Author: News Desk

എൻസിപി സംസ്ഥാന പ്രസിഡന്റായി പി.സി. ചാക്കോ തുടരും. മന്ത്രി എ.കെ. ശശീന്ദ്രനാണ് ചാക്കോയുടെ പേരു നിർദേശിച്ചത്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് പിന്താങ്ങി. ഇദ്ദേഹം ചാക്കോയ്ക്കെതിരെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം, ശശീന്ദ്രൻ പക്ഷത്തിന്റെ ഉറച്ച പിന്തുണ ലഭിച്ചിട്ടും സംഘടനാ തിരഞ്ഞെടുപ്പിൽ പി.സി. ചാക്കോ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ചാക്കോയുടെ സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. പിണറായി സര്‍ക്കാരിൽ എൻസിപിക്കു കിട്ടിയ മന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശശീന്ദ്രനും തോമസ് കെ. തോമസും പങ്കുവയ്ക്കുമെന്ന ധാരണ അട്ടിമറിക്കാനാണ് ശശീന്ദ്രൻ ചാക്കോയെ പിന്തുണയ്ക്കുന്നതെന്നാണ് തോമസ് വിഭാഗം ആരോപിക്കുന്നത്. എന്നാൽ, സംസ്ഥാന എൻസിപിയുടെ നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിർന്ന നേതാവ് ടി.പി. പീതാംബരൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

Read More

തിരൂരങ്ങാടി: എ.ആർ നഗറിലെ വി.കെ.പടിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചതിനെ തുടർന്ന് നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രജക്, മരംമുറിച്ച തമിഴ്നാട് സേലം സ്വദേശിയായ മഹാലിംഗം (32), സൂപ്പർവൈസർ കോയമ്പത്തൂർ ലക്ഷ്മി അമ്മാൾ ഇല്ലത്തിൽ എൻ മുത്തുകുമാരൻ (39) എന്നിവരാണ് അറസ്റ്റിലായത്. റോഡ് വർക്കിലെ എഞ്ചിനീയർ തെലങ്കാനയിലെ വാറങ്കലിലെ പട്ടൈപക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് (എൻഎച്ച്എഐ) റിപ്പോർട്ട് തേടിയിരുന്നു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും പക്ഷികളുടെ ആവാസ വ്യവസ്ഥ തകർത്ത് ഇനി മരങ്ങൾ മുറിക്കില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പക്ഷികൾ കൂട് വിടുന്നതുവരെ റോഡ് വികസനത്തിനായി മരങ്ങൾ മുറിക്കുന്നത് തടയുമെന്നും മന്ത്രി പറഞ്ഞു. യന്ത്രം…

Read More

ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബെ. അടുത്ത എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ ലോകകപ്പ് കളിക്കുമെന്നതുപോലുള്ള നടക്കാത്ത വാഗ്ദാനങ്ങൾ നൽകാനല്ല താൻ ഇവിടെ എത്തിയിരിക്കുന്നതെന്നായിരുന്നു ചൗബെയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വെറുതെ സ്വപ്‌നങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വരില്ല. ഞങ്ങള്‍ ഇത്രയും അക്കാദമികള്‍ സ്ഥാപിച്ചുവെന്നും അതുകൊണ്ട് എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകകപ്പ് കളിക്കും എന്നൊന്നും ഞാൻ പറയില്ല. ജീവിതത്തില്‍ നൂറിലധികം അക്കാദമികളുടെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഈ അക്കാദമികളെല്ലാം കുട്ടികള്‍ എട്ടു വര്‍ഷത്തിനുള്ളില്‍ ലോകകപ്പ് കളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം ഒരിക്കലും അങ്ങനെയല്ല. ഒരു വാഗ്ദാനവും നല്‍കുന്നില്ല, പക്ഷേ നിലവിലെ അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ട് കൊണ്ടുപോകും. എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നത് നോക്കും. ഞങ്ങള്‍ സ്വപ്നങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല” ചൗബേ പറഞ്ഞു.

Read More

മുംബൈ: കോവിഡ് -19 വാക്സിൻ മൂലം മകൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയെ തുടർന്ന് ബോംബെ ഹൈക്കോടതി ഇന്ത്യാ ഗവൺമെന്‍റ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ, ഡിസിജിഐ മേധാവി എന്നിവർക്ക് നോട്ടീസ് അയച്ചു. കോവിഡ് -19 വാക്സിന്‍റെ സുരക്ഷയെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ നടത്തി മെഡിക്കൽ പ്രാക്ടീഷണർമാരെ വാക്സിൻ എടുക്കാൻ ‘നിർബന്ധിച്ചതിനും’ കോവിഡ് -19 വാക്സിനെക്കുറിച്ചുള്ള വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചതിനും സർക്കാരിനെയും മറ്റുള്ളവരെയും ദിലീപ് ലുനാവത്ത് തന്റെ ഹർജിയിൽ കുറ്റപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച് മകൾ ഡോ.സ്നേഹാൽ ലുനാവത്ത് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി 1,000 കോടി രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ജനുവരി നാലിന് ഡ്രഗ്സ് കൺട്രോളർ ജനറൽ…

Read More

ന്യൂഡൽഹി: കേസുകൾ മിന്നൽ വേഗത്തിൽ തീർപ്പാക്കി സുപ്രീംകോടതി. 4 ദിവസത്തിനുള്ളിൽ 1842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. കോടതി കൈമാറ്റവുമായി ബന്ധപ്പെട്ട 1402 കേസുകളും 440 കേസുകളും തീർപ്പാക്കി. ന്യൂഡൽഹിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് കണക്കുകൾ നൽകിയത്. ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നതും വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ പ്രമേയം ഇന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന ബാർ അസോസിയേഷനുകളും ചേർന്ന് പാസാക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകുന്ന 74 ദിവസം കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങൾ ഉന്നയിക്കൽ, ഭരണഘടനാ ബെഞ്ചുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സത്യപതിജ്ഞയ്ക്ക് ശേഷം യു.യു. ലളിത് അറിയിച്ചിരുന്നു. ഇത് പ്രകാരം കേസുകൾ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ രീതിയും കൊണ്ടുവന്നിരുന്നു.

Read More

ലണ്ടൻ: ഓപ്പണർ ജേസൺ റോയിയെ ഫോം നഷ്ടം മൂലം ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്ക് മൂലം വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയും പുറത്തായി. ഫാസ്റ്റ് ബൗളർമാരായ മാർക്ക് വുഡും ക്രിസ് വോക്സും ജോസ് ബട്ലർ നയിക്കുന്ന ടീമിലേക്ക് തിരിച്ചെത്തി. ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ടീമിലുണ്ട്. കഴിഞ്ഞ ദിവസം ലീഡ്സിൽ ഗോൾഫ് കളിക്കുന്നതിനിടെയാണ് ബെയർസ്റ്റോയ്ക്ക് പരിക്കേറ്റത്.

Read More

ബോളിവുഡിലെ ഏറ്റവും ജനപ്രിയ യുവനടൻമാരിൽ ഒരാളാണ് ടൈഗർ ഷ്റോഫ്. ആക്ഷൻ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ അവസാനമിറങ്ങിയ ചിത്രം ‘ഹീറോപാന്തി 2’ ബോക്സ് ഓഫീസ് പരാജയമായിരുന്നു. ഈ പരാജയം തന്നെ എങ്ങനെ ബാധിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ടൈഗർ. കരൺ ജോഹറിന്‍റെ കോഫി വിത്ത് കരൺ എന്ന ഷോയിലാണ് ടൈഗർ ഷ്റോഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹീറോപാന്തി 2 ന്‍റെ പരാജയം തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയം തകർന്നു പോയി. വിഷാദത്തിലായി. ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാൽ താൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തുവെന്ന് പറയില്ല. തനിക്ക് സാമൂഹിക ജീവിതമോ ധാരാളം സുഹൃത്തുക്കളോ ഇല്ലെന്നും താരം പറഞ്ഞു. ഹീറോപാന്തിയുടെ പരാജയം മറികടക്കാൻ ഇമോഷണൽ ഈറ്റിങ് ആരംഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എന്നെ വിലയിരുത്തുന്നത് ബോക്സോഫീസാണ്. സ്ക്രീനിൽ എന്നെ കാണിക്കുമ്പോൾ ഉയരുന്ന ആ വിസിലുകൾക്കും എല്ലാത്തിനും വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. പുതിയ സിനിമയിലൂടെ ഞാൻ തിരിച്ചുവരും, ടൈ​ഗർ പറഞ്ഞു.

Read More

ദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഈ തീരുമാനം.

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉപാധി മുന്നോട്ട് അശോക് ഗെഹ്ലോട്ട്. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാലും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണം എന്നാണാവശ്യം. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർദേശിച്ചാൽ താൻ നിർദേശിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം. അശോക് ഗെഹ്ലോട്ട് തന്‍റെ നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാകാൻ സോണിയാ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും രാജസ്ഥാൻ രാഷ്ട്രീയത്തിൽ തന്‍റെ സ്വാധീനം നിലനിർത്താനുള്ള നീക്കങ്ങൾ നടത്താനാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ ഗെലോട്ട് സമയമെടുക്കുന്നതെന്നാണ് സൂചന. ഗെഹ്ലോട്ട് പ്രസിഡന്‍റായാൽ ഏറെക്കാലമായി താൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ. ഗെഹ്ലോട്ട് അതിനും തടയിട്ടാൽ പ്രതിഷേധമെന്ന നിലയിൽ സച്ചിൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജി-23 ഗ്രൂപ്പിലെ ഉന്നത നേതാവായ ആനന്ദ് ശർമ ഉൾപ്പെടെയുള്ളവർ തരൂർ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് തരൂർ…

Read More

ദി ഹേയ്​ഗ്: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) മുന്നറിയിപ്പ് നൽകി. കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ പറഞ്ഞു. കണക്കുകൾ പ്രകാരം, ഒമൈക്രോൺ ബിഎ.5 വകഭേദം യൂറോപ്പിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തരംഗത്തിന്‍റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു വരികയാണ്. ഇതനുസരിച്ച്, പുതിയ തരംഗങ്ങളെ നേരിടാൻ തയ്യാറാകാണമെന്ന് ഇഎംഎ അംഗമായ മാർകോ കാവൽറി പറഞ്ഞു. എന്നാൽ പുതിയ വകഭേദങ്ങളും തരംഗങ്ങളും പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ ഒമൈക്രോൺ ബിഎ 2.75 വ്യാപിക്കുന്നുണ്ടെന്നും ഇഎംഎ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ പടരുന്ന ഈ വകഭേദം അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇഎംഎ അറിയിച്ചു.

Read More