- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
Author: News Desk
റാഞ്ചി: വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ജാർഖണ്ഡ് ബിജെപി നേതാവ് സീമ പത്ര അറസ്റ്റിൽ. സീമ പത്ര ക്രൂരമായി മർദ്ദിക്കുന്നുവെന്നാരോപിച്ച് കൊണ്ടുള്ള വീട്ടുജോലിക്കാരിയുടെ വീഡിയോ വൈറലായതിനെ തുടർന്ന് ഇന്നലെ സീമയെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യ സീമ ബിജെപിയുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പയിന്‍റെ സംസ്ഥാന കൺവീനറുമാണ്. വീട്ടുജോലിക്കാരിയായ സുനിത 10 വർഷം മുമ്പാണ് സീമയുടെ അടുക്കലെത്തിയത്. തന്നെ വീട്ടുതടങ്കലിലാക്കിയെന്നും നിരന്തരമായ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും സുനിത പറയുന്നു. തന്നെ നിരന്തരം മർദ്ദിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ലുകൾ തകർത്തതായും സുനിത പറഞ്ഞു. നാവുകൊണ്ട് മൂത്രം നക്കി തുടപ്പിച്ചെന്നും ഭക്ഷണമില്ലാതെ നാല് ദിവസം തടങ്കലിൽ പാർപ്പിച്ചെന്നും സുനിത വെളിപ്പെടുത്തി. സീമ പത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. വീട്ടിലെ സംഭവങ്ങളെക്കുറിച്ച് ആയുഷ്മാൻ സുഹൃത്ത് വിവേക് ബാസ്കെയെ…
ഡോക്ടറായി മാറിയ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തൻറെ അനുജത്തി ഡോക്ടർ ആയ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം അതിനായി തൻറെ അച്ഛൻ നേരിട്ട കഷ്ടപ്പാടുകളും ഓർമിച്ച് പ്രശാന്ത് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. സിനിമ-ആൽബം മേഖലകളിൽ സംഗീത സംവിധായകനായും അഭിനേതാവായും ശ്രദ്ധിക്കപെട്ടയാളാണ് പ്രശാന്ത് മോഹൻ. പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ചുവടെ: മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ നിറഞ്ഞ സദസ്സിൽ ഇന്നലെ ഇങ്ങനെ അന്നൗൺസ് ചെയ്യുന്നത് കേട്ടപ്പോൾ ഞാനും അച്ഛനും അമ്മയും സത്യത്തിൽ കരയുകയായിരുന്നു. എൻ്റെ കുഞ്ഞനുജത്തി ഔദ്യോഗികമായി ഡോക്ടർ ആയി മാറിയിരിക്കുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. എൻ്റെ അച്ഛൻറെ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. പവിയുടെ കോൺവെക്കേഷനിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോൾ നൂറ് ഓർമകളാണ് മിന്നി മാഞ്ഞത്. സംഗീത സംവിധാനം ചെയ്യുന്ന , പാട്ട് പാടുന്ന , ചെറിയ രീതിയിലൊക്കെ അഭിനയിക്കുന്ന പ്രശാന്ത് മോഹനെന്ന എന്നെ നിങ്ങളിൽ…
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങൾക്ക് ഒരേ മറുപടി ആവർത്തിച്ചതിന് മന്ത്രി വീണയ്ക്ക് താക്കീത് നൽകിയെന്ന വാർത്തകൾ നിഷേധിച്ച് സ്പീക്കർ എം ബി രാജേഷ്. താക്കീത്, ശാസനം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും അത് ആവർത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ പറഞ്ഞു. ഫെബ്രുവരി 22 ന് പരിഗണിച്ച നക്ഷത്രചിഹ്നമുള്ള ചോദ്യത്തിന്റ പിരിവുകള്‍ക്ക് ആരോഗ്യ മന്ത്രി നല്‍കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ.പി. അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടർന്ന് താൻ ആരോഗ്യമന്ത്രിയോട് പ്രതികരണം തേടിയിരുന്നു. സർക്കാരിന് ലഭ്യമായ ഉത്തരമാണ് നൽകുന്നത്. ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടതിനാലാണ് സംയോജിത ഉത്തരം ലഭ്യമാക്കിയത്. നിയമസഭയിലെ ചോദ്യങ്ങളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞുമാറുന്ന സമീപനമല്ല താൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി മറുപടി നൽകി. ഇതിന് പിന്നാലെയാണ് അനിൽ കുമാറിൻ താൻ മറുപടി നൽകിയത്. ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്ക് ഒരേ മറുപടി നല്‍കിയ നടപടി ശരിയായ പ്രവണതയല്ല. ഭാവിയില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍…
രാജസ്ഥാന്‍: ഒരിടവേളക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസിൽ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് രൂക്ഷമാകുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സംസ്ഥാന പട്ടികജാതി കമ്മീഷൻ ചെയർമാനുമായ എം എൽ എ ഖിലാഡി ലാൽ ബൈർവ രംഗത്ത് എത്തിയതോടെയാണ് തർക്കം തലപൊക്കുന്നത്. ഇതിനെതിരെ മറുപടിയുമായി അശോക് ഗെലോട്ട് ക്യാമ്പിലെ നേതാക്കളും രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണെങ്കിൽ അത് പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. നിലവിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി നിയമിച്ച് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ആർക്കും പ്രശ്നമില്ലെന്നും ഖിലാഡി ലാൽ ബൈർവ പറഞ്ഞു. സോണിയാ ഗാന്ധിക്ക് പകരം അശോക് ഗെലോട്ട് എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഗാന്ധി കുടുംബം നേരത്തെ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം. എന്നാൽ ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല.
തിരുവനന്തപുരം: തീരദേശത്തെ മണ്ണൊലിപ്പിനും പാർപ്പിട നഷ്ടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കാനാണ് തീരുമാനം. അയിരൂർ മുതൽ മാമ്പള്ളി വരെയുള്ള ഇടവകകളിൽ നിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ സമരസമിതിയുമായി ചർച്ച നടത്താൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.
തിരുവനന്തപുരം: ലഹരിക്കേസ് പ്രതികൾക്ക് രണ്ടു വർഷം കരുതൽ തടങ്കൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനു വേണ്ട നിർദേശം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയിൽനിന്ന് ബോണ്ടു വാങ്ങും. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ലഹരി തടയാൻ അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. അതു സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്. സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷത്തോളം കരുതല്‍തടങ്കലില്‍ വെക്കാമെന്ന് എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇതിന് പുറമെ ലഹരി കേസില്‍…
പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും;കൊച്ചി മെട്രോയുടെ അഞ്ചാം റീച്ച് രാജ്യത്തിന് സമർപ്പിക്കും
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എൻ. ജംഗ്ഷൻ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (വ്യാഴാഴ്ച) ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സിയാൽ കൺവെൻഷൻ സെന്‍ററിലാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ അഞ്ചാമത്തെ റീച്ച് രാജ്യത്തിന് സമർപ്പിക്കും. മുൻപ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തതും മോദിയായിരുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സിയാൽ കൺവെൻഷൻ സെന്‍ററിലാണ് ഇത്തവണ ചടങ്ങ് നടക്കുക. കൊച്ചി മെട്രോ നാളെ പേട്ട മുതൽ തൃപ്പൂണിത്തുറ രാജനഗരി വരെ സർവീസ് നടത്തും. പേട്ടയിൽ നിന്ന് 1.8 കിലോമീറ്റർ ദൂരമാണ് എസ്.എൻ. ജംഗ്ഷനിലേക്കുള്ളത്. ഈ റീച്ചിന്‍റെ ഉദ്ഘാടനത്തോടെ മെട്രോ തൃപ്പൂണിത്തുറ നഗരത്തിലേക്കെത്തും.
കോട്ടയത്ത് രാജവെമ്പാലയെ പിടികൂടി: മലപ്പുറത്തുനിന്ന് ഒരുമാസം മുമ്പ് കാറില്‍ കയറിയതെന്ന് സംശയം
കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്ത് നിന്ന് കയറിയ പാമ്പാണിതെന്നാണ് സംശയം. ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റിന്റെ ജോലികള്‍ക്കായി മലപ്പുറം വഴിക്കടവില്‍ പോയിരുന്നു. വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ലിഫ്റ്റിന്റെ ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹനം വിശമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കാറുമായി സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി. ഇതിനിടെ കഴിഞ്ഞ ആഴ്ച സുജിത്തിന്റെ വീടിന് സമീപത്തുനിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വാവ സുരേഷിനെ കൊണ്ടുവന്ന് കാറിന്റെ ബമ്പര്‍ വരെ അഴിച്ചു പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. ഇതിന് ശേഷം കാറുമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ വനംവകുപ്പ് എത്തി. സുജിത്തിൻ്റെ…
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ശേഷം റൺവേ റീ കാർപെറ്റിംഗ് ജോലികൾ ആരംഭിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതതല സംഘം തീരുമാനിച്ചു. നവംബറിൽ റീ-കാർപെറ്റിംഗ് ജോലികൾ നടത്താനായിരുന്നു നേരത്തെ നിർദ്ദേശമുണ്ടായിരുന്നത്. റൺവേ അനുബന്ധ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടി ഡിസംബറോടെ പൂർത്തിയാക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനാൽ, ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയായാലുടൻ റൺവേ ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കാമെന്ന് സംഘം ഇന്നലെ നിർദ്ദേശിച്ചു. ഇരുഭാഗങ്ങളിലും 90 മീറ്റര്‍ വീതമുള്ള റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) 240 മീറ്ററാക്കി ദീര്‍ഘിപ്പിച്ചുള്ള വികസനം റീ കാര്‍പെറ്റിംഗ് ജോലിക്കൊപ്പം നടത്താനാകുമെന്നാണു കരുതുന്നത്. ഇത് പൂർത്തിയായാൽ വലിയ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൺവേ സെൻട്രൽ ലൈറ്റും സ്ഥാപിക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വികസന വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജിൻഡാൽ, എഞ്ചിനീയറിംഗ് വിഭാഗം ജനറൽ മാനേജർ ഈശ്വരപ്പ, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്‍റ് ജനറൽ മാനേജർ പ്രേം പ്രസാദ് എന്നിവരാണ് വിശദമായ…
പേവിഷബാധയേറ്റ് ആളുകൾ മരിച്ച സംഭവം; മരണകാരണം വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയത്
തിരുവനന്തപുരം: പേവിഷബാധയേറ്റ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ പോലും മരിച്ച സാഹചര്യത്തിൽ വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പാണ് സമിതിയെ തീരുമാനിക്കുക. നിയമസഭയിൽ പി.കെ ബഷീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്സിൻ വിതരണം ശരിയായി നടക്കുന്നില്ലെന്നും ഗുണനിലവാരം മോശമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ഈ വർഷം നായയുടെ കടിയേറ്റ് മരിച്ചവരിൽ 4 പേർ വാക്സിൻ എടുത്തവരാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിൻ പ്രവർത്തിക്കുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിലേക്ക് എത്തിയതാണ് മരണകാരണമെന്ന് മന്ത്രി വിശദീകരിച്ചു.
