- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
- ‘എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല’; മുഖ്യമന്ത്രി
- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
Author: News Desk
ന്യൂഡല്‍ഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയേക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ അംഗമായേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യാ കപ്പിനിടെ റിഷഭ് പന്തിന്‍റെ ബാറ്റിങും വിക്കറ്റ് കീപ്പിംഗും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന്‍റെ അവസാന ഓവറിൽ ഭാനുക രജപക്സെയെ റണ്ണൗട്ടാക്കാനുള്ള അവസരം റിഷഭ് പന്ത് പാഴാക്കിയിരുന്നു. ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനാൽ ടി20 ഫോർമാറ്റിൽ നിന്ന് പന്തിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് ചെയ്യണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നും തന്‍റെ മനസ്സിൽ ആശയക്കുഴപ്പമില്ലെന്നും രാഹുൽ പറഞ്ഞു. താൻ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ തീരുമാനമുണ്ട്. എന്‍റെ മനസ്സിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞാൻ മത്സരരംഗത്തുണ്ടോയെന്ന് വ്യക്തമാകും. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്നോട് കാരണം ചോദിക്കാം. അപ്പോൾ ഞാൻ ഉത്തരം തരാം. തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം… ഞാൻ പാർട്ടി അദ്ധ്യക്ഷനാകുമോ ഇല്ലയോ എന്ന് ഞാൻ അപ്പോൾ അറിയും,” ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിവസം തമിഴ്നാട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.…
തിരുവനന്തപുരം: ഭക്ഷണം മാലിന്യത്തില്‍ എറിഞ്ഞ് സമരം ചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ട മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധക്കാരെ പിരിച്ചുവിടുക എന്നത് പാർട്ടിയുടെ നയമല്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മേയറുടെ നടപടി പിൻവലിക്കണമെന്നാണ് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ ആവശ്യം. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയു പ്രവർത്തകരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോഴാണ് അറവുശാലയിലെ മാലിന്യം ശേഖരിക്കാൻ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി രംഗത്തെത്തി. ഭക്ഷണം മാലിന്യങ്ങളിൽ വലിച്ചെറിയുന്ന രീതി സ്വീകാര്യമല്ല. പ്രതിഷേധത്തിന്‍റെ മറ്റ് രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മേയർ ഉചിതമായി ഇടപെടും. ട്രേഡ് യൂണിയനുമായി ചർച്ച ചെയ്ത ശേഷം നടപടി പിൻവലിക്കുന്ന കാര്യത്തിൽ…
പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവികരിക്കാൻ 450 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർമെന്റാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് യുഎസ് വിശദീകരണം. ട്രംപ് ഭരണകൂടം നിർത്തലാക്കിയ നടപടിയാണ് ബൈഡൻ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാകിസ്താൻ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി നിർത്തലാക്കിയത്. അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ യുദ്ധം നടത്തിയപ്പോള്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കിയെന്നും സഹായം ഇനിയില്ലെന്നുമായിരുന്നു നടപടിക്ക് പിന്നാലെയുള്ള ട്രംപിന്റെ ട്വീറ്റ് 15 വര്‍ഷം കൊണ്ട് അമേരിക്ക വിഡ്ഢിയെ പോലെ 33 മില്ല്യണ്‍ഡോളര്‍ പാകിസ്താന് നല്‍കിയെന്നും കളവും വഞ്ചനയും മാത്രമാണ് തങ്ങള്‍ക്ക് തിരികെ ലഭിച്ചതെന്നും ട്രംപ് അന്ന് വിമർശനമുയർത്തി. അതേസമയം പാകിസ്താൻ ഒരു പ്രധാന തീവ്രവാദ വിരുദ്ധ പങ്കാളിയാണെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. യുഎസ്-പാകിസ്താൻ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഭാഗമാണ് എഫ് 16 വിമാനങ്ങളെന്നും യുഎസ് വിലയിരുത്തി.
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തെയും നെഹ്റു കുടുംബത്തെയും തള്ളിപ്പറഞ്ഞെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. തന്‍റെ വാക്കുകൾ വളച്ചൊടിച്ച മാദ്ധ്യമപ്രവർത്തകനെതിരെയും തെറ്റായ വാർത്ത നൽകിയ ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ ഉദ്ദേശിച്ചിട്ടില്ലാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വാർത്തയ്ക്ക് നൽകിയത്. അഭിമുഖത്തിനിടെ അതേ ചാനലിൽ വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ശക്തമായ പ്രതിഷേധം അധികൃതർക്ക് നൽകിയിരുന്നു. നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചാനൽ അധികൃതർ വാർത്ത പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂർ സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജനാധിപത്യ സംവിധാനത്തിൽ ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന പ്രസ്താവന വളച്ചൊടിച്ച് നെഹ്റു കുടുംബത്തെ തള്ളിപ്പറഞ്ഞുവെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ നിർമ്മാണം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷനുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിർവഹിക്കുക. നിലവിൽ ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്ട്രോൺ കോർപ്പറേഷനുമായി ടാറ്റ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് നിലവിൽ ഉപ്പ് മുതൽ സോഫ്ട്‍വെയർ വരെ ഇന്ത്യയിൽ എല്ലാം നിർമ്മിക്കുന്നു. ചർച്ചകൾ ഫലപ്രദമായാൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും. ഫോക്സോൺ, വിസ്ട്രൺ തുടങ്ങിയ കമ്പനികളാണ് നിലവിൽ ഐഫോൺ നിർമ്മിക്കുന്നത്. ഇന്ത്യൻ കമ്പനി ഐഫോൺ നിർമ്മിക്കുകയാണെങ്കിൽ, അത് സാങ്കേതിക മേഖലയിൽ ചൈനയുമായുള്ള പോരാട്ടത്തിന് കൂടുതൽ ശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടിഷർട്ടിന് വില 41,000 രൂപയാണെന്ന് ബിജെപി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടിഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവച്ചത്. ‘ഭാരത്, ദേഖോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ ബിജെപി പങ്കുവച്ചിരിക്കുന്നത്. ബർബറി എന്ന കമ്പനിയുടെ ടി-ഷർട്ടാണിത്. 41257 രൂപയാണ് ഈ ടീഷർട്ടിന്റെ വിലയെന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തിൽ പറയുന്നു. ബിജെപിയുടെ കുറിപ്പ് പങ്കുവച്ച്, ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് മറുപടിയായി കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു. ‘‘പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ…’’ – ബിജെപിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോൺഗ്രസ് ചോദിച്ചു.
ഇന്ത്യയെ ഇനിയും ഒരു ജനാധിപത്യരാജ്യമായി കാണാൻ കഴിയില്ലയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ബാംഗളൂരിൽ വച്ച് നടന്ന ഗൗരി ലങ്കേഷ് അനുസ്മരണ പരിപാടിയിലാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. നാല് ദിവസം മുൻപാണ് അരുന്ധതി റോയിയുടെ അമ്മ മേരി റോയി മരണപ്പെട്ടത്. “എന്റെ അമ്മ മൂന്നു ദിവസം മുമ്പാണ് മണ്ണിലലിഞ്ഞത്. പക്ഷെ ഞാൻ ഇന്ന് ഇവിടെ വരികയും സംസാരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അമ്മ എന്നെയോർത്ത് ലജ്ജിക്കും.” അരുന്ധതി പറഞ്ഞു “ഗൗരി, ഞാൻ ഓരോ ലേഖനം എഴുതുമ്പോഴും എന്നെ വിളിക്കുകയും പല വിഷയങ്ങളിൽ തർക്കിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു റെയിൽവേ ആക്‌സിഡന്റിൽ മന്ത്രി രാജി വച്ചിരുന്ന രാജ്യത്തിൽ നിന്ന് കൂട്ടക്കുരുതിയിൽ നിന്ന് സർക്കാർ ലാഭമുണ്ടാക്കുന്ന കാലത്തേക്ക് നമ്മൾ മാറിയിരിക്കുന്നു.” അരുന്ധതി റോയ് കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. ജഡേജയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നാണ് സൂചന. ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിന് എതിരായ മത്സരത്തിന് ശേഷമാണ് ജഡേജയ്ക്ക് പരിക്കേറ്റത്. മുട്ടിലെ പരിക്കിനെ തുടര്‍ന്ന് മുംബൈയില്‍ ജഡേജ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ജഡേജയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയുടെ പരിക്കില്‍ ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകൾ. ഏഷ്യാ കപ്പിനായി ദുബായിൽ ഇന്ത്യൻ ടീം താമസിച്ചിരുന്ന ഹോട്ടലിലെ ബാക്ക് വാട്ടർ സിസ്റ്റത്തിലാണ് ജഡേജ പരിശീലനം നടത്തിയത്. ഇവിടെ വച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റതെന്നാണു റിപ്പോർട്ട്.
ന്യൂഡല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഞായറാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. രാജ്യത്ത് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ല.
