Author: News Desk

വയനാട്: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. അതില്‍ വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഈ പഞ്ചായത്തുകളിലെ ചുള്ളിയോട് പിഎച്ച്‌സി, ചീരാല്‍ പിഎച്ച്‌സി, പൊഴുതന എഫ്എച്ച്‌സി, സുഗന്ധഗിരി പിഎച്ച്‌സി, വെള്ളമുണ്ട പിഎച്ച്‌സി, പൊരുന്നന്നൂര്‍ സിഎച്ച്‌സി എന്നീ ആശുപത്രികള്‍ ഇതില്‍ പങ്കാളികളായി. ഈ യജ്ഞം വിജയിപ്പിക്കാന്‍ പ്രയത്‌നിച്ച വയനാട് ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ, ഡിപിഎം, ആര്‍ദ്രം, ഇ ഹെല്‍ത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍, ആശവര്‍ക്കര്‍മാര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. വയനാട് ജില്ലയില്‍ ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 55,703 പേരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗ സാധ്യത വിലയിരുത്തിയത്. ജില്ലയില്‍…

Read More

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലകന്‍ തോമസ് ടുച്ചേലിനെ പുറത്താക്കി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിതമായിട്ടാണ് ക്ലബ്ബിന്റെ തീരുമാനം. ടൂച്ചലിന് കീഴിൽ, ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയി. ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പുറമേ യുവേഫ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകന്‍ കൂടിയാണ് ടുച്ചേൽ. പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.

Read More

നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഇഷ്ട മേഖലയായ 30 ഡൊറാഡസ് എന്ന് വിളിക്കുന്ന നെബുലയുടെ അതിമനോഹര ചിത്രം പകര്‍ത്തി ജെയിംസ് വെബ്ബ് ദൂരദര്‍ശിനി. നക്ഷത്ര രൂപീകരണം ശക്തമായി നടക്കുന്ന ഈ നെബുലയിൽ പ്രധാനമായും കാണപ്പെടുന്ന പൊടിപടലങ്ങള്‍ കാരണം ഇത് ടരാഞ്ചുല നെബുല എന്നും വിളിക്കപ്പെടുന്നുണ്ട്. നക്ഷത്ര രൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ താരാഗണം. ജെയിംസ് വെബ്ബ് ദൂരദർശിനി കൂടുതൽ വ്യക്തതയോടെയാണ് ടരാഞ്ചുല നെബുലയുടെ ചിത്രം പകർത്തിയത്. നെബുലയുടെ വാതകത്തിന്റെയും പൊടിപടലങ്ങളുടെയും സംയോജനവും വെബ്ബ് വ്യക്തമായി പകര്‍ത്തി. ഭൂമിയില്‍ നിന്ന് 1,61,000 പ്രകാശ വര്‍ഷം അകലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ നക്ഷത്ര രൂപീകരണ മേഖലകളിലൊന്നായ ലാര്‍ജ് മഗെല്ലനിക് ക്ലൗഡ് ഗാലക്‌സിയിലാണ് ടരാഞ്ചുല നെബുല സ്ഥിതി ചെയ്യുന്നത്.

Read More

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയുടെ ഫലമായി മറ്റു രാജ്യങ്ങളിലെല്ലാം ജനക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ലെന്ന് തോമസ് ഐസക്. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല ക്ഷേമനേട്ടങ്ങളും പിന്നോട്ടടിച്ചുവെന്ന യാഥാർത്ഥ്യത്തെ അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന് പെരുമ്പറ കൊട്ടി മറച്ചുവയ്ക്കാനാവില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഐസക് പറഞ്ഞു. പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം: ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും. മേൽപ്പറഞ്ഞതു ശരിയാണെങ്കിലും മറ്റു രാജ്യങ്ങളേക്കാൾ വേഗതയിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഇപ്പോൾ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്. ഇതു പരിഗണിച്ച് ഇന്ത്യ പോലെ ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ എമർജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുക. ഈ വേഗതയിൽ വളർന്നുകൊണ്ടിരുന്നാൽ ഈ രാജ്യങ്ങൾ സാമ്പത്തിക മേധാശക്തികളായി…

Read More

ബെംഗളൂരു: നഗരത്തിൽ പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ നഗരവാസികളും ഐടി കമ്പനികളും ആശങ്കയിലാണ്. റോഡുകൾ പുഴയായതിനെ തുടർന്ന് ട്രാക്ടർ മാർഗമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. ഐടി ഉദ്യോഗസ്ഥർ ട്രാക്ടറിൽ ജോലിക്കുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കമ്പനി പ്രതിനിധികളുമായി കർണാടക ഐടി മന്ത്രി സി.എൻ. അശ്വത്‌നാരായണൻ ചർച്ച നടത്തും. ഇൻഫോസിസ്, വിപ്രോ, നാസ്കോം, ഗോൾമാൻ സാക്സ്, ടാറ്റ, ഫിലിപ്സ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, ബെംഗളൂരു സിവിൽ ബോഡി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, നഗരത്തിലെ ജല അതോറിറ്റി, നഗര വികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് കമ്മിഷണർ സിഎച്ച് പ്രതാപ് റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുക്കും. റോഡിലെ വെള്ളം കുറഞ്ഞതോടെ ഗതാഗതം സാധാരണ നിലയിലായി വരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും അപ്പാർട്മെന്റുകളിലെ പാർക്കിങ് ഏരിയയിലേക്കും ഇരമ്പിക്കയറിയ ചെളിവെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന തിരക്കിലാണ് ജനം. വൈറ്റ്ഫീൽഡ്, ബെലന്തൂർ, യെമലൂർ, മാറത്തഹള്ളി, സർജാപുര…

Read More

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞു ബോട്ടിൽ തിരിച്ചുവരുമ്പോൾ ചെവിക്കാണ് വെടിയേറ്റത്. ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്സിനു സമീപമായിരുന്നു സംഭവം. ഇവിടെ നേവി ഉദ്യോഗസ്ഥർ ഫയറിങ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ബോട്ടിൽനിന്നും വെടിയുണ്ട കണ്ടെത്തി. പരുക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

Read More

ഡല്‍ഹി: ഡൽഹിയിലെ കേരള ഹൗസിൽ നടന്ന ഓണാഘോഷത്തിൽ വിവേചനമെന്ന് ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജീവ് ചന്ദ്രശേഖരനെയും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓണാഘോഷത്തിന് സെലിബ്രിറ്റികളെ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തതയില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. കേരള ഹൗസിലെ റസിഡന്‍റ് കമ്മീഷണറും കൺട്രോളർ ഓഫ് കേരള ഹൗസും അതിഥികൾക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്താണ് മന്ത്രിമാരെ ക്ഷണിച്ചതെന്നാണ് കേരള ഹൗസിൽ നിന്നുള്ള വിശദീകരണം. കേരള ഹൗസിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതോടെയാണ് വിവേചന ആരോപണം ഉയർന്നത്.

Read More

സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്ന് ധനകാര്യവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കി. ഈ സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി റദ്ദാക്കാനും അധികമായി അനുവദിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കൊവിഡ് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചപ്പോൾ സർക്കാർ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ജീവനക്കാർ മൂന്ന് മാസത്തിലധികം അവധി എടുക്കുകയാണെങ്കിൽ, അവർക്ക് ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകും. ഇത് അധിക ചെലവുകൾക്ക് കാരണമാകുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ, നിർദേശങ്ങൾ വകുപ്പുകൾ അട്ടിമറിച്ചെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. നിർദേശങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആർ കെ സിംഗ് വ്യക്തമാക്കി. സ്ഥാനക്കയറ്റം ഉടൻ റദ്ദാക്കാനും അധിക ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ചെടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. ചെലവ് നിയന്ത്രണം കർശനമായി പാലിക്കണം. അവധിയിലുള്ളവർക്ക് പകരം സ്ഥാനക്കയറ്റം നൽകി…

Read More

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത്. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ അസം 794 റേറ്റിംഗുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏറെ നാളായി സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന റിസ്‌വാൻ ഏഷ്യാ കപ്പിലും മികച്ച ഫോമിലാണ്. സൂര്യകുമാര്യാദവാണ് ഏറ്റവും കൂടുതൽ റാങ്കുള്ള ഇന്ത്യൻ താരം. സൂര്യയുടെ റേറ്റിംഗ് 775 ആണ്. 792 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് മൂന്നാമത്. ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 43 റൺസ് നേടിയ റിസ്‌വാൻ, ഹോങ്കോങ്ങിനെതിരെ 78 റൺസുമായി പുറത്താകാതെ നിന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 71 റൺസാണ് അദ്ദേഹം നേടിയത്. ബാബർ 10, 9, 14 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. ഈ പ്രകടനങ്ങളാണ് ബാബറിന് ഒന്നാം സ്ഥാനം നഷ്ടമാകാൻ ഇടയാക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം സൂപ്പർ 4 മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ നേരിടും.

Read More

സോണി തങ്ങളുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സോണി ബ്രാവിയ എ 95 കെ ഒഎൽഇഡി ഗെയിമിംഗിന് ഏറ്റവും അനുയോജ്യമായ ടെലിവിഷനുകളിൽ ഒന്നാണ്. സോണി ബ്രാവിയ എ 95 കെ ഒഎൽഇഡി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസ്പ്ലേയുടെ സവിശേഷതകളിലേക്ക് വരുമ്പോൾ, ഈ ടെലിവിഷനുകൾ ഒരു സ്‌ക്രീനിൽ മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 65 ഇഞ്ച് എക്സ്ആർ ഒഎൽഇഡി ഡിസ്പ്ലേയിൽ പുറത്തിറങ്ങിയിരുന്നു. സോണി ബ്രാവിയ എ 95 കെ ഒഎൽഇഡി ടെലിവിഷനുകൾ 4 കെ ആക്ഷൻ ടെക്നോളജിയിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് സവിശേഷതകൾ നോക്കുകയാണെങ്കിൽ, ഈ ടെലിവിഷനുകളിൽ എച്ച് ഡി എം ഐ 2.1 പോർട്ടുകൾ, 4കെ 120 എഫ് പി എസ്, വേരിയബിൾ റിഫ്രഷ് റേറ്റ് (വിആർആർ), ഓട്ടോ ലോ ലേറ്റൻസി മോഡ്, ഓട്ടോ ഗെയിം മോഡ് അടക്കമുള്ള സംവിധാനങ്ങൾ നൽകിയിരിക്കുന്നു. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, ഐ മാക്സ് എന്നിവയുൾപ്പെടെയുള്ള സപ്പോർട്ടുമുണ്ട്.

Read More