Author: News Desk

രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ അവസരത്തിൽ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. സംവിധായകൻ 600 കോടിരൂപ ചാരമാക്കിയെന്നാണ് കങ്കണ പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ബ്രഹ്മാസ്ത്രയ്ക്കെതിരെ സംസാരിച്ചത്. നിർമാതാവ് കരൺ ജോഹറിനെയാണ് അവർ ആദ്യം കടന്നാക്രമിച്ചത്. കരൺ ജോഹറിനെപ്പോലുള്ളവരെ സ്വഭാവത്തിന്‍റെ കാര്യത്തിൽ ആദ്യം ചോദ്യം ചെയ്യണം. സ്ക്രിപ്റ്റിനേക്കാൾ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനാണ് അദ്ദേഹത്തിന് കൂടുതൽ താൽപ്പര്യം. വ്യാജ കളക്ഷൻ കണക്കുകൾ സൃഷ്ടിക്കുന്നുണ്ടെന്നും ചിത്രത്തിന്‍റെ പ്രചാരണത്തിനായി ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങളെ കൂട്ടുപിടിക്കുകയാണെന്നും കങ്കണ പറഞ്ഞു. നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവർ വേറെയെന്തും ചെയ്യും. യാചിക്കാൻ പോകുന്നതിന് പകരം അവർ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നും കങ്കണ ചോദിച്ചു.

Read More

കണ്ണൂർ: സ്പീക്കറാണെങ്കിലും ആവശ്യമുള്ളപ്പോൾ രാഷ്ട്രീയം പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമാണെന്നും ഇരു വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറാകും താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും നാൾ സഭയിൽ മിഡ്‌ഫീൽഡർ ആയാണ് പ്രവർത്തിച്ചത്. പ്രതിരോധിക്കുക, കടന്നാക്രമിക്കുക എന്നീ ഉത്തരവാദിത്തങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ ചുമതല പാർട്ടി ഏൽപ്പിച്ചിരിക്കുകയാണ്. സഭയെ നിയന്ത്രിക്കുക എന്ന റഫറിയുടെ ദൗത്യമാണത്. ആ വേഷം നന്നായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ക്വലാലംപുര്‍: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്. സെപ്റ്റംബറിൽ പുറത്തിറക്കിയ റാങ്കിംഗിൽ ഡെൻമാർക്കിന്‍റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് അദ്ദേഹം ഒന്നാമതെത്തിയത്. കരിയറില്‍ പ്രണോയിയുടെ ഏറ്റവും വലിയ നേട്ടമാണിത്. വേള്‍ഡ് ടൂര്‍ വിഭാഗത്തിലെ ടൂര്‍ണമെന്റുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ താരത്തെ മുന്നിലെത്തിച്ചത്. ജനുവരി 11-ന് തുടങ്ങിയ വേള്‍ഡ് ടൂര്‍ സീസണില്‍ പ്രണോയിക്ക് 58,090 പോയന്റുണ്ട്. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 233 വിജയങ്ങളും അദ്ദേഹം സ്വന്തമാക്കി. ടൂർ വിഭാഗത്തിൽ പ്രണോയ് ഒരു ടൂർണമെന്‍റ് പോലും ജയിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ടൂർ സീസൺ ഡിസംബറിൽ അവസാനിക്കാനിരിക്കെ, അദ്ദേഹം വേൾഡ് ടൂർ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനും അടുത്താണ്. ഏറ്റവും കൂടുതൽ പോയിന്‍റുള്ള എട്ട് കളിക്കാരാണ് ഫൈനലിൽ കളിക്കുന്നത്.

Read More

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. നായ്ക്കളെ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്നം സംബന്ധിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇടക്കാല ഉത്തരവ് എന്തായിരിക്കണമെന്നത് സംബന്ധിച്ച് കേസിലെ കക്ഷികള്‍ക്ക് മൂന്നു പേജില്‍ കവിയാതെ എഴുതി നല്‍കാനും പുതിയ ഹര്‍ജിക്കാര്‍ക്ക് കക്ഷിചേരാനും അനുമതി നല്‍കി. മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമം പാലിക്കുന്നതിന്‍റെയും ജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുത്തതിന്‍റെയും അടിസ്ഥാനത്തിലാണ് പരിഹാരം ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവയെ പ്രത്യേക കേന്ദ്രത്തിലോ മറ്റോ ആക്കാം. അതിന്‍റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം. എന്നാല്‍, മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുമ്പോഴും മറ്റും വലിയ എതിര്‍പ്പുണ്ടാവാനിടയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ…

Read More

കാസര്‍കോട്: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയിട്ടില്ല. സ്വന്തം റേഷന്‍കടകളില്‍ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക നിര്‍ദേശമുള്‍പ്പെടെ കടുത്ത നിബന്ധനയോടെയാണ് ഓഗസ്റ്റ് 23 മുതല്‍ കിറ്റ് വിതരണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് ഏത് റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയന്ത്രണമുണ്ടായത്. എന്നാൽ ഇതിൽ 94 ശതമാനം മാത്രമാണ് കടകളിൽ എത്തിച്ചതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. അതും കൃത്യസമയത്തല്ല. ഇത് വിതരണത്തെ തടസ്സപ്പെടുത്തി. ഇതിനിടയിൽ സഞ്ചിക്കും ഉപ്പിനും അടക്കം ക്ഷാമം നേരിട്ടു. 91 ശതമാനം കിറ്റുകൾ വിതരണം ചെയ്യുകയും 85 ലക്ഷം കാർഡുടമകൾക്ക് കിറ്റ് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി ജി.ആര്‍. അനില്‍ ബുധനാഴ്ച അറിയിച്ചു. ബുധനാഴ്ച രാത്രി എട്ട് മണി വരെ കടകൾ തുറന്ന് കിറ്റ് ലഭിക്കാത്തവരുടെ പേര്, ഫോണ്‍നമ്പര്‍, കാര്‍ഡ് നമ്പര്‍ എന്നിവ ശേഖരിക്കാനും വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത്…

Read More

കോഴിക്കോട്: കേരളത്തിൽ ആത്മഹത്യാനിരക്ക് വീണ്ടും വർധിച്ചു. കഴിഞ്ഞ നാല് വർഷത്തേക്കാൾ ഈ വർഷം ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ കുറഞ്ഞ നിരക്ക് 2021 ൽ ഗണ്യമായി വർദ്ധിച്ചു. 2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിനിടെ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2017ൽ 7870 പേർ ജീവനൊടുക്കി. ഒരു ലക്ഷം പേരിൽ 22.9 പേർ എന്ന നിരക്കാണ് 2017 രേഖപ്പെടുത്തിയത്. 2018 ൽ 8,237 (23.8) പേർ ആത്മഹത്യ ചെയ്തപ്പോൾ 2019 ൽ ഇത് 8,556 ആയി ഉയർന്നു. എന്നാൽ 2020 ൽ നേരിയ കുറവുണ്ടായി. 8,500 പേരാണ് ആ വർഷം ആത്മഹത്യ ചെയ്തത്. എന്നാൽ 2021 ൽ സംസ്ഥാനത്ത് വലിയ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 9,549 പേരാണ് ആത്മഹത്യ ചെയ്തത്. കണക്കുകൾ പ്രകാരം 2020 നെ അപേക്ഷിച്ച് 1,049 പേർ കൂടി ആത്മഹത്യ ചെയ്തു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആത്മഹത്യാ പ്രതിരോധ…

Read More

വരും ദിവസങ്ങളിൽ രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും. ഈ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ രാജ്യത്ത് അരി ഉൽപാദനത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ 4 പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളിലെ വിളവ് കുത്തനെ ഇടിഞ്ഞു. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ അരി ഉൽപാദനം കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അരിവില വലിയതോതിൽ വർധിക്കാൻ ഇടയാക്കും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും താങ്ങുവിലയേക്കാൾ ഉയർന്ന നിരക്കിലാണ് അരി സംഭരണം നടക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അരി വിലയിൽ 26 ശതമാനം വർദ്ധനവുണ്ടായി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി കല്യാൺ യോജനയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കരുതെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട്…

Read More

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും നിർദേശം നൽകി. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തക രൂപരേഖ റാണി എന്നിവരാണ് ഹർജിക്കാർ. 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. കൂട്ടബലാത്സംഗക്കേസിലെ ഇര ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ചതോടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി തന്‍റെ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെടണം. സ്വാതന്ത്ര്യ ദിനത്തിലെ സർക്കാരിന്റെ തീരുമാനം 20 വർഷം മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നതായി അവർ പറഞ്ഞു.സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിക്കണം. സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം 20 വര്‍ഷം മുന്‍പത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവര്‍…

Read More

തിരുവനന്തപുരം: കന്യാകുമാരിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും. കേരളത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളാണ് കെ.പി.സി.സി നടത്തിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിൽ നിന്ന് വാദ്യമേളത്തിന്‍റെയും കേരള കലാരൂപങ്ങളുടെയും അകമ്പടിയോടെ കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, യാത്രയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി, ശശി തരൂർ എം.പി തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിക്കും. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര. രാവിലെ 7 മുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയം. 300 പദയാത്രികരാണ് യാത്രയിലുള്ളത്.

Read More

ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയിലും നീതിയിലും ആശങ്ക പ്രകടിപ്പിച്ച് പാർട്ടിയുടെ അഞ്ച് ലോക്സഭാ എംപിമാർ സംയുക്തമായി കോണ്‍ഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു. ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധികളുടെ പട്ടിക തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ റോഡ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് കത്ത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയില്ലെന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച നാഗർകോവിലിൽ സൂചിപ്പിച്ചിരുന്നു. ലോക്സഭാ എംപിമാരായ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോയ്, അബ്ദുൾ ഖാലിഖ് എന്നിവരാണ് മിസ്ത്രിക്ക് കത്തയച്ചത്. “കോൺഗ്രസിന്‍റെ പാർലമെന്‍റ് അംഗങ്ങൾ എന്ന നിലയിൽ, താഴെ ഒപ്പിട്ട അഞ്ച് പേരും പാർട്ടിയുടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും നീതിയെയും കുറിച്ച് ആശങ്കാകുലരാണ്,” കത്തിൽ പറയുന്നു.

Read More