Author: News Desk

കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെന്‍റ് നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്‍റെ വിത്തുകൾ എണ്ണയുടെ രൂപത്തിലാക്കി മിൽക്ക് ഷേക്കിൽ കലർത്തിയതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്ന് 200 മില്ലി ലിറ്റർ ദ്രാവക ഹെംപ് സീഡ് ഓയിലും മരിജുവാന കെർണലും പിടികൂടി. നാർക്കോട്ടിക് ഡ്രഗ്സ് ആക്ട് പ്രകാരം സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീഡ് ഓയിൽ രാസപരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നാണ് ഇത്തരത്തിലുള്ള കഞ്ചാവ് എത്തുന്നത്. ഇത്തരം കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് സംശയിക്കുന്നു. കൂടുതൽ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിലേക്ക് വരുന്നുണ്ടോ എന്നും എക്സൈസ് സംഘം നിരീക്ഷിക്കുന്നുണ്ട്. രാസപരിശോധനാ ഫലത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

Read More

ബെയ്ജിങ്: തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 30 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, 43 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനത്തിന് കാരണമായത്. പ്രാദേശിക നഗരമായ ചെഹ്ഡുവിലാണ് ഭൂചലനം ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗണ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 10000 ത്തിലധികം പേരെ ഭൂകമ്പം ബാധിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

ഡൽഹി: പ്രധാനമന്ത്രി ശ്രീ യോജന പദ്ധതിക്ക് കീഴിൽ രാജ്യത്തെ 14500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി മാറ്റും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് – “ഇന്ന്, അധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കും” “ഈ സ്കൂളുകളിൽ ആധുനികവും സമഗ്രവുമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിക്കും. പഠനാധിഷ്ഠിത അധ്യാപന രീതിക്ക് ഊന്നൽ നൽകും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖല അടുത്തകാലത്തായി മികവ് പുലർത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിന്‍റെ കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – പ്രധാനമന്ത്രി കുറിച്ചു.

Read More

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് വരെ മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലായുടെ കിഴക്കൻ പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ കനത്ത മഴയാണ് പെയ്യുന്നത്. മൂന്നിലവ്, മേലുകാവ് പ്രദേശങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇടമറുക് രണ്ടാറ്റുമുന്നി പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. എറണാകുളം ജില്ലയിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കളക്ടർ രേണു രാജ് അറിയിച്ചു. മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാൻ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കും. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ…

Read More

റാന്നി: പത്തനംതിട്ടയിൽ 12 കാരിയായ അഭിരാമി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. അഭിരാമിയെ ആദ്യം ചികിത്സയ്ക്കായി കൊണ്ടുപോയ പെരുനാട് ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്. അഭിരാമിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുത്തിവയ്പ്പ് എടുത്ത ശേഷം പേവിഷ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുനാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിരാമിയുടെ അച്ഛനും അമ്മയും ഉന്നയിച്ചത്. പെരുനാട് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയിട്ടില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ തങ്ങളോട് പറഞ്ഞിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.

Read More

കര്‍വാന്‍, ദി സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ചുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ആർ ബാൽക്കി സംവിധാനം ചെയ്യുന്ന ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ബോളിവുഡ് സിനിമാ നിരൂപകരെ വേട്ടയാടുന്ന ഒരു സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്. സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘സീതാരാമ’ത്തിന്റെ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന അടുത്ത പാൻ-ഇന്ത്യൻ ചിത്രമാണ് ചുപ്പ്. പഴയകാല ബോളിവുഡ് സിനിമയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധാരാളം സിനിമാ ഗാനങ്ങളും പോസ്റ്ററുകളും പുനർനിർമ്മിക്കപ്പെടുന്നു എന്നതാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ഒരു സംവിധായകന്റെ കഥ പറയുന്ന പഴയ ബോളിവുഡ് ചിത്രമായ കാഗസ് കെ ഫൂലിനെക്കുറിച്ചുള്ള പരാമർശങ്ങൾ കഥയുടെ ഉദ്ദേശ്യത്തിന്റെ സൂചനകൾ നൽകുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ്, പാ, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ബാൽക്കിയുടെ പാഡ്മാൻ എന്ന ചിത്രത്തിന് ശേഷമുള്ള സിനിമയാണ് ചുപ്. ബാൽക്കി, രാജ സെൻ,…

Read More

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്‌പഥിന്‍റെ പേർ കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ഈ പാത ഇനി മുതൽ ‘കർത്തവ്യപഥ്’ എന്നാണ് അറിയപ്പെടുക. നിരവധി ചരിത്രസംഭവങ്ങൾക്ക് ഈ പാത സാക്ഷ്യം വഹിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് ഈ വഴിയാണ് കടന്നുപോകുന്നത്. സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻട്രൽ വിസ്ത അവന്യൂ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് രാജ്‌പഥിന്‍റെ പേര് മാറ്റുന്നത്. ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ഭരണകാലത്താണ് ഈ റോഡിന് കിംഗ്സ് വേ എന്ന് പേരിട്ടത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അത് ഹിന്ദി പരിഭാഷയായ രാജ്‌പഥ് എന്നാക്കി മാറ്റി. ഈ പേരിൻമേലുള്ള കൊളോണിയൽ സ്വാധീനം ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘കര്‍ത്തവ്യപഥ്’ എന്ന പേര് ഉപയോഗിച്ചത്.

Read More

‘നച്ചത്തിരം നഗര്‍ഗിരത്’ കണ്ടതിന് ശേഷം നടൻ രജനീകാന്ത് പാ രഞ്ജിത്തിനെ അഭിനന്ദിച്ചു. ചിത്രം കണ്ടതിന് ശേഷം രജനികാന്ത് പറഞ്ഞ വാക്കുകള്‍ പാ രഞ്ജിത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പാ രഞ്ജിത്തിന്‍റെ ട്വീറ്റ്: “നച്ചത്തിരം നഗര്‍ഗിരത് കണ്ടതിന് ശേഷം രജനീകാന്ത് സാർ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ സ്പർശിച്ചു. “സംവിധാനം, എഴുത്ത്, കാസ്റ്റിംഗ്, അഭിനേതാക്കള്‍, ആര്‍ട്ട്, ഛായാഗ്രഹണം, മ്യൂസിക്ക് എന്നീ കാര്യങ്ങള്‍ നോക്കുമ്പോള്‍ നീ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണ് നച്ചത്തിരം നഗര്‍ഗിരത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്ദി സർ”

Read More

തിരുവനന്തപുരം: ഓണാഘോഷത്തിനായി ജീവനക്കാർക്ക് നൽകിയ ഓണസദ്യ സമരത്തിന്‍റെ പേരിൽ മാലിന്യത്തിലേക്ക് എറിഞ്ഞ, തിരുവനന്തപുരം നഗരസഭ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നാല് താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഭക്ഷണത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ നടപടിയെ ശക്തമായി അപലപിക്കുന്നതായി മേയർ പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അനുവദനീയമാണ്. എന്നിരുന്നാലും, ഭക്ഷണം ചവറ്റുകുട്ടയിലിട്ട് വലിച്ചെറിയുന്ന ഏതൊരു പ്രതിഷേധവും പൊതുജനങ്ങൾക്കും ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവർക്കും നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ എന്നും മേയർ പറഞ്ഞു.

Read More

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ ലാഘവത്തോടെയാണ് സ്വീകരിച്ചത്. ആക്രമണങ്ങൾ തുടരുമ്പോഴും സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. “ഈ വിഷയം ഉന്നയിച്ചപ്പോൾ, സർക്കാർ അതിനെ പുച്ഛഭാവത്തോടെ നോക്കിക്കണ്ടു. തെരുവ് നായയുടെ കടിയേറ്റ് ആളുകൾ മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. പരിശോധനകളില്ലാതെയാണ് വാക്സിൻ എത്തിച്ചത്. വാക്സിനെക്കുറിച്ച് ധാരാളം പരാതികളുണ്ട്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധനയോടെ മാത്രമേ വാക്സിൻ കൊണ്ടുവരാവൂ. തദ്ദേശ സ്വയംഭരണ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച വന്ധ്യംകരണ പരിപാടികൾ നടപ്പാക്കുന്നില്ലെന്നും” അദ്ദേഹം ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് പേവിഷബാധയുടെ ജനിതക വകഭേദമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ പേവിഷബാധയിൽ അപൂർവമാണ്. എന്നിരുന്നാലും, സമീപകാലത്ത് പേവിഷബാധയേറ്റവരിൽ വാക്സിനും സെറവും സ്വീകരിച്ച ആളുകൾ ഉള്ളതിനാലാണ് ഇത്തരമൊരു അന്വേഷണം നടക്കുന്നത്.

Read More