- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
അമൃത്സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാങ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹർമൻജീത് സിംഗ് എന്നയാളാണ് മരിച്ചത്. സുവർണ ക്ഷേത്രത്തിന് സമീപമുള്ള മാർക്കറ്റ് ഏരിയയിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഒരു ഫാക്ടറി തൊഴിലാളിയാണ് കൊല്ലപ്പെട്ട ഹർമൻജീത് സിംഗ്. കൊലപാതകത്തിൽ പങ്കാളിയായ രമൺദീപ് സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നിഹാങ് സിഖുകാരെ തിരയുകയാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ കൊലപാതക വിവരം പൊലീസ് അറിയുന്നത് വരെ മൃതദേഹം തെരുവിലെ അഴുക്കുചാലിന് സമീപം കിടക്കുകയായിരുന്നു. നിഹാങ്ങുകൾ സിഖുകാർക്കിടയിലെ ഒരു തീവ്ര വിഭാഗമാണ്. പുകയില ചവച്ച് മദ്യലഹരിയിൽ കറങ്ങി നടക്കുന്നതിനെച്ചൊല്ലി ഹർമൻജീത് സിംഗ് അക്രമികളുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുവർണക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് സംഭവം നടന്നത്. കൊലപാതകം നടക്കുമ്പോൾ ആറോ ഏഴോ പേർ സ്ഥലത്തുണ്ടായിരുന്നു. ഒരു വ്യക്തി പോലും…
ബെംഗളൂരു: പ്രളയക്കെടുതി രൂക്ഷമായതോടെ ബെംഗളൂരുവിലെ ഹോട്ടൽ നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. രാത്രിക്ക് 10,000 രൂപ ഈടാക്കിയിരുന്ന ഹോട്ടലുകൾ ഇപ്പോൾ 30,000 മുതൽ 40,000 രൂപ വരെയാണ് ഈടാക്കുന്നത്. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കുടുംബങ്ങൾ ഹോട്ടലുകളിൽ അഭയം തേടുന്നതാണ് നിരക്ക് വർദ്ധനവിന് കാരണം. യെമലൂരിലെ ആഢംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിനടിയിലായതിനെ തുടർന്ന് ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാലംഗ കുടുംബം ചെലവഴിച്ചത് 42,000 രൂപയാണെന്നാണ് റിപ്പോർട്ട്. നഗരത്തിലെ എല്ലാ കുടുംബങ്ങളും ഇപ്പോൾ വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തിൽ വലയുകയാണ്. ഭൂരിഭാഗം പേരും ഫ്ലാറ്റുകളും വീടുകളും ഉപേക്ഷിച്ച് ഹോട്ടലുകളിലാണ് അഭയം തേടുന്നത്. നഗരത്തിലെ മിക്ക ഹോട്ടലുകളും അടുത്ത രണ്ട് ദിവസത്തേക്ക് പൂർണ്ണമായും ബുക്ക് ചെയ്തതിനാൽ നിരവധി താമസക്കാർക്ക് ഉയർന്ന നിരക്കിൽ പോലും മുറികൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളം ഇറങ്ങിയാലും താമസസ്ഥലത്തെ ശുചീകരണ ജോലികൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നത് കൂടുതൽ കാലം ഹോട്ടലുകളിൽ താമസിക്കാൻ താമസക്കാരെ പ്രേരിപ്പിക്കും എന്നതാണ് യാഥാർത്ഥ്യം.
ദുബായ്: ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകളിൽ ഒന്നായി മാറി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ഈ കെട്ടിടം 16.73 ദശലക്ഷം വാർഷിക സന്ദർശകരുള്ള എട്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്ക് ആയി വിലയിരുത്തപ്പെട്ടതായി യൂസ്ബൗണ്‍സ് ഡോട് കോം യാത്രാ വിദഗ്ധർ പറയുന്നു. ബുർജ് ഖലീഫ 24.59 ദശലക്ഷം വാർഷിക ഗൂഗിൾ സെർച്ച് വോള്യങ്ങളും 6.239 ദശലക്ഷം ഇൻസ്റ്റാഗ്രാം പോസ്റ്റുകളും രേഖപ്പെടുത്തി. താജ്മഹൽ രണ്ടാം സ്ഥാനത്തും നയാഗ്ര വെള്ളച്ചാട്ടം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുമാണ്. ഗ്രാൻഡ് കാന്യോൺ, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബുർജ് ഖലീഫ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകൾ. ബുർജ് ഖലീഫയുടെ പ്രവേശന ഫീസ് 135 ദിർഹമാണ്. വാർഷിക സന്ദർശകരുടെ എണ്ണം 17 ദശലക്ഷമാണ്. ടിക്കറ്റ് വിൽപനയിൽ നിന്ന് ഏറ്റവും വലിയ വരുമാനം ബുർജ് ഖലീഫ ഉണ്ടാക്കുന്നു. ബുർജ്…
തൃശൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ ആക്രമിച്ചു. തിപ്പിലശ്ശേരി മേഴത്തൂർ സ്വദേശി ഷൈനി(35)ക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. അംഗപരിമിതയായ യുവതി ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് തെരുവ് നായ ആക്രമിച്ചത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ണൂര്‍: പിണറായി സർക്കാരിന്റെ രണ്ട് ടേമുകളിലും മികച്ച പ്രതിപക്ഷത്തെയാണ് ലഭിച്ചതെന്ന് സ്പീക്കർ സ്ഥാനാർത്ഥി എ.എൻ ഷംസീർ. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അവകാശങ്ങൾ സംരക്ഷിക്കുക എന്ന തന്‍റെ ഉത്തരവാദിത്തം സാധ്യമായ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും സഭയ്ക്കകത്ത് എം.എല്‍.എ ആയുമുള്ള പ്രകടനം മാത്രം വിലയിരുത്തിയ ശേഷം സ്പീക്കർ ആയാൽ എങ്ങനെയിരിക്കും എന്ന കാര്യത്തിൽ മുന്‍വിധികളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ‘ഫ്‌ളോറിനകത്ത് പരസ്പരം വഴക്കിട്ടാലും, അതിനുശേഷം ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും കാലത്ത് നല്ല പ്രതിപക്ഷനിര തന്നെയാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതേസമയം, ഭരണപക്ഷവും ശക്തമാണ്. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും കടന്നാക്രമിക്കാനും ഉള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്’, അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിക്കുകയാണ്. ബ്രിട്ടനെ കൂടാതെ 14 കോമൺവെൽത്ത് രാജ്യങ്ങൾക്കും തങ്ങളുടെ രാജ്ഞിയെ നഷ്ടമായി. പുതിയ രാജാവ് അധികാരമേൽക്കുന്നതോടെ, കോമൺവെൽത്ത് രാജ്യങ്ങൾ അവരുടെ ഭരണഘടനകൾ ഭേദഗതി ചെയ്ത് രാജാവിന്‍റെ കീഴിലേക്ക് നീങ്ങും. എന്നാൽ ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ, പുതിയ രാജാവ് ചുമതലയേൽക്കുമ്പോൾ സ്വാഭാവികമായും ആ രാജ്യങ്ങളുടെ രാജാവായിത്തീരും. ബ്രിട്ടന്‍റെ കറൻസി, സ്റ്റാമ്പുകൾ, പതാക എന്നിവയെല്ലാം 70 വർഷത്തിനുശേഷം മാറുകയാണ്. ബ്രിട്ടീഷ് ജനത നിത്യേന കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളിലും എലിസബത്ത് രാജ്ഞിയുടെ മുഖം ഇനി ഉണ്ടാകില്ല. ബാങ്ക് നോട്ടുകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയെല്ലാം മാറും. അവയെല്ലാം പുതിയ രാജാവ് ചാൾസ് മൂന്നാമന്‍റെ ചിത്രം സഹിതമാകും പുറത്തിറക്കുക. ബ്രിട്ടീഷ് കറൻസി ഒറ്റരാത്രികൊണ്ട് മാറില്ലെങ്കിലും, ചാൾസ് മൂന്നാമന്‍റെ ചിത്രമുള്ള പുതിയ നോട്ടുകളും നാണയങ്ങളും അവതരിപ്പിച്ചുകൊണ്ട് പഴയത് കാലക്രമേണ പിന്‍വലിക്കും. നാണയങ്ങളും ഇനി രാജാവിന്റെ ചിത്രം ആലേഖനം ചെയ്താകും ഇറങ്ങുക. എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 450 കോടി കറന്‍സി…
ഇന്ത്യക്ക് മുന്നിൽ ഒളിംപിക്‌സ് വിലക്കും? അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ മുന്നറിയിപ്പ്
ലോസാൻ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക് കമ്മിറ്റിയും (ഐഒസി) വിലക്ക് ഭീഷണിയിൽ. എഐഎഫ്എഫിന് സമാനമായി, ഇന്ത്യൻ ഒളിംപിക് അസോസിയേഷനും (ഐഒഎ) ഭരണപരവും തിരഞ്ഞെടുപ്പ്പരവുമായ തർക്കങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ഡിസംബറോടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) ഒളിംപിക്‌സ് മത്സരങ്ങളിൽ നിന്ന് വിലക്കിയേക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഡിസംബറിലാണ് ഐഒഎ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ദേശീയ സ്പോർട്സ് കോഡ് നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾക്കനുസൃതമായി ഭരണഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് സ്തംഭിച്ചത്. ഡിസംബർ സെഷനിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ഐഒഎ നിരോധിക്കുമെന്നും ഐഒസി മുന്നറിയിപ്പ് നൽകി. വിലക്ക് വന്നാൽ അത് ഇന്ത്യൻ കായിക താരങ്ങളെ സാരമായി ബാധിക്കും. ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ അത്ലറ്റുകൾക്ക് വിലക്കേർപ്പെടുത്തും. ഐ.ഒ.എയ്ക്കുള്ള ധനസഹായവും ഐ.ഒ.സി തടയും.
ഉത്തര കൊറിയ: ഉത്തര കൊറിയ നവംബറിൽ കോവിഡ് -19 വാക്സിനേഷൻ ആരംഭിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ നിർദ്ദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് കൊറോണ വൈറസ് അണുബാധ പുനരുജ്ജീവിക്കാൻ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ കിം വ്യാഴാഴ്ച ഉത്തര കൊറിയൻ നാഷണൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഉദ്ധരിച്ചു. “ഉത്തരവാദിത്തമുള്ള വാക്സിനേഷനോടൊപ്പം, നവംബർ മുതൽ എല്ലാ താമസക്കാരും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാസ്ക് ധരിക്കണമെന്ന് ശുപാർശ ചെയ്യണം,” അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ചൈനയിൽ നിന്ന് ചില വാക്സിനുകൾ ഇറക്കുമതി ചെയ്തതായി കസ്റ്റംസ് രേഖകൾ കാണിക്കുന്നു. പക്ഷേ ഉത്തര കൊറിയ ഏതെങ്കിലും കോവിഡ് -19 വാക്സിനുകൾ നൽകുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം, കിം കോവിഡ് -19 നെതിരെ വിജയം പ്രഖ്യാപിക്കുകയും മെയ് മാസത്തിൽ ഏർപ്പെടുത്തിയ പരമാവധി പകർച്ചവ്യാധി വിരുദ്ധ നടപടികൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഉത്തരകൊറിയ “ഉരുക്ക് ശക്തമായ പകർച്ചവ്യാധി വിരുദ്ധ തടസ്സം” നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിപുലമായ…
മഴ കനക്കുന്നതിനാൽ ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മുതൽ രണ്ട് ഗേറ്റുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തും. സെക്കൻഡിൽ 75 മുതൽ 125 ഘനമീറ്റർ വരെ വെള്ളം തുറന്നുവിടും. ഇടമലയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. അതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദ്യം 50 സെന്‍റിമീറ്റർ തുറക്കുന്ന ഷട്ടർ പിന്നീട് 125 സെൻ്റിമീറ്റർ വരെ ഉയർത്തും. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പെരിയാർ തീരത്ത് ടൂറിസത്തിന് നിയന്ത്രണങ്ങളുണ്ട്.
ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്. സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ അന്തർലീനമായ അടിസ്ഥാന സ്വഭാവമാണെന്ന് അദ്ദേഹം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി കനത്ത പിഴ ചുമത്തി തള്ളണമെന്നാണ് ബിനോയ് വിശ്വം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മതനിരപേക്ഷത ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം മതത്തിന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വോട്ട് തേടുന്നതിനാണ്. നിലവിൽ മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇത് മറികടക്കാനാണ് സുബ്രഹ്മണ്യൻ സ്വാമി ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം ഹർജിയിൽ ആരോപിക്കുന്നു. കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാൻ പാർലമെന്‍റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചതാണ്.…
