Author: News Desk

ദുബായ്: ഏഷ്യ കപ്പിലെ അവസാന മത്സരത്തിൽ ഉശിര് കാട്ടി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ 101 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ 111 റൺസ് മാത്രമാണ് നേടിയത്. ഇന്ന് 2 റെക്കോർഡുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏതാണ്ട് 1000 ദിവസവും 84 ഇന്നിങ്സുകളും പിന്നിട്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര വേദിയിൽ സെഞ്ചുറി നേടിയ കോഹ്ലി 60 പന്തുകളിൽ നിന്ന് 122 റൺസുമായി പുറത്താകാതെ നിന്നു. അതെ സമയം ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ 5 വിക്കറ്റ് നേടുന്ന ആദ്യ താരമായി മാറി. 4 ഓവറിൽ വെറും 4 റൺസ് മാത്രം വിട്ടുനൽകിയാണ് ഭുവനേശ്വർ കുമാർ 5 വിക്കറ്റ് നേടിയത്. ഇന്ത്യക്ക് വേണ്ടി…

Read More

ന്യൂഡല്‍ഹി: രാജ്പഥിന് ഇന്ന് മുതൽ പുതിയ പേര്. ഇന്ന് മുതൽ രാജ്പഥ് കാർത്തവ്യപഥ് എന്നറിയപ്പെടും. ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കര്‍ത്തവ്യ പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ 608 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നടപ്പാതകളും ശൗചാലയങ്ങളും ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. നേരത്തെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന തെരുവിന്‍റെ പേര് ഞായറാഴ്ചയാണ് എൻ.ഡി.എം.സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക യോഗത്തിലാണ് പേര് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നേതാജി പ്രതിമയിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള റോഡും സമീപത്തെ പുൽത്തകിടിയും ഇനി മുതൽ ‘കർത്തവ്യപഥ്’ എന്നാണ് അറിയപ്പെടുക. 608 കോടി രൂപ ചെലവിൽ ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തുടക്കമായത്. ഇരുവശത്തമുള്ള കനാലുകളെ…

Read More

ന്യൂഡല്‍ഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക റെക്കോർഡ് വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം 82,000 വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയത്. ഇതോടെ യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളിൽ 20 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളായി. അമേരിക്ക ഏറ്റവും കൂടുതൽ സ്റ്റുഡന്‍റ് വിസകൾ നൽകിയ രാജ്യം കൂടിയാണ് ഇന്ത്യ. കോവിഡ് -19 മഹാമാരി കാരണം സമീപ വർഷങ്ങളിൽ സ്റ്റുഡന്‍റ് വിസകൾ നൽകുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഈ വർഷം ഇന്ത്യയിൽ അനുവദിച്ച സ്റ്റുഡന്‍റ് വിസകളുടെ എണ്ണം മറ്റ് വർഷങ്ങളിൽ അനുവദിച്ചതിനേക്കാൾ വളരെ കൂടുതലാണ്,” ഇന്ത്യയിലെ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് പാട്രിഷ്യ ലാസിന പറഞ്ഞു. ന്യൂഡൽഹിയിലെ യുഎസ് എംബസിയും ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യുഎസ് കോൺസുലേറ്റുകളും ഇത്തവണ സ്റ്റുഡന്‍റ് വിസകൾക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ലഭിച്ച എല്ലാ അപേക്ഷകളും വേഗത്തിൽ പൂർത്തിയാക്കി. അർഹരായ വിദ്യാർത്ഥികൾ എത്രയും വേഗം അവരുടെ സർവകലാശാലകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ്…

Read More

ദോഹ: ഫുട്ബോൾ പ്രേമികൾക്കായി വാതിലുകൾ തുറന്ന് ഖത്തർ. ഫിഫ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത മൂന്ന് പേരെ കൂടി കൊണ്ടുപോകാം. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഈ അവസരം ലഭ്യമാകും. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എൻജി യാസർ അൽ ജമാൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു. ഖത്തറിന്‍റെ പുതിയ 1+3 നയം അനുസരിച്ച് ലോകകപ്പ് മത്സരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഹയ കാർഡിൽ 3 പേരെ കൂടി ഉൾപ്പെടുത്താം.  ഒരു ഹയ കാർഡ് ഉടമയ്ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരാം. മാച്ച് ടിക്കറ്റ് ഇല്ലെങ്കിലും ലോകകപ്പിന്‍റെ ഫാൻ സോണുകളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാം. എന്നിരുന്നാലും, ഇതിനായി ഒരു നിശ്ചിത ഫീസ് അടയ്ക്കേണ്ടിവരും, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. നവംബർ 20 മുതൽ ഡിസംബർ 6 വരെ…

Read More

അടുത്ത മാസം ദുർഗാപൂജയ്ക്ക് മുന്നോടിയായി 5,000 ടൺ മത്സ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് ബംഗ്ലാദേശ്‌. ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് എല്ലാ വർഷവും ദുർഗാപൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് മത്സ്യം കയറ്റുമതി ചെയ്യാറുണ്ടെന്ന് ബംഗ്ലാദേശ് വാണിജ്യ വകുപ്പ് സെക്രട്ടറി തപാന്‍ താന്തി ഗോഷ്‌ പറഞ്ഞു. ദുർഗ്ഗാ പൂജാ സമയത്താണ് ഇന്ത്യയിൽ മത്സ്യത്തിന് ആവശ്യക്കാർ കൂടുതലുള്ളത്. കഴിഞ്ഞ തവണ 1,400 ടൺ ഹിൽസ മത്സ്യം മാത്രമാണ് കയറ്റുമതി ചെയ്യാൻ കഴിഞ്ഞത്. എന്നിരുന്നാലും, ഈ വർഷം ഇരട്ടിയിലധികം അളവിൽ മത്സ്യം കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് തപൻ താന്തി ഗോഷ്‌ വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്നുള്ള ഹിൽസയുടെ ആദ്യ ചരക്ക് കഴിഞ്ഞ തവണ ബെനാപോൾ-പെട്രാപോൾ അതിർത്തി വഴിയാണ് കൊൽക്കത്തയിലെത്തിയത്. 2012 മുതൽ 2018 വരെ കയറ്റുമതി നിർത്തിവച്ചിരുന്നെങ്കിലും 2019 മുതൽ കയറ്റുമതി സാധാരണ നിലയിലായിരുന്നു. ഒക്ടോബർ 1 മുതലാണ് ദുർഗാപൂജ ആരംഭിക്കുന്നത്.

Read More

ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈനിക പിന്മാറ്റം ആരംഭിച്ചു. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട് സ്പ്രിംഗ് പ്രദേശത്ത് നിന്ന് സൈനികരെ പിന്‍വലിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നീക്കം. പട്രോളിംഗ് പോയിന്‍റ് 15ൽ നിന്നാണ് പിൻമാറ്റം. കോര്‍പ്‌സ് കമാൻഡർ യോഗത്തിലെ ധാരണ പ്രകാരമാണ് പിന്മാറ്റം. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാൻ ഇരിക്കെയാണ് പിൻമാറ്റം. ‘2022 സെപ്തംബര്‍ 8-ന്, ഇന്ത്യാ ചൈന കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗിന്റെ 16-ാം റൗണ്ടില്‍ ഉണ്ടായ സമവായമനുസരിച്ച്, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് പ്രദേശത്തെ ഇന്ത്യന്‍, ചൈനീസ് സൈനികരെ ഏകോപിപ്പിച്ച് പിരിച്ചുവിടാന്‍ തുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളിൽ സമാധാനത്തിന് ഉതകുന്ന ആസൂത്രിത മാര്‍ഗം ആവും’ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

Read More

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്‍റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി കൂടി കുറഞ്ഞ് 132-ാം സ്ഥാനത്തെത്തി. കോവിഡ്-19 പ്രതിസന്ധിക്കിടെയുണ്ടായ ആഗോള തകര്‍ച്ചയ്ക്കിടയിലാണിത്. 2020ൽ പുറത്തിറക്കിയ മാനവ വികസന സൂചികയിൽ 189 രാജ്യങ്ങളിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസത്തിന്‍റെ നിലവാരം, ജീവിത നിലവാരം എന്നിവയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 191 രാജ്യങ്ങളുടെ പട്ടികയാണ് ഈ വർഷം പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ മാനവ വികസന സൂചിക (എച്ച്ഡിഐ) 2020 ൽ 0.642 ൽ നിന്ന് 2021 ൽ 0.633 ആയി കുറഞ്ഞു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലന്‍ഡ് എന്നിവരാണ് മാനവ വികസന സൂചികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.

Read More

മത്സ്യത്തൊഴിലാളികൾ നാളെ കേരള തീരത്ത് നിന്നും മൽസ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 11 വരെ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സെപ്തംബർ 12 വരെ തെക്ക് ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിലും സെപ്തംബർ 12ന് ആന്ധ്രാപ്രദേശ് തീരങ്ങളിലും സെപ്തംബർ 11 വരെ കേരള തീരം, ലക്ഷദ്വീപ് തീരം അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 11 വരെ ആന്ധ്രാപ്രദേശ് തീരം, കർണാടക തീരം, അതിനോട് ചേർന്നുള്ള മധ്യ, കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ…

Read More

ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത് കാമത്ത് ചൂണ്ടിക്കാണിച്ചപ്പോൾ സുപ്രീം കോടതി അതിനെ എതിർത്തു. സിഖുകാർ ധരിക്കുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഹർജികളിൽ അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ വാദം തുടരും. ആ താരതമ്യം ശരിയല്ല. തലപ്പാവ് ധരിക്കുന്നത് സിഖ് മതത്തിന്‍റെ അഞ്ച് നിർബന്ധിത കാര്യങ്ങളിൽ ഒന്നാണ്. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചതാണെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. സിഖുകാരുടെ വിശ്വാസമനുസരിച്ച് തലപ്പാവ് നിർബന്ധമാണ്. തലപ്പാവും കൃപാണും സിഖുകാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്. അതിനാൽ, ഹിജാബുമായി താരതമ്യപ്പെടുത്താൻ ചെയ്യരുതെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. അതേസമയം, മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് സിഖുകാരുടെ തലപ്പാവിനു തുല്യമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകരിലൊരാളായ അഡ്വ.നിസാം പാഷ പറഞ്ഞു. ഈ സമയത്തും…

Read More

ചെന്നൈ: പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയതിനെ തുടർന്ന് മകന്‍റെ സഹപാഠിയെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു. ബുധനാഴ്ച രാവിലെ പ്രതിയായ ജെ സഹായറാണി വിക്ടോറിയയുടെ അയൽവാസികൾ ആണ് പേട്ടയ്ക്കാരന്‍ തെരുവിലെ വീട് അടിച്ചുതകർത്തത്. സ്കൂളിൽ മകനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആർ ബാലാമണികണ്ഠനെയാണ് സഹായറാണി ശീതളപാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. സെപ്റ്റംബർ മൂന്നിന് കാരയ്ക്കൽ ജനറൽ ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുതുച്ചേരിയിലെ കാലപ്പേട്ടിലെ സെൻട്രൽ ജയിലിലാണ് സഹായറാണി ഇപ്പോൾ കഴിയുന്നത്. വീട് അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് കാരക്കല്‍ എസ്എസ്പി ആര്‍ ലോകേശ്വരന്‍, എസ് പി എ സുബ്രഹ്മണ്യം, ഇന്‍സ്‌പെക്ടര്‍ ജെ ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ എസ്.എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. ഒന്നാം നിലയിലെ കോമ്പൗണ്ട് ഭിത്തി, തൂണുകള്‍, സ്റ്റെയര്‍കേസ്, മതില്‍ എന്നിവ ആക്രമികള്‍ തകര്‍ത്തു. സഹായറാണി ഭര്‍ത്താവുമായി അകന്നു, 13 വയസ്സുള്ള…

Read More