- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര് മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്
- ‘സര്ക്കാരിന് തുടരാന് യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
തിരുവനന്തപുരം: 2022 ഡിസംബർ 09 മുതൽ 16 വരെ തിരുവനന്തപുരത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന, 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (ഐഎഫ്എഫ്കെ) എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി, സെപ്റ്റംബർ 11 ന് അവസാനിക്കും. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in വെബ്സൈറ്റ് വഴി സമർപ്പിക്കാം. 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.
ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു യുഗത്തിന്‍റെ അന്ത്യത്തിൽ രാജ്യം വിലപിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ എത്തിച്ച് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാല് ദിവസം പൊതുദർശനത്തിന് വയ്ക്കും. ഈ ഹാൾ കൊട്ടാരത്തിന്‍റെ ഏറ്റവും പുരാതനമായ ഭാഗമാണ്. 2002 ൽ രാജ്ഞിയുടെ മാതാവ് മരിച്ചപ്പോഴാണ് ഒടുവിൽ ഇവിടെ ഭൗതിക ശരീരം പൊതു ദർശനചടങ്ങു നടത്തിയത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്ന് ഒഴുകിയെത്തിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിന്‍റെ മരം കൊണ്ടുള്ള മേൽക്കൂര 11-ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. രാജ്ഞിയുടെ ഭൗതിക ശരീരം വഹിക്കുന്ന പെട്ടി ഹാളിലെ തറയിൽ നിന്ന് ഉയർന്ന പ്രതലത്തിലാണ് സ്ഥാപിക്കുക. അതിന്‍റെ ഓരോ മൂലയിലും പട്ടാളക്കാർ കാവൽ നിൽക്കും. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് സൈനികരും രാജകുടുംബാംഗങ്ങളും ഭൗതിക ശരീരത്തെ വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് അനുഗമിക്കും. തെരുവോരങ്ങളിൽ നിന്ന് നിന്ന് ഭൗതികശരീരം ചുമന്നുകൊണ്ടുള്ള യാത്ര ആളുകൾക്ക് കാണാൻ കഴിയും. ലണ്ടനിലെ റോയൽ പാർക്കുകളിലെ വലിയ സ്ക്രീനുകളിലും പരിപാടി സംപ്രേഷണം ചെയ്യും. ശവമഞ്ചത്തിനു മുകളിൽ രാജപതാക വിരിക്കും. അതിനു മുകളിൽ…
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) നിർദ്ദേശിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ ട്രാൻസ്ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡറുകൾക്കായി കൗൺസിലിംഗ് സംവിധാനം വികസിപ്പിക്കണം. ട്രാൻസ് സ്ത്രീകൾക്ക് അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന് പരിപാടികൾ സംഘടിപ്പിക്കണം. നൈപുണ്യ വികസന ശിൽപശാലകൾ, ആരോഗ്യ പരിപാലന പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവ അവർക്കായി ക്രമീകരിക്കണം. ട്രാൻസ്ജെൻഡർ കുട്ടികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും അവരെ ഉപേക്ഷിക്കരുത്. അവർക്ക് സ്വത്തവകാശവും നൽകണം. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദേശീയ ഹെൽപ്പ് ലൈൻ വികസിപ്പിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗരിമ ഗ്രെഹ്’ പദ്ധതികൾ ശരിയായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
പുതിയ ടിയാഗോ ഇവി ഉപയോഗിച്ച് ഇവി ലൈനപ്പ് വിപുലീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും ഇത്. 2018 ഓട്ടോ എക്സ്പോയിലാണ് ടിയാഗോ ഇവി ആദ്യമായി പ്രദർശിപ്പിച്ചത്. പക്ഷേ അത് അവതരിപ്പിച്ചില്ല. പകരം ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ്, ടിഗോർ ഇവി എന്നിവ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, ടിയാഗോ ഇവി ലോക ഇവി ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ ഓണം ആഘോഷിച്ചത് തിരുവനന്തപുരത്തെ വീട്ടിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴ നേരിയ പനിക്ക് കാരണമായെങ്കിലും അച്ഛനും അമ്മയും ഉഷാറായെന്നും വിഎസിന്‍റെ മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: ഉത്രാടം ദിനത്തിൽ മദ്യവിൽപ്പനയിൽ റെക്കോർഡ്. തിരുവോണത്തലേന്ന് 117 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഏഴ് ദിവസം കൊണ്ട് 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 550 കോടിയോളം രൂപ സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത പാർക്കുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് ഭേദഗതിക്കും വ്യക്തതയ്ക്കുമുള്ള അപേക്ഷ മാത്രം. പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുറന്ന കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കാനാണ് പുനഃപരിശോധനാ ഹർജിക്ക് പകരം ഭേദഗതിക്കും വ്യക്തതയ്ക്കും കേന്ദ്രസർക്കാർ അപേക്ഷ നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2022 ജൂൺ 3 ലെ വിധിയിൽ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളിൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
നടൻ ബാല സംവിധാനം ചെയ്ത ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവം ടിനി ടോമും രമേഷ് പിഷാരടിയും പങ്കുവെച്ചത് വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ ബാല ട്രോളുകളിൽ നിറഞ്ഞു. ഈ സംഭവം കാരണം ഓണത്തിന് കേരളത്തിലേക്ക് വരാൻ കഴിയുന്നില്ലെന്നും കടുത്ത സൈബർ ആക്രമണത്തിന് താൻ ഇരയാകുകയാണെന്നും ബാല തുറന്ന് പറഞ്ഞു. ഇപ്പോഴിതാ ആരാധകർക്ക് ഓണാശംസകൾ നേർന്ന് താരം പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും കളിയാക്കുകയും ചെയ്യുന്നതിലൂടെ സന്തോഷിക്കുന്നത് മൃഗത്തനം ആണെന്ന് ബാല വീഡിയോയിൽ പറയുന്നു. താൻ പിന്തുടരുന്ന നാല് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആളുകളോട് നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. നമ്മുടെ ഉള്ളിൽ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണ്. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നതാണ് ദൈവത്തനമെന്ന് ബാല പറഞ്ഞു. ഓണത്തിന് കേരളത്തിൽ…
താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ. തനിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ താൽപ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷിരാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും താരം പറഞ്ഞു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളുമായി സഹകരിക്കുമെന്നും താരം പറഞ്ഞു. “രാഷ്ട്രീയം ഒരു എക്സൈന്റ്മെന്റായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്‍റെ കപ്പ് ഓഫ് ടീ അല്ലത്. കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതറിയില്ല. ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളുമായി സഹകരിക്കുകയും അവയിലൂടെ സഞ്ചരിക്കുകയും ചെയ്യാം. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്‍റെ കാര്യം വരുമ്പോൾ, നമുക്ക് അതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം. ആ ധാരണകൾ ഇല്ലാതെയാണ് പലരും സംസാരിക്കുന്നത്. ഒരു പാർട്ടിയെക്കുറിച്ച് പഠിച്ചതിന് ശേഷം മാത്രമേ നമുക്കൊരു അഭിപ്രായം പറയാൻ കഴിയൂ,” മോഹൻലാൽ പറഞ്ഞു. മോഹൻലാൽ ബി.ജെ.പിയുമായി സഖ്യത്തിലാണെന്നും ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സെലിബ്രിറ്റികൾ മത്സരിക്കുന്നു എന്ന ചർച്ചകൾ നടക്കുമ്പോഴാണ് മോഹൻലാലിന്‍റെ പേരും ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇതെല്ലാം തള്ളിയാണ് താരം തന്‍റെ രാഷ്ട്രീയ…
കെയ്‌റോ: നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് സാമൂഹിക മൂല്യങ്ങൾ പാലിക്കണമെന്ന് ഈജിപ്ത്. രാജ്യത്തിന്‍റെ സാമൂഹിക മൂല്യങ്ങൾ പാലിക്കാൻ രാജ്യത്തെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടത്. ഗൾഫ് രാജ്യങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ഈജിപ്തും സമാനമായ ആവശ്യം ഉന്നയിച്ചത്. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി റെഗുലേറ്ററി, സെൻസർഷിപ്പ് നിയമങ്ങൾ രൂപീകരിക്കും. ഇതനുസരിച്ച്, രാജ്യത്തിന്റെ പെരുമാറ്റച്ചട്ടവും സാമൂഹിക മൂല്യങ്ങളും പാലിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കും, ഈജിപ്തിലെ സുപ്രീം കൗൺസിൽ ഫോർ മീഡിയ റെഗുലേഷൻ പ്രസ്താവനയിൽ പറഞ്ഞു. അനിസ്ലാമിക് ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യയിലെ മീഡിയ റെഗുലേറ്ററി അതോറിറ്റിയും ആറംഗ ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈജിപ്തും സമാനമായ നീക്കവുമായി രംഗത്തെത്തിയത്.
