- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം. 88.44 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. നീരജിന്‍റെ രണ്ടാം ശ്രമത്തിലാണ് ജാവലിൻ 88.44 മീറ്ററിലേക്ക് കുതിച്ചത്. നീരജ് ചോപ്രയുടെ ജാവലിൻ തുടർന്നുള്ള നാല് ശ്രമങ്ങളിൽ 88.00, 86.11, 87.00, 83.60 എന്നീ ദൂരങ്ങളിലാണ് എത്തിയത്. നാലാം ശ്രമത്തിൽ 86.94 മീറ്റർ എറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാഡ്ലെച്ച് രണ്ടാം സ്ഥാനത്തെത്തി. ജർമ്മനിയുടെ ജൂലിയൻ വെബർ 83.73 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി. വെറും 13 മാസങ്ങൾ കൊണ്ടാണ് നീരജ് ഒളിംപിക്സിലടക്കം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7 ന് ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് ശേഷം, നിരവധി ആളുകൾക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായി റിപ്പോർട്ട്. ഏകദേശം 2,000 ട്വിറ്റർ ഉപയോക്താക്കളാണ് ട്വിറ്റര്‍ സ്തംഭിച്ചതായി പരാതിപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൃത്യം ആറ് മിനിറ്റിന് ശേഷമാണ് ട്വിറ്റർ നിശ്ചലമായത്. യുഎസ്, കാനഡ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിലെ ട്വിറ്റർ ഉപയോക്താക്കളാണ് തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുംബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രാജ്ഞി, 1952 ഫെബ്രുവരി 6 നാണ് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്നത്.
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസിന്‍റെ വാദം കേൾക്കലിനിടെ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും നിർദേശം നൽകി. സി.പി.ഐ.എം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തകർ രൂപ് രേഖ റാണി തുടങ്ങിയവരാണ് ഹർജിക്കാർ. ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഗുജറാത്ത് സർക്കാർ 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് വിട്ടയച്ചിരുന്നു. കൂട്ടബലാത്സംഗക്കേസിലെ ഇര ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടപ്പെട്ടതായി തന്‍റെ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെടണം.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഇടവിട്ട് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ആന്ധ്രാ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകാൻ രാജ്ഞിക്ക് കഴിഞ്ഞുവെന്നും അവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2015 ലും 2018 ലും യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മോദി ട്വീറ്റ് ചെയ്തു. രാജ്ഞിയുടെ സൗഹൃദവും കാരുണ്യവും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ചിന്തകളും പ്രാർത്ഥനകളും ബ്രിട്ടനിലെ ജനങ്ങളോടൊപ്പമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. എലിസബത്ത് രാജ്ഞി ഒരു കാലഘട്ടത്തെ നിർവചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബഹുമാന സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടു. എലിസബത്ത് തന്‍റെ പദവിയോട് നീതി പുലർത്തിയെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച്കോൺവെൽത്ത് രാജ്യങ്ങൾക്കുമായി സമാനതകളില്ലാത്ത സേവനം അർപ്പിച്ചെന്ന് ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.
കൊല്ലം: കൊല്ലത്ത് 24 വാർത്താ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മയ്യനാട് സ്വദേശി പ്രശാന്താണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്. ബ്യൂറോ റിപ്പോർട്ടർ സലിം മാലിക് (24), ഡ്രൈവർ ശ്രീകാന്ത് എന്നിവരെയാണ് സാമൂഹ്യവിരുദ്ധർ മർദ്ദിച്ചത്.
ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 26ന് കേസ് പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നെങ്കിലും അഭിരാമിയുടെ മരണം ചൂണ്ടിക്കാട്ടി അടിയന്തരമായി വാദം കേൾക്കണമെന്ന് അഭിഭാഷകൻ വി.കെ ബിജു ആവശ്യപ്പെടുകയായിരുന്നു. സാബു സ്റ്റീഫൻ, ഫാ.ഗീവർഗീസ് തോമസ് എന്നിവരാണ് ഹർജിക്കാർ. തെരുവ് നായ്ക്കളുടെ അക്രമണം സംബന്ധിച്ച് 2016-ൽ കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് തേടുന്നത് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് ജീവൻ നഷ്ടപ്പെട്ട സംഭവവും സംസ്ഥാനത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാപ്പന് ജാമ്യം നൽകരുതെന്നും പോപ്പുലർ ഫ്രണ്ടിന്‍റെ ഉന്നത നേതാക്കളുമായി കാപ്പന് ബന്ധമുണ്ടെന്നും യുപി സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പൻ. അറസ്റ്റിന് മുമ്പ് ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജിയിൽ സുപ്രീം കോടതി നേരത്തെ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ ആണ് കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടത്. തെളിവില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ, കാപ്പന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം. തന്‍റെ കക്ഷിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും സഹയാത്രികർ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ അംഗമല്ലെന്നും കാപ്പന് വേണ്ടി ഹാജരായ കപിൽ…
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ എലിസബത്ത്. എലിസബത്ത് രാഞ്ജിക്ക് 96 വയസ്സായിരുന്നു. കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.
ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ 2 ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് നേട്ടങ്ങൾ. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്ലി 60 പന്തുകളിൽ നിന്ന് 122 റൺസുമായി പുറത്താകാതെ നിന്നു. അതെ സമയം ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ 5 വിക്കറ്റ് നേടുന്ന ആദ്യ താരമായി മാറി. 4 ഓവറിൽ വെറും 4 റൺസ് മാത്രം വിട്ടുനൽകിയാണ് ഭുവനേശ്വർ കുമാർ 5 വിക്കറ്റ് നേടിയത്. ഒപ്പം തന്നെ ടി-20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന തരാമെന്ന റെക്കോർഡും ഭുവനേശ്വർ സ്വന്തമാക്കി. 84 ടി-20 വിക്കറ്റുകളാണ് ഭുവനേശ്വർ ഇന്ത്യക്കായി നേടിയിട്ടുള്ളത്.
