- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
Author: News Desk
കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നൽകാൻ നിര്‍ദേശം
കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അംഗീകൃത യൂണിയനുകളുമായി നിർണ്ണായക യോഗം തിങ്കളാഴ്ച ചേരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ന് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. കൂപ്പൺ സംവിധാനം ജീവനക്കാർക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. ദീർഘകാലമായി നടക്കുന്ന ചർച്ചയുടെ പരിസമാപ്തിയായിരിക്കും തിങ്കളാഴ്ചയെന്നും മന്ത്രി പറഞ്ഞു. രാവിലെ 10.30ന് യോഗം ആരംഭിക്കും. യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ജൂലായ് മാസത്തെ ശമ്പളത്തിന്‍റെ പകുതി നൽകാനാണ് പദ്ധതി. വേതനത്തിന് പകരമായി നൽകുന്ന കൂപ്പണുകൾ വാങ്ങില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. അതിജീവിക്കാൻ കൂപ്പണുകൾ പര്യാപ്തമല്ലെന്നും കോടതിയുടെ നിലപാട് തൊഴിലാളികൾക്ക് സ്വീകാര്യമല്ലെന്നും സിഐടിയു പറഞ്ഞു.
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ (ഇഒഡബ്ല്യു) ചോദ്യം ചെയ്തു. ഡൽഹിയിലെ മന്ദിർ മാർഗിലെ ഓഫീസിൽ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടി ലീന മരിയ പോളിനും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. കഴിഞ്ഞയാഴ്ച നോറയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നടി ഓഫീസിലെത്തിയത്. വൈകുന്നേരം ആറുമണിയോടെ മടങ്ങി. ഇതേ കേസിൽ നോറ ഫത്തേഹിയെ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവീന്ദർ സിങ്ങിന്‍റെ കുടുംബത്തെ 200 കോടി രൂപ കബളിപ്പിച്ച കേസിൽ ലീനയെയും സുകേഷിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവീന്ദർ സിങ്ങിന്‍റെ ഭാര്യ അദിതി സിംഗ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കവർച്ച എന്നീ കുറ്റങ്ങളാണ്…
ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യമില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. തനിക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന തരത്തിലുള്ള കപിൽ സിബലിന്‍റെ പ്രസ്താവന കോടതിയോടുള്ള അവഹേളനമല്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു. ജുഡീഷ്യറിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് വിമർശനത്തിലൂടെ അദ്ദേഹം ശ്രമിച്ചതെന്നും അഭിഭാഷകനായ വിനീത് ജിന്ദാനിക്ക് അയച്ച കത്തിൽ അറ്റോർണി ജനറൽ വ്യക്തമാക്കി. കപിൽ സിബൽ കോടതിയെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. കപിൽ സിബൽ തന്‍റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 6 ന് ന്യൂഡൽഹിയിൽ നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ് സംഘടിപ്പിച്ച പീപ്പിൾസ് ട്രൈബ്യൂണലിലായിരുന്നു കപിൽ സിബൽ സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ചത്.
ചെന്നൈ: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി.വി.ശങ്കരനാരായണൻ (77) അന്തരിച്ചു. കർണ്ണാടകസംഗീതത്തിന്‍റെ മധുര മണി അയ്യർ ശൈലിക്ക് തുടക്കമിട്ട ആളായിരുന്നു ടി.വി.ശങ്കരനാരായണൻ. ശങ്കരനാരായണൻ മണി അയ്യരുടെ മരുമകൻ കൂടിയാണ്. സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളിന്‍റെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണൻ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്ന് മണി അയ്യരോടൊപ്പമാണ് അദ്ദേഹത്തിന്‍റെ കുടുംബം മയിലാടുതുറൈയിലെത്തിയത്. 1950 കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമം പഠിച്ചെങ്കിലും തന്‍റെ ജീവിതം സംഗീതത്തിനായി സമർപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: കോൺഗ്രസിന്‍റെ ദേശീയ അദ്ധ്യക്ഷൻ ആരാകും എന്ന ചർച്ചകൾ മുറുകുന്നതിനിടെ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ശക്തം. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഇപ്പോൾ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാൽ അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം നേതാക്കൾ രാഹുലിന് മുന്നിൽ വച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴും മത്സരിക്കാനില്ലെന്ന നിലപാട് രാഹുൽ ആവർത്തിച്ചു. ഇതോടെ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകൾ ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാർത്ഥികളായി ചർച്ചയായി. അതേസമയം, ജി-23 ലെ നേതാക്കളും തങ്ങളുടെ പ്രതിനിധികൾ മത്സരിക്കുമെന്ന്…
യുഎസ്: പക്ഷിയോ പാമ്പോ പാറ്റയോ എയർപോർട്ട് റൺവേകളിൽ വന്നിരിക്കുന്നത് അസാധാരണമല്ല. എന്നാൽ, അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഷാർലെസ്റ്റോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിഥിയായി എത്തിയത് ഒരു മുതലയാണ്. ഇതോടെ പറന്നുയരാൻ കാത്തിരുന്ന വിമാനങ്ങൾ കുറച്ചുനേരം പിടിച്ചിട്ടു. മുതല കടന്നുപോയ ശേഷം യാത്ര തുടരാമെന്ന് പൈലറ്റുമാർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. സൗത്ത് കരോലിനയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഷാർലെസ്റ്റോണിൽ കഴിഞ്ഞ വാരാന്ത്യത്തിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. വിമാനത്തിന്‍റെ ജനാലയിലൂടെ യാത്രക്കാരനാണ് മുതലയെ ആദ്യം കണ്ടത്. ഇതോടെ രാത്രി 7 മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ വൈകി. അസാധാരണമായ ഈ സംഭവത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുതലയെ തുരത്താൻ വിമാനത്താവള അധികൃതർ ശ്രമിച്ചില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകരം, മുതലയെ റൺവേയിലൂടെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. ഈ സമയം വിവിധ എയർലൈനുകളുടെ വിമാനങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഡെൽറ്റ വിമാനം പറന്നുയരാനുള്ള കാലതാമസത്തെക്കുറിച്ച് ഫ്ലൈറ്റ് അനൗൺസ്മെന്റും നടത്തി.
ഭൂകമ്പത്തെക്കുറിച്ചു ചർച്ച ചെയ്യവെ പാർലെമെന്റിൽ ഭൂമി കുലുക്കം. യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റെയിനിലെ പാർലെമെന്റിലാണു ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഇൻഷുറൻസ് വിതരണം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തവേ ഭൂമി കുലുങ്ങിയത്. വീഡിയോയിൽ ഒരു വനിതാ നേതാവ് സംസാരിക്കുന്നത് കാണാം. പെട്ടെന്ന് ഭൂമി ചെറുതായി കുലുങ്ങുന്നതും നേതാവും മറ്റ് അംഗങ്ങളും സംസാരം നിർത്തി ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
തെലുങ്കിൽ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് ചിരഞ്ജീവി. കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യയായിരുന്നു താരത്തിന്‍റെ അവസാന റിലീസ്. അദ്ദേഹത്തിന്‍റെ മകനും യുവ തെലുങ്ക് സൂപ്പർസ്റ്റാറുമായ രാം ചരൺ തേജയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ വൻ മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതേക്കുറിച്ച് ചിരഞ്ജീവി മനസ് തുറന്നിരിക്കുകയാണ്. ഒരു തെലുങ്ക് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ആദ്യ ഷോയുടെ പ്രീ-റിലീസ് ഇവന്‍റിൽ സംസാരിക്കവെ, മോശം ചിത്രങ്ങൾ പ്രേക്ഷകർ ഉപേക്ഷിക്കുമെന്ന് ചിരഞ്ജീവി പറഞ്ഞു. നല്ല ഉള്ളടക്കമുള്ള സിനിമകൾ നൽകിയാൽ അവർ തീർച്ചയായും തീയേറ്ററുകളിലെത്തും. ബിംബിസാര, സീതാരാമം, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെ കുറിച്ചായിരുന്നു ചിരഞ്ജീവിയുടെ പരാമർശം. മോശം ചിത്രം രണ്ടാം ദിവസം തന്നെ പ്രേക്ഷകർ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേ. പ്രധാനമന്ത്രിയുടെ സ്വാധീനം കുറഞ്ഞിട്ടില്ലെന്നും സർവ്വേ പറയുന്നു. സംസ്ഥാന പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിച്ഛായയും കുറഞ്ഞു. കേരളത്തിലെ പാർട്ടിയുടെ ഏറ്റവും ജനപ്രിയനായ നേതാവാണ് നടൻ സുരേഷ് ഗോപിയെന്നും സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ പറയുന്നു. തെലങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനേക്കാൾ ജനപ്രിയനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സർവേ പറയുന്നു. ഇതോടെ വരാനിരിക്കുന്ന ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളെ കൂട്ടായ നേതൃത്വത്തിൽ നേരിടാനാണ് തീരുമാനം. സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും തിരഞ്ഞെടുപ്പിനെ നയിക്കുക. ഹിമാചൽ പ്രദേശിൽ ജയറാം ഠാക്കൂറിനെയും രാജസ്ഥാൽ വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി ഉയർത്തിക്കാട്ടില്ല.
തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുത്താല്‍, അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വര്‍ഷത്തിനിടയില്‍ തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം.
