Author: News Desk

ലാഹോര്‍: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍റെ ഉപദേഷ്ടാവായി മുൻ ഓസ്ട്രേലിയൻ ബാറ്റർ മാത്യു ഹെയ്ഡനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്താന്‍റെ ഉപദേഷ്ടാവായിരുന്നു. ന്യൂസിലാൻഡും ബംഗ്ലാദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം മാത്യു ഹെയ്ഡൻ പാകിസ്താൻ ടീമിനൊപ്പം ചേരും. ഒക്ടോബർ 15ന് ബ്രിസ്ബെയ്നിൽ പാക് ടീമിനൊപ്പം ഹെയ്ഡൻ എത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.  “ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിന്‍റെ ഉപദേഷ്ടാവാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ആ സംസ്കാരത്തിനൊപ്പം ചേരാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഒരു രാജ്യം, ഒരു അഭിനിവേശം എന്ന വികാരം വീണ്ടും അനുഭവിക്കണം. ഏഷ്യാ കപ്പിൽ പാകിസ്ഥാൻ കളിക്കുന്നത് ഞാൻ കണ്ടിരുന്നു. ഇന്ത്യക്കെതിരായ വിജയം ഗംഭീരമായിരുന്നുവെന്ന്” മാത്യു ഹെയ്ഡൻ പറഞ്ഞു. 

Read More

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍. വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. “യാതൊരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങള്‍ നല്‍കി സുപ്രീം കോടതിയെയും യു പി സര്‍ക്കാര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതി അതിന് വഴിങ്ങിയില്ല! സിദ്ദീഖ് കാപ്പനായി സാധ്യമായത് എല്ലാം ചെയ്തിരുന്നു, പാര്‍ലമെന്റില്‍ അവസരം കിട്ടുമ്പോഴെല്ലാം വിഷയം ഉന്നയിച്ചു. ഒപ്പം കേരള സമൂഹം ഒന്നാകെയും അദ്ദേഹത്തിന്റെ നീതിക്കായി ശബ്ദിച്ചു. ഇനിയും ഒരുപാട് സിദ്ദിഖ് കാപ്പന്മാര്‍ തങ്ങള്‍ ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ ജയിലറകളിലുണ്ട്, അവര്‍ക്കായും ഇനിയുമുറക്കെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്” ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Read More

ഡൽഹി: ഡൽഹിയിലെ ആസാദ് മാർക്കറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. മൂന്ന് പേർ മരിച്ചതായാണ് സംശയം. നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രാവിലെ 8.45ന് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് നിർമ്മാണ ജോലികളിലായിരുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടികളടക്കം മൂന്നുപേരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സിന് പുറമെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കെട്ടിടം അനധികൃത നിർമ്മാണമാണെന്നും ഭാരം താങ്ങാൻ കഴിയാത്തതിനാലാണ് കെട്ടിടം തകർന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കെട്ടിടം അനധികൃത നിർമ്മാണമാണെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ എൻഡിഎംസി അധികൃതർ വിസമ്മതിച്ചു.

Read More

രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് സി.പി.എമ്മിനെ മാത്രമേ വിശ്വസിക്കാൻ കഴിയൂവെന്ന് നിയുക്ത സ്പീക്കർ എ.എൻ ഷംസീർ എം.എൽ.എ. ഇടനിലക്കാരില്ലാതെ ഇന്ന് മുസ്ലിം സമുദായത്തിന് അധികാരികളെ കാണാൻ കഴിയുന്നു. വഖഫ് ബോർഡ് വിഷയത്തിൽ സമസ്ത ആവശ്യപ്പെട്ടപ്പോൾ വഖഫ് ബിൽ റദ്ദാക്കിയത് ഇതിന് ഉദാഹരണമാണെന്നും എ.എൻ ഷംസീർ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ പ്രകടനം മികച്ചതാണെന്ന് ഷംസീർ പറഞ്ഞു. പ്രതിപക്ഷം ഇപ്പോൾ സഭയ്ക്കുള്ളിൽ നല്ല പ്രവർത്തനമാണ് നടത്തുന്നത്. എന്നാൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഇതുവരെ, ഭരണകക്ഷിക്ക് വേണ്ടി മുൻനിരയിൽ നിന്ന് പോരാടുന്ന റോൾ ആയിരുന്നു. ഇനി റഫറിയാകാന്‍ ആണ് പറഞ്ഞിരിക്കുന്നത്. കക്ഷി രാഷ്ട്രീയം പറയാതെ നല്ല റഫറിയാകാന്‍ ശ്രമിക്കും. എന്നാല്‍ രാഷ്ട്രീയം പറയേണ്ട സാഹചര്യത്തില്‍ അത് പറയുമെന്നും ഷംസീര്‍ വ്യക്തമാക്കി. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തനിക്ക് പിതൃതുല്യനായ വ്യക്തിയാണെന്ന് ഷംസീർ പറഞ്ഞു. കോടിയേരി തന്നെ ഒരു മകനെപ്പോലെ കൂടെ നിർത്തി. തെറ്റുകൾ തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടുപോയി. കോടിയേരിയാണ് തന്‍റെ രാഷ്ട്രീയ…

Read More

ആലപ്പുഴ: തുപ്പള്ളി ജംഗ്ഷന് സമീപം പൊന്തക്കാട്ടിൽ നവജാത ശിശുവിനെ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് ജനിച്ച് ഏറെ കഴിയും മുമ്പാണ് ഉപേക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയെന്ന് സംശയിക്കുന്ന യുവതി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്. അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് പൊന്തക്കാട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

Read More

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ചെന്നൈയിലുള്ള മുഖ്യമന്ത്രി വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. രാവിലെ 9.30നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കോടിയേരിയെ കാണാൻ എത്തിയത്. അരമണിക്കൂറാണ് മുഖ്യമന്ത്രി കോടിയേരിക്കൊപ്പം ചെലവഴിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പിണറായി വിജയനെ കാണണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുഖ്യമന്ത്രി എത്തിയത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനേക്കാൾ അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. അദ്ദേഹം ശരിയായി സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. കോടിയേരിക്കൊപ്പം ഭാര്യ വിനോദിനിയും മക്കളും ഉണ്ട്.

Read More

ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. റെഡ്മി എ 1 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇന്ന് ആമസോണിൽ  ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിക്കും. വിപണിയിൽ 6499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണുകൾ ബജറ്റ് ശ്രേണിയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോക്കാവുന്ന ഒരു സ്മാർട്ട്ഫോൺ കൂടിയാണ്. ഡിസ്പ്ലേ ഫീച്ചറുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയുണ്ട്. MediaTek Helio A22 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് . ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Read More

സാമന്ത പ്രധാന വേഷത്തിലെത്തുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗർഭിണിയായ സ്ത്രീയുടെ വേഷമാണ് നടി അവതരിപ്പിക്കുന്നത്. ടീസറിൽ, യശോദ ഭയാനകവും ആവേശകരവുമായ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നുപോകുന്നത് കാണാം. ഹരി-ഹരീഷ് ജോഡികൾ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്‍റെ ബാനറിൽ ശിവലിംഗ കൃഷ്ണ പ്രസാദാണ് നിർമ്മിക്കുന്നത്. വളരെ ആത്മവിശ്വാസമുണ്ടെന്നും ചിത്രം ഉടൻ തന്നെ അഞ്ച് ഭാഷകളിൽ തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേശ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ എന്നിവരും ചിത്രത്തിലുണ്ട്. പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം.

Read More

സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സൂര്യ 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിരുതൈ ശിവയാണ്. സൂര്യയും മോഷൻ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. സൂര്യ 42 ഒരു പീരിയോഡിക് ത്രീഡി ചിത്രമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 10 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിഷ പഠാണിയാണ് നായിക. മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണമെഴുതുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധായകനും നിഷാദ് യൂസഫ് എഡിറ്ററുമാണ്.

Read More

ഡൽഹി: യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

Read More