- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ തെരുവുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖത്ത് തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ ആളില്ലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് മുറിവ് കെട്ടിയത്. ഇതാണ് മന്ത്രിയുടെ സ്വന്തം നാടിന്‍റെ ദുരവസ്ഥ. നിങ്ങൾ എന്തിനാണ് ഈ നങ്കൂരത്തെ വച്ചു കൊണ്ടിരിക്കുന്നതെന്നും പി.സി.ജോർജ് ചോദിച്ചു. കാരണവന്മാർ പറഞ്ഞുതന്നിട്ടുള്ള നമ്മുടെ ആചാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വരുംതലമുറയും അത് പിന്തുടരണം. രാജാധികാരം ദുഷിച്ചാൽ പ്രകൃതി കോപിക്കും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി നാം പ്രകൃതിദുരന്തങ്ങളിൽ നട്ടംതിരിയുകയാണ്. നമ്മുടെ സംസ്ഥാനം ഭരിക്കുന്നവർ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതിയിൽ മുങ്ങിയിരിക്കുന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ആരോഗ്യ വകുപ്പ് ക്യാംപെയിൻ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ ആശങ്കകൾ അകറ്റുന്നതിനുമാണ് ക്യാംപെയിൻ ആരംഭിക്കുന്നത്. സ്കൂൾ കുട്ടികൾക്കും ബോധവൽകരണം നൽകും. മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്. പേവിഷബാധയ്ക്കെതിരായ പ്രതിരോധം എല്ലാവരും അറിയണമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഉത്രാടം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷം കോവിഡ് മൂലം ആഘോഷങ്ങൾ നിയന്ത്രിക്കേണ്ടിവന്ന മലയാളികൾ എല്ലാമറന്ന് ഓണംകൊണ്ടാടാനുള്ള ഒരുക്കങ്ങളിലാണ്. എല്ലാ കുറവുകൾ പരിഹരിച്ച് തിരുവോണത്തെ വരവേൽക്കാനുള്ള ദിനമാണിത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്.
സംസ്ഥാനത്ത് ഇത്തവണ മഴ ജാഗ്രതയിൽ ഓണക്കാലം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസമായ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും. കോമറിൻ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി വകുപ്പിന്‍റെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. കടലിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റൺസ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ 72 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 6 വിക്കറ്റുകൾ ശേഷിക്കെ ശ്രീലങ്ക ലക്ഷ്യം മറികടന്നു. ശ്രീലങ്കയ്ക്ക് വേണ്ടി പാത്തും നിസ്സംഗയും കുഷൽ മെൻഡിസും അർദ്ധ സെഞ്ചുറി നേടി.
ബാംഗ്ലൂർ: കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണമാണ് ബാംഗ്ലൂരിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ഇടതും വലതും മധ്യത്തിലുമായി തടാകങ്ങളും ബഫർ സോണുകളും അനുവദിക്കുന്നത് കോൺഗ്രസ് സർക്കാരാണെന്ന് ബസവരാജ് ബൊമ്മൈ ആരോപിച്ചു. എന്നാൽ ബി.ജെ.പി സർക്കാരിന്റെ പരാജയമാണ് ബെംഗളൂരുവിലെ വെള്ളക്കെട്ടിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. “ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കുമെന്ന് വാഗ്ദാനത്തെക്കുറിച്ച് ബിജെപി സർക്കാരിനെ ഓർമ്മപ്പെടുത്തേണ്ട സമയമാണ് ഇത്. ഇനി എന്താണ് നിങ്ങളുടെ പരിഹാരമെന്ന്” മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. പ്രളയത്തിനെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും യുദ്ധകാലത്ത് ഐക്യദാർഢ്യം കാണിക്കാതെ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; ജയം തീരുമാനിക്കുന്നത് വോട്ടര്‍മാരെന്ന് കെ.സുധാകരന്
എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാൻ അർഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. എന്നാൽ വിജയം തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എല്ലാവർക്കും അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർക്കും മത്സരിക്കാം. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ മഹത്വമാണ് കാണിക്കുന്നത്. ഇത്തരമൊരു തിരഞ്ഞെടുപ്പ് സി.പി.എമ്മിൽ നടക്കില്ല. ഏറ്റവും കൂടുതൽ ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ ബാക്കി 25 ശതമാനവും ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവും നൽകി. കഴിഞ്ഞ ദിവസം യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ശമ്പള കുടിശ്ശിക ഓണത്തിന് മുമ്പ് തീർക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ശമ്പള കുടിശ്ശിക തീർക്കാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 100 കോടി രൂപ അനുവദിച്ചിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന വ്യവസ്ഥയിലാണ് പണം നൽകിയത്. ജീവനക്കാർക്ക് എത്രയും വേഗം പണം ലഭിക്കുന്ന തരത്തിൽ ഇന്ന് തന്നെ നടപടി സ്വീകരിക്കാൻ ധനവകുപ്പിന് നിർദേശം നൽകിയിരുന്നു.
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 173 റണ്‍സ് നേടി. അർധസെഞ്ചുറി നേടിയ രോഹിത് ശർമയാണ് ടോപ് സ്കോറർ. 41 പന്തിൽ 72 റണ്‍സാണ് രോഹിത് നേടിയത്. സൂര്യകുമാർ യാദവ് 34 റൺസെടുത്തു. ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും 17 റൺസ് വീതം നേടി. ഓപ്പണർ കെഎൽ രാഹുലിനെ (6) രണ്ടാം ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. മഹീഷ് തീക്ഷണ താരത്തെ വിക്കറ്റിൻ മുന്നിൽ കുടുക്കി. തൊട്ടടുത്ത ഓവറിൽ തന്നെ വിരാട് കോഹ്ലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദിൽഷൻ മധുശങ്കയാണ് കോഹ്ലിയെ എറിഞ്ഞു വീഴ്ത്തിയത്.
തിരുവനന്തപുരം: മലയാളികൾ കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നിൽ കൊടിയേറി. ഇനി സെപ്റ്റംബർ 12 വരെ മലയാളക്കരയ്ക്ക് ഉത്സവകാലം. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയും നടൻ ദുൽഖർ സൽമാനും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സംസാരിക്കാനെത്തിയ ദുൽഖറിനെ സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ വൈദ്യുത ദീപാലങ്കാരം നിര്‍ബന്ധമായും കാണണമെന്ന് പലരും പറഞ്ഞുവെന്നും നേരിട്ടു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു തൊട്ടുപിന്നാലെ വന്ന അപർണ ബാലമുരളി തനിക്ക് തിരുവനന്തപുരത്തെ നെയ്ബോളിയും പാൽപ്പായസവും കഴിക്കണമെന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ആർപ്പുവിളി ഉയർന്നു. തന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഓണസ്മരണയായിരിക്കും ഈ ദിവസമെന്നും താരം പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത സെലിബ്രിറ്റികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്നേഹോപകാരം കൈമാറി.
