Author: News Desk

തിരുവനന്തപുരം: രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് മടങ്ങാം. സിദ്ദിഖ് കാപ്പന്‍റെ ജാമ്യത്തിന്‍റെ പശ്ചാത്തലത്തിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹന്‍ദാസ് നടത്തിയ ട്വീറ്റ് വിവാദത്തില്‍. പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നു എന്നാണ് ടി ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലേക്ക് റിപ്പോര്‍ട്ടിംഗിനായി പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും കലാപം സൃഷ്ടിക്കാൻ ഹത്രാസിലേക്ക് പോയെന്നും ആരോപിച്ച് യുപി പോലീസാണ് കാപ്പന് മേല്‍ യുഎപിഎ ചുമത്തി കേസെടുത്തത്.

Read More

ചെന്നൈ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര തമിഴ്നാട് പര്യടനം അവസാനിപ്പിച്ച് കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെ പുതിയ വിവാദം. ക്രിസ്ത്യൻ നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോയുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പാസ്റ്റർ നൽകിയ മറുപടിയാണ് ബി.ജെ.പി വിവാദമാക്കിയത്. ജീസസ് ആണ് യഥാർത്ഥ ദൈവമെന്നും മറ്റു ശക്തികളെ പോലെയല്ല ജീസസ് എന്നും പാസ്റ്റര്‍ പറയുന്നതാണ് വീഡിയോ. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പാസ്റ്റർ ജോർജ് പൊന്നയ്യയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് കടക്കാനിരിക്കുകയാണ് യാത്ര. രാഹുൽ ഗാന്ധിക്കൊപ്പം ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 120 പേരാണ് മുഴുവൻ സമയ യാത്രയുടെ ഭാഗമാകുന്നത്. കൂടാതെ, ഓരോ സംസ്ഥാനത്തും അവിടെ നിന്നുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Read More

കൊച്ചി: ഫോർട്ടുകൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതിനെ തുടർന്ന് നാവിക പരിശീലന കേന്ദ്രത്തിൽ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ദ്ധന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ് പരിശോധന നടത്തുന്നത്. ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. കടലിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. സെബാസ്റ്റ്യന്റെ ചെവിയിലാണ് വെടിയേറ്റത്.

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം, മുംബൈയിലെ പ്രധാന പുണ്യസ്ഥലമായ ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിക്കാൻ പദ്ധതി. പതാക അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ ദർഗ കമ്മിറ്റി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. 550 വർഷം പഴക്കമുള്ള ഹാജി അലി ദർഗയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ഹാജി അലി ദർഗ ട്രസ്റ്റി സൊഹൈൽ ഖണ്ഡ്വാനി പറഞ്ഞു. നിലവിൽ ഈജിപ്തിലെ കെയ്റോയിലാണ് (201.952 മീറ്റർ ഉയരം) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം. “2014-2019 കാലഘട്ടത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഹാജി അലി ദർഗയിൽ ദേശീയപതാക ഉയർത്താൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തെയും അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ബുധനാഴ്ച ഞാൻ അദ്ദേഹത്തെ ഇക്കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയും ചെയ്തു”, ഹാജി അലി ദർഗ ട്രസ്റ്റി സൊഹൈൽ ഖണ്ഡ്വാന…

Read More

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ നിര്യാണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുയരുന്നു. ഇന്ത്യയെ കോളനിവത്കരിക്കുകയും, ആധിപത്യം പുലർത്തുകയും, സാമ്പത്തികമായി തകർക്കുകയും ചെയ്ത ഒരു രാജ്യത്തിന്‍റെ രാജ്ഞിയുടെ മരണത്തിൽ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല എന്നാണ് അഭിപ്രായമുയരുന്നത്. പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതിഷേധിക്കുന്നത്. 2013 ൽ, അധികാരത്തിൽ വരുന്നതിന് മുമ്പ്, “കൊളോണിയൽ കാലഘട്ടത്തിൽ നിന്നും, അന്നത്തെ അടിമത്തത്തില്‍ നിന്നും ഇന്ത്യ ഇതുവരെ മാനസികമായി പുറത്തുവന്നിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് നരേന്ദ്ര മോദി പങ്കുവെച്ച ട്വീറ്റുള്‍പ്പെടെയാണ് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

Read More

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ഇന്ന് ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ നേരിടും. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യ ലെജൻഡ്സിനെ സച്ചിൻ ടെണ്ടുൽക്കറും ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ ജോണ്ടി റോഡ്സും നയിക്കും. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ലെജൻഡ്സ് കിരീടം നിലനിർത്താനാണ് ശ്രമിക്കുക.

Read More

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’, സെപ്റ്റംബർ 15 ന് ഷിബു തമീൻസിന്‍റെ നേതൃത്വത്തിലുള്ള എച്ച്ആർ പിക്ചേഴ്സ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ചിമ്പു വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെൻഡിംഗായ ചിത്രത്തിന്‍റെ ട്രെയിലർ ഇതുവരെ 18 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. രണ്ടാം ഭാഗം വരാനിരിക്കുകയാണെന്ന സൂചനയും ട്രെയിലർ നൽകുന്നു. മലയാള താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാധിക ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയമോഹന്‍റെതാണ് തിരക്കഥ. എ ആർ റഹ്മാൻ സംഗീതവും താമരൈ വരികളും എഴുതിയിരിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ക്യാമറാമാൻ. വേൽസ് ഫിലിംസ് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ ബാനറിൽ ഇഷാരി കെ ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ…

Read More

സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്തിന്റെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 23 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ റിലീസ് തിയതി. എന്നാൽ, ചിത്രം നേരത്തെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 16ന് കൊത്ത് റിലീസ് ചെയ്യുമെന്ന് നടൻ ആസിഫ് അലി ഫേസ്ബുക്കിലൂടെ അറിയിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. റോഷൻ മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സൈഗാൾ പാടുകയാണ്’ എന്ന ചിത്രമാണ് സിബി മലയിൽ അവസാനമായി സംവിധാനം ചെയ്തത്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

Read More

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന വാർത്തകൾക്കിടെ സി.പി.ഐ.എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് എം.എല്‍.എ. ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രതിയെ കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിന് ഇത്ര പേടിയാണോയെന്നും പരിഹാസരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ സിദ്ദിഖ് ചോദിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നപ്പോഴാണ് എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞതെന്നും ടി. സിദ്ദീഖ് ആരോപിച്ചു. ‘മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ എ.കെ.ജി സെന്ററിന് പടക്കമെറിയുന്നു, ”ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിന് സമാനമെന്ന് ഇ.പി. ജയരാജന്‍.” ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, ദാ- കെടക്കുന്നു പ്രതി.. ഇങ്ങനെയങ്ങ് പേടിച്ചാലോ..’ എന്നാണ് സിദ്ദീഖ് പറഞ്ഞത്.

Read More

തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പതിവായി പതാക ഉയർത്തുന്ന സ്ഥലങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. പകുതി താഴ്ത്തി കെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.

Read More