Author: News Desk

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിലെ ന്യൂനമർദമാണ് മഴയുടെ കാരണം. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

Read More

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. സെപ്റ്റംബർ 17, 18 തീയതികളിൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് കുനാൽ കമ്രയുടെ പരിപാടി നടക്കേണ്ടിയിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് കുനാൽ കമ്ര പരിപാടി അവതരിപ്പിക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു. കുനാൽ തന്‍റെ പരിപാടിയിലൂടെ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പരിഹസിക്കുകയാണെന്നും അതിനാൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്നും സംഘാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് കുനാല്‍ കമ്ര ലൈവ് എന്ന് പേരിട്ട പരിപാടി സംഘാടകരായ സ്റ്റുഡിയോ സോ ബാര്‍ റദ്ദാക്കിയത്. കുനാൽ കമ്രയുടെ പരിപാടിക്കെതിരെ ബജ്റംഗ്ദളും പ്രതിഷേധിച്ചിരുന്നു, പരിപാടി നടത്തുന്നതിനെതിരെ വിഎച്ച്പി ഗുരുഗ്രാം ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കുനാൽ കമ്രയുടെ പരിപാടിക്ക് അനുമതി നൽകിയാൽ ജില്ലയിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. പരിപാടി റദ്ദാക്കിയതിന് പിന്നാലെ അധികാരികളെ പരിഹസിച്ച് കുനാല്‍ കമ്ര രംഗത്ത് വന്നു. ‘അയാള്‍ നമ്മുടെ സംസ്‌ക്കാരത്തെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ പറയുന്നു, അയാള്‍ നമ്മുടെ…

Read More

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്‍റെ ജൻമവാർഷികത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിന്‍റേതുൾപ്പെടെയുള്ള നവോത്ഥാന ചിന്തകളെ ഉഴുതുമറിച്ച കേരളത്തിലെ നവോത്ഥാന ചിന്തകൾക്കു തുടർച്ച നൽകിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മഹത്വത്തിന്‍റെയും ഉയർച്ചയുടെയും അടിത്തറ ആ തുടർച്ചയിലാണ്. നമ്മുടെ യാത്ര മുന്നോട്ട് പോകണം, അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി, മത ചിന്തകൾ, ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവ വ്യാപകമായ ഒരു സമൂഹത്തിൽ നവോത്ഥാനത്തിന്‍റെ വെളിച്ചം വിതച്ച ശ്രീനാരായണ ഗുരുവിന്‍റെ ജൻമദിനമാണ് ശനിയാഴ്ച. ആ ഇടപെടലുകളും തത്ത്വചിന്തയും സമൂഹത്തിൽ മൊത്തത്തിൽ അനുരണനം സൃഷ്ടിച്ചു. സവർണ്ണ ആധിപത്യ യുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹിക പരിഷ്കരണത്തിനായുള്ള പോരാട്ടത്തിന് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്‍റെ കണ്ണാടിയാണ് ഗുരുദർശനമെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. വർഗീയതയും ജാതീയതയും വിദ്വേഷ രാഷ്ട്രീയവും വഴിയിലുടനീളം വെല്ലുവിളികളായി അവശേഷിക്കുന്നു. സങ്കുചിത താൽപ്പര്യങ്ങൾ മാനുഷിക ഐക്യത്തെ ശിഥിലമാക്കാൻ അനുവദിക്കരുത്. ഗുരുവിന്‍റെ ചിന്തകളും ഗുരുവിന്‍റെ…

Read More

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാത്തതിന് കേരള സര്‍വകലാശാലയിലെ വിവരാവകാശവിഭാഗം ചുമതല വഹിച്ചിരുന്ന ജോയന്റ് രജിസ്ട്രാര്‍ പി.രാഘവന് വിവരാവകാശ കമ്മിഷന്‍ 25000 രൂപ പിഴ ചുമത്തി. കേരള സർവകലാശാല സൈക്കോളജി വിഭാഗം മുൻ പ്രസിഡന്‍റായ ഇമ്മാനുവൽ തോമസ് നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ്. 2018 മാർച്ചിൽ വിരമിച്ച ഇമ്മാനുവൽ തോമസിനെ കാര്യവട്ടം കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് 2020 ജൂൺ 25ന് സർവകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ കാരണങ്ങൾ ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ വിവരാവകാശ അപേക്ഷ പരിഗണിച്ച അധികൃതർ വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു. പരാതി അന്വേഷിച്ച അന്നത്തെ അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ വിന്‍സണ്‍ എം പോൾ സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബിജെപി ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ചുമതലകൾ നേതാക്കൾക്ക് നൽകിയാണ് ബി.ജെ.പി മിഷൻ 2024ന് തുടക്കമിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്രമന്ത്രിമാർ, നിലവിൽ കേന്ദ്രമന്ത്രിമാർ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലോക്സഭാ മണ്ഡലങ്ങളിലേക്ക് മാത്രം 16 കേന്ദ്രമന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, കേന്ദ്രമന്ത്രിമാരായിരുന്ന പ്രകാശ് ജാവദേക്കർ, മഹേഷ് ശർമ്മ എന്നിവരെയാണ് വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏൽപ്പിച്ചത്. ജാവ്ദേക്കറിന് കേരളത്തിന്‍റെയും വിജയ് രൂപാണിക്ക് പഞ്ചാബിന്‍റെയും ബിപ്ലബ് ദേബിന് ഹരിയാനയുടെയും ചുമതല നൽകി. സഖ്യസർക്കാരിൽ നിന്ന് അടുത്തിടെ ഒഴിവാക്കപ്പെട്ട ബിഹാറിൽ ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 2024ന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. മുൻ ബീഹാർ മന്ത്രി മംഗൾ പാണ്ഡെയ്ക്കാണ് പശ്ചിമ ബംഗാളിന്‍റെ ചുമതല. പാർട്ടിയുടെയോ സംസ്ഥാന…

Read More

ഡൽഹി: വിദൂരവിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യു.ജി.സി അംഗീകാരം നൽകി. വിദൂര, ഓണ്‍ലൈന്‍ കോഴ്സുകളെ യുജിസി അംഗീകൃത സ്ഥാപനങ്ങൾ വഴി റെഗുലർ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കും. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകളുടെയും ഓൺലൈൻ പ്രോഗ്രാമുകളുടെയും ഇരുപത്തി രണ്ടാം റെഗുലേഷന്‍ പ്രകാരമാണ് പുതിയ മാറ്റം. 2014 ലെ ഡിഗ്രികളുടെ സ്പെസിഫിക്കേഷനെക്കുറിച്ചുള്ള യുജിസി വിജ്ഞാപനത്തിന് അനുസൃതമായ ഓപ്പൺ, ഡിസ്റ്റൻസ് പഠനങ്ങൾ സാധാരണ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കപ്പെടുന്നു. പത്രക്കുറിപ്പിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. യുജിസി സെക്രട്ടറി രജനീഷ് ജെയിനിന്‍റെ പേരിലാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. കോവിഡ് -19 മഹാമാരിയെ നേരിടാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസത്തിലും വിദൂര പഠന വിദ്യാഭ്യാസത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഓൺലൈൻ, വിദൂര പഠന രീതികളിലൂടെ ആളുകൾ ഡിഗ്രികൾ തിരഞ്ഞെടുക്കുന്നത് തുടരുമെന്ന് യുജിസിയുടെ പ്രഖ്യാപനം ഊന്നിപ്പറയുന്നു.

Read More

മലപ്പുറം: പൊല്യൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് കേരള ട്രാഫിക് പൊലീസ് പിഴ ചുമത്തി. മലപ്പുറം ജില്ലയിലെ നീലഞ്ചേരിയിലാണ് സംഭവം. വാഹനത്തിന്‍റെ ചിത്രങ്ങളും ട്രാഫിക് പോലീസ് നൽകിയ ഇ-ചലാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയാണ്. സെപ്റ്റംബർ 6 (ചൊവ്വാഴ്ച) നാണ് പിഴ ചുമത്തിയതെന്ന് ചലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 250 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 213(5)(ഇ) പ്രകാരമാണ് നടപടി. സംഭവം വൈറലായതോടെ ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ടാഗ് ചെയ്ത് ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ് ചിലർ. ഏഥർ 450 എക്സ് എന്ന ഇലക്ട്രിക് സ്കൂട്ടറിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 2018 ലാണ് ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആദ്യമായി ആഥർ പുറത്തിറക്കിയത്. ഇതാദ്യമായല്ല ഇത്തരമൊരു വിചിത്രമായ നടപടി കേരള ട്രാഫിക് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

Read More

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ചൊവ്വാഴ്ചയും സുപ്രീം കോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം പരിഗണിക്കുകയുള്ളൂ. ഭരണഘടനാ ബെഞ്ചിന് ബദലായി രൂപീകരിച്ചിട്ടുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളിൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെടുത്തിയിട്ടുണ്ട്. ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ പതിമൂന്നിന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽനിന്ന് നീക്കംചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, ജെ. ബി. പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളും ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ പൂർത്തിയാവുകയോ ഭരണഘടനാ ബെഞ്ച് ഇരിക്കാതിരിക്കുയോ ചെയ്താൽ മാത്രമേ…

Read More

ലണ്ടൻ: ചാൾസ് മൂന്നാമൻ ശനിയാഴ്ച ബ്രിട്ടനിൽ സത്യപ്രതിജ്ഞ ചെയ്ത് രാജാവായി അധികാരമേൽക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്‍റ് ജെയിംസ് പാലസിലാണ് ചടങ്ങുകൾ. ചാൾസും ഭാര്യ കാമിലയും ബാൽമോറൽ പാലസിൽ നിന്ന് ലണ്ടനിലെത്തി. ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30 ന് ചാൾസ് രാജ്യത്തെ അഭിസംബോധന ചെയ്യും. അതേസമയം, എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരം 19ന് നടക്കും. ചാൾസ് രാജാവ് പ്രധാനമന്ത്രി ലിസ് ട്രസ്സുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ മരണത്തോടെ ചാൾസ് ബ്രിട്ടന്‍റെ രാജാവായി, പക്ഷേ അദ്ദേഹത്തിന്‍റെ ഔദ്യോഗിക അധികാരമേൽക്കൽ ശനിയാഴ്ചയാണ്. പ്രിവി കൗൺസിൽ അംഗങ്ങളും പുരോഹിതരും ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പാർലമെന്‍റ് സമ്മേളിക്കുകയും എംപിമാർ രാജാവിന് പിന്തുണ നൽകുകയും ചെയ്യും. രാജ്ഞിയുടെ ശവസംസ്കാര സമയം അതിനുശേഷം അറിയിക്കും. രാജ്യത്തെ എല്ലാ പ്രധാന പള്ളികളിലും രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഒരു വലിയ മണി മുഴങ്ങി. രാജ്ഞിക്ക് അനുശോചനം അറിയിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം…

Read More

യുഎഇ: ദുബായ് മുനിസിപ്പാലിറ്റിയുടെ മൈ ഫുഡ് സംരംഭത്തിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് ലഭിച്ചു. മികച്ച പുതിയ ഉൽപ്പന്ന സേവന വിഭാഗത്തിലാണ് മൈഫുഡ് പുരസ്കാരം നേടിയത്. മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളിലും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തുടർന്നാണ് മൈഫുഡ് ആരംഭിച്ചത്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നൽകുന്നതിന് സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ മൈഫുഡ് ലക്ഷ്യമിടുന്നു. സമയം, പരിശ്രമം, സുരക്ഷ, സേവന വിതരണത്തിന്‍റെ ചെലവ്, പേപ്പർ ഉപയോഗം എന്നിവ മൈഫുഡ് പരിമിതപ്പെടുത്തുന്നു എന്നതും ഒരു നേട്ടമാണ്. ദുബായ് മുനിസിപ്പാലിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷ്യ സ്ഥാപനങ്ങൾ വിലയിരുത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഭക്ഷ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം സമൂഹത്തെ പ്രാപ്തമാക്കുന്നു.

Read More