- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
ഷാർജ: ഏഷ്യാ കപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍റെ ഫരീദ് അഹമ്മദ് മാലിക്കിനെ മർദ്ദിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാന്‍റെ ആസിഫ് അലിയെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) സിഇഒ ഷഫീഖ് സ്റ്റാനിക്സായ് ആവശ്യപ്പെട്ടു. മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ച ആസിഫ് അലിക്ക് ടൂർണമെന്‍റിൽ തുടരാൻ അർഹതയില്ല. അഫ്ഗാനെതിരായ മത്സരത്തിന്റെ 19–ാം ഓവറിൽ ഫരീദ് അഹമ്മദ് മാലിക്കിന്റെ പന്തിൽ പുറത്തായതിനു പിന്നാലെയാണ് ആസിഫ് അലി ബാറ്റുമായി താരത്തിനു നേരെ പാഞ്ഞടുത്തത്. ഫരീദ് അഹമ്മദ് എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തിൽ ആസിഫ് അലി സിക്സർ പറത്തി. ഇരുടീമുകൾക്കും വിജയസാധ്യതയുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ ആസിഫ് അലിയെ കരിം ജാനത്തിന്റെ കൈകളിൽ എത്തിച്ച ഫരീദ് അഹമ്മദ് പകരംവീട്ടി. സിക്സർ വഴങ്ങിയതിനു പിന്നാലെ സംഭവിച്ച വിക്കറ്റ് നേട്ടം ഫരീദ് അഹമ്മദ് വൈകാരികമായി ആഘോഷിക്കുന്നതിനിടെയാണ് ബാറ്റുമായി ആസിഫ് അലി പ്രകോപനം സൃഷ്ടിച്ചത്. തല്ലാനായി ബാറ്റും ഓങ്ങി ഫരീദിന് അടുത്തെത്തിയ ആസിഫ്, താരത്തെ കഴുത്തിനു പിടിച്ചു…
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി പോലീസ്. ‘യോദ്ധാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും പദ്ധതിയുടെ ഭാഗമാക്കും. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഓരോ സ്കൂളിലും ഒരു അധ്യാപകനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരെ ‘വാരിയർ’ എന്ന് വിളിക്കും. എസ്എച്ച്ഒമാർ മാസത്തിലൊരിക്കൽ യോഗം വിളിച്ച് അവർക്ക് പ്രത്യേക പരിശീലനം നൽകും. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിമാരാണ് പദ്ധതിയുടെ നോഡൽ ഓഫീസർമാർ. ജനമൈത്രി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ എന്നിവയുടെ സേവനങ്ങളും പദ്ധതിയുടെ ഭാഗമാകും.
തിരുവനന്തപുരം: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് കേരളത്തിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളിൽ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ഒരുകാലത്ത് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും സംപൂജ്യരായപ്പോള്‍ തമിഴ്നാട്ടില്‍ ഡി എം കെ സംഖ്യത്തിന്റെ ഭാഗമായി നേടാന്‍ സാധിച്ച രണ്ട് സീറ്റുകളാണ് ദേശീയ പാർട്ടിയെന്ന പദവി നിലനിർത്താന്‍ സഹായകമായത്. ബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷയില്ലാത്തതിനാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടാനാണ് ഇത്തവണയും സിപിഎം ആലോചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം സംഘടനാ തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലാണ് മന്ത്രിമാരെ ചുമതലപ്പെടുത്തുക. ഓണാഘോഷത്തിന് ശേഷം വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരും. അതാത് മണ്ഡലങ്ങളുടെ ചുമതലയുള്ള മന്ത്രിമാർ ഈ യോഗങ്ങളിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
ഡൽഹി: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികൾ പരിഗണിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, നിലവിൽ കോടതിയുടെ അധികാരപരിധിയിലുള്ള അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ അടുത്തിടെ സസ്പെൻഡ് ചെയ്തതിനെതിരെ ഒരു കൂട്ടം ഹർജികൾ ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. കേന്ദ്രസർക്കാരിന് വേണ്ടി കിർതിമാൻ സിംഗ് ഹാജരായി. “കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങൾ വിശദമായ പരിശോധന നടത്തി. ഉടൻ തന്നെ ഭേദഗതിയും പുതിയ സംവിധാനങ്ങളും കൊണ്ടുവരും.എന്നാൽ അത് എപ്പോഴാണെന്ന് കൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല. ഇനി വരാനിരിക്കുന്ന കാര്യങ്ങളിൽ ഇതിന് മുൻഗണന നൽകും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല എന്നും നിലവിലുള്ള കേസുകൾ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയിലാണ് വരിക എന്നും” കേന്ദ്ര…
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവർ സമർപ്പിച്ച 143 ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റിട്ട് ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികൾ പിന്നീട് പരിഗണിച്ചില്ല. കേന്ദ്രം കോടതിയിൽ ശക്തമായി എതിർത്തതിനാൽ നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ഇപ്പോൾ ഹർജികൾ പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കേണ്ട ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടി. ലഖ്നൗവിൽ ഉത്തർപ്രദേശ് പോലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആംബർഗ്രിസിന്‍റെ വിൽപ്പന നിയമവിരുദ്ധമാണ്. തിമിംഗലം ഛർദ്ദി, ഫ്ലോട്ടിംഗ് സ്വർണ്ണം എന്നീ വിളിപ്പേരുകളുള്ള ആംബർഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഈ വർഷം ജൂലൈയിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് 28 കോടി രൂപയുടെ ആംബർഗ്രിസ് ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും അവർക്ക് കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
അമേരിക്ക: അമേരിക്കയിൽ മെംഫിസിൽ വെടിവയ്പ്പ്. എസ്കീൽ കെല്ലി എന്ന 19 കാരനാണ് വെടിയുതിർത്തത്. ആക്രമണം ഫെയ്സ്ബുക്കിൽ ലൈവായി കാണിക്കുകയും ചെയ്തു. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. നീലയോ വെള്ളിയോ നിറത്തിലുള്ള സെഡാനിലാണ് അക്രമി എത്തിയത്. അക്രമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും മെംഫിസ് പോലീസ് സേന പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ നിർമ്മാണത്തിനായി 26,000 മണിക്കൂറാണ് ശിൽപികൾ ചെലവഴിച്ചതെന്ന് കേന്ദ്രം. 280 മെട്രിക് ടൺ ഭാരവും 28 അടി ഉയരവുമുള്ള പ്രതിമ ഒരൊറ്റ കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം, ചരിത്രപ്രസിദ്ധമായ രാജ്പഥിന്റെ പേര് കേന്ദ്രം ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള കർത്തവ്യ പഥിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഇന്ത്യാ ഗേറ്റിൻ സമീപം സ്ഥാപിച്ച നേതാജിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. പ്രതിമയ്ക്ക് ആവശ്യമായ ഗ്രാനൈറ്റ് 140 ചക്രങ്ങളുള്ള 100 അടിയിലധികം നീളമുള്ള കൂറ്റൻ ട്രക്കിലാണ് തെലങ്കാനയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിച്ചത്.
മുംബൈ: സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്ന ഒരാൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ സെക്രട്ടറി ഹേമന്ത് പവാറാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിനായി അമിത് ഷാ മുംബൈയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സന്ദർശനം ബുധനാഴ്ച അവസാനിച്ചെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തിരിച്ചറിയൽ കാർഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും പവാർ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ വസതികൾക്ക് മുന്നിലും അദ്ദേഹം സന്നിഹിതനായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്‍റെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹേമന്ദിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൊച്ചി: സഹകരണ മന്ത്രിയും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എൻ വാസവൻ രാജകുടുംബാംഗം സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നൽകി. ഓണത്തോടനുബന്ധിച്ചാണ് ഉത്രാടക്കിഴി തുക മന്ത്രി നൽകിയത്. വരും വർഷങ്ങളിൽ തുക വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ, കുടുംബത്തിലെ സ്ത്രീകൾക്ക് കൊച്ചി രാജാവ് ഓണക്കാലത്ത് നൽകിയ സമ്മാനമായിരുന്നു ഉത്രാടക്കിഴി. പഴയ രാജവംശത്തിന്‍റെ പിൻഗാമിയായതിനാലാണ് സൗമ്യവതിക്ക് സർക്കാർ ഉത്രാട കിഴി നൽകുന്നത്.
