- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
തിരുവനന്തപുരം: 2022ലെ സംസ്ഥാന സർക്കാരിൻ്റെ വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കായികരംഗത്ത് കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച വനിതാ വിഭാഗത്തിൽ നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മെഡിക്കൽ കോളേജ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ.എസ്. സിന്ധു തുടങ്ങിയവരെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് എട്ടിന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നൂറ് പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം. ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാറിന് ആക്രമണത്തിൽ വെട്ടേറ്റു. ഗുണ്ടാ സംഘാത്തിൽപ്പെട്ട സന്തോഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ശ്രീകണ്ഠേശ്വരം ഇരുമ്പുപാലത്തിന് സമീപമാണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് സതീഷിനെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ പൊങ്കാലയ്ക്കിടയിലാണ് സംഭവം.
തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിശീലകനും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. 100 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിലാണ് ഇരുവരും കുടുങ്ങിയത്. ഹൈമാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശേഷം ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മുംബൈ: ഗാന ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് എ ആർ റഹ്മാന്‍റെ മകൻ എ ആർ അമീൻ രക്ഷപ്പെട്ടത്. ഇപ്പോൾ സംഭവത്തെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാൻ. മുംബൈയിലെ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. ക്രെയിനിൽ തൂങ്ങിക്കിടന്ന അലങ്കാര വിളക്കുകൾ പരിപാടിക്കിടെ സ്റ്റേജിലേക്ക് വീഴുകയായിരുന്നു. അപകട വാർത്ത അമീൻ തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്‍റെ മകൻ എ ആർ അമീനും സംഘവും വലിയ ഒരു ദുരന്തത്തെ അതിജീവിച്ചു. മുംബൈ ഫിലിം സിറ്റിയിൽ നടന്ന അപകടത്തിൽ ദൈവത്തിന്‍റെ കൃപയാൽ ആർക്കും പരിക്കില്ല. നമ്മുടെ സിനിമാ വ്യവസായത്തിന്‍റെ വളർച്ചയ്ക്ക് അനുസൃതമായി ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയായ ഗുഡ്ഫെൽസ് സ്റ്റുഡിയോസിന്‍റെയും അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങളെല്ലാവരും’, അദ്ദേഹം പറഞ്ഞു.
കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ നിർദ്ദേശിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കത്ത് നൽകി. ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് ഇഡിയുടെ നിർദ്ദേശം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഹൈമാസ്റ്റ് ലൈറ്റിൽ രണ്ട് പേരാണ് കുടുങ്ങിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും ശ്രമം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ തർക്കം വീണ്ടും കോടതിയിൽ. ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. താൽക്കാലിക വി.സിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ച നടപടിയെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. തീരുമാനമെടുത്ത സമിതികളെ ചെവിക്കൊള്ളാതെയെടുത്ത ഗവർണറുടെ നടപടി ചട്ടവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് സിൻഡിക്കേറ്റ് ഹർജിയിൽ ആരോപിച്ചു.
അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന ആമസോൺ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിന്‍റെ ട്രെയിലർ പുറത്ത്. ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ പരമ്പരയിൽ ഗെയിം ഓഫ് ത്രോൺസിൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 6 എപ്പിസോഡുകളുള്ള ആദ്യ സീസണിന്‍റെ ആദ്യ 2 എപ്പിസോഡുകൾ ഏപ്രിൽ 28 ന് പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മെയ് 26 വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വച്ച് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റഡൽ ലഭ്യമാകും. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റഡലിന്‍റെ തകർച്ചയും സിറ്റഡലിന്‍റെ പതനത്തോടെ രക്ഷപ്പെട്ട ഏജന്‍റുമാരായ മേസൺ കെയ്‌ൻ, നാദിയ സിൻ എന്നിവർ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ ഒരു പുതിയ ജീവിതം നയിക്കുന്നതുമാണ് പരമ്പരയുടെ പ്രമേയം.
തിരുവനന്തപുരം: സർവകലാശാലകളിൽ വി.സിമാരും കോളേജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാതെ ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തകര്‍ത്തെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സി.പി.എമ്മിന് അവർക്കിഷ്ടമുള്ള കുഴിയാനമാരെ സർവകലാശാലകളിൽ വി.സിമാരായും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ കോളേജുകളും പ്രതിസന്ധിയിലായി. അനധികൃത നിയമനങ്ങളും അഴിമതിയും എല്ലായിടത്തും വ്യാപകമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നതിൽ മനംമടുത്ത് പതിനായിരക്കണക്കിന് കുട്ടികളാണ് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പയുമായി കേരളത്തിൽ നിന്ന് പലായനം ചെയ്യുന്നത്. സി.പി.എമ്മിന്‍റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ തകർച്ചയിൽ മുഖ്യമന്ത്രിയും ഗവർണറും കൂട്ടുപ്രതികളാണെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ 14 സർവകലാശാലകളും നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. കേരള, കെ.ടി.യു, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സർവകലാശാലകളിൽ വി സിമാർ ഇല്ലാതായിട്ട് മാസങ്ങളായി. മലയാളം സർവകലാശാല വി.സി ഫെബ്രുവരി 28ന് വിരമിച്ചപ്പോൾ കുസാറ്റ്, എം.ജി, സർവകലാശാലകളിലെ വി.സിമാർ ഉടൻ…
