Author: News Desk

ന്യൂ ഡൽഹി: ബഹിരാകാശ രംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകൾ താഴെയിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ സാങ്കേതികവിദ്യ വളരെ ചെലവുകുറഞ്ഞ രീതിയിൽ ഇന്ത്യയ്ക്ക് ഉപകാരപ്രദമാകും. മറ്റ് ഗ്രഹങ്ങളിൽ നിന്ന് റോക്കറ്റുകളെ സുരക്ഷിതമായി തിരിച്ചിറക്കാൻ ഇന്ത്യയ്ക്ക് ഇനി എളുപ്പത്തില്‍ സാധിക്കും. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുള്ളത്. അതിനാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ചുവടുവയ്പാണ്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ അഭിമാനകരമായ കാര്യമാണ്. റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. തുമ്പയിൽ ശനിയാഴ്ചയാണ് പരീക്ഷണം നടത്തിയത്. അമേരിക്കയും റഷ്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. രോഹിണി റോക്കറ്റ് ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഏകദേശം 100 കിലോമീറ്റർ ഉയരത്തിൽ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലിലേക്ക് തിരിച്ചിറക്കിയത്. ശ്രീഹരിക്കോട്ടയിൽ നടത്തുന്ന പരീക്ഷണത്തില്‍ കൂറ്റന്‍ ജിഎസ്എല്‍വി തന്നെ തിരിച്ചിറക്കും.

Read More

ദില്ലി: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാനമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. മതം അനുഷ്ഠിക്കാൻ ഒരാൾക്ക് അവകാശമുണ്ടെങ്കിലും, ഒരു നിശ്ചിത യൂണിഫോമുള്ള സ്കൂളിലേക്ക് അത് കൊണ്ടുപോകാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കാനുള്ള സർക്കാർ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിവിധ സംഘടനകളും വ്യക്തികളും ഹർജി നൽകിയിരുന്നു. നിർദ്ദിഷ്ട യൂണിഫോം നിർദ്ദേശിച്ചിട്ടുള്ള സ്കൂളിൽ ഒരു വിദ്യാർത്ഥിക്ക് ഹിജാബ് ധരിക്കാൻ കഴിയുമോ എന്നും സുപ്രീം കോടതി ചോദിച്ചു. “നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആചരിക്കാൻ നിങ്ങൾക്ക് ഒരു മതപരമായ അവകാശം ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ ധരിക്കേണ്ട വസ്ത്രത്തിന്റെ ഭാഗമായി യൂണിഫോം ഉള്ള ഒരു സ്കൂളിലേക്ക് ആ അവകാശം കൊണ്ടുപോകാനാവും? അതായിരിക്കും ചോദ്യം,”- കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Read More

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുകയും ഗവർണറെ അറിയിക്കുകയും ചെയ്യും. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്‌സൈസ്, തൊഴില്‍ വകുപ്പുകള്‍ തന്നെ എം.ബി. രാജേഷിനും നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം എക്സൈസ് വകുപ്പ് വി.എൻ. വാസവന് നൽകി സാംസ്കാരിക, തൊഴിൽ വകുപ്പുകൾ രാജേഷിന് നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് എം.ബി. രാജേഷ് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകുന്നത്. എന്നാൽ ഏതൊക്കെ വകുപ്പുകളാണ് രാജേഷിന് ലഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വകുപ്പുകൾ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. തുടർന്ന് ഗവർണർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സി.പി.എം നേതാക്കളും സന്നിഹിതരായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ…

Read More

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ആണ് അദ്ദേഹം അതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 2020 ഓഗസ്റ്റിലാണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വിരമിച്ച അതേ ദിവസമാണ് ചിന്നത്തലയും വിരമിക്കൽ പ്രഖ്യാപിച്ചത്.

Read More

ന്യൂഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിൽ ഡൽഹി പൊലീസ് നിലപാട് കോടതിയെ അറിയിച്ചു. കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിറക്കണമെന്ന് പൊലീസ് പറഞ്ഞു. റോസ് അവന്യൂ കോടതി അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കും. നിലവിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം കീഴ്‌വായ്പൂർ പൊലീസാണ് കെ.ടി ജലീലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസന്വേഷണം നടക്കുന്നതിനാൽ എന്തിനാണ് ഡൽഹിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതെന്ന് ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചോദിക്കുന്നു. എന്നാൽ, കോടതി നിർദ്ദേശിച്ചാൽ കേസെടുക്കാൻ വിമുഖതയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റോസ് അവന്യൂ കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ ഹർജിക്കാരൻ പറഞ്ഞു. പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യൻ അധീന കശ്മീർ’ എന്നുമാണ് കശ്മീർ സന്ദർശന വേളയിൽ ജലീൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വിശേഷിപ്പിച്ചത്. ഏറെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു.…

Read More

മുംബൈ: മുംബൈയിൽ ട്രെയിൻ യാത്രക്കാരുടെ തൊണ്ട നനയ്ക്കാൻ സ്റ്റേഷനുകളിൽ വായുവിൽ നിന്നുള്ള വെള്ളം റെഡി. സെൻട്രൽ റെയിൽവേയുടെ 6 സ്റ്റേഷനുകളിൽ പ്രത്യേക ‘മേഘദൂത്’ വാട്ടർ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സി.എസ്.എം.ടി, ദാദർ സ്റ്റേഷനുകളിൽ അഞ്ച് വീതവും, താനെയിൽ നാല്, കുർള, ഘാട്കോപ്പർ, വിക്രോളി സ്റ്റേഷനുകളിൽ ഓരോന്ന് വീതവും 17 വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു. പദ്ധതി വൈകാതെ മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. വെൻഡിംഗ് മെഷീനുകൾ വായുവിലെ നീരാവിയെ ശുദ്ധജലമാക്കി മാറ്റുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഏത് കാലാവസ്ഥയിലും ഇത് പ്രവർത്തിക്കുന്നു. യാത്രക്കാർക്ക് കുപ്പികളിൽ അതിൽ നിന്ന് വെള്ളം നിറയ്ക്കാം. ഒരു ലിറ്റർ കുപ്പി 12 രൂപയ്ക്ക് നിറയ്ക്കാം. 500 മില്ലി ലിറ്റർ കുപ്പിക്ക് 8 രൂപയാണ് വില. നിലവിലെ മഴ കുറയുകയും നഗരം ചൂടാകുകയും ചെയ്യുന്നതോടെ പുതിയ സംവിധാനം യാത്രക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. നേരത്തെ, പൈപ്പ് വെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ വെൻഡിംഗ് മെഷീനുകൾ സ്റ്റേഷനുകളിൽ ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് കാലത്തിന് ശേഷം റെയിൽവേ കരാർ…

Read More

മലപ്പുറം: പേവിഷബാധയ്ക്കെതിരെ നിലവിലെ വാക്സിൻ ഫലപ്രദമല്ലാത്തതിനെ തുടർന്ന് തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകർ പിൻവാങ്ങി. നായ്ക്കളെ പിടിക്കുമ്പോൾ അബദ്ധത്തിൽ കടിയേറ്റാൽ സുരക്ഷിതമായ വാക്സിൻ കേരളത്തിൽ ലഭ്യമാകുമോ എന്ന സംശയമാണ് കാരണമെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. രണ്ട് മാസം മുമ്പ് നിലമ്പൂർ ജ്യോതിപ്പടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറാം ക്ലാസ് വിദ്യാർത്ഥി പ്രിന്‍സിന് ഇപ്പോഴും ഭീതി മാറിയിട്ടില്ല. തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് ബീഹാർ സ്വദേശിയായ പിതാവ് പ്രേം കുമാർ പറഞ്ഞു. പ്രിൻസ് ഉൾപ്പെടെ 19 പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന എമർജൻസി റെസ്ക്യൂ ഫോഴ്സാണ് (ഇആർഎഫ്) നിലമ്പൂരിൽ പേവിഷബാധയേറ്റ ഈ തെരുവുനായയെ ഉൾപ്പടെ പിടികൂടിയത്. ജനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി അപകടകാരികളായ നായ്ക്കളെ ഇആർഎഫ് പിടികൂടിയിരുന്നു. ജില്ലാ ഭരണകൂടവും ഇആര്‍എഫിന്‍റെ സഹായം തേടാറുണ്ട്. വാക്സിൻ ഫലപ്രദമല്ലാത്തതിനാൽ തെരുവുനായ്ക്കളെ പിടിക്കാൻ ഇപ്പോൾ ധൈര്യമില്ലെന്ന് ഇആർഎഫ് പറയുന്നു. ഇ.ആർ.എഫ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ…

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളികൾക്ക് അവരുടെ മുഴുവൻ സാമ്പത്തിക കുടിശ്ശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർക്ക് പെർമിറ്റ് റദ്ദാക്കൽ ഫോമിൽ തൊഴിലാളികളുടെ വിരലടയാളം എടുക്കുന്നതിനുള്ള പുതിയ സംവിധാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സജീവമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള സേവന വ്യവസ്ഥകളുടെ എല്ലാ നിയമങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നുവെന്നും തൊഴിലാളിക്ക് എല്ലാ സാമ്പത്തിക കുടിശ്ശികയും ലഭിച്ചിട്ടുണ്ടെന്നും ഈ നടപടി ഉറപ്പാക്കുമെന്ന് പറയപ്പെടുന്നു. തൊഴിലാളിയുടെ കുടിശ്ശിക ലഭിച്ചതിന് ശേഷം മാത്രമേ വർക്ക് പെർമിറ്റ് റദ്ദാക്കുകയുള്ളൂവെന്നും തൊഴിലാളിയുടെ ഫയൽ കൈമാറ്റം ചെയ്യപ്പെടുന്ന മറ്റൊരു തൊഴിലുടമയുണ്ടെങ്കിൽ അധികാരത്തിൽ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ട്രാൻസ്ഫർ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Read More

പാലക്കാട്: കൂറ്റനാടിനടുത്ത് പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്‌തെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞു. സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസിനെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധം. ഓവർടേക്കിംഗിനിടെ ബസ് തന്‍റെ സ്കൂട്ടറിൽ ഇടിക്കാൻ പോയെന്നും അപകടകരമായ രീതിയിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്നും യുവതി പറയുന്നു. പിന്നീട് മറ്റൊരു സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ യുവതി സ്കൂട്ടർ മുന്നിൽ നിർത്തി ബസ് തടഞ്ഞു. തുടർന്ന് പ്രതിഷേധം ജീവനക്കാരെ അറിയിക്കുകയും ചെയ്തു. അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് സാന്ദ്ര പറയുന്നു. തന്നോട് സംസാരിക്കുന്നതിനിടെയും ബസ് ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Read More

തിരുവനന്തപുരം: എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തെത്തിയത്. എം.ബി രാജേഷിന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ച് ഗവർണറെ അറിയിക്കും. രാജേഷിന് തദ്ദേശ, എക്സൈസ് വകുപ്പുകൾ നൽകാനാണ് പാർട്ടി തീരുമാനം. അതേസമയം വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എം ബി രാജേഷിന്‍റെ കുടുംബാംഗങ്ങൾ, മന്ത്രിസഭയിലെ അംഗങ്ങൾ, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൃത്താലയിൽ നിന്നുള്ള എം.എൽ.എയാണ് എം.ബി രാജേഷ്. 2009 ലും 2014 ലും പാലക്കാട് എംപിയായിരുന്നു. സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയും ലോ അക്കാദമിയിൽ…

Read More