- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
വാഷിംഗ്ടണ്‍: യുഎസിൽ റാഞ്ചിയെടുത്ത വിമാനവുമായി യുവാവിന്റെ മരണക്കളി. 29കാരനായ കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് റാഞ്ചി തട്ടിയെടുത്ത വിമാനവുമായി ടുപ്പലോ നഗരത്തിനു മുകളിലൂടെ പലതവണ പറന്നത്. ആയിരങ്ങളെ മുൾമുനയിൽ നിർത്തി അഞ്ചുമണിക്കൂറിനുശേഷം സമീപത്തെ ബെന്റൺ കൗണ്ടിയിൽ വിമാനം ഇറക്കുകയായിരുന്നു. പറന്നുയർന്ന ഉടൻ ടുപ്പലോയിലെ വാള്‍മാര്‍ട്ടിനു മുകളില്‍ വിമാനം ഇടിച്ചിറക്കുമെന്ന ഭീഷണി സന്ദേശം ഇയാൾ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാരകേന്ദ്രത്തില്‍ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. നഗരത്തിലും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആംബുലന്‍സും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സജ്ജമാക്കുകയും ചെയ്തിരുന്നു. സൗത്ത് ഈസ്റ്റ് ഏവിയേഷന്‍ എന്ന സ്വകാര്യകമ്പനിയുടെ ബീച്ച് ക്രാഫ്റ്റ് കിംഗ് എയര്‍ 90 എന്ന വിമാനമാണ് തട്ടിക്കൊണ്ടുപോയത്. ഒമ്പതുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഇരട്ട എന്‍ജിനുള്ളതാണ് വിമാനം.
പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കു തുടക്കമിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻസിപി നേതാവ് ശരദ് പവാറുമായി ഈ മാസം എട്ടിന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി വിദേശത്തുനിന്നു മടങ്ങിയെത്തിയാലുടൻ സോണിയ–നിതീഷ് കൂടിക്കാഴ്ചയുണ്ടാകുമെന്നു ജനതാദൾ (യു) വൃത്തങ്ങൾ അറിയിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നാൽ രാജ്യത്തിന് നേട്ടമുണ്ടാകുമെന്ന് നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ ഐക്യ ചർച്ചകൾക്കായി താൻ ഉടൻ തന്നെ ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ജെഡിയു എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ തീരുമാനം ഭരണഘടനയ്ക്ക് ചേർന്നതല്ല. മറ്റ് പാർട്ടികളെ പിളർത്തുന്നത് ബിജെപിയുടെ സ്വഭാവമായി മാറിയെന്ന് നിതീഷ് കുമാർ ആരോപിച്ചു. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ജനതാദൾ (യു) ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷത്തിന്‍റെ കൂട്ടായ ശ്രമങ്ങളെ കുറിച്ച് നിതീഷ് കുമാർ വെളിപ്പെടുത്തൽ നടത്തിയത്. ‘ദേശ് കി നേതാ കൈസാ ഹോ, നിതീഷ് കുമാർ ജൈസാ ഹോ’ മുദ്രാവാക്യങ്ങളുമായാണു…
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ടോട്ടനത്തിനും വിജയം. വെസ്റ്റ് ഹാം യുണൈറ്റഡിനേയും ടോട്ടനം ഫുള്‍ഹാമിനേയുമാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ലീഗില്‍ ഇതുവരെ ടോട്ടനം തോല്‍വിയറിഞ്ഞിട്ടില്ല. ലീഗിലെ ചെല്‍സിയുടെ മൂന്നാം ജയമാണ് ഇത്. മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡ് ലീഡ്‌സിനേയും ബേണ്‍മൗത്ത് നോട്ടിങ് ഹാം ഫോറസ്റ്റിനേയും തോല്‍പ്പിച്ചു. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ആദ്യം അടിപതറിയെങ്കിലും ചെൽസി പിന്നീട് ജയിച്ചു കയറുകയായിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 62-ാം മിനിറ്റിൽ മൈക്കൽ അന്‍റോണിയോയാണ് വെസ്റ്റ്ഹാമിന്‍റെ വിജയഗോൾ നേടിയത്. 76-ാം മിനിറ്റിൽ ബെൻ ചിൽവെൽ, 88-ാം മിനിറ്റിൽ കെയ് ഹാവെർട്സ് എന്നിവരാണ് ഗോൾ നേടിയത്. ഫുൾഹാമിനെതിരെ ടോട്ടനം ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 40-ാം മിനിറ്റിൽ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ഹൊയ്‌ബെര്‍ഗാണ് ടോട്ടൻഹാമിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 75-ാം മിനിറ്റിൽ ഹാരി കെയ്ൻ സ്പേഴ്സിന്‍റെ രണ്ടാം ഗോളും നേടി. അലക്‌സാണ്ടര്‍ മിട്രോവിക് ഫുൾഹാമിന്‍റെ ആശ്വാസഗോൾ നേടി. ഈ വിജയത്തോടെ പ്രീമിയർ…
2021ൽ തുടർച്ചയായ രണ്ടാം വർഷവും അമേരിക്കയിലെ ആയുർദൈർഘ്യം 1996ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് കോവിഡ്-19 മരണങ്ങൾ മൂലമാണെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്.2020 മുതൽ 76.1 വർഷം വരെയുള്ള ഏകദേശം ഒരു വർഷത്തെ ഇടിവ് ഒരു നൂറ്റാണ്ടിനിടെ ജനനസമയത്തെ ഏറ്റവും വലിയ രണ്ട് വർഷത്തെ ആയുർദൈർഘ്യം രേഖപ്പെടുത്തിയതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കണ്ടെത്തി. സ്ത്രീകളും പുരുഷൻമാരും തമ്മിലുള്ള ആയുർദൈർഘ്യത്തിലെ അസമത്വം കഴിഞ്ഞ വർഷം രണ്ട് ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. പുരുഷൻമാർ ഇപ്പോൾ 73.2 വർഷം ജീവിക്കുന്നെന്നാണ് കണക്ക്. ഇത് സ്ത്രീകളെ അപേക്ഷിച്ച് ഏകദേശം ആറ് വർഷം കുറവാണ്. കോവിഡ് -19 മൂലമുള്ള മരണങ്ങൾ കഴിഞ്ഞ വർഷം ആയുർദൈർഘ്യത്തിൽ മൊത്തത്തിലുള്ള ഇടിവിന്റെ പകുതിക്ക് കാരണമായി. മരുന്നിന്‍റെ അമിത ഉപയോഗവും ഹൃദ്രോഗവും ഇതിലേക്ക് ഗണ്യമായി സംഭാവന ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021 ൽ 460,000 ലധികം യുഎസ് മരണങ്ങളുമായി കോവിഡ് -19 ബന്ധപ്പെട്ടിട്ടുണ്ടെന്ന് സിഡിസി…
ചണ്ഡീഗഡ്: ഹരിയാനയിലെ രോഹ്തഗില്‍ കോളജ് ക്യാംപസില്‍ വെടിവയ്പ്. നാലുപേര്‍ക്ക് വെടിയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി കോളജിലാണ് അതിക്രമം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന. കാരണം വ്യക്തമല്ല. പരിക്കേറ്റ നാലുപേരും സർവകലാശാലയുടെ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ കാമ്പസ് വിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് ആക്രമണമുണ്ടായത്. ഹരിയാന: റോഹ്തക് കാമ്പസിൽ 4 വിദ്യാർത്ഥികൾക്ക് വെടിയേറ്റു, ഒരാൾ ഗുരുതരാവസ്ഥ
ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി സർവേ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേ ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണിത്. 2021 ഏപ്രിൽ-ജൂൺ പാദത്തിൽ, നഗരപ്രദേശങ്ങളിൽ 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. കഴിഞ്ഞ നാല് പാദങ്ങളിലും ഇത് ക്രമാനുഗതമായി കുറഞ്ഞു. 2021 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇത് 9.8 ശതമാനമായിരുന്നു. 2021 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇത് 8.7 ശതമാനവും 2022 ജനുവരി-മാർച്ച് പാദത്തിൽ 8.2 ശതമാനവുമായിരുന്നു. മൊത്തം 44,660 നഗര കുടുംബങ്ങളെയാണ് സർവേയ്ക്കായി തിരഞ്ഞെടുത്തത്.
അമേരിക്കൻ ടെക്നോളജി ഭീമനായ ഗൂഗിൾ നവംബറിൽ മെസേജിംഗ് പ്ലാറ്റ്ഫോമായ ഹാങ്ഔട്ട്സിന്റെ സേവനം അവസാനിപ്പിക്കും. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ഗൂഗിൾ ചാറ്റിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഗൂഗിൾ ഹാങൗട്ട്സിന്റെ പ്രവർത്തനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഈ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളും ഗൂഗിൾ ചാറ്റിലേക്ക് കുടിയേറാൻ തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ ചാറ്റിലേക്ക് ഇതുവരെ മാറിയിട്ടില്ലാത്തവർക്ക് നവംബർ 1 വരെ സമയമുണ്ട്. അതിനുശേഷം, ഹാങ്ഔട്ടുകളിലെ എല്ലാ ചാറ്റുകളും മായ്ച്ചു കളയും. എന്നിരുന്നാലും, എല്ലാ ചാറ്റുകളും ഫയലുകളും ഗൂഗിൾ ചാറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഗൂഗിൾ ടേക്ക്ഔട്ട് സിസ്റ്റം ഉപയോഗിച്ച് ഹാങ്ഔട്ട് ഡാറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാനും സംഭരിക്കാനും കഴിയും. 2022 നവംബറിൻ മുമ്പ് ഹാങ്ഔട്ടുകളുടെ ഡാറ്റ ഡൗൺലോഡ് ചെയ്ത് സംഭരിക്കണമെന്ന് ഗൂഗിൾ പറയുന്നു.
ഭുവനേശ്വർ: ആശുപത്രിയിലെ ഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ അവാർഡ് ജേതാവ് കമല പൂജാരിയെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ എസിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഐസിയു വാർഡിനുള്ളിൽ ഒരു സ്ത്രീ നൃത്തം ചെയ്യാൻ കമലയെ പ്രേരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. സാമൂഹിക പ്രവർത്തകയായ മമത ബെഹ്റയും ഒപ്പം ചുവടുവെക്കുന്നുണ്ട്. പറ്റില്ലെന്ന് പലതവണ പറഞ്ഞിട്ടും ഇവർ നിർബന്ധിക്കുകയായിരുന്നുവെന്ന് കമല പറഞ്ഞു. സംഭവത്തെ തുടർന്ന് മമത ബെഹ്റക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഐസിയുവിലെ നൃത്തം വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്.
ദുബായ്: ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്‍റിന്‍റെ ആറ് റൗണ്ടുകൾക്ക് ശേഷം, കസാക്കിസ്ഥാന്‍റെ റിനാറ്റ് ജുമാബയേവിന്‍റെ വിജയക്കുതിപ്പ് തടഞ്ഞ് ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ടോപ്പ് സീഡ് അലക്സാണ്ടർ പ്രെഡ്കെയുമായി 5.5 പോയിന്‍റുമായി നിലയുറപ്പിക്കുകയും ചെയ്തു. 39 നീക്കങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അർജുൻ ലീഡ് നേടിയത്. പ്രെഡ്‌കെ ആയുഷ് ശർമ്മയെക്കാൾ ശക്തനാണെന്ന് തെളിയിക്കുകയും 20 നീക്കങ്ങളിൽ വിജയിക്കുകയും ചെയ്തതാണ് മറ്റൊരു ഫലം.
ന്യൂയോർക്ക്: ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആർട്ടെമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്. ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് 1 ഓഗസ്റ്റ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, റോക്കറ്റിന്‍റെ 4 കോർ സ്റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ, വീണ്ടും സാങ്കേതിക പിശക് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലായി. ആർട്ടെമിസ് 1 പരീക്ഷണാടിസ്ഥാനത്തിലാണ് വിക്ഷേപിക്കുന്നത്. യാത്രക്കാർക്ക് പകരം പാവകളുണ്ട്. ആദ്യ ദൗത്യം ഓറിയോൺ ബഹിരാകാശ പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശ്രമിക്കും. 2024 ൽ യാത്രക്കാരെ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യാനും 2025 ൽ ആദ്യ വനിത…
