Author: News Desk

തിരുവനന്തപുരം: മകന്‍റെ നിയമന വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തന്നെയും തന്‍റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണ് എന്ന അടിക്കുറിപ്പോടെ സുരേന്ദ്രൻ തന്നെയാണ് നിയമനടപടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് അഭിഭാഷകന്‍ മുഖേന കെ. സുരേന്ദ്രന്‍ നോട്ടീസ് അറിയിച്ചു. 10 ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ചാനലിനെതിരെ മാനനഷ്ടക്കേസിനുള്ള നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സുരേന്ദ്രന്‍റെ മകൻ ഹരികൃഷ്ണൻ കെ.എസിനെ നിയമിച്ചത്. മകനെതിരായ വാർത്തകൾ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും അത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സുരേന്ദ്രന്‍റെ അഭിഭാഷകൻ കത്തിൽ പറയുന്നു.

Read More

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിൽ ഓറഞ്ച് അലേർട്ട് നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികൃതരുടെ നിർദ്ദേശപ്രകാരം മാറേണ്ട പ്രദേശങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളുമായി സഹകരിക്കണം. കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 9 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ കർണാടക തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

Read More

ചെന്നൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്നയ്ക്ക് ഹൃദയസ്പർശിയായ നന്ദി സന്ദേശവുമായി ചെന്നൈ സൂപ്പർ കിംഗ്സ്‌. ചിന്നത്തല ആരായിരുന്നു എന്നത് ഒരിക്കലും മറക്കില്ല എന്നാണ് സിഎസ്കെ ട്വിറ്ററിൽ കുറിച്ചത്. “ചരിത്രത്തിലേക്ക് മഹത്വം കൊത്തിവെച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവന്‍! അത് സാധ്യമാക്കിയവന്‍. എല്ലാത്തിനും നന്ദി, ചിന്ന തല” എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം സുരേഷ് റെയ്ന ചെന്നൈ സൂപ്പർ കിംഗ്സിന് നന്ദി അറിയിച്ചിരുന്നു. 

Read More

ന്യൂഡൽഹി: രാജ്യത്ത് പന്നിപ്പനി (എച്ച് 1 എൻ 1) കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 69,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. എന്നാൽ കൊവിഡ് പോലെ വൈറസിന് ഉയർന്ന വ്യാപനശേഷി ഇല്ലാത്തതിനാൽ രോഗവ്യാപനം അധികകാലം നിലനിൽക്കില്ലെന്ന് ഐസിഎംആർ അറിയിച്ചു. അതേസമയം മങ്കിപോക്സ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അടിയന്തരമായി വാക്സിൻ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്. പത്ത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആവശ്യമെങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Read More

ദേശീയ അന്തർദേശീയ മേളകളിൽ നിന്ന് നൂറിലധികം അവാർഡുകൾ നേടി ‘മാടൻ’ ആഗോള ശ്രദ്ധ നേടുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ സംവിധായകൻ ആർ ശ്രീനിവാസൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊണ്ട് മാടന്റെ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചു. പ്രേക്ഷകശ്രദ്ധ നേടിയ എഡ്യൂക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ ശ്രീനിവാസൻ. വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യങ്ങളുമാണ് മാടൻ ചിത്രത്തിന്‍റെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിത നായർ ആർ എസ്, മിലൻ, മിഥുൻ മുരളി, സനീഷ് വി, അനാമിക എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്‍റെ ബാനറിൽ ഒരുക്കിയ ചിത്രത്തിന്‍റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. അഖിലൻ ചക്രവർത്തി തിരക്കഥയും വിഷ്ണു കല്യാണി എഡിറ്റിംഗും നിർവ്വഹിച്ചു.

Read More

തിരുവനന്തപുരം: 2025 ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ, സർക്കാർ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു. പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്നലെ സമിതി രൂപീകരിച്ചിരുന്നു. പഠനത്തിനായി 9 ടേംസ് ഓഫ് റഫറൻസ് ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സമിതി രൂപീകരിച്ചത്. കമ്മിറ്റി പരിശോധിക്കേണ്ട കാര്യങ്ങൾ: * വാക്സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ച ചില ആളുകൾ എങ്ങനെയാണ് മരിച്ചത്? *മരണം സംഭവിക്കാതിരിക്കാൻ ഏതുതരം ഇടപെടൽ സാധ്യമായിരുന്നു? *വാക്സിൻ നൽകുന്നവരുടെ അറിവ്, മനോഭാവം, കഴിവ് എന്നിവ പരിശോധിക്കണം. പരിശീലനം ആവശ്യമുണ്ടോ എന്നും നോക്കണം. *നിലവിലെ വാക്സിൻ നയത്തിൽ അപാകതകൾ ഉണ്ടോ, മാറ്റങ്ങൾ ആവശ്യമുണ്ടോ * വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന ആന്‍റിബോഡി എങ്ങനെയുണ്ടെന്ന് പരിശോധിക്കണം. * പേവിഷബാധയ്ക്കെതിരായ മരുന്നുകൾ സംഭരിക്കാൻ ആശുപത്രികൾക്ക് സംവിധാനമുണ്ടോ? *വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികളോ സ്ഥാപനങ്ങളോ തെറ്റുകളോ പോരായ്മകളോ വരുത്തിയിട്ടുണ്ടെങ്കിൽ, ഉത്തരം…

Read More

ഡ്യൂറണ്ട് കപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ടീമായ മൊഹമ്മദൻസിനെ നേരിടും. ഈ രണ്ട് ടീമുകൾക്കൊപ്പം ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഹൈദരാബാദ് എഫ്സി എന്നിവർ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ജൂൺ 10ന് നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ഐഎസ്എൽ ടീമുകളായ ബെംഗളൂരു എഫ്സിയും ഒഡീഷ എഫ്സിയും നേർക്കുനേർ വരും. 11ന് ഐഎസ്എൽ ടീമുകൾ തമ്മിലാണ് മത്സരം. മുംബൈ സിറ്റി എഫ് സി ചെന്നൈയിൻ എഫ് സിയെ നേരിടും. അവസാന ക്വാർട്ടർ ഫൈനൽ 12ന് ഐ ലീഗ് ടീമായ രാജസ്ഥാൻ യുണൈറ്റഡും ഐഎസ്എൽ ടീമായ ഹൈദരാബാദ് എഫ്സിയും തമ്മിലാണ്. സെപ്റ്റംബർ 14, 15 തീയതികളിലാണ് സെമി ഫൈനൽ നടക്കുക. സെപ്റ്റംബർ 18ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ.

Read More

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന് പരാതി. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കട്ടപ്പന ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് യുവതിയെയും കുട്ടികളെയും ഇടിച്ചിട്ട ശേഷം നിർത്തിയില്ലെന്നാണ് ആരോപണം. കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കുട്ടികൾ ഇടുക്കി ആർ.ടി.ഒയ്ക്ക് നേരിട്ട് പരാതി നൽകി. സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾക്ക് അന്ന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും പരാതി ഉണ്ട്. കുട്ടികളുടെ കൈമുട്ടുകൾ പൊട്ടി. അമ്മയ്ക്ക് കൈക്കും കാലിനും പരിക്കേറ്റതായും കുട്ടികൾ പരാതിപ്പെട്ടു. ബസ് ഡ്രൈവറോട് ഇടുക്കി ആർടി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

Read More

പാലക്കാട്: ഒറ്റപ്പാലത്ത് മദ്രസയിലേക്ക് പോയ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. വരോട് സ്വദേശിയായ 12 വയസ്സുകാരനായ മെഹ്താബിനാണ് നായയുടെ കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ഹുസൈൻ, വിജയൻ എന്നിവർക്കും നായയുടെ കടിയേറ്റു.

Read More

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 റീകോമ്പിനന്‍റ് നേസൽ വാക്സിന് ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രാഥമിക പ്രതിരോധ കുത്തിവയ്പ്പിനായി വാക്സിന് റെഗുലേറ്റർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു.

Read More