Author: News Desk

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷിനെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പു നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ ജഗദീഷിന്റെ വിവാഹമായിരുന്നു ശനിയാഴ്ച. രാവിലെ 6.30നായിരുന്നു മുഹൂർത്തം. എന്നാൽ, ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്കുമായി പുറത്തുപോയ വരനെ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, ഇത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നും യുവാവിന്‍റെ ബന്ധുക്കൾ ആരോപിച്ചു. അപകടം നടന്നതിന്റെ പരിക്കുകളോ മറ്റുതെളിവുകളോ കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർ താരങ്ങൾ. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിച്ചു. ഉക്രൈനിലെ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയെ ഫിഫ വിലക്കിയിരുന്നു. ദേശീയ ടീമിനോ റഷ്യയിലെ ക്ലബുകൾക്കോ ഒരു മത്സരവും കളിക്കാൻ അനുവാദമില്ല. റഷ്യയെ യുവേഫയും വിലക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ ഫിഫ വിലക്കി. റഷ്യൻ ക്ലബ്ബുകൾക്കും വിലക്കേർപ്പെടുത്തി. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും റഷ്യൻ ക്ലബുകൾക്ക് കളിക്കാൻ കഴിയില്ല. ഇതോടെ 2022ലെ ഖത്തർ ലോകകപ്പിൽ റഷ്യയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഈ വർഷത്തെ വനിതാ യൂറോ കപ്പിൽ പങ്കെടുക്കാനും റഷ്യയെ അനുവദിക്കില്ല.

Read More

ജർമ്മൻ ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു 2022 സെപ്റ്റംബർ 27ന് എക്സ്എം അനാവരണം ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ബിഎംഡബ്ല്യു എക്സ്എം വർഷാവസാനത്തോടെ ഉൽപാദനത്തിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായി, വാഹന നിർമ്മാതാവ് ഈ മാസം എസ്യുവി അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ബ്ലോഗ് അവകാശപ്പെടുന്നു. കമ്പനിയുടെ ഉപഭോക്തൃ വെബ്സൈറ്റിൽ ബിഎംഡബ്ല്യു എക്സ്എമ്മിന്‍റെ ടീസർ ഇതിനകം തന്നെ വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.

Read More

കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഭീഷണി നീങ്ങിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പട്ടണങ്ങളിൽ നിന്ന് 300 മൈൽ (480 കിലോമീറ്റർ) അകലെയുള്ള പോർട്ട് മോറെസ്ബിയുടെ തലസ്ഥാനത്തേക്ക് വരെ ഭൂകമ്പം വ്യാപകമായി അനുഭവപ്പെട്ടു. പാപ്പുവ ന്യൂ ഗിനിയയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സവും കെട്ടിടങ്ങൾക്ക് കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില തീരപ്രദേശങ്ങളിൽ ഇപ്പോഴും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കൈനന്തു പട്ടണത്തിൽ നിന്ന് 67 കിലോമീറ്റർ അകലെ 61 കിലോമീറ്റർ (38 മൈൽ) ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. കിഴക്കൻ ഹൈലാൻഡ് പട്ടണമായ ഗൊറോക്കയിലെ ഒരു സർവകലാശാലയ്ക്ക് ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ ചുമരുകളിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുൻ ഭൂചലനങ്ങളേക്കാൾ വളരെ ശക്തമായിരുന്നു ഇത്തവണത്തേതെന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള…

Read More

ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബോംബെ സോണിലെ ആർ.കെ.ശിഷിർ ഒന്നാം റാങ്ക് നേടി. പരീക്ഷ നടത്തിയ ബോംബെ ഐഐടി 360 ൽ 314 മാർക്ക് ശിഷിർ നേടിയതായി അറിയിച്ചു. ഡൽഹി സോണിൽ നിന്നുള്ള തനിഷ്ക കബ്രയാണ് പെൺകുട്ടികളിൽ ഒന്നാം സ്ഥാനത്ത്. 277 മാർക്ക് നേടിയ കബ്ര അഖിലേന്ത്യാ റാങ്കിംഗിൽ 16-ാം സ്ഥാനത്താണ്. ആകെ 1.5 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 40,000 പേർ പ്രവേശനത്തിന് യോഗ്യത നേടി.

Read More

നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. ശ്രുതി സുരേഷാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹ വീഡിയോ പങ്കുവച്ചത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയായ താരം പാൽതു ജാൻവർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങള്‍. പാൽതു ജാൻവർ സിനിമയുടെ സംവിധായകനാണ് സംഗീത്. സംഗീതിന്റെ ആദ്യ സിനിമയാണ് പാൽതു ജാൻവർ. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇരുവരുടെയും വിവാഹവാർത്തകളും തയ്യാറെടുപ്പുകളും ശ്രുതി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇരുവരുടെയും സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Read More

മുംബൈ: വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 വയസുകാരിയെ കുട്ടിയുടെ പിതാവ് കണ്ടെത്തി രക്ഷപ്പെടുത്തി. നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെയാണ് കൂലിപ്പണിക്കാരനായ യുവാവ് മകളെ രക്ഷപ്പെടുത്തി. പീഡനത്തിനിരയായെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പരാതി നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് സംഭവം. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന ബാന്ദ്രയിലെ വസ്ത്രനിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളിയായ ഷാഹിദ് ഖാനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

വയനാട്ടിൽ സ്വാഭാവിക വനത്തിനു ഭീഷണിയായി അധിനിവേശ സസ്യങ്ങൾ. വന്യജീവി സങ്കേതത്തിന്റെ 10 ശതമാനത്തിലധികം പ്രദേശത്ത് മഞ്ഞക്കൊന്ന പിടിമുറുക്കിയിരിക്കുകയാണ്. 22 അധിനിവേശ സസ്യങ്ങൾ വനത്തിന്റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിക്കുമ്പോഴും ഇവ നിർമാർജനം ചെയ്യാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ല. കേരള വനഗവേഷണ കേന്ദ്രം, വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയത് 22 ഇനം അധിനിവേശ സസ്യങ്ങളെയാണ്. ഇതിൽ തന്നെ വനത്തെ ഏറ്റവും ദോഷകരമായി ബാധിക്കുക സെന്ന സ്‌പെക്ടബിലിസ് എന്ന ശാസ്ത്രീയ നാമമുള്ള സ്വർണ്ണക്കൊന്നയാണ്. മുത്തങ്ങയടക്കമുള്ള വയനാടൻ കാടുകളിൽ രക്ഷസ കൊന്നയെന്നും വിളിപ്പേരുള്ള ഈ വൃക്ഷം അതിവേഗം പടരുകയാണ്. അധിനിവേശ സസ്യങ്ങൾ നിർമാർജനം ചെയ്യുമെന്ന് മുൻ വനം വകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. ഇന്ന് കോടികൾ മുടക്കിയാൽ പോലും പൂർണ്ണമായും രക്ഷസകൊന്നയെ നിർമാർജ്ജനം ചെയ്യുക സാധ്യമല്ലെന്നണ് പഠനങ്ങൾ പറയുന്നത്.

Read More

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്‍റെ മകൾ തൂരിഗൈ (28) മരിച്ച നിലയിൽ. അരുമ്പാക്കം എംഎംഡിഎ കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കൾ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. എംബിഎ ബിരുദധാരിയായ തൂരിഗൈ ഒരു ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് ചിത്രങ്ങൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കായി ഒരു ഡിജിറ്റൽ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. 2001 മുതൽ തമിഴിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലൻ. കാർത്തിക് രാജ സംഗീതം നൽകിയ ‘പിസാസ് 2’ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

Read More

ന്യൂഡൽഹി: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാർ പുനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ് ‘വ്യാജൻ’ തട്ടിപ്പ് നടത്തിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ്പ് വഴി സന്ദേശം ലഭിച്ചത്. അദാർ പുനവാലയാണെന്നും ഒരു കോടി രൂപ തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. എത്രയും വേഗം പണം കൈമാറണമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം അയച്ചിരിക്കുന്നത് പുനവാലയാണെന്ന് തെറ്റിദ്ധരിച്ച കമ്പനി ഉദ്യോഗസ്ഥർ 1,01,01,554 രൂപ ഉടൻതന്നെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുമായിരുന്നു. താൻ അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് പുനവാല ബണ്ട് ഗാർഡൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More