Author: News Desk

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയാണ് എഐസിസി അംഗീകരിച്ചത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും. കെ.പി.സി.സി നേരത്തെ തയ്യാറാക്കിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. ഹൈക്കമാൻഡിന്‍റെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെ.പി.സി.സി ഹൈക്കമാൻഡിന് പുതിയ പട്ടിക അയച്ചത്. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 280 പേർക്കാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

Read More

കോഴിക്കോട്: സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിന് പിന്നിൽ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ റൈഹാനത്തിന്‍റെ ഇടപെടലുകളാണെന്ന് കെ.കെ രമ എം.എൽ.എ. ഒരു ഭരണകൂടത്തോടാണ് പോരാടുന്നത് എന്നത് ഒരിക്കലും റൈഹാനത്തിനെ ഭയപ്പെടുത്തിയിട്ടില്ലെന്നും രമ പറഞ്ഞു. റൈഹാനത്തിനും മകനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടായിരുന്നു രമയുടെ പ്രതികരണം. അന്യവിദ്വേഷത്തിന്‍റെ മുൻ വിധികൾ ഭരണഘടനാ ധാർമ്മികതയ്ക്കും നീതിബോധത്തിനും മേൽ നീതി നിർണയിക്കുന്ന ഫാസിസത്തിലേക്ക് സർക്കാരുകൾ നീങ്ങുമ്പോൾ, പീഡിപ്പിക്കപ്പെടുന്ന ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും, ഇത്തരം കോടതി വിധികളും നിരീക്ഷണങ്ങളും ഇരുട്ടിലെ നക്ഷത്രങ്ങൾ പോലെ പ്രതീക്ഷ നൽകുന്നതാണെന്നും രമ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് മോചനത്തിന് തടസം. കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 45,000 രൂപ എത്തിയെന്നാണ് കേസ്. കലാപം സൃഷ്ടിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ പണമെന്നാണ് ഇഡിയുടെ ആരോപണം. സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനിടെ തന്നെ ലഖ്നൗവിലെ ഇഡി കേസിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ ഈ മാസം 19ന് ലഖ്നൗ കോടതി പരിഗണിക്കും. സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവർ ലഖ്നൗവിലേക്ക് പോയിരുന്നു എങ്കിലും ഇവര്‍ക്ക് സിദ്ദീഖ് കാപ്പനെ കാണാന്‍ സാധിച്ചിരുന്നില്ല. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഇക്കാലയളവിൽ കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിൽ 45,000 രൂപയോളം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ തള്ളിയാണ്…

Read More

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ ബി.ജെ.പിയുടെ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാഹുൽ ഗാന്ധി വിദേശ ടീഷർട്ട് ധരിച്ചാണ് പദയാത്ര നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്‍റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും അമിത് ഷാ പരാമർശിച്ചു. പാർലമെന്‍റിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗം അദ്ദേഹത്തെയും കോൺഗ്രസുകാരെയും ഓർമിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ എല്ലാവരുടെയും രാഷ്ട്രമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ, ഏത് പുസ്തകത്തിലാണ് നിങ്ങൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച രാജ്യമാണിത്. അമിത് ഷാ പറഞ്ഞു. കോൺഗ്രസിന് ഒരിക്കലും വികസനത്തിനായി പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രീണനത്തിനും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ അവർക്ക് പ്രവർത്തിക്കാൻ കഴിയൂവെന്നും അമിത് ഷാ പറഞ്ഞു.

Read More

ദുബായ് : 5 ബില്യൺ ഡോളർ ചെലവിൽ ‘ചന്ദ്രനെ’ നിർമ്മിക്കാനൊരുങ്ങി ദുബായ്. കനേഡിയൻ ആർക്കിടെക്റ്റ് കമ്പനിയാണ് ചന്ദ്രന്‍റെ രൂപത്തിൽ റിസോർട്ട് നിർമ്മിക്കുക. 735 അടി ഉയരമുള്ള റിസോർട്ട് 48 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിന്‍റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നിശാക്ലബ്ബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകും. ചെലവ് കുറഞ്ഞ സ്പേസ് ടൂറിസം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ‘ലൂണാർ കോളനി’ എന്ന പേരിൽ ഒരു സംവിധാനവും ഒരുക്കും. സ്കൈ വില്ലാസ് എന്ന പേരിൽ 300 വില്ലകളാണ് റിസോർട്ടിൽ ഉണ്ടാവുക.

Read More

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡു ലേലം ചെയ്തത് ലക്ഷങ്ങൾക്ക്. ആവേശത്തിൽ ലേലം വിളി ഉയർന്നതോടെ 24.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു വിറ്റത്. ഇതാദ്യമായാണ് ഇത്രയും വലിയ ലേല തുകയ്ക്ക് ലഡ്ഡു വിൽക്കുന്നത്. ഇതോടെ ലഡ്ഡുവും റെക്കോർഡ് സൃഷ്ടിച്ചു. കെ ലക്ഷ്മി റെഡ്ഡിയാണ് ലഡ്ഡു ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇത് 18.90 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. മുൻ വർഷത്തേക്കാൾ 5.70 ലക്ഷം രൂപയാണ് ഇത്തവണ ലേലത്തിൽ അധികമായി നേടിയത്.

Read More

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അകമ്പടി വാഹനങ്ങൾ തോട്ടപ്പള്ളി പാലത്തിൽ കൂട്ടിമുട്ടി. നിസ്സാര പരിക്കേറ്റ രണ്ട് പൊലീസുകാരെയും ഗവർണറുടെ സ്റ്റാഫിലെ നാല് അംഗങ്ങളെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്നു ഗവർണർ.

Read More

പഞ്ചാബ്: പഞ്ചാബിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്‍റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്റ്റേഷനിലാണ് സംഭവം. തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓംകാർ സിംഗ് തന്നെ അസഭ്യം പറഞ്ഞെന്ന് സതീഷ് കുമാർ വീഡിയോയിൽ ആരോപിച്ചു.

Read More

മനാമ: ബഹ്റൈൻ പാർലമെന്‍റ് തിരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 5 മുതൽ 9 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വടക്ക്, തെക്ക്, മുഹറം ഗവർണറേറ്റ് പരിധിയിലെ മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പും നവംബർ 12 ന് നടക്കും. ഉപപ്രധാനമന്ത്രിയും അടിസ്ഥാനസൗകര്യവികസന മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ മുനിസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാബിനറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. മുനിസിപ്പൽ കൗൺസിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഒക്ടോബർ 5 മുതൽ 9 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നവംബർ 12ന് രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ്. റീപോളിംഗ് ആവശ്യമെങ്കിൽ നവംബർ 19ന് നടത്തും. വിദേശത്തുള്ളവർക്കായി അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി, കോൺസുലേറ്റ്, ഡിപ്ലോമാറ്റിക് മിഷൻ എന്നിവിടങ്ങളിൽ നവംബർ എട്ടിന് വോട്ടെടുപ്പ് നടക്കും.

Read More

റിയാദ്: നെറ്റ്ഫ്ലിക്സ് പ്രക്ഷേപണം ചെയ്യുന്ന പല ദൃശ്യങ്ങളും ഇസ്ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ഇലക്ട്രോണിക് മീഡിയ ഓഫീസേഴ്സ് കമ്മിറ്റി നിരീക്ഷിച്ചു. ഇതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച പാനൽ ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്, കമ്മിറ്റിയും സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയും (ജിസിഎഎം) ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിച്ചില്ലെങ്കിൽ നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “ജിസിസി രാജ്യങ്ങളിൽ നിലവിലുള്ള മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ കുട്ടികളെയും യുവതലമുറയെയും ധാർമ്മിക പാതയിൽ നിന്ന് തെറ്റിക്കുന്നവയാണ്. ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോം നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമ്മീഷൻ…

Read More