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Read More

കാബൂൾ: അഫ്ഗാനിസ്ഥാനിൽ, താലിബാൻ അവരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കുകയാണ്. ഭർത്താവിന്‍റെ ക്രൂരതകൾ കാരണം വിവാഹമോചനം നേടിയ സ്ത്രീകളോട് അതേ ഭർത്താവിന്‍റെ അടുത്തേക്ക് മടങ്ങാനാണ് താലിബാൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതിന്‍റെ പേരിൽ വിവാഹമോചനം റദ്ദാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.  നേരത്തെ, യുഎസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാർ നിയമപരമായ വിവാഹമോചനം അനുവദിച്ചിരുന്നു. ഇപ്പോൾ താലിബാൻ ഇതേ സ്ത്രീകളെ അവരുടെ ഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചയക്കുകയാണെന്ന് അഭിഭാഷകർ എഎഫ്പിയോട് പറഞ്ഞു. രാജ്യത്തെ യുഎൻ മിഷൻ അനുസരിച്ച്, ഇവിടെയുള്ള പത്തിൽ ഒമ്പത് സ്ത്രീകളും അവരുടെ പങ്കാളികളിൽ നിന്ന് ശാരീരികമോ ലൈംഗികമോ മാനസികമോ ആയ അതിക്രമങ്ങൾ നേരിടുന്നുവെന്നും കണക്കുകളുണ്ട്.

Read More

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇന്നോടെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നും മന്ത്രി എം ബി രാജേഷ്. വിഷയം ഗൗരവമുള്ളതാണെന്നും ജനപ്രതിനിധികളുടെ യോഗം വിളിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ മാലിന്യം കൂട്ടിയിട്ടതാണെന്നും അത് മറയ്ക്കാൻ മനഃപൂർവ്വം തീയിട്ടതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇപ്പോൾ പരിഭ്രാന്തിയുടെ അന്തരീക്ഷമില്ലെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്‍റെ അവസ്ഥ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മാലിന്യം കിടന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തത് പ്രശ്നമായിരുന്നു. തീ അണയ്ക്കാനുള്ള ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ സംവിധാനം ഏർപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്‍റർ ആരോഗ്യവകുപ്പ് ഒരുക്കി. മാലിന്യസംസ്കരണത്തിന് ദീർഘകാല ഇടപെടൽ ഉണ്ടാകും. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാലേ കാരണം വ്യക്തമാകൂ. ഉയർന്ന അന്തരീക്ഷ താപനിലയും തീപിടിത്തത്തിന്…

Read More

ഡൽഹി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകയെ പോലീസ് തടഞ്ഞ സംഭവം ഏറ്റെടുത്ത് ദേശീയ വനിതാ കമ്മീഷൻ. മാർച്ച് 9ന് കേരളത്തിലേക്ക് പുറപ്പെടുമെന്നും വിഷയം പരിഗണിക്കുമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു. കേരളത്തിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണെന്നും വനിതാ ആക്ടിവിസ്റ്റുകളെ പുരുഷ പോലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നും യുവമോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേഖ ശർമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും വനിതാ പ്രവർത്തകയെ ദേഹോപദ്രവം ഏൽപ്പിക്കുന്ന ചിത്രം സഹിതം വിമർശിച്ചിരുന്നു. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാ പോലീസുകാർ വേണമെന്നത് നിയമമാണ്. ഇവിടെ പുരുഷ പോലീസ് ദേഹത്തിൽ സ്പർശിക്കുക മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തു. ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. പോലീസ് അതിക്രമത്തിനെതിരെ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. 

Read More

തിരുവനന്തപുരം: മാധ്യമങ്ങളെ വേട്ടയാടാൻ സർക്കാർ തലത്തിൽ ആസൂത്രണം നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾക്ക് തെറ്റ് പറ്റിയാൽ വിമർശിക്കാനും പ്രതിഷേധിക്കാനും കേസെടുക്കാനും അവകാശമുണ്ട്. എന്നാൽ ഈ അവകാശം മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നമെന്നും സതീശൻ ആരോപിച്ചു. ഫെബ്രുവരി 25ന് പരാതി നൽകിയ എം.എൽ.എ പണി വരുന്നു എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫെബ്രുവരി അവസാനം നിയമസഭയിൽ എം.എൽ.എ നൽകിയ ചോദ്യത്തിന്‍റെ സ്ക്രീൻഷോട്ട് പുറത്തുവന്നിരുന്നു. മാർച്ച് മൂന്നിനാണ് ഈ ചോദ്യം നിയമസഭയിൽ വന്നത്. മാർച്ച് രണ്ടിനാണ് കൂത്തുപറമ്പ് സ്വദേശി ഇ-മെയിൽ വഴി കണ്ണൂരിൽ പരാതി നൽകിയത്. മാർച്ച് മൂന്നിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. അന്നുതന്നെ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. അന്നു വൈകുന്നേരം തന്നെ എസ്.എഫ്.ഐ ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. മാർച്ച് നാലിന് വെള്ളയിൽ പോലീസ് കേസെടുത്തു. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി വൻ പോലീസ് സംഘം ഏഷ്യാനെറ്റ് ഓഫീസിൽ പരിശോധന നടത്തുന്നു.…

Read More

തിരുവല്ല: 9 മാസത്തിന് ശേഷം നഗരസഭയുടെ ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്. എൽഡിഎഫിലെ ലിൻഡ തോമസിനെ പരാജയപ്പെടുത്തി യു.ഡി.എഫിലെ അനു ജോർജ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് 17 ഉം എൽ.ഡി.എഫിന് 15 ഉം എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിയും എസ്.ഡി.പി.ഐയും വോട്ട് ചെയ്തില്ല. യു.ഡി.എഫിൽ നിന്ന് കൂറുമാറി എൽ.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി, എസ്.ഡി.പി.ഐ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ശാന്തമ്മ കൂറുമാറി എൽ.ഡി.എഫിലേക്ക് പോയെങ്കിലും ബി.ജെ.പിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാഹുൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗങ്ങൾക്കും 16 വോട്ടുകൾ വീതമാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്. യു.ഡി.എഫ് പ്രതിനിധിയായി കോൺഗ്രസ് അംഗം അനു ജോർജാണ് മത്സരിച്ചത്.

Read More

തിരുവനന്തപുരം: ലഹരി സംഘങ്ങൾക്കെതിരെ വാർത്തകൾ പുറത്തുവരുമ്പോൾ പരിഭ്രാന്തരാകേണ്ടത് ലഹരി മാഫിയ അല്ലേയെന്ന ചോദ്യമുയർത്തി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് എം എൽ എ. എന്തുകൊണ്ടാണ് എസ്.എഫ്.ഐ ഇതിനെതിരെ ഇത്രയധികം പ്രതിഷേധിക്കുന്നത്. ഇത് എസ്.എഫ്.ഐക്കെതിരായ വാർത്തയാണോ. സി.പി.എമ്മിന് എതിരാണോ. ഇത് സർക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്തകൾ എങ്ങനെയാണ് സർക്കാരിനെതിരായ ഗൂഡാലോചനയായി മാറുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ബി.ബി.സിയിലെ റെയ്ഡിന് പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ ‘മോദി’ എന്ന വാക്ക് ഒഴിവാക്കി ‘പിണറായി’ എന്നും ‘ഇൻകം ടാക്സ്’ എന്നതിനു പകരം ‘ക്രൈംബ്രാഞ്ച്’ എന്നാക്കി മാറ്റുകയും ചെയ്താൽ ആ നോട്ടീസ് തന്നെ നൽകാമെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. ഭരണകക്ഷിക്ക് വേണ്ടി എസ്എഫ്ഐ ഗുണ്ടാ പ്രവർത്തനം നടത്തുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. ആരാണ് എസ്.എഫ്.ഐക്ക് സെൻസർഷിപ്പിന്‍റെ ചുമതല നൽകിയത്. എത്ര ഭീഷണിയുണ്ടായാലും എസ്.എഫ്.ഐ ഗുണ്ടാ പ്രവർത്തനം നടത്തിയെന്ന് പറയുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നേരെയുണ്ടായ…

Read More

മുൻ കാമുകൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി വെളിപ്പെടുത്തി തമിഴ് നടി അനിഖ വിക്രമൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റതിന്‍റെ ചിത്രങ്ങളും അനിഖ പങ്കുവച്ചിട്ടുണ്ട്. തന്‍റെ മുൻ കാമുകൻ അനൂപ് പിള്ളയാണെന്ന് നടി വെളിപ്പെടുത്തി. അനൂപുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും പോലീസിൽ പരാതി നൽകിയതായും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോൾ ഒളിവിലാണെന്നും നടി പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും അനിഖ പറഞ്ഞു. കുറച്ച് വർഷങ്ങളായി അനൂപ് തന്നെ ഉപദ്രവിക്കുകയായിരുന്നു. ചെന്നൈയിൽ വച്ചാണ് ആദ്യം മർദ്ദനമേറ്റത്. അന്ന് തന്‍റെ കാൽക്കൽ വീണ് കരഞ്ഞപ്പോൾ, ആ സംഭവം വിട്ടുകളഞ്ഞു. ബെംഗളൂരുവിൽ വച്ച് വീണ്ടും ഉപദ്രവിച്ചു. ആ സമയത്താണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന് പണം നൽകിയ ശേഷം ഇയാൾ ഉപദ്രവം തുടർന്നു. ഷൂട്ടിന് പോകാതിരിക്കാൻ അയാൾ ഫോൺ എറിഞ്ഞുടച്ചു. ബ്രേക്കപ്പിനു ശേഷം, അദ്ദേഹത്തിന്‍റെ ലാപ്ടോപ്പുമായി ബന്ധിപ്പിച്ചിരുന്ന എന്‍റെ വാട്സ് ആപ്പിലൂടെ താൻ അറിയാതെ ചാറ്റുകൾ…

Read More

ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവയിലയ്ക്ക്‌ വിഷാദ രോഗത്തിൽ നിന്ന് മുക്തി നൽകാൻ കഴിയുമെന്ന് ഗവേഷകർ. ഉണക്കി എടുക്കുന്ന കറുവയില, ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഉണക്കി സൂക്ഷിക്കുന്ന കറുവയില കത്തിച്ച് അതിന്റെ പുക ശ്വസിക്കുമ്പോൾ നാഡീ സംവിധാനങ്ങൾ ശാന്തമാവുകയും, മനസ്സിന് ഉണർവ് നൽകുകയും ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ഇതിലെ എസ്സൻഷ്യൽ ഓയിലുകൾ മനസ്സിനെ ശാന്തമാക്കി, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയെല്ലാം ഒഴിവാക്കുന്നു. ആന്റി ഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കൊപ്പം സാപോനിൻസിന്റെ സാന്നിധ്യവും അടങ്ങിയിരിക്കുന്നതിനാൽ, അതിവേഗം മുറിവ് ഉണക്കാനും കറുവയിലക്ക്‌ കഴിവുണ്ട്.

Read More