Author: News Desk

ന്യൂഡല്‍ഹി: 2021 ൽ ഇന്ത്യയിലുടനീളം 1.55 ലക്ഷത്തിലധികം പേരുടെ ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞതെന്ന് ഔദ്യോഗിക കണക്ക്. ഓരോ ദിവസവും ശരാശരി 426 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. അതായത് മണിക്കൂറിൽ 18 പേർ. ഒരു കലണ്ടർ വർഷത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തുടനീളം 4.03 ലക്ഷം റോഡപകടങ്ങളിൽ 3.71 ലക്ഷം പേർക്ക് പരിക്കേറ്റു. അപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന നിരക്കിലെത്തിയെങ്കിലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളുടെയും പരിക്കേറ്റവരുടേയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

Read More

സാംസങ്ങിൽ വൻ ഡാറ്റ ചോർച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ജൻമദിനവും കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂലൈ അവസാനത്തോടെ, യുഎസിലെ സാംസങ്ങിൽ നിന്ന് അനുവാദമില്ലാതെ മൂന്നാം കക്ഷി വിവരങ്ങൾ മോഷ്ടിച്ചതായി കമ്പനി ഇമെയിൽ വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഓഗസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ ചില ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടതായും ബാധിക്കപ്പെട്ട സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതായും കമ്പനി പറഞ്ഞു. സംഭവത്തിൽ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനവുമായും അധികൃതരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡ് നമ്പറുകൾ എന്നിവയെ ഡാറ്റ ചോർച്ച ബാധിച്ചിട്ടില്ലെന്ന് സാംസങ് വ്യക്തമാക്കി.

Read More

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ദുർബലപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ‘മെഹൻഗായി പർ ഹല്ലാ ബോൽ’ എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയവും വിദ്വേഷവും വളർത്തിക്കൊണ്ട് മോദി ഭരണകൂടം ഇന്ത്യയെ പിന്നോട്ട് വലിക്കുകയാണ്. ഇത് ഇന്ത്യയുടെ ശത്രുക്കളായ ചൈനയ്ക്കും പാകിസ്ഥാനും ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ മോദി ഇന്ത്യയെ ദുർബലമാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ഭയം, വിദ്വേഷം എന്നിവയാൽ ഇന്ത്യയുടെ സാമ്പത്തിക ശക്തി തകർന്നടിഞ്ഞു. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണ്. ഞങ്ങളുടെ പാർട്ടിയും മറ്റ് പാർട്ടികളും ചേർന്ന് ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തും.

Read More

തിരുവനന്തപുരം: വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ. ചാണ്ടി ഉമ്മൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടൻ, കെ.എസ്.യു ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, മുൻ സേവാദൾ പ്രസിഡന്‍റ് എം.എ സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങൾ. രാഹുൽ ഗാന്ധിക്കൊപ്പം 118 സ്ഥിരാംഗങ്ങളാണുള്ളത്. സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കാൽനടയായി 3,570 കിലോമീറ്റർ കാൽനടയായി നടക്കുന്ന യാത്ര ജമ്മു കശ്മീരിൽ സമാപിക്കും. നാഥുറാം വിനായക് ഗോഡ്സെ മഹാത്മാഗാന്ധിയെ വധിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ച് 2023 ജനുവരി 30 നാണ് സമാപന സമ്മേളനം നടക്കുന്നത്. ഈ അഞ്ച് മാസത്തിനുള്ളിൽ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകൾ നടക്കും. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾ പുതിയ സർക്കാരിനെ…

Read More

പേടിഎമ്മിന്‍റെ മാതൃ കമ്പനിയായ ഇടെക് വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്‍റ് (ഇഡി) മരവിപ്പിച്ച ഫണ്ടുകളൊന്നും പേടിഎമ്മിന്‍റെയോ അതിന്‍റെ ഏതെങ്കിലും ഗ്രൂപ്പ് സ്ഥാപനങ്ങളുടേതോ അല്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. പ്രസ്താവന വന്നതിനു പിന്നാലെയാണ് ചൈനീസ് മൈക്രോ ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ റേസർപേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്മെന്‍റ് ഗേറ്റ് വേകളുടെ അര ഡസനോളം ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് റെയ്ഡുകൾ നടത്തിയതെന്ന് ഫെഡറൽ ഏജൻസി ശനിയാഴ്ച പറഞ്ഞു.

Read More

ന്യൂഡൽഹി: സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചത്. സൈറസ് മിസ്ത്രിയുടെ നിര്യാണം വ്യവസായ വാണിജ്യ ലോകത്തിന് വലിയ നഷ്ടമാണെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ പാൽഘറിൽ സൂര്യ നദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

Read More

ബോളിവുഡിന് പ്രതീക്ഷ നൽകി ‘ബ്രഹ്മാസ്ത്ര’യുടെ പ്രീ-റിലീസ് പ്രമോ വീഡിയോയും പ്രീ-റിലീസ് ബുക്കിംഗും. ഇതുവരെ 27,000 ടിക്കറ്റുകളാണ് ചിത്രത്തിന്‍റെ ത്രിഡി റിലീസിനായി വിറ്റഴിഞ്ഞത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ പ്രീ-റിലീസ് പ്രമോ വീഡിയോ ഒരു ദിവസം കൊണ്ട് 1 ദശലക്ഷം വ്യൂസ് കടന്നിരുന്നു. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബർ 9ന് തീയേറ്ററുകളിലെത്തും. പിവിആർ, ഇനോക്സ്, സിനിപോളിസ് തുടങ്ങിയ പ്രധാന തിയേറ്റർ ശൃംഖലകളിൽ 24 മണിക്കൂറിനുള്ളിൽ 27,000 ബുക്കിംഗുകൾ നടത്തി. റെഗുലർ 2ഡി ടിക്കറ്റുകളും വരുന്ന ആഴ്ചയിൽ ലഭ്യമാകും. ആദ്യ ദിനം 18-22 കോടി രൂപ വരെ ചിത്രം നേടുമെന്നാണ് കണക്ക്. ബ്രഹ്മാസ്ത്രയ്ക്കെതിരെ ട്വിറ്ററിൽ ബഹിഷ്കരണ പ്രചാരണവും നടന്നിരുന്നു. നിര്‍മ്മാതാക്കളിലൊരാളായ കരണ്‍ ജോഹറിനെതിരെയും, രണ്‍ബീര്‍, ആലിയ എന്നിവര്‍ക്ക് നേരെയും ഉയര്‍ന്ന ബോയ്കോട്ട് ആഹ്വാനങ്ങള്‍ ബോളിവുഡിന്റെ പതിവ് വിധിയിലേക്ക് സിനിമയെ കൊണ്ടെത്തിക്കുമോ എന്ന ആശങ്കയുമുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികളടക്കം ആറ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ചങ്ങരക്കുളത്തെ ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 34 കാരിയായ ഋതു ദേവ്, ഇവരുടെ അഞ്ച് വയസുള്ള മകൾ എന്നിവർക്കും കടിയേറ്റു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും കടിയേറ്റു. മൊകേരി സ്വദേശി നാരായണി (68), മൊകേരി സ്വദേശി തൈത്ത റമ്മൽ (14), മാവിള കുന്നുമ്മൽ സ്വദേശി സുബീഷ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. സുബീഷിന്‍റെ മുഖത്തും മറ്റുള്ളവർക്ക് കാലിലുമാണ് കടിയേറ്റത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സുബീഷിന് കടിയേറ്റത്. പട്ടി കടിച്ചതിന് ശേഷം ഓടി പോയെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവർക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവർ കുറ്റ്യാടി ആശുപത്രിയിൽ ചികിത്സ തേടി.

Read More

ഗാന്ധിനഗര്‍: ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് വിശ്വനാഥ് സിംഗ് വഗേല രാജിവെച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് രാജി. ‘ഭാരത് ജോഡോ യാത്ര’ക്ക് മുന്നോടിയായി സെപ്റ്റംബർ അഞ്ചിന് ഗുജറാത്തിലെ ബൂത്ത് തല പ്രവർത്തകരുടെ റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. അഹമ്മദാബാദിലെ സബർമതി നദിയുടെ തീരത്തുള്ള ബൂത്ത് തല പ്രവർത്തകരുടെ പരിവർത്തന സങ്കൽപ് കൺവെൻഷനെയും അദ്ദേഹം അഭിസംബോധന ചെയ്യും. എന്നാൽ ഇതിന് കാത്തുനിൽക്കാതെയാണ് വിശ്വനാഥ് സിംഗ് വഗേല രാജിവെച്ചത്. രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനായി ഗുജറാത്തില്‍ വരുന്നുണ്ട്, എന്നാല്‍ സംസ്ഥാനത്ത് ‘ക്വിറ്റ് കോണ്‍ഗ്രസ്’ പ്രചാരണം തുടരുകയാണെന്ന് വിശ്വനാഥ് സിംഗ് വഗേലയുടെ രാജിയോട് പ്രതികരിച്ച് ഗുജറാത്ത് ബിജെപി വക്താവ് രുത്വിജ് പട്ടേല്‍ പറഞ്ഞു. ഈ വർഷം ജനുവരിയിലാണ് 35 കാരനായ വിശ്വനാഥ് സിംഗ് വഗേലയെ ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായി നിയമിച്ചത്.

Read More

പട്‌ന: രാഷ്ട്രീയ ജനതാദൾ നേതാവ് വിജേന്ദ്ര യാദവ് ശനിയാഴ്ച കർഗഹാറിന് സമീപം വെടിയേറ്റ് മരിച്ചു. കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വിജേന്ദ്ര യാദവിന് നേരെ ബൈക്കിലെത്തിയ ആറംഗ സംഘം വെടിയുതിർക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ വിജേന്ദ്ര യാദവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിജേന്ദ്ര യാദവിനെ ആക്രമിക്കാൻ മുമ്പും ശ്രമം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More