- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: News Desk
ഇന്ത്യൻ പരസ്യചിത്ര വ്യവസായത്തിലെ ബോളിവുഡ് ആധിപത്യം പഴങ്കഥയാവുന്നു. ഇന്ന്, എല്ലാ മുൻനിര ബ്രാൻഡുകളും തെലുങ്ക് താരങ്ങൾക്ക് പിറകെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത, പ്രഭാസ്, വിജയ് ദേവരകൊണ്ട എന്നിവരടങ്ങിയ ദക്ഷിണേന്ത്യൻ താരങ്ങൾക്കാണ് ഇന്ന് പരസ്യ ലോകത്ത് ഡിമാൻഡ്. കൊക്കകോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ഡൊണാൾഡ്സ്, ബോട്ട് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ എല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസഡർമാരെ തിരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും അവരുടെ ജന്മദേശം നോക്കില്ലെന്നും അവയുടെ താര മൂല്യമാണ് പരിഗണിക്കുന്നതെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽവി കൃഷ്ണൻ പറഞ്ഞു. കൊക്കൊ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും പ്രത്യക്ഷപ്പെടുന്നത്. അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു.
തിരുവനന്തപുരം: എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ വകുപ്പുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നല്‍കിയേക്കും എന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊള്ളും. എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് സമഗ്രമായ മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വലിയ മാറ്റം ഇല്ലെങ്കിലും ഗുണപരമായ ചില വകുപ്പ് മാറ്റങ്ങള്‍ നടത്തിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രിയാക്കിയത്. എന്നാൽ, വകുപ്പിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. എം ബി രാജേഷും വകുപ്പിനെക്കുറിച്ച് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. മന്ത്രിസഭാ മാറ്റങ്ങളെക്കുറിച്ച് മറ്റ് വിശദമായ ചർച്ചകളൊന്നും യോഗത്തിൽ നടന്നില്ല.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യാൻ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമിണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി. ജൂലൈ മാസത്തെ ശമ്പള വിതരണമാണ് ഇപ്പോൾ നടക്കുന്നത്. ശമ്പളത്തിന്‍റെ 75 ശതമാനവും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കാണ് ശമ്പളം നൽകിയത്. എ.ടി.ഒ, ഡി.ടി.ഒ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവർക്ക് ഇനിയും ശമ്പളം ലഭിച്ചിട്ടില്ല. 55.87 കോടി രൂപയാണ് നൽകിയത്. കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്ന് ഏഴ് കോടി രൂപ ലഭ്യമാക്കി. ഒരു മാസത്തെ ശമ്പളത്തിന് 82 കോടി രൂപയാണ് വേണ്ടത്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ്, സിഐടിയു, ബിഎംഎസ് യൂണിയനുകളാണ് ചർച്ചയിൽ പങ്കെടുത്തത്.
ഹോപ്പ് ഇലക്ട്രിക് തിങ്കളാഴ്ച 1.25 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓക്സോ, ഓക്സോ എക്സ് എന്നിവയിൽ ലഭ്യമായ മോട്ടോർസൈക്കിൾ ഓൺലൈനിലും കമ്പനിയുടെ എക്സ്പീരിയൻസ് സെന്‍ററുകളിൽ നിന്നും വാങ്ങാൻ കഴിയുമെന്ന് ഒഇഎം അവകാശപ്പെട്ടു.
എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കി ; സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്
ന്യൂഡല്‍ഹി: എൻ.എസ്.എസ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയത്. എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എൻഎസ്എസ് ഹർജി നൽകിയത്. നിയമഭേദഗതിയിലൂടെ എൻ.എസ്.എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകൾ സർക്കാർ ഏറ്റെടുത്തുവെന്നാണ് ഹർജിയിലെ ആരോപണം. മാനേജ്മെന്‍റ് എന്ന നിലയിൽ എൻ.എസ്.എസിന് 15 ശതമാനം സീറ്റുകൾ ലഭിക്കാൻ അർഹതയുണ്ട്. നിയമഭേദഗതിയിലൂടെ സർക്കാർ ഈ സീറ്റുകൾ കൂടി സ്വന്തമാക്കിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമഭേദഗതിയിലൂടെ എൻ.എസ്.എസിന് അവകാശപ്പെട്ട സീറ്റുകളിൽ 15 ശതമാനം സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കേരള ഹൈക്കോടതി നേരത്തെ സർക്കാർ നിലപാട് ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചത്.
കൊച്ചി: എറണാകുളം പറവൂരിലെ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അമലയെ ബന്ധുക്കളുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ബന്ധുവായ ലാവണ്യ ആരോപിച്ചു. അമല ഗർഭിണിയാണെന്ന വിവരം പോലും അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപണമുയർത്തുന്നു.
ന്യൂഡല്‍ഹി: കേരളത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ അക്രമങ്ങളിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് ചോദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. തെരുവുനായ്ക്കളുടെ അക്രമം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ തെരുവുനായ്ക്കളുടെ ശല്യം അനുദിനം വർദ്ധിച്ചുവരികയാണെന്ന് ഹർജിക്കാരായ സാബു സ്റ്റീഫൻ, ഫാ.ഗീവര്‍ഗീസ് തോമസ് എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. നായയുടെ കടിയേറ്റ പല കുട്ടികളും ഗുരുതരാവസ്ഥയിലാണ്. ഇവരിൽ പലർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. കടിയേറ്റവരിൽ പലരും ദിവസവേതനക്കാരുടെ മക്കളാണ്. അതീവഗുരതരമായ ഈ വിഷയത്തെക്കുറിച്ച് ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍നിന്ന് കോടതി റിപ്പോര്‍ട്ട് തേടണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. തെരുവുനായ്ക്കളുടെ അക്രമം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്…
സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്‍റെ ഓൺലൈൻ സ്റ്റോറിൽ ആഗോളതലത്തിൽ വിൽപ്പന നടത്തുന്ന ആപ്പിൾ വാച്ച് സീരീസ് 3 ഉടൻ തന്നെ നിർത്തലാക്കും. സീരീസ് 3 യുടെ നാല് മോഡലുകളിൽ മൂന്നെണ്ണവും യുകെ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. സീരീസ് 3 യുടെ ഒരു മോഡലും നിലവിൽ യുഎസിൽ ലഭ്യമല്ലെന്നും റിപ്പോർട്ട് ഉണ്ട്. വരാനിരിക്കുന്ന വാച്ച് ഓഎസ് 9 സീരീസ് 3 യ്ക്ക് അനുയോജ്യമല്ല. പുതിയ ആപ്പിൾ വാച്ച് മോഡലുകൾ വരുന്നതോടെ സീരീസ് 3 വിപണിയിൽ നിന്ന് പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ലാണ് ആപ്പിൾ വാച്ച് സീരീസ് 3 അവതരിപ്പിച്ചത്.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5,910 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 53,974 ആണ്. ഇത് മൊത്തം കേസുകളുടെ 0.12 ശതമാനമാണ്. നിലവിൽ രോഗമുക്തി നിരക്ക് 98.69 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,034 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,38,80,464 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.60 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനവുമാണ്. രാജ്യവ്യാപകമായ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 213.52 കോടിയിലധികം വാക്സിനുകൾ നൽകിയതായി സർക്കാർ അറിയിച്ചു. രാജ്യവ്യാപക വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ ആകെ 94.36 കോടി രണ്ടാം ഡോസും 16.82 കോടി മുൻകരുതൽ ഡോസുകളും നൽകി.
മസ്‍കത്ത്: ഇന്ത്യയിൽ നിന്ന് മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാനങ്ങളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. ഇതിനുപുറമെ, ഈ സെക്ടറിൽ രണ്ട് വിമാനങ്ങളും റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 12, 13 തീയതികളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഈ തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകും. സെപ്റ്റംബർ 12ന് ഹൈദരാബാദിൽ നിന്നും സെപ്റ്റംബർ 13ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ സർവീസുകളാണ് റദ്ദാക്കിയത്.
