Author: News Desk

ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡിയാണ് ഭാരത് ജോഡോ യാത്രയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു. പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയുമായി ലയിപ്പിക്കാൻ രാഹുൽ ശ്രമിക്കട്ടെ. രാജ്യത്തിന്‍റെ വിഭജനത്തിന് കോണ്‍ഗ്രസിനെയും അദ്ദേഹം കുറ്റപ്പെടുത്തി. 2015ൽ ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇന്ത്യ ഇപ്പോഴും ഒറ്റക്കെട്ടാണ്. അദ്ദേഹം രാജ്യത്തെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം പാകിസ്ഥാനിലേക്ക് പോകട്ടെ. അദ്ദേഹത്തിന് അവിടെ ഭാരത് ജോഡോ യാത്ര നടത്താം,” ഹിമന്ത പരിഹസിച്ചു. ഇന്ത്യക്ക് ഒരു പ്രശ്നവുമില്ല. രാജ്യത്തിന് ഐക്യവും അഖണ്ഡതയും ഉണ്ട്. കോൺഗ്രസാണ് രാജ്യത്തെ വിഭജിച്ചത്. മുത്തച്ഛൻ ചെയ്തതിൽ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയുമായി ലയിപ്പിക്കാൻ ശ്രമിക്കട്ടെ. ഭാരത് ജോഡോ യാത്രയുടെ ആവശ്യമില്ലയെന്നും അദ്ദേഹം പറഞ്ഞു.

Read More

ദുബായ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാന് ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. അനാരോഗ്യത്തെ തുടർന്ന് ടൂർണമെന്‍റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പകരക്കാരനായി ദീപക് ചഹാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ആവേശിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ വഴിയൊരുക്കിയത്. എന്നാൽ ഏഷ്യാ കപ്പിൽ അദ്ദേഹത്തിന്‍റെ പ്രകടനം മോശമായിരുന്നു. രണ്ട് മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. റൺസ് വഴങ്ങുന്നതിലും അദ്ദേഹം ഉദാരനാണ്. അതേസമയം, സൂപ്പർ ഫോറിൽ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റതോടെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ബുധനാഴ്ച അഫ്ഗാനിസ്ഥാനെ പാകിസ്ഥാൻ തോൽപ്പിച്ചാൽ ഇന്ത്യ പുറത്താകും. സെപ്റ്റംബർ 8 വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More

ന്യൂഡല്‍ഹി: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം–ഇൻഫോപാർക്ക് പാതയ്ക്കാണ് അനുമതി. സെപ്റ്റംബർ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 11.17 കിലോമീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും. ആകെ 1,957.05 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് സീപോർട്ട് – എയർപോർട്ട് റോഡിന്റെ വീതി കൂട്ടൽ നടന്നുവരികയാണ്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂർത്തിയായത്. 25.6 കിലോമീറ്റർ നീളമുള്ള പാതയിൽ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് ഫേസ് 1എ പദ്ധതിയിൽപ്പെടുത്തി പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കി.മീ 710.93 കോടിക്കു പൂർത്തിയായി. ഫേസ് 2 ബി പദ്ധതിയില്‍പ്പെടുത്തി എസ്എൻ ജംഗ്ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.

Read More

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാം റീൽ ഷെയർ ചെയ്ത ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് എതിരെ സൈബർ ആക്രമണം. പാകിസ്താന്‍റെ യുവ പേസർ നസീം ഷായുടെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. പാകിസ്താനി നടന്‍റെ വീഡിയോ ബോളിവുഡ് നടി പങ്കുവച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം കാണാനാണ് നടി യുഎഇയിലെത്തിയത്. മത്സര ദിവസം ടിവിയിൽ കാണിച്ച തന്റെ ദൃശ്യമാണ് ഉർവശി സ്റ്റാറ്റസ് ഇട്ടത്. നസീം ഷായുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുകയായിരുന്നു. ഏഷ്യാ കപ്പ് മത്സരത്തിനിടെ 19 വയസ്സുകാരനായ നസീം ഷായ്ക്കു പരുക്കേറ്റിരുന്നു. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽനിന്ന് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. ഇതാദ്യമായല്ല ഉർവശി ക്രിക്കറ്റ് താരങ്ങളുടെ പേരിൽ വിവാദത്തിലാകുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തുമായി ബന്ധപ്പെട്ട് ഉർവശി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മിസ്റ്റർ ആർപി ഹോട്ടലിൽ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്നായിരുന്നു ഉർവശിയുടെ ആരോപണം. ‘മിസ്റ്റർ ആർപി’ എന്നത്…

Read More

ന്യൂഡൽഹി: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിനിടെ, ബംഗ്ലദേശിനെ ഇന്ത്യയോടു ചേർക്കണമെന്ന വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ പശ്ചാത്തലത്തിലാണു ഒരു ചോദ്യത്തിനുള്ള മറുപടിയിൽ ഹിമന്ത ബിശ്വ ശർമയുടെ വിവാദ പരാമർശം ഉണ്ടായത്. കോൺഗ്രസ് ഭരണകാലത്ത് വിഭജിക്കപ്പെട്ട പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് അഖണ്ഡ ഭാരതം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കണമെന്ന് ഹിമന്ത ബിശ്വ പറഞ്ഞു. “കശ്മീർ മുതൽ കന്യാകുമാരി വരെയും സിൽചാർ മുതൽ സൗരാഷ്ട്ര വരെയും നമ്മൾ ഒന്നാണ്. കോൺഗ്രസാണ് ഇന്ത്യയെ വിഭജിച്ച് ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാക്കിയത്. പിന്നീട് ബംഗ്ലദേശും രൂപം കൊണ്ടു. മുത്തച്ഛന്റെ (ജവഹർലാൽ നെഹ്‌റു) ചെയ്തികളിൽ ഖേദമുണ്ടെങ്കിൽ ഇന്ത്യൻ മണ്ണിൽ ഭാരത് ജോഡോ നടത്തുകയല്ല രാഹുൽ ചെയ്യേണ്ടത്. മറിച്ച് പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും തിരികെ ഇന്ത്യയുമായി സംയോജിപ്പിച്ച് അഖണ്ഡ ഭാരതം രൂപീകരിക്കാൻ വഴി തേടണം” ഹിമന്ത ബിശ്വ ചൂണ്ടിക്കാട്ടി. മുൻപ് കോൺഗ്രസിലായിരുന്ന…

Read More

കൊല്ലം: കൊല്ലത്ത് ട്വന്‍റിഫോർ വാർത്താ സംഘത്തിന് നേരെ ആക്രമണം. കൊല്ലം റിപ്പോർട്ടർ സലിം മാലിക്, ഡ്രൈവർ ശ്രീകാന്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. കൊല്ലം ബീച്ച് റോഡിൽ വെച്ചാണ് എട്ടംഗ സംഘം ഇവരെ ആക്രമിച്ചത്. കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിലേക്ക് കയറി സൈഡ് ആവശ്യപ്പെട്ട് ഹോൺ മുഴക്കിയ ശേഷമാണ് റോഡിൽ നിന്നിരുന്ന സാമൂഹ്യവിരുദ്ധർ വാർത്താ സംഘത്തെ ആക്രമിച്ചത്. വാഹനം ഓടിച്ചയാൾക്ക് പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. പകരം റോഡിൽ നിന്ന എട്ടംഗ സംഘം ട്വന്‍റിഫോർ വാർത്താ സംഘത്തെ തടഞ്ഞുനിർത്തി മർദ്ദിച്ചു. അക്രമികൾ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് അന്വേഷണത്തിൽ വ്യക്തമാകും. എന്നാൽ സംഭവത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Read More

ഫോർട്ട് കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തോപ്പുംപടി സി.ഐ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആരോപണങ്ങളും വെടിയുണ്ടകൾ തങ്ങളുടേതല്ലെന്ന നാവികസേനയുടെ വിശദീകരണവും അന്വേഷിക്കും. കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അഴീക്കൽ സ്വദേശി സെബാസ്റ്റ്യന് (70) ആണ് വെടിയേറ്റത്. അൽ റഹ്മാൻ നമ്പർ വൺ എന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിക്ക് നേരെയാണ് വെടിയേറ്റത്. എന്തോ വന്ന് കാതിൽ കൊള്ളുകയായിരുന്നുവെന്ന് സെബാസ്റ്റ്യൻ പറ‍ഞ്ഞു. താൻ മറിഞ്ഞു വീണു. വെടിവയ്ച്ചതായിരിക്കും എന്ന് സ്രാങ്കാണ് പറഞ്ഞത്. സമീപത്തു നിന്ന് പെല്ലറ്റും കിട്ടിയെന്ന് സെബാസ്റ്റ്യൻ പറ‍ഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യയുടെ അടുത്തെത്തുമ്പോഴാണ് വെടിയേറ്റതെന്ന് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലതു ചെവിയിലാണ് വെടിയേറ്റത്. വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ബോട്ടിൽ നിന്ന് കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ബെംഗളൂരു: ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് സഹായം നൽകുമെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ അറിയിച്ചു. 2022 സെപ്റ്റംബർ 30 വരെ അധിക ചാർജുകളൊന്നും ഈടാക്കാതെ ഉപഭോക്താക്കൾക്ക് 24 മണിക്കൂർ സൗജന്യ റോഡ്സൈഡ് സഹായം നൽകുമെന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചു.

Read More

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാർ. 1990-ൽ ബി.ജെ.പിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ല. ഈ രാജ്യം എല്ലാവർക്കുമുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണിത്. 1990 ലെ എൽ.കെ അദ്വാനിയുടെ യാത്രയുടെ പ്രതികൂല ഫലങ്ങൾ ഞാൻ പറയുന്നില്ല. രാജ്യം അതിന്‍റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുകയാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ മൂന്ന് പ്രധാന വശങ്ങളാണ് യാത്രയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് നടക്കാൻ അവസരം ലഭിക്കുന്നത് ഏതൊരു ഇന്ത്യക്കാരനും ഭാഗ്യമാണ്. നിങ്ങൾ ആളുകളെ കാണുകയും വൈവിധ്യമാർന്ന സംസ്കാരങ്ങൾ, വസ്ത്രങ്ങൾ, ഭാഷകൾ എന്നിവ അനുഭവിക്കുകയും ചെയ്യും. രാജ്യം ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിഭജിക്കപ്പെട്ടിട്ടില്ല. എന്നാൽ നിലവിലെ സർക്കാരിന്റെ ഉദ്ദേശ്യങ്ങളും നയങ്ങളും നോക്കുമ്പോൾ, ധനികരും ദരിദ്രരും തമ്മിൽ വലിയ അന്തരമുണ്ട്, കനയ്യ കുമാർ പറഞ്ഞു.

Read More

ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘത്തിന്റെ ദൃശ്യം കൗതുകമാകുന്നു. ഹാവായിയിലെ മൗനാകിയ മേഖലയിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുപൊലൊരു വിചിത്ര മേഘം രൂപപ്പെട്ടിരുന്നു. വെളുത്ത നിറത്തില്‍ തളിക പോലെ കാണപ്പെട്ട ഈ മേഘം വൈകാതെ തന്നെ ചിലര്‍ക്കെങ്കിലും പറക്കും തളികയാണ് ആകാശത്തുള്ളതെന്ന് അഭ്യൂഹം പരത്താന്‍ ഒരു കാരണമായി. എന്നാൽ പറക്കും തളിക പോലുള്ള പ്രതിഭാസമൊന്നും ഈ മേഘത്തിന് പിന്നിലില്ലെന്നും സ്വാഭാവിക രൂപം മാത്രമാണ് ഈ മേഘത്തിന്‍റേതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ലന്‍റിക്യുലാര്‍ വിഭാഗത്തില്‍ പെടുന്ന മേഘമാണ് വിചിത്ര രൂപത്തില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ലന്‍റിക്കുലാര്‍ എന്നാല്‍ ലെന്‍സിന്‍റെ രൂപത്തിലുള്ള വസ്തു എന്നര്‍ത്ഥം. നേരിയ കുഴി പോലുള്ള രൂപത്തില്‍ വട്ടത്തിലാണ് ലെന്‍റിക്യുലാര്‍ വസ്തുക്കള്‍ കാണപ്പെടുക. ഇതേ രൂപമാണ് ലെന്‍റിക്യുലാര്‍ മേഘത്തിനുമുള്ളത്. മലനിരകളുള്ള മേഖലകളില്‍ ശക്തമായ കാറ്റുള്ള സമയത്താണ് ഏറെ ഉയരത്തില്‍ സമാന രൂപത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളത്. ഈര്‍പ്പമുള്ള കാറ്റ് മലനിരകളുടെ മുകളിലേക്കെത്തുമ്പോഴാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടുന്നത്. ഉയരം കൂടും തോറും കാറ്റിന് കൂടുതല്‍ തണുപ്പേറുകയും മർദം കുറയുകയും…

Read More