- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലിക്കളി അരങ്ങേറും. ഇത്തവണ അഞ്ച് ഗ്രൂപ്പുകളാണ് പുലിക്കളിയുടെ ഭാഗമാകുക. സ്വരാജ് റൗണ്ട് കീഴടക്കാൻ 250 ലധികം പുലികൾ ഇന്ന് എത്തും. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി പുലിക്കളി ഉണ്ടായിരുന്നില്ല. ഇത്തവണ കൂടുതൽ ആളുകൾ എത്തുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വലിയ പൊലീസ് സന്നാഹമുണ്ട്. പുലികളുടെ മേനിയിലേക്ക് ചായം പകരുന്നത് നേരം വെളുക്കുന്നതിനുമുമ്പ് ആരംഭിച്ചു. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ ദേശങ്ങൾ ഇത്തവണ പുലിക്കളിയുടെ ഭാഗമാണ്. ഉച്ചയോടെ തട്ടകത്ത് നിന്ന് പുറപ്പെടുന്ന 250 ഓളം പുലികൾ വൈകുന്നേരം നാല് മണി മുതൽ സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് തുടങ്ങും. നിശ്ചലദൃശ്യങ്ങൾ പുലിക്കളി കളിക്കുന്ന സംഘങ്ങളെ അനുഗമിക്കും. കോർപ്പറേഷൻ ട്രോഫികൾ മികച്ച ടീമിന് സമ്മാനിക്കും. ഈ വർഷം പ്രാതിനിധ്യം കുറഞ്ഞെങ്കിലും പുലിക്കളി സംഘങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ അടുത്ത തവണ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ 20 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 14 പേർ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്. താനെയിൽ മഴയ്ക്കിടെ കോൽബാദ് പ്രദേശത്തെ ഗണേഷ് പന്തലിൽ മരം വീണ് 55 കാരിയായ സ്ത്രീ മരിച്ചു. ഗണേശ വിഗ്രഹ നിമജ്ജനത്തിന്‍റെ ഭാഗമായി ആരതി നടത്തുന്നതിനിടെയാണ് പന്തലിന് മുകളിലേക്ക് കൂറ്റൻ മരം വീണത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. അഹമ്മദ്നഗർ ജില്ലയിൽ സൂപയിലും ബെൽവണ്ടിയിലും വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് സി.പി.ഐയുടെ പിന്തുണ തേടി സമരസമിതി. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കാനം ഉറപ്പ് നൽകിയതായി സമരസമിതി കൺവീനർ മോൺസിഞ്ഞോർ യൂജിൻ പെരേര പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബർ 19 ൻ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. നാല് ദിവസം പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമേര്‍പ്പെടുത്തും. എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ മൃതദേഹം ഇപ്പോൾ ബാൽമോറൽ കാസിലിലെ ബാൾറൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജ്ഞിയുടെ ഭൗതികശരീരം റോഡ് മാർഗം ഞായറാഴ്ച എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച വരെ സ്‌കോട്ടിഷ് തലസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തില്‍ നിന്ന് സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. തുടർന്ന് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിമാനമാര്‍ഗം എത്തിക്കും. എലിസബത്ത് രാജ്ഞി രണ്ടാമൻ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തന്റെ 96ാം വയസിലാണ് അന്തരിച്ചത്. രാജ്ഞിയുടെ മരണം രാജകുടുംബം തന്നെയാണ് സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെ തുടർന്നാണ് അധികാരത്തിൽ വന്നത്.
ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്‍റെ ഇഗ സ്യാംതെക് യുഎസ് ഓപ്പൺ കിരീടം നേടി. ടുണീഷ്യയുടെ ഒൻസ് ജാബറിനെ 6-2, 7-5 എന്ന സ്കോറിനാണ് ഇഗ പരാജയപ്പെടുത്തിയത്. ഇഗയുടെ മൂന്നാം ഗ്രാന്‍റ്സ്ലാം കിരീടമാണിത്. സെറീന വില്യംസിന് ശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയാണ് ഇഗ. 2013ലാണ് സെറീന ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ സമയം രാത്രി 1.30നായിരുന്നു മത്സരം. ബെലാറസിന്‍റെ അര്യാന സബലേങ്കയെ 3-6, 6-1, 6-4 എന്ന സ്കോറിനാണ് ഇഗ സെമിയിൽ പരാജയപ്പെടുത്തിയത്. 28 കാരിയായ ജാബർ വിംബിൾഡണ് ഫൈനലിൽ എത്തിയിരുന്നു. എന്നാൽ, കസാഖിസ്ഥാന്‍റെ എലേന റിബകിനയോട് അവർ പരാജയപ്പെട്ടു. 21 കാരിയായ ഇഗ രണ്ട് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.
സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ അപ്രസക്തരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവന്‍റെ ജയന്തി ആഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുദേവന്‍റെ 168-ാം ജയന്തി ആഘോഷ ദിനത്തില്‍ ശിവഗിരി മഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ നടന്നു. ഗുരുവിന്‍റെ മഹത്വം ശരിയായി മനസ്സിലാക്കാനും മനസിലാക്കി കൊടുക്കാനും കഴിഞ്ഞില്ലെങ്കില്‍ അതാണ് വലിയ ഗുരുനിന്ദയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്‍റെ ആദർശങ്ങളുടെ പ്രസക്തി വർദ്ധിക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചെമ്പഴന്തിയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് ശിവഗിരി മഠത്തിൽ നിന്നും ചെമ്പഴന്തിയിൽ നിന്നും ആരംഭിച്ച ജയന്തി ഘോഷയാത്രകൾ നഗരപ്രദക്ഷിണവും നടത്തി.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്‍റെ പേര്. ടൊവിനോയുടെയും സൗബിൻ ഷാഹിറിന്‍റെയും ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു. ഡേവിഡ് പടിക്കൽ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്‍റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. പുഷ്പ – ദി റൈസിന്‍റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ബ്ലോക്ബസ്റ്ററിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുവിൻ സോമശേഖരനാണ് തിരക്കഥ. ചിത്രം ഒരു കൊമേഴ്സ്യൽ എന്‍റർടെയ്നർ ആയിരിക്കും. ആൽബിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രതീഷ് രാജാണ് എഡിറ്റർ. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും…
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നിയമസഭാ സമ്മേളനം, ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര എന്നിവയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഭാരത് ജോഡോയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രാവച്ചമ്പലം മുതൽ കേശവദാസപുരം വരെയുള്ള റോഡിലും 12 ന് രാവിലെ 6 മുതൽ വൈകിട്ട് 8 വരെ നേമം മുതൽ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണം ഉണ്ടാകും. നിയമസഭാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഓണം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്രയോട് അനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ.ലാബ്-പാളയം-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേകോട്ട-കട്ട് ഫോർട്ട്-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ വരെയുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്ന് നിയന്ത്രണമില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നിലവില്‍ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിന് അകലെയായാണ് സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ ഫലമായാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുന്നത്. മൺസൂൺ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇ യു
ബ്രസല്‍സ്: നിർബന്ധിത തൊഴിലെടുപ്പിക്കൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു). സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനയെ ലക്ഷ്യമിട്ടാണ് 27 അംഗരാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിര്‍ബന്ധിതമായി തൊഴിലാളികളെ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഡ്രാഫ്റ്റ് ഇ.യു നിയമപ്രകാരം നിരോധിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
