Author: News Desk

ആഗോള വ്യാപാരത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകളിൽ ഒന്നിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് ഞെട്ടലോടെ ലോകം നോക്കി നിന്നതിന് ഇന്ന് 21ആം വാർഷികം. 2001 സെപ്റ്റംബർ 11ന് രാവിലെ 8.46ന് 110 നിലകളിൽ ഒന്നിന്റെ എൺപതാം നിലയിലേക്കാണ് വെടിയുണ്ട പോലെ വിമാനം തറഞ്ഞുകയറിയത്. നിയന്ത്രണം വിട്ടതാകാം എന്ന് സംശയിക്കുന്നതിനിടെ 9.0 ന് രണ്ടാമത്തെ വിമാനവും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം പ്രതിരോധ ആസ്ഥാനമായ പെന്റഗണിനു സമീപവും 10.03ന് മറ്റൊരു വിമാനം പെൻസിൽവാനിയയിലെ മൈതാനത്തും തകർന്ന് വീണു. ആകെ മരണപെട്ടവർ 2977. കൊല്ലപ്പെട്ടവർ 77 രാജ്യങ്ങളിൽ നിന്നുള്ളവർ. അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയ 19 അൽഖ്വയ്ദാ ഭീകരർ നാല് സംഘങ്ങളായി തിരിഞ്ഞാണ് വിമാനങ്ങൾ റാഞ്ചിയത് എന്നായിരുന്നു കണ്ടെത്തൽ.

Read More

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് പത്തനാപുരം എംഎൽഎ കെബി ​ഗണേശ് കുമാർ. അച്ഛന്‍റെ മരണശേഷം തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാന നാളുകളിൽ അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘പലരും അച്ഛനെ മകനിൽ നിന്ന് അകറ്റാൻ ശ്രമിച്ചു. ഞാനൊരിക്കലും പിണങ്ങിയിട്ടില്ല. ഇടനിലക്കാർ അച്ഛനെ അകറ്റിനിർത്താൻ ശ്രമിച്ചു. അവസാനം ഞാൻ ചെയ്യുന്ന പല കാര്യങ്ങളും ശരിയാണെന്ന് അച്ഛനു മനസ്സിലായി. അവസാന നാളുകളിൽ, രണ്ടു വർഷം ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നപ്പോൾ, എന്‍റെ സത്യസന്ധത അച്ഛനു മനസ്സിലായി. അതുകൊണ്ടായിരിക്കാം അച്ഛൻ വലിയ സ്നേഹമായിരുന്നു.എല്ലാ കാര്യവും പറയുമായിരുന്നു. അച്ഛന് ഭയങ്കര ഓർമശക്തിയായിരുന്നു. എല്ലാവരെയും അറിയാം. ഇതൊക്കെ പറഞ്ഞ് തരുമായിരുന്നു”, ഗണേഷ് കുമാർ പറഞ്ഞു. സിനിമയിൽ പല താരങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. കുറച്ച് കഴിയുമ്പോൾ ജീവചരിത്രമെഴുതും. ആ പുസ്തകത്തിൽ എല്ലാം തുറന്നെഴുതും. തന്നെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. സിനിമയിൽ ജെലസുണ്ട്. സൂപ്പർ സ്റ്റാറുകളെ തൊടാൻ പോലും നമുക്കാവില്ല.…

Read More

ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമർശിക്കാനോ താഴ്ത്തിക്കാട്ടാനോ ശ്രമിക്കുന്ന സിനിമയല്ല ‘കൊത്ത്’ എന്ന് സംവിധായകൻ സിബി മലയിൽ. രാഷ്ട്രീയക്കൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്നങ്ങളാണ് ചിത്രം പറയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം 16ന് തിയേറ്ററുകളിലെത്തും. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “പേര് സൂചിപ്പിക്കുന്നതുപോെല വയലൻസ് സിനിമയല്ല കൊത്ത്. ഒരു ഇമോഷണൽ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാൻ ചെയ്ത ചില ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതെപോയി. നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി.” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എ.ഐ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണേന്ത്യൻ നടൻ പ്രഭാസിന്‍റെ അമ്മാവൻ കൂടിയാണ് റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന കൃഷ്ണം രാജു. പ്രഭാസിനൊപ്പം രാധേ ശ്യാമിലാണ് കൃഷ്ണം രാജു അവസാനമായി അഭിനയിച്ചത്. മാധ്യമപ്രവർത്തകനായിരുന്ന കൃഷ്ണം രാജു 1966-ലാണ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന കൃഷ്ണം പിന്നീട് നായക കഥാപാത്രങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭക്ത കണ്ണപ്പ, കടക്തല രുദ്രയ്യ എന്നിവയാണ് കൃഷ്ണം രാജുവിന്‍റെ പ്രധാന ചിത്രങ്ങൾ. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗൽതുർ സ്വദേശിയായ കൃഷ്ണം രാജു, എംപിയായും വാജ്‌പേയ് സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Read More

കോട്ടയം: നിര്‍മാണം തുടങ്ങി ഏഴ് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത കോട്ടയത്തെ ആകാശ പാത പദ്ധതിയുടെ അവശിഷ്ടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണെന്ന് ആകാശ പാതയെന്നു സി.പി.ഐ.എം ജില്ലാ നേതൃത്വം പറഞ്ഞു. “കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണം. പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, ഉത്തരവാദി തിരുവഞ്ചൂര്‍ മാത്രമാണ്’; സി.പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി. റസല്‍ ആരോപിച്ചു. കമ്പികള്‍ തുരുമ്പിച്ച ആകാശ പാത പൊളിച്ചുകളയുകയാണ് വേണ്ടതെന്ന് കോട്ടയത്ത് നിന്നുള്ള സഹകരണ മന്ത്രി വി.എന്‍ വാസവനും അഭിപ്രായപ്പെട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തായിരിക്കും പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നാണ് മന്ത്രി മറുപടി നല്‍കിയത്.

Read More

കണ്ണൂര്‍: കേരളത്തിലെ വീടുകളിൽ ഒമ്പത് ലക്ഷത്തോളം നായ്ക്കളെ വളർത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഇതിൽ ഒരു ശതമാനം നായകൾക്ക് പോലും ലൈസൻസ് ഇല്ല. തെരുവുനായ്ക്കളുടെ എണ്ണം ഏകദേശം 3 ലക്ഷമാണ്. നായ്ക്കൾക്ക് ലൈസൻസ് ലഭിക്കാൻ 50 രൂപ മാത്രമേ ചെലവാകൂ. എല്ലാ സർക്കാർ മൃഗാശുപത്രികളിലും വാക്ലിൻ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷൻ സർട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം നായ്ക്കളെ വളർത്താൻ ലൈസൻസ് വാങ്ങണം. നിയമം ലംഘിച്ചാൽ 250 രൂപ പിഴ ഈടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് ലൈസൻസ് വാങ്ങേണ്ടത്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളിൽ നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാണിച്ചാൽ ലൈസൻസ് ലഭിക്കും. മിക്ക വീടുകളിലും നാടൻ ഇനങ്ങൾ വളർത്തുന്നു. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്. ഈ നായ്ക്കളും പേവിഷബാധയുടെ ഇരകളാണ്.

Read More

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരമുണ്ടാകണമെന്നു ഡോ.ശശി തരൂര്‍ എംപി. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും തരൂർ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്കു തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 22നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തിരഞ്ഞെടുപ്പു നടക്കും. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവർക്കും മത്സരിക്കാൻ താൽപര്യമുള്ളവർക്കും വോട്ടർപട്ടിക നൽകണമെന്നു ശശി തരൂർ അടക്കമുള്ള 5 കോൺഗ്രസ് എംപിമാരുടെ ആവശ്യം തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അംഗീകരിച്ചിരുന്നില്ല. പട്ടിക പ്രസിദ്ധീകരിക്കില്ലെന്നും വോട്ടർമാരുടെ വിവരങ്ങൾ ഈ മാസം 20 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തന്റെ ഓഫിസിൽ വന്നു പരിശോധിക്കാമെന്ന് 5 എംപിമാരെയും മിസ്ത്രി അറിയിച്ചിരുന്നു. കത്തയച്ചതിൽ തരൂരും മനീഷ് തിവാരിയും ജി 23…

Read More

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതുകൊണ്ടാണ് എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്തിയെന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. “പ്രതിയെ കിട്ടിയെങ്കിൽ അവർ പറയട്ടെ. ഈ യാത്രയെ അവർ ഭയക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് യാത്ര തുടങ്ങുന്നതിനു മുൻപേ ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. കിട്ടിയെന്നു പറയുന്ന പ്രതിയുടെ വിശദാംശങ്ങൾ ലഭിക്കാതെ ഞങ്ങൾ പ്രതികരിക്കേണ്ട കാര്യമില്ലല്ലോ” സതീശൻ പറഞ്ഞു. സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചെന്ന പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് വി.ഡി സതീശന്‍റെ പ്രതികരണം. സിപിഎമ്മുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് ഈ പ്രചാരണം നടത്തുന്നതെങ്കിലും ഇത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

Read More

ന്യൂയോർക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പുരുഷ ടെന്നീസിൽ പുതിയ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ ജനിക്കും. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തിന്‍റെ പുതിയ അവകാശി കൂടിയാകും അദ്ദേഹം. സ്പെയിനിന്‍റെ 19-കാരനായ കാർലോസ് അൽകാരാസും നോർവേയുടെ 23-കാരനായ കാസ്പർ റൂഡും തമ്മിലുള്ള ന്യൂജെൻ ഫൈനൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. ഇരുവരും തമ്മിൽ മുൻപ് ഏറ്റുമുട്ടിയ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അൽ കാരാസ് വിജയിച്ചിരുന്നു. ഉസ്മാൻ ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് യോഗ്യത നേടിയത്. വാശിയേറിയ പോരാട്ടം 5 സെറ്റ് നീണ്ടുനിന്നു (6-7, 6-3, 6-1, 6-7, 6-3). ടൂർണമെന്‍റിൽ തുടർച്ചയായ മൂന്നാം തവണയാണ് സ്പാനിഷ് താരം അഞ്ച് സെറ്റ് മത്സരം കളിക്കുന്നത്. ഇന്നത്തെ ഫൈനലിൽ വിജയിച്ചാൽ പുരുഷ ടെന്നീസിൽ ലോക ഒന്നാം നമ്പർ സ്ഥാനം നേടുന്ന ഏറ്റവും…

Read More

ദോഹ: ഖത്തറിന്‍റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലുസൈൽ സ്റ്റേഡിയം. ലോകകപ്പ് ഫൈനൽ വേദി കൂടിയായ സ്റ്റേഡിയത്തിൽ ലുസൈൽ സൂപ്പർ കപ്പ് കാണാൻ 77,575 പേരാണ് എത്തിയത്. ലോകകപ്പിന് മുമ്പുള്ള ടെസ്റ്റ് ടൂർണമെന്‍റ് കൂടിയായിരുന്നു ഇത്. 80,000 പേർക്ക് ഇരിക്കാവുന്ന ലുസൈൽ ലോകകപ്പിനായി ഖത്തർ നിർമ്മിച്ച ഏറ്റവും വലിയ സ്റ്റേഡിയമാണ്. കാണികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ, ലോകകപ്പ് ഉദ്ഘാടന വേദിയാകുന്ന അൽഖോറിലെ അൽബെയ്ത്തിന്റെ ചരിത്രം മറികടന്നാണു ലുസെയ്ൽ സ്റ്റേഡിയം പുതിയ ചരിത്രമെഴുതിയത്. അൽബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പ് മത്സരം കാണാൻ 63,439 കാണികളാണ് എത്തിയത്. ദോഹ മെട്രോയിലാണ് ഭൂരിഭാഗം കാണികളും സ്റ്റേഡിയത്തിലെത്തിയത്. സൗദി അറേബ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള നൂറുകണക്കിന് ആരാധകർ പങ്കെടുത്തു. കലാസാംസ്കാരിക പ്രകടനങ്ങളും കവാടങ്ങളിൽ നടന്നു. ഈജിപ്തിലെ പ്രശസ്ത ഗായകൻ അമ്ര ദിയാബിന്റെ ഒരു മണിക്കൂർ നീണ്ട സംഗീത നിശ ടൂർണമെന്‍റിനെ ഒരു ആഘോഷമാക്കി മാറ്റി. വർണ്ണാഭമായ വെടിക്കെട്ട്…

Read More