- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്. തന്‍റെ ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാണിച്ച് ഓഗസ്റ്റ് ഏഴിന് നിത്യാനന്ദ ശ്രീലങ്കൻ പ്രസിഡന്‍റിന് കത്തയച്ചിരുന്നു. നിത്യാനന്ദ ‘സ്ഥാപിച്ച’ ദ്വീപായ ശ്രീ കൈലാസിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യവും കത്തിൽ പരാമർശിക്കുന്നുണ്ട്. പീഡനക്കേസിലെ പ്രതി നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കത്തിൽ പരാമർശമുണ്ട്. 2022 ഓഗസ്റ്റിലാണ് നിത്യാനന്ദ ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയ്ക്ക് കത്തയച്ചത്.
കോവളം: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം അവസാനം ബെംഗളൂരുവിൽ ചർച്ച നടത്താൻ ധാരണയായതായി മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണമേഖല കൗൺസിൽ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതിനാൽ സിൽവർലൈൻ വിഷയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യില്ല. യോഗത്തിന്‍റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗലാപുരത്തേക്കു നീട്ടുന്നതിനെക്കുറിച്ചാണ് പിണറായിയും ബൊമ്മയും ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ വികസന പദ്ധതി സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും അന്തർസംസ്ഥാന പദ്ധതിയായി ഉയർത്തിക്കാട്ടി കേന്ദ്രാനുമതി തേടാനുമുള്ള രാഷ്ട്രീയ നീക്കമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഇത് അവതരിപ്പിക്കുന്നതിലൂടെ സിൽവർ ലൈൻ സംസ്ഥാനത്തിന്‍റെ പ്രധാന വികസന പദ്ധതിയായി ഉയർത്തിക്കാട്ടാൻ കഴിയും.
ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പേരിൽ ഒരു റെക്കോർഡ് കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന താരമായി സ്റ്റാർക്ക് മാറി. സിംബാവെയ്ക്കെതിരെ ഓസ്ട്രേലിയ തോറ്റ മത്സരത്തിൽ സ്റ്റാർക്ക് ഒരു വിക്കറ്റ് വീഴ്ത്തി. റയാൻ ബുളിനെ സ്റ്റാർക്ക് പുറത്താക്കി. ഇതോടെ 102-ാം ഏകദിനത്തിൽ 200 വിക്കറ്റ് എന്ന നേട്ടം താരം സ്വന്തമാക്കി. 104 മൽസരങ്ങളിൽ നിന്നും ഈ നേട്ടം കൈവരിച്ച പാക് സ്പിന്നർ സഖ്ലൈൻ മുഷ്താഖിന്‍റെ റെക്കോർഡാണ് സ്റ്റാർക്ക് മറികടന്നത്. മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ 112 മൽസരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ പേസർ അലൻ ഡൊണാൾഡ് 117 മൽസരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആര്യ നായകനാകുന്ന ‘ക്യാപ്റ്റൻ’ സെപ്റ്റംബർ എട്ടിന് കേരളത്തിലെ തിയേറ്ററുകളിലെത്തും. വിക്രം, ആർആർആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്‍റെ നേതൃത്വത്തിൽ റിയ ഷിബുവിന്‍റെ എച്ച്ആർ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സിമ്രാൻ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽനാഥ്, ആദിത്യ മേനോൻ എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്യാമറ – എസ് യുവ, സംഗീതം – ഡി ഇമ്മൻ, എഡിറ്റിംഗ് – പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് – ശക്തി ശരവണൻ, കെ ഗണേഷ്, കലാസംവിധാനം – എസ് എസ് മൂർത്തി. ആറ് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ക്യാപ്റ്റന്‍റെ ട്രെയിലർ ട്രെൻഡിംഗ് ആണ്.
സിഡ്നി: ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ എത്തി തോൽപ്പിച്ച് സിംബാബ്‍വെ ചരിത്രവിജയം നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‍വെ മൂന്ന് വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 31 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ സിംബാബ്വെയുടെ ആദ്യ ജയമാണിത്. ഓൾറൗണ്ടർ റയാൻ ബെയ്ൽ തന്‍റെ മൂന്ന് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നിർണായകമായ മൂന്ന് ക്യാച്ചുകളും നേടിയ ബെയ്ൽ ആയിരുന്നു കളിയിലെ കേമൻ. 96 പന്തിൽ 94 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ബാക്കി 38 റൺസ് മറ്റ് ഓസ്ട്രേലിയൻ താരങ്ങൾ നേടി. ഗ്ലെൻ മാക്സ്വെൽ (22 പന്തിൽ 19) ആണ് വാർണറെക്കൂടാതെ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഡേവിഡ് വാർണർ, ആഷ്ടൻ അഗർ, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്…
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന നടി സാമന്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മുൻകാലങ്ങളിൽ നടി നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. എന്തുകൊണ്ടാണ് താൻ മോദിയെ പിന്തുണയ്ക്കുന്നതെന്നാണ് നടി വീഡിയോയിൽ വിശദീകരിക്കുന്നത്. “ഞാൻ എല്ലായ്പ്പോഴും മോദിജിയെ പിന്തുണയ്ക്കുന്ന ആളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ ശരിക്കും സന്തുഷ്ടയാണ്,” പ്രചരിക്കുന്ന വീഡിയോകളിലൊന്നിൽ സാമന്ത പറഞ്ഞു. ‘ഞാൻ ഒരു മോദി അനുഭാവിയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാജ്യത്ത് നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന് രാജ്യത്തെ മികച്ച രീതിയിൽ നയിക്കാൻ കഴിയും. അദ്ദേഹത്തിന്റെ കീഴിൽ രാജ്യത്ത് വലിയ സാമ്പത്തിക പുരോഗതിയുണ്ടാകും,” സാമന്ത മറ്റൊരു വീഡിയോയിൽ പറഞ്ഞു.
തെരുവ് നായയുടെ കടിയേറ്റ വിദ്യാർത്ഥിനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം; പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ 12കാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ വാക്സിൻ ഫലപ്രദമായിരുന്നതിനാൽ മരണസംഖ്യയും കുറവായിരുന്നു. 2020 മുതൽ കടിയേറ്റുള്ള മരണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അടിയന്തര പ്രമേയ നോട്ടീസിലൂടെയാണ് ഈ വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ അടിയന്തര ഇടപെടൽ വേണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി നായ്ക്കളെ വന്ധ്യംകരിച്ചിട്ടില്ല. എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയില്ല. വീഴ്ചകൾ മനസിലാക്കി അവ ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് “സോഷ്യലിസ്റ്റ്”, “മതേതരം” എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എംപി ഡോ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് 23 ന് പരിഗണിക്കും. 1976-ൽ ഇന്ദിരാഗാന്ധി സർക്കാർ അവതരിപ്പിച്ച ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെയാണ് ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഈ ഭേദഗതി ആമുഖത്തിൽ ഇന്ത്യയെക്കുറിച്ചുള്ള വിവരണത്തെ “പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കിൽ” നിന്ന് മാറ്റി, ഒരു “പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി” ഏന്നാക്കുകയായിരുന്നു. ഈ ഭേദഗതി റദ്ദാക്കണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആമുഖം ഒരു സാധാരണ നിയമത്തിന് തുല്യമല്ലാത്തതിനാൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവരാൻ പാർലമെന്‍റിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തുന്ന ഭേദഗതികൾ കൊണ്ടുവരാൻ പാർലമെന്‍റിന് അധികാരമില്ലെന്ന കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധിയും അവർ ചൂണ്ടിക്കാട്ടി. ജനാധിപത്യ രാഷ്ട്രീയത്തിൽ ജനാധിപത്യവും മതേതരവുമായ ആദർശങ്ങൾ അവതരിപ്പിക്കാൻ ഭരണഘടനയുടെ ശിൽപികൾ…
മുംബൈ: ബ്രിട്ടന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ കുതിപ്പ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. 2021 ന്‍റെ അവസാന മൂന്ന് മാസങ്ങളിൽ, ഇന്ത്യ യു.കെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിൽ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐഎംഎഫ്) ജിഡിപി ഡാറ്റ അനുസരിച്ച് ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് നേടി. അന്താരാഷ്ട്ര റാങ്കിംഗിൽ യുകെയുടെ ഇടിവ് പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പവും 2024 വരെ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ വർദ്ധിച്ചുവരുന്ന അപകടസാധ്യതകളും ബ്രിട്ടൻ അഭിമുഖീകരിക്കുകയാണ്.
കൊല്‍ക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൗരവ് ഗാംഗുലി വീണ്ടും കളിക്കുന്നത് കാണണമെന്ന സൗരവ് ഗാംഗുലിയുടെ ആരാധകരുടെ മോഹത്തിന് തിരിച്ചടി. ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി വ്യക്തിപരമായ കാരണങ്ങളാൽ ലെജന്‍റ്സ് ലീഗിൽ നിന്ന് പിന്മാറി. സെപ്റ്റംബർ 16ന് ഈഡൻ ഗാർഡനിൽ നടക്കുന്ന ഇയോൻ മോർഗന്‍റെ നേതൃത്വത്തിലുള്ള ലോക ഇലവനും ഇന്ത്യൻ മഹാരാജാസും തമ്മിലുള്ള മൽസരത്തിൽ ഗാംഗുലി കളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വീരേന്ദർ സെവാഗ്, ഹർഭജൻ സിംഗ് തുടങ്ങി നിരവധി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഗാംഗുലിക്ക് കീഴിൽ വീണ്ടും കളിക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
