Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ട് നിന്ന ഓണം വാരാഘോഷം തിങ്കളാഴ്ച തലസ്ഥാനത്ത് വർണ്ണാഭമായ ഘോഷയാത്രയോടെ സമാപിക്കും. ഘോഷയാത്ര വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയാണ് കടന്നുപോകുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 75 ഓളം ഫ്‌ളോട്ടുകളാണ് ഇത്തവണ പങ്കെടുക്കുക. കേരളത്തിന്‍റെ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്ന വിവിധ മേഖലകളിൽ നിന്നുള്ള 105 ഓളം കലാസംഘങ്ങൾ ഇവരെ അനുഗമിക്കും. ആയിരത്തിലധികം കലാകാരൻമാരും സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ, മിഷൻ പദ്ധതികൾ, ടൂറിസം വകുപ്പിന്‍റെ കാരവൻ ടൂറിസം, കൃഷി വകുപ്പിന്‍റെ ‘ഞങ്ങളും കൃഷിയിലേക്ക്’ തുടങ്ങിയ വിവിധ വകുപ്പുകളുടെ നൂതന പദ്ധതികൾ, സ്ത്രീ സുരക്ഷ, പ്ലാസ്റ്റിക് രഹിത കേരളം, ഭക്ഷ്യ സ്വയംപര്യാപ്തത, കേരള പൈതൃകം തുടങ്ങിയ പുരോഗമന ആശയങ്ങൾ എന്നിവ ഫ്ളോട്ടുകളുടെ വിഷയമാകും. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് ഫ്ലോട്ടുകൾ അവതരിപ്പിക്കുക. കൂടാതെ, കലാരൂപങ്ങൾ,…

Read More

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര എന്ന പേരില്‍ കോണ്‍ഗ്രസിന്റെ ഇന്ത്യാ പര്യടനം നയിക്കുന്ന രാഹുൽ ഗാന്ധിയെ കേരളാ അതിർത്തിയിൽ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടി തന്നെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടാനും, രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനും ആയി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ ഗോപാലകൃഷ്ണനെ സന്ദർശിച്ചത്. മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാസിസത്തെ പരാജയപ്പെടുത്താൻ കഴിയൂവെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Read More

യുഎഇ: യു.എ.ഇ.യിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള 400 ആരോഗ്യപ്രവർത്തകർ 250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓണപ്പൂക്കളമൊരുക്കി. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകരാണ് 250 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഓണപ്പൂക്കളം ഒരുക്കിയത്. ആഗോള ഹബ്ബിലേക്കുള്ള അബുദാബിയുടെ വളർച്ചയെയാണ് ചിത്രം വരച്ചുകാട്ടുന്നത്. ഖസർ അൽ ഹൊസന്റെ പുരാതന കൊട്ടാരം, വ്യതിരിക്തമായ അൽദാർ ആസ്ഥാനം, ബഹുമാനപ്പെട്ട ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് എന്നിവയുൾപ്പെടെ എല്ലാ പ്രധാന അബുദാബി ലാൻഡ്മാർക്കുകളും പൂക്കളത്തിൽ കാണാം. 12 രാജ്യങ്ങളിൽ നിന്നുള്ള 400ലധികം ആരോഗ്യ പ്രവർത്തകർ 16 മണിക്കൂർ സമയമെടുത്താണ് 700 കിലോ പൂക്കളുമായി ഈ പുഷ്പ വിസ്മയം പൂർത്തിയാക്കിയത്.

Read More

വാഷിങ്ടൺ: ജീവനക്കാരെ തിരികെ ഓഫീസിലേക്ക് കൊണ്ടുവരാൻ പദ്ധതിയില്ലെന്ന് ആമസോൺ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജെസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ലോസ് ഏഞ്ചൽസിൽ നടന്ന ഒരു പരിപാടിയിലാണ് ജെസ്സി ഇക്കാര്യം അറിയിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് സ്റ്റാഫ് അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചില ജോലികൾക്ക് കൂടുതൽ ഓഫീസ് സമയം ആവശ്യമായി വന്നേക്കാം. ക്രിയേറ്റീവ്, ഹാർഡ് വെയർ ജീവനക്കാർക്ക് ഓഫീസിൽ കൂടുതൽ സമയം ആവശ്യമാണ്. എന്നാൽ, എഞ്ചിനീയർമാർ ഉൾപ്പെടെയുള്ളവരെ കമ്പനിയിലേക്ക് കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമോ എന്ന കാര്യത്തിൽ ടീം മാനേജർമാരാണ് അന്തിമ തീരുമാനം എടുക്കുക. കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് ആമസോൺ ജീവനക്കാർക്കായി അനിശ്ചിതകാലത്തേക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്.

Read More

ജോധ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ തട്ടകമായ ജോധ്പൂരിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം സർക്കാരുകളുള്ള ഒരു പഴയ വലിയ പാർട്ടി മാത്രമാണ് കോൺഗ്രസ്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിപ്പിക്കപ്പെടാതെ കോൺഗ്രസ് തുടച്ചുനീക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനു പുറമെ കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്‍റെ ജനസമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയെയും അമിത് ഷാ വിമർശിച്ചു.

Read More

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പ്രശംസിച്ച് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റകരമാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രശംസ. കോന്നി എംഎൽഎ ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി നടേശൻ പ്രശംസിച്ചു. കെ.യു ജനീഷ് കുമാർ ജനകീയനായ എം.എൽ.എയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനി ആർക്കും ജെനീഷിനെ തകർക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. മുന്നാക്ക സംവരണം പിന്നാക്ക വിഭാഗങ്ങളെ വീണ്ടും പിന്നോട്ടടിക്കാനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മറ്റ് സമുദായങ്ങൾ ഒന്നിച്ചു നിന്നാൽ നീതി കിട്ടും. എന്നാൽ ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് പറയുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Read More

കൽപറ്റ: വയനാട് പടിഞ്ഞാറത്തറയിൽ വിദ്യാർത്ഥിനിയെ തെരുവ് നായ ആക്രമിച്ചു. മഠത്തുംപാറ ആദിവാസി കോളനിയിൽ സുരേഷിന്‍റെയും തങ്കയുടെയും മകൾ സുമിത്രയെയാണ് തെരുവ് നായ ആക്രമിച്ചത്. മുഖത്തും തുടയിലും പരിക്കേറ്റ സുമിത്രയെ കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തരിയോട് ഗവൺമെന്‍റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സുമിത്ര. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സഹോദരിയോടൊപ്പം ആടിനെ അഴിക്കാൻ പോയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൽപ്പറ്റയിലും പരിസര പ്രദേശങ്ങളിലുമായി പത്തിലധികം പേരെയാണ് തെരുവ് നായ ആക്രമിച്ചത്.

Read More

ബംഗളൂരു: കർണാടകയിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 46കാരനും 14 വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലാണ് സംഭവം. വിവാഹം കഴിക്കാൻ കൂട്ടുനിന്നതിനാണ് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിവാഹച്ചടങ്ങുകൾ നടത്തിയ ഒരു പുരോഹിതനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയില്‍ അയച്ചു, ഇപ്പോള്‍ ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലെ സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചിക്കബെട്ടഹള്ളിയിലെ 46 കാരനായ ഭൂവുടമ എൻ ഗുരുപ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മതാപിതാക്കൾ ദിവസവേതന തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. ഇവർക്ക് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. പണമില്ലാത്തതിനാൽ കുട്ടിയുടെ വിദ്യാഭ്യാസം നേരത്തെ മുടങ്ങിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് മാതാപിതാക്കളെ സമീപിച്ചത്. തുടര്‍ന്ന് പണം നല്‍കി വശത്താക്കുകയായിരുന്നു. പ്രതിയായ ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പണം നല്‍കി പ്രലോഭിപ്പിച്ചതായി പോലീസ് പറയുന്നു.

Read More

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ-കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലത്തീൻ സഭ. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കുക, ഫോർട്ട് കൊച്ചി വരെ ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കുക, വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യ ചങ്ങല സൃഷ്ടിച്ചത്. ചെല്ലാനം-തോപ്പുംപടി പ്രദേശത്ത് 17,000 ത്തോളം പേരാണ് മനുഷ്യച്ചങ്ങലയ്ക്ക് രൂപം നൽകിയത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.

Read More

ബേപ്പൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. മത്സരത്തിൽ പങ്കെടുത്ത എ.കെ.ജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്സ് ഫൈനൽ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നാട്ടുകാരും ഉടൻ തന്നെ ബോട്ടുമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൂന്നു വള്ളങ്ങളാണ് ലൂസേഴ്സ് ഫൈനലിൽ പങ്കെടുത്തത്.

Read More