- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
യു.എ.ഇ: ദുബായുടെ ഹൃദയഭാഗത്തുകൂടി മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വർഷമായി. 2009 സെപ്റ്റംബർ 9ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഡ്രൈവറില്ലാത്തതുമായ മെട്രോ ജനങ്ങൾക്കായി സമർപ്പിച്ച് 13 വർഷം പിന്നിടുമ്പോഴും മെട്രോ ഇപ്പോഴും ദുബായിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ദുബായ് മെട്രോയെ ജനങ്ങളുടെ പ്രിയങ്കരമാക്കുന്നത് ഏറ്റവും കുറഞ്ഞ ചെലവാണ് എന്നതാണ്. ഓഫീസിൽ പോകാനും കുട്ടികളെ സ്കൂളിൽ വിടാനും പലരും മെട്രോയെ ആശ്രയിക്കുന്നു. ദുബായ് കാണാൻ വരുന്നവർക്ക് ഏറ്റവും എളുപ്പവും ചെലവുകുറഞ്ഞതുമായ യാത്രാമാർഗമാണ് മെട്രോ. എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മെട്രോ നഗരത്തിലൂടെ സഞ്ചരിക്കുന്നു. നിങ്ങൾ പാർക്കിംഗ് തിരയേണ്ടതില്ല, നിങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടതില്ല. ഇക്കാരണത്താലാണ് ദുബായ് മെട്രോ ചിലർക്ക് പ്രിയപ്പെട്ടതാകുന്നത്. ശുചിത്വത്തിന്‍റെ കാര്യത്തിലും മുന്നിൽ തന്നെ സ്റ്റേഷനും ട്രെയിനിലെ കോച്ചുകളും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കും.
പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വിവാഹമോചനം നേടി. ഒരു കോടി രൂപ ജീവനാംശം നൽകിയാണ് വിവാഹമോചനത്തിൽ ധാരണയായത്. ഹണി സിങ്ങിനെതിരെ ശാലിനി കഴിഞ്ഞ വർഷം ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഇന്നലെ ഡൽഹിയിലെ സാകേത് കുടുംബ കോടതിയിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് ഹണി സിങ്ങും ശാലിനി തൽവാറും തമ്മിൽ ധാരണയിലെത്തിയത്. ജഡ്ജി വിനോദ് കുമാറിന്‍റെ സാന്നിധ്യത്തിൽ ഹണി സിംഗ് ശാലിനി തൽവാറിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ഏറെക്കാലമായി ഹണി സിംഗ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്ന് ശാലിനി ആരോപിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിംഗ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നത്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു. പഞ്ചാബി നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞു. 20 കോടിയാണ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ ശാലിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
സോഷ്യൽ മീഡിയ കണ്‍സള്‍ട്ടന്റും സ്റ്റോറീസ് സോഷ്യൽ സ്ഥാപകയുമായ സംഗീത ജനചന്ദ്രൻ നിർമ്മാതാവാകുന്നു. അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എർത്ത് സ്കൈ പിച്ചേഴ്‌സിനൊപ്പം സഹകരിച്ചാണ് സംഗീത പുതിയ മലയാള ചിത്രം നിർമ്മിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രത്തിന് ജസ്റ്റിൻ മാത്യുവും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്താണ് ജസ്റ്റിൻ മാത്യു. പോൾസൺ സ്കറിയയാണ് നെയ്മർ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ചിത്രം സോഷ്യൽ കോമഡിയുടെ വിഭാഗത്തിൽ പെടുന്നതായിരിക്കും. ഗര്‍ കി മുര്‍ഗി, നെറ്റ്ഫ്‌ലിക്സിന്റെ ആന്തോളജി അന്‍കഹി കഹാനിയാ , ബ്രേക്ക് പോയിന്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് എര്‍ത്ത്‌സ്‌കൈ പിക്‌ച്ചേഴ്‌സ്. എര്‍ത്ത്‌സ്‌കൈ പിക്‌ച്ചേഴിസിന്റെ സ്ഥാപകരില്‍ ഒരാളും സംവിധായികയുമായ അശ്വനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഡോ.സംഗീത ജനചന്ദ്രനുമൊത്ത് പുതിയ നിര്‍മ്മാണ സംരംഭത്തിന് തുടക്കമിടുന്നു എന്ന കാര്യം അറിയിച്ചത്.
ഡൽഹി: സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. മറ്റ് പല കേസുകളിലും ഇത് ഒരു മാതൃകയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തങ്ങണം. കാപ്പൻ ഡൽഹിയിലെ ജംഗ്‌പുരയുടെ അധികാരപരിധിയിൽ തുടരണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹം ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ എത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിൽ വന്ന് ഒപ്പിടണം. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നേരത്തെ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ…
കന്യാകുമാരി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു തനിക്കു തികഞ്ഞ ബോധ്യമുണ്ടെന്നും ഇതിനെക്കുറിച്ച് തന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിന് ഇടയിലാണ് ഭാവിയെക്കുറിച്ചു തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന രാഹുലിന്റെ പ്രഖ്യാപനം. താൻ നിലവിൽ കോൺഗ്രസ് അധ്യക്ഷനല്ലെങ്കിലും, ഭാരത് ജോഡോ യാത്ര നയിക്കുന്നതിൽ യാതൊരു വൈരുധ്യവുമില്ലെന്നും രാഹുൽ വിശദീകരിച്ചു. “ഇതിൽ എവിടെയാണ് വൈരുധ്യം? അതായത് രാജ്യവ്യാപകമായി ഒരു പദയാത്ര സംഘടിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്നു. പാർട്ടിയിലെ ഒരു അംഗമെന്ന നിലയിലും പാർട്ടി മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലും ഞാനും ഈ യാത്രയുടെ ഭാഗമാകുന്നു. ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഞാൻ ഒരു വൈരുധ്യവും കാണുന്നില്ല.” അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതിന്‍റെ വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്‍റെ വാക്കുകളെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് അധ്യക്ഷ…
ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തെലങ്കാന സന്ദർശനത്തിൽ വൻ സുരക്ഷാവീഴ്ച്ച. ഹൈദരാബാദിൽ നടന്ന റാലിക്കിടെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന റാലിക്കിടെയാണ് സംഘർഷമുണ്ടായത്. റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തട്ടിയെടുത്ത് തകർത്തു. തുടർന്ന് ശർമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ചുറ്റുമുള്ളവർ ഉടൻ തന്നെ അയാളേ പിടിച്ച് സ്റ്റേജിൽ നിന്ന് താഴെയിറക്കി.
തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഞായറാഴ്ച്ച കേരളത്തിൽ എത്തും. ‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പദയാത്രയെ വരവേൽക്കാൻ കോൺഗ്രസ് നേതൃത്വം എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. കേരളത്തിൽ നിന്നുള്ള പദയാത്രക്കാരും യാത്രയിൽ പങ്കുചേരും. സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ കേരള അതിർത്തിയിലെ പാറശ്ശാല ചെറുവാരക്കോണത്ത് യാത്ര എത്തും. സെപ്റ്റംബർ 11ന് രാവിലെ ഏഴിന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, അടൂർ പ്രകാശ്, എം.വിൻസെന്‍റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, എം.പിമാർ, എം.എൽ.എമാർ, എം.എൽ.എമാർ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവർ ചേർന്ന് ജാഥ സ്വീകരിക്കും.…
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെ ബിജെപിയുടെ കേരള പ്രഭാരി (സംസ്ഥാനത്തിന്റെ ചുമതല) ആയി നിയമിച്ചു. ഡോ. രാധാ മോഹൻ അഗർവാൾ സഹ പ്രഭാരി ആയിരിക്കും. 14 സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരികളെ നിയമിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോർഡിനേറ്ററാണ് സാംബിത് പത്ര. മലയാളിയായ അരവിന്ദ് മേനോനാണ് തെലങ്കാന ബി.ജെ.പിയുടെ സഹചുമതല നൽകിയിരിക്കുന്നത്.
രൺബീർ കപൂറിന് പിന്നാലെ ബീഫ് വിവാദത്തിൽ അകപ്പെട്ട് കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയും. ബീഫ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണെന്ന് വിവേക് അഗ്നിഹോത്രി പറയുന്ന ഒരു പഴയ വീഡിയോയാണ് രൺബീറിന്‍റെ ആരാധകർ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ബീഫ് വിഷയത്തിൽ രൺബീറിനെ വിമർശിച്ച് വിവേക് അഗ്നിഹോത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രൺബീറിന്‍റെ ആരാധകർ വിവേകിന്‍റെ വീഡിയോയുമായി എത്തിയത്. “ഞാൻ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും നല്ല ബീഫ് എവിടെ കിട്ടുമെന്ന് ഞാൻ എഴുതിയിട്ടുണ്ട്. അന്നും കഴിച്ചിരുന്നു, ഇപ്പോൾ കഴിക്കാറുണ്ട്. ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല” വിവേക് അഗ്നിഹോത്രി വീഡിയോയിൽ പറയുന്നു.
കൊച്ചി: കോതമംഗലം ചെറുവട്ടൂരിലെ കോഴിഫാമിൽ ഇരയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വിഴുങ്ങിയ കോഴിയെ പുറത്തെടുത്ത ശേഷം പാമ്പിനെ വനംവകുപ്പിന് കൈമാറുകയായിരുന്നു. പാമ്പിന് 12 അടി നീളവും 20 കിലോഗ്രാം ഭാരവുമുണ്ട്. കോഴികളുടെ അസാധാരണമായ ശബ്ദം കേട്ട് ചെല്ലുമ്പോളാണ് കോഴിയെ വിഴുങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധന്‍ സെവിയുടെ സഹായത്തോടെ പെരുമ്പാമ്പിനെ കുടുക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് വിഴുങ്ങിയ കോഴിയെ പുറത്തെടുത്തു. പാമ്പിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
