- ഡോ. വർഗീസ് കുര്യൻറെ ക്രിസ്തുമസ് ആഘോഷത്തിൽ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു
- കൊയിലാണ്ടിക്കൂട്ടം വിന്റർ ക്യാമ്പ്
- തയ്വാനില് വന് ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0
- കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ
- നേത്രക്കുല കൊണ്ട് തുലാഭാരം തൂക്കുന്ന പ്രിയങ്ക, ആനയ്ക്ക് ഭക്ഷണം കൊടുക്കുന്ന പ്രിയങ്ക…; വയനാട്ടുകാർക്ക് പുതുവത്സര സമ്മാനമായി കോൺഗ്രസിന്റെ കലണ്ടർ
- പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ
- മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
- ഗ്രൂപ്പ് പോര്; രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു
Author: News Desk
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവരെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത് മന്ത്രിസഭയിലെ എൻപിപിയുടെ ശക്തി തെളിയിച്ചു. ബിജെപിയുടെ അലക്സാണ്ടർ ലാലു ഹെക്, യുഡിപിയുടെ പോൾ ലിങ്ദോ, കിർമെൻ ഷില്ല, എച്ച്എസ്പിഡിപിയുടെ ഷക്ലിയാർ വാർജ്രി എന്നിവരും മന്ത്രിമാരായി. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ എട്ട് മന്ത്രിമാരാണ് എൻപിപിക്കുള്ളത്. യു.ഡി.പിക്ക് രണ്ട് മന്ത്രിസ്ഥാനവും എച്ച്.എസ്.പി.ഡി.പിക്കും ബി.ജെ.പിക്കും ഓരോ മന്ത്രിസ്ഥാനവുമുണ്ട്. രണ്ട് എം.എൽ.എമാർക്കും മന്ത്രിസ്ഥാനം നൽകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. 12 മന്ത്രിമാരിൽ മുഖ്യമന്ത്രിയടക്കം നാല് പേർ ഗാരോ ഹിൽസിൽ നിന്നും എട്ട് പേർ ഖാസി, ജയന്തിയ ഹിൽസിൽ നിന്നുമാണ്.
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവരെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത് മന്ത്രിസഭയിലെ എൻപിപിയുടെ ശക്തി തെളിയിച്ചു. ബിജെപിയുടെ അലക്സാണ്ടർ ലാലു ഹെക്, യുഡിപിയുടെ പോൾ ലിങ്ദോ, കിർമെൻ ഷില്ല, എച്ച്എസ്പിഡിപിയുടെ ഷക്ലിയാർ വാർജ്രി എന്നിവരും മന്ത്രിമാരായി. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ എട്ട് മന്ത്രിമാരാണ് എൻപിപിക്കുള്ളത്. യു.ഡി.പിക്ക് രണ്ട് മന്ത്രിസ്ഥാനവും എച്ച്.എസ്.പി.ഡി.പിക്കും ബി.ജെ.പിക്കും ഓരോ മന്ത്രിസ്ഥാനവുമുണ്ട്. രണ്ട് എം.എൽ.എമാർക്കും മന്ത്രിസ്ഥാനം നൽകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. 12 മന്ത്രിമാരിൽ മുഖ്യമന്ത്രിയടക്കം നാല് പേർ ഗാരോ ഹിൽസിൽ നിന്നും എട്ട് പേർ ഖാസി, ജയന്തിയ ഹിൽസിൽ നിന്നുമാണ്.
ന്യൂഡൽഹി: തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ പിതാവ്. മകനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിനിടെ നിരവധി തവണ വധഭീഷണി ലഭിച്ചതായി സിദ്ദുവിന്‍റെ പിതാവ് ബൽക്കൂർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 25നകം കൊല്ലുമെന്നാണ് ഭീഷണി. പഞ്ചാബ് സർക്കാർ നൽകിയ സുരക്ഷ പിൻ വലിക്കണമെന്നും ബൽക്കൂർ സിങ് ആവശ്യപ്പെട്ടു. സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മറ്റ് കുടുംബാംഗങ്ങളും പഞ്ചാബ് നിയമസഭാ മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉള്ള ഉത്തരവിറങ്ങി. ആർത്തവ അവധി പരിഗണിച്ച് ഓരോ സെമസ്റ്ററിനും 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന 73 ശതമാനമായി കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധി എടുത്ത് അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം പ്രിൻസിപ്പൽമാർക്ക് തന്നെ വിദ്യാർത്ഥിക്ക് തുടർപഠനത്തിന് അനുമതി നൽകാം. ഇതിന് സർവകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്കും ഉത്തരവ് ബാധകമായിരിക്കും. അതേസമയം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചിരുന്നു. 18 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥിനികൾക്ക്…
തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അനിവാര്യമല്ലായിരുന്നെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സിസിദോയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി ഉൾപ്പെടെ എട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ കത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. “ഇന്ത്യയിലുടനീളമുള്ള നേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദമുയർത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി,” കെജ്രിവാൾ ട്വീറ്ററിൽ ട്വീറ്റ് ചെയ്തു.
ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണം; ജോളി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫിന്‍റെ (ജോളി) ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് സ്പെഷ്യൽ അഡീ. സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്ന് നൽകിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. 2011 സെപ്റ്റംബർ 20നാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. റോയ് തോമസിനെ കൂടാതെ ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ്, ഭർതൃപിതാവ് ടോം തോമസ്, ഭര്‍തൃമാതാവിന്റെ സഹോദരനായ എം.എം. മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, മകൻ ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. റോയിയുടെ പിതാവിന്‍റെ പേരിൽ വ്യാജ വിൽപ്പത്രം തയ്യാറാക്കി ഭൂമി വകമാറ്റിയെന്നും കേസുണ്ട്.
കൊച്ചി: ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അഭിഭാഷകൻ സൈബി ജോസിനോട് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും, അറസ്റ്റ് ഭയക്കുന്നുണ്ടെങ്കിൽ നിയമത്തിൻ്റെ വഴിയിലൂടെ അതിനെ നേരിടാൻ ശ്രമിക്കണമെന്നും, അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ അഡ്വക്കേറ്റ് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഈ മാസം 21ന് പരിഗണിക്കും. അഡ്വക്കേറ്റ് സൈബി ജോസിനെതിരെ ചേരാനല്ലൂർ പൊലീസ് വഞ്ചന കേസാണെടുത്തത്. കേസിൽ നിന്ന് പിൻമാറാൻ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചെന്നാണ് പരാതി. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഭാര്യയുടെ വക്കീലാണ് സൈബി. കുടുംബ കോടതിയിൽ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞ് പണം വാങ്ങുകയും പിന്നീട് കേസ് പിൻവലിക്കാതിരിക്കുകയും ചെയ്തപ്പോൾ കേസ് കൊടുക്കുകയായിരുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതൽ ആളുകളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടു. മെറ്റയുടെ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് മെറ്റയുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നു. കമ്പനി നേരിടുന്ന പ്രതിസന്ധി നേരിടാൻ സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗം കൂടിയാണിത്.
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയായ യുവതി മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), പൈലറ്റ് ഇൻസ്ട്രക്ടർ (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന നാലു സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഞായറാഴ്ച ലോങ് ഐലൻഡ് ഹോംസിൽ തകർന്നു വീഴുകയായിരുന്നു. ലോങ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. ആളുകൾ വിമാനം പറപ്പിക്കുന്നത് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാനുള്ള എക്സിബിഷൻ ഫ്ലൈറ്റിനിടെയാണ് അപകടമുണ്ടായതെന്ന് വിമാനത്തിന്‍റെ ഉടമസ്ഥരായ ഡാനി വൈസ്മാൻ ഫ്ലൈറ്റ് സ്കൂളിന്‍റെ അഭിഭാഷകൻ പറഞ്ഞു. പൈലറ്റിന് എല്ലാ റേറ്റിങ്ങുകളും സർട്ടിഫിക്കേഷനുകളും ഉണ്ടായിരുന്നെന്നും അപകടത്തിൽപ്പെട്ട വിമാനം കഴിഞ്ഞ ആഴ്ച രണ്ട് കഠിനമായ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതാണെന്നും കമ്പനിയുടെ അഭിഭാഷകൻ പറഞ്ഞു. സൗത്ത് ഷോർ ബീച്ചിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റിന്‍റെ ക്യാബിനിൽ നിന്ന് പുക ഉയർന്നതെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു. തുടർന്ന്…
ആന്‍ഫീല്‍ഡ്: ലിവർപൂളിനായി ചരിത്രം കുറിച്ച് ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് സല സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് സല ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് ഇതിഹാസ താരം റോബി ഫൗളറുടെ റെക്കോർഡ് സല മറികടന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു വേണ്ടി 129 ഗോളുകളാണ് സല നേടിയത്. ഇതോടെ 128 ഗോളുകൾ നേടിയ ഫൗളറുടെ റെക്കോർഡ് സല പിന്തള്ളി. 120 ഗോളുകളുമായി സ്റ്റീവൻ ജെറാഡ് മൂന്നാം സ്ഥാനത്തും 118 ഗോളുകളുമായി മൈക്കൽ ഓവൻ നാലാം സ്ഥാനത്തുമാണ്. 2017 ഓഗസ്റ്റിൽ വാട്ട്ഫോർഡിനെതിരെയാണ് ലിവർപൂളിനായി സല തന്‍റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടിയത്. ഈ സീസണിൽ 32 ഗോളുകളുമായി സല പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. പിന്നീട് ലിവർപൂളിനായി മികച്ച പ്രകടനം തുടർന്ന ഈജിപ്ഷ്യൻ സൂപ്പർതാരം 2018-19, 2021-22 സീസണുകളിലും…
