Author: News Desk

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ സമാവയ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തേടി ശശി തരൂർ. മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായും തരൂർ കൂടിക്കാഴ്ച നടത്തി. ജി-23 കൂട്ടായ്മയുടെ മാത്രം സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ. പാർട്ടി അധ്യക്ഷനാകില്ലെന്ന നിലപാടിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടിയിലെ മുഴുവൻ ആളുകൾക്കും അദ്ദേഹം മടങ്ങിവരണമെന്നാണ് ആഗ്രഹമെങ്കിലും ഗാന്ധി കുടുംബത്തിനു പുറത്ത് നിന്നുള്ള ഒരാൾ അധ്യക്ഷനാകണമെന്ന നിർദേശം രാഹുൽ ആവർത്തിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. രാഹുലിന്‍റെ അഭാവത്തിൽ അശോക് ഗെഹ്ലോട്ടിനെ ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ താൻ മത്സരരംഗത്തില്ലെന്ന് ഗെഹ്ലോട്ട് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമവായ സ്ഥാനാർത്ഥിയാകാം എന്നതാണ് ഗെഹ്ലോട്ട് മുന്നോട്ട് വെയ്ക്കുന്നത്. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി തിരിച്ചെത്തിയ ഉടൻ തന്നെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച…

Read More

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവാണ് രണ്ടാം റാങ്ക് നേടിയത്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും നാലാം റാങ്ക് തൃശൂർ സ്വദേശി ആൻ മരിയയും കരസ്ഥമാക്കി. അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയിക്കാണ്. ഈ വർഷം 50,858 ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. ജൂലായ് നാലിനായിരുന്നു പരീക്ഷ. ഓഗസ്റ്റ് 4 ന് കീം സ്കോർ പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടു മാർക്കിന്‍റെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ്.

Read More

ന്യൂയോർക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഡാനിൽ മെദ്‌വദേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ പുറത്ത്. 7-6, 3-6, 6-3, 6-2 എന്ന സ്കോറിനാണ് 23–ാം സീഡായ ഓസ്ട്രേലിയൻ താരം നിക്ക് കിറീയോസ് മെദ്‌വദേവിനെ അട്ടിമറിച്ചത്. ടൈബ്രേക്കറിലേക്ക് പോയ ആദ്യ സെറ്റ് കീറിയോസ് എടുത്തപ്പോൾ രണ്ടാം സെറ്റിൽ മെദ്‌വദേവ് തിരിച്ചടിച്ചു. അടുത്ത രണ്ട് സെറ്റുകളിൽ റഷ്യൻ താരത്തെ നിഷ്പ്രഭമാക്കിയാണ് കിറീയോസ് മത്സരം ജയിച്ചത്. ഫൈനൽ വരെ ഈ ഫോം നിലനിർത്തിയാൽ കിറീയോസ് തന്നെ ചാമ്പ്യനാകുമെന്ന് മത്സരശേഷം മെദ്‌വദേവ് പറഞ്ഞു. യുഎസ് ഓപ്പണിൽ ‘നേരത്തെ’ പുറത്തായതോടെ മെദ്‌വദേവിനു ലോക ഒന്നാം നമ്പർ സ്ഥാനം നഷ്ടമാകും. അഞ്ചാം സീഡായ നെർവെയ്യുടെ കാസ്പർ റൂഡും ഇറ്റലിയുടെ മറ്റിയോ ബെരേറ്റിനിയും പുരുഷ സിംഗിൾസ് ക്വാർട്ടറിലെത്തി. ഫ്രഞ്ച് താരം കെറേന്റിൻ മൊയെറ്റിനെ (6-1, 6-2, 6-7, 6-2) റൂഡ് തോൽപ്പിച്ചപ്പോൾ ബെരേറ്റിനി സ്പാനിഷ് താരം അലെജാന്ദ്രേ ഫോകിനയെ (3-6, 7-6, 6-3, 4-6, 4-6, 6-2)…

Read More

പാകിസ്താനെതിരായ ടി20 പരമ്പരകളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ അധികം കളിപ്പിക്കാത്തതിന് കാരണം ഷാഹിദ് അഫ്രീദിയെന്ന് മുൻ പാക് താരം മുഹമ്മദ് ഹഫീസ്. 2014ലെ ഏഷ്യാ കപ്പ് മത്സരത്തിൽ അശ്വിൻ എറിഞ്ഞ അവസാന ഓവറിൽ ഷാഹിദ് അഫ്രീദി തുടർച്ചയായി രണ്ട് സിക്സറുകൾ നേടി ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഹഫീസിന്‍റെ പരാമർശം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാകിസ്ഥാൻ ടെലിവിഷൻ ചാനലായ പിടിവിയിലെ പാനൽ ചർച്ചയിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ചത്. തന്‍റെ ട്വിറ്റർ ഹാൻഡിലിലും അദ്ദേഹം ഇതേ പരാമർശം പങ്കുവെച്ചു.

Read More

തെന്നിന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള സൂര്യ വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 25 വർഷങ്ങൾക്ക് ശേഷവും ദേശീയ അവാർഡുകളും കൈനിറയെ ചിത്രങ്ങളും ഉൾപ്പെടെയുള്ള ബഹുമതികളോടെയാണ് തമിഴ്നാട്ടിൽ താരം യാത്ര തുടരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളെ വളരെ മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ എന്നാണ് സൂര്യ വിശേഷിപ്പിച്ചത്. താൻ എപ്പോഴും സ്വപ്നം കാണുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.  സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. ‘നേറുക്ക് നേർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്ത ‘നന്ദ’യിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ‘വാരണം ആയിരം’, ‘അയാൻ’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്ക കാക്ക’, ‘സൂരറൈ പോട്രു’, ‘ജയ് ഭീം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര തന്നെ സൂര്യയുടേതാണ്.  സൂര്യ ഇപ്പോൾ തന്‍റെ കരിയറിലെ 42-ാമത്തെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ്. സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ‘വാടിവാസൽ’…

Read More

തൃശൂർ: അന്താരാഷ്ട്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും പ്രതിമാസ ഓണറേറിയം നൽകാൻ സംസ്ഥാന സർക്കാരിന്റെ കായികനയം കരടുരേഖയിൽ നിർദേശം. കായിക താരങ്ങളെ ആദരിക്കാൻ പതിവായി ഉയരുന്ന മുറവിളിക്ക് ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയോടെയാണ് കേരള കായികനയത്തിന്റെ (2022) കരടുരേഖയിൽ ഇതേക്കുറിച്ചുള്ള പരാമർശം. സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദുരിതത്തിലായ കായികതാരങ്ങൾക്കുള്ള പെൻഷൻ പദ്ധതിയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. 73 പേജുള്ള കരട് രേഖ മന്ത്രിസഭ ചർച്ച ചെയ്യും. ഇതിന് ശേഷമേ അന്തിമ നയം പ്രഖ്യാപിക്കൂ. സ്കൂൾ വിദ്യാർത്ഥികളുടെ കാര്യത്തിൽ, നയരേഖയിൽ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതും പാതിവഴിയിൽ നിർത്തിവച്ചതുമായ പദ്ധതികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ കായിക വികസനത്തിനായി കോർപ്പറേറ്റുകളെയും ബഹുരാഷ്ട്ര കമ്പനികളെയും ക്ഷണിക്കണമെന്നും നിർദ്ദേശമുണ്ട്.

Read More

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായി. എം വി ഗോവിന്ദന്‍റെ വകുപ്പുകളാണ് എം ബി രാജേഷിന് നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച എം.വി ഗോവിന്ദന്‍റെ വകുപ്പുകളായ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളാണ് എം.ബി രാജേഷിന് നൽകിയിരിക്കുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ഗൗരവമുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം രാജിവച്ച തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് പകരക്കാരനായാണ് എം.ബി രാജേഷ് എത്തുന്നത്. രാജേഷിന്‍റെ രാജിയെ തുടർന്ന് ഈ മാസം 12ന് നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും.

Read More

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സിപിഐഎം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ.എം ഓഫീസിൽ വീണ്ടും തിരികെ എത്തിയതിൽ നന്ദിയുണ്ടെന്നും നിതീഷ് കുമാറിന്റെ സന്ദര്‍ശനം സ്വാഗതം ചെയ്യുന്നുവെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Read More

തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം, പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. ദരിദ്രർക്ക് ഭക്ഷണം നൽകുന്നതടക്കമുള്ളവ ഉൾപ്പെടുത്തി ഉടൻ നടപ്പാക്കേണ്ടവ, ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെയാണ് പദ്ധതി. തെരുവുകളിൽ അലഞ്ഞുതിരിയുന്നവർക്കും ഭവനരഹിതർക്കും പാർപ്പിടം, വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഹ്രസ്വകാലപദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരഹിത ഭവനരഹിതർക്കുള്ള വീടുകൾ ദീർഘകാല പദ്ധതിയിലാണ്. പട്ടികജാതിയിൽ 12,763, പട്ടികവർഗത്തിൽ 3021, മറ്റുവിഭാഗങ്ങളിൽ 47,907, ഏതുവിഭാഗമാണെന്ന് അറിയാത്തവർ 315 എന്നിങ്ങനെയാണ് അതിദരിദ്രരുടെ കണക്ക്. ഓരോ വിഭാഗത്തിലെയും ഭവനരഹിതരുടെ പ്രത്യേക പട്ടിക തയ്യാറാക്കി ഭവന പദ്ധതി നടപ്പാക്കും. നിലവിൽ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം മുതൽ പാവപ്പെട്ടവർക്ക് വീട് നൽകുന്ന കാര്യം പരിഗണിക്കും.

Read More

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മാർഗരറ്റ് താച്ചർ, തെരേസ മേ എന്നിവർക്ക് ശേഷം ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അവർ.റിപ്പോർട്ടുകൾ പ്രകാരം, ലിസ് ട്രസിന്‍റെ മന്ത്രിസഭയിൽ വെളുത്ത വംശജര്‍ പ്രധാന സ്ഥാനങ്ങളിൽ ഉണ്ടാകില്ല. പ്രധാന വകുപ്പുകളിലെ മന്ത്രിസ്ഥാനത്തേക്ക് ആരെയൊക്കെയായിരിക്കും നിയമിക്കുമെന്ന പ്രഖ്യാപനം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് വിവരം. ബ്രിട്ടന്‍റെ ചരിത്രത്തിലാദ്യമായി മന്ത്രിസഭയിലെ പ്രധാന സ്ഥാനങ്ങളിൽ വെളുത്ത വംശജര്‍ ഉണ്ടായിരിക്കില്ല.

Read More