Author: News Desk

റോം: പരിശീലന പറക്കലിനിടെ ആകാശത്ത് വെച്ച് ഇറ്റാലിയൻ വ്യോമസേനയുടെ രണ്ട് ചെറിയ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ മരിച്ചു. വടക്കുപടിഞ്ഞാറൻ റോമിൽ ചൊവ്വാഴ്ചയാണ് സംഭവം. യു-208 പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഒരു വിമാനം വയലിലും മറ്റേത് ജനവാസ മേഖലയിലുമാണ് തകർന്ന് വീണത്. ഒരു എഞ്ചിൻ മാത്രമുള്ള ഭാരം കുറഞ്ഞ ചെറുവിമാനമാണ് യു-208. പൈലറ്റ് ഉൾപ്പെടെ അഞ്ച് പേരെ വരെ വഹിക്കാൻ വിമാനത്തിന് കഴിയും. മണിക്കൂറിൽ 285 കിലോമീറ്ററാണ് പരമാവധി വേഗത.

Read More

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെപ്പോലെ പോലീസിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഒളിച്ചോടില്ല. ഒരു പോലീസുകാരന്‍റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യും. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വേദിയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഏഷ്യാനെറ്റ് റിപ്പോർട്ടറെക്കുറിച്ച് ആരും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത്. മാധ്യമപ്രവർത്തകന്‍റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ജയരാജന്‍റെ രണ്ടാമത്തെ വാചകം. നിയമസഭയിൽ പോലും പറയാൻ കഴിയാത്ത അധിക്ഷേപമാണത്. ജനകീയ പ്രതിരോധ ജാഥയ്ക്കായി പാലാ ബസ് സ്റ്റാൻഡ് അടച്ചുകൊണ്ടാണ് അരങ്ങൊരുക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന അവസ്ഥയാണ്. അധികാര ദുർവിനിയോഗം എല്ലായിടത്തും നടക്കുന്നു. പാർട്ടിയുടെ എല്ലാ പോഷക സംഘടനകൾക്കും ഏത് തരത്തിലുള്ള തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

Read More

ബെംഗളൂരു: 2011 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണ വിധേയമായി തിരിച്ചിറക്കി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ് -1 എന്ന കാലാവസ്ഥാ പഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരം പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്ത് പതിച്ചത്. തെക്കേ അമേരിക്കയിൽ പെറുവിന്‍റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. നിരവധി തവണ ഭൂമിയെ ചുറ്റി ഇന്ധനത്തിൻ്റെ അളവ് കുറച്ച ശേഷമാണ് തിരിച്ചിറക്കിയത്.

Read More

അബുദാബി: ബഹിരാകാശത്ത് നിന്ന് ദുബായ് സ്കൂളിലെ കുട്ടികളുമായി തത്സമയം സംവദിച്ച് എമിറേറ്റ്സ് ബഹിരാകാശ യാത്രികൻ ഡോ.സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ചുമതലകളിൽ നിന്ന് ഇടവേളയെടുത്ത് ഡോ.സുൽത്താൻ ഇന്ന് (ചൊവ്വാഴ്ച) ജുമൈറ കോളേജിലെ വിദ്യാർത്ഥികളുമായി ഒരു പ്രത്യേക ദീർഘദൂര കോളിൽ തന്‍റെ അനുഭവങ്ങൾ പങ്കിട്ടു. യുഎഇയുടെ ഏറ്റവും പുതിയ ബഹിരാകാശ യാത്രികനായ സുൽത്താൻ 6 മാസത്തെ ഉദ്യമത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ചയാണ് ഭ്രമണപഥത്തിലെ സയൻസ് ലബോറട്ടറിയിലെത്തിയത്. 2019 ൽ ഹസ്സ അൽ മൻസൂരിയുടെ ഐഎസ്എസിലെ എട്ട് ദിവസത്തെ താമസത്തിനുശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ എമിറാത്തിയാണ് 41 കാരനായ അൽ നെയാദി. തന്‍റെ ഏറ്റവും വലിയ ഹോബി ഫ്ലോട്ടിംഗ് ആണെന്ന് അദ്ദേഹം പറഞ്ഞു. എട്ടാം വർഷ വിദ്യാർത്ഥിനി സാഷ ജോസഫിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ബഹിരാകാശ യാത്രികനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ് എന്ന ചോദ്യവും ഉയർന്നു.

Read More

റിയാദ്: ഗാർഹിക തൊഴിൽ മേഖല വികസപ്പിക്കുന്നതിനുള്ള സൗദി മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഹിക മേഖലയിൽ 10 വിഭാഗത്തിലുള്ള ജോലികൾ കൂടി അനുവദിച്ചു. മുസാനിദ് പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെന്‍റ് സൗകര്യം സുഗമമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേഴ്സണൽ കെയർ വർക്കർ, ഹൗസ് കീപ്പർ, പ്രൈവറ്റ് ടീച്ചർ, ഹൗസ് തയ്യൽക്കാർ, ഹൗസ് മാനേജർ, ഹൗസ് ഫാർമർ, ഹൗസ് കോഫി വർക്കർ, വൈറ്റർ, സ്പീച്ച് ആൻഡ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് ഹെൽപ്പർ, സപ്പോർട്ട് വർക്കർ എന്നിവർക്ക് മന്ത്രാലയത്തിന്‍റെ മുസാനിദ് പ്ലാറ്റ്ഫോം വഴി വിസ നൽകും. നേരത്തെ ഹൗസ് ഡ്രൈവർമാരും ഗാർഹികത്തൊഴിലാളികളും ഉൾപ്പെടെ ഏതാനും വിഭാഗത്തിലുള്ള വിസകൾ മാത്രമാണ് മുസാനിദ് വഴി ലഭിച്ചിരുന്നത്. രാജ്യത്തെ അംഗീകൃത റിക്രൂട്ട്മെന്‍റ് ഏജൻസികൾ വഴി ഈ തൊഴിലിലെ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ കഴിയും. എന്നിരുന്നാലും, റിക്രൂട്ട്മെന്‍റ് ഏജൻസികളുടെ സഹായമില്ലാതെ വ്യക്തികൾക്ക് സ്വന്തമായും റിക്രൂട്ട് ചെയ്യാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്‍റിന്‍റെ ഗുണനിലവാരം ഉയർത്തുക, അവകാശങ്ങൾ സംരക്ഷിക്കുക, ബന്ധപ്പെട്ട…

Read More

മെക്സിക്കോ: ഡ്രൈവറില്ലാത്ത കണ്ടെയ്നർ കണ്ട് സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയിൽ പിടികൂടിയത് വൻ മനുഷ്യക്കടത്ത്. കുട്ടികളടക്കം 343 പേരെ രക്ഷപ്പെടുത്തി. മെക്സിക്കോയിൽ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയതായി മെക്സിക്കൻ പോലീസ് അറിയിച്ചു. ഇവരിൽ 103 പേർ കുട്ടികളാണെന്ന് മെക്സിക്കോ പോലീസ് അറിയിച്ചു. യുഎസ് അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെയ്നർ കണ്ടെത്തിയത്. ഈ കണ്ടെയ്നറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കണ്ടെയ്നറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന വൻ റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്ന് മെക്സിക്കോ പോലീസ് അറിയിച്ചു.

Read More

തൃശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് ബസ് ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ 8 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്ര പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ പോലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികളെല്ലാം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശൂർ -തൃപ്രയാർ റൂട്ടിലെ ബസ് സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.

Read More

കാസര്‍കോട്: ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കളരിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലൊക്കേഷനിൽ നിന്നും തീപിടിത്ത വാർത്ത പുറത്ത് വന്നത്.   കാസർകോട് ചീമേനിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി നിർമ്മാതാക്കൾ പറയുന്നു. കൃത്യസമയത്ത് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായതായാണ് റിപ്പോർട്ടുകൾ.  തീപിടിത്തം സിനിമയുടെ തുടർ ചിത്രീകരണത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, 112 ദിവസത്തെ ഷൂട്ടിംഗിന് ശേഷം കുറച്ച് ദിവസങ്ങൾ മാത്രമാണ് ഷൂട്ടിംഗിന് അവശേഷിക്കുന്നത്. ടൊവിനോ അടുത്തിടെ തന്‍റെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. പിന്നാലെ വളരെ വൈകാരികമായ ഒരു കുറിപ്പും…

Read More

കൊച്ചി: വരാപ്പുഴയിൽ സ്ഫോടനം നടന്ന പടക്ക നിർമ്മാണശാലയിൽ നടന്നത് അനധികൃത പടക്ക നിർമ്മാണമാണെന്ന് കണ്ടെത്തൽ. അസംസ്കൃത വസ്തുക്കൾ എത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് സ്ഫോടനം നടന്നത്. ഉത്സവങ്ങൾ ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം. കഴിഞ്ഞ മാസം 28നാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന ദിവസം തന്നെ പടക്കശാല നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിരുന്നു. വിൽപ്പന ലൈസൻസിന്‍റെ മറവിൽ അനധികൃതമായി പടക്കങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീച്ചിയിലെ നിർമ്മാണ ലൈസൻസിന്‍റെ മറവിൽ വരാപ്പുഴയിൽ പടക്കങ്ങൾ നിർമ്മിച്ചതായി പൊലീസ് കണ്ടെത്തി. ജെൻസനായിരുന്നു നിർമ്മാണ ലൈസൻസ് ഉണ്ടായിരുന്നത്. ഉത്സവങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ പടക്കങ്ങൾ നിർമ്മിക്കാൻ സംഘം പദ്ധതിയിട്ടിരുന്നു. ഷെഡിനുള്ളിലെ പടക്കങ്ങളിലാണ് ആദ്യം തീ പടർന്നത്. വീടിന് തീപിടിച്ചതോടെ വലിയ പൊട്ടിത്തെറിയുണ്ടായി. അപകടത്തിൽ ജെൻസന്‍റെ ബന്ധു ഡേവിസ് മരിച്ചു. ജെൻസൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കേസിലെ രണ്ടാം പ്രതിയും തകർന്ന വീടിന്‍റെ ഉടമയുമായ മത്തായി വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Read More

തിരുവനന്തപുരം: ബുധനാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം. മത്സ്യബന്ധന ബോട്ടുകൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദവും പൂർണ്ണമായും ഒഴിവാക്കണം. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More