Author: News Desk

ലാഹോര്‍: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശി. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഷാഹിദ് അഫ്രീദി ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായിൽ നടന്ന ഇന്ത്യ-പാക് മത്സരം കാണാൻ ഗാലറിയിൽ ഉണ്ടായിരുന്നവരിൽ 90 ശതമാനത്തിലേറെയും ഇന്ത്യൻ ആരാധകരായിരുന്നു. എന്‍റെ ഭാര്യ എന്നോട് പറഞ്ഞത് 10 ശതമാനം പേർ മാത്രമാണ് പാകിസ്ഥാനികൾ എന്നാണ്. അവിടെ പാക് പതാകകളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് മകള്‍ ഇന്ത്യന്‍ പതാക വീശിയതെന്ന് അദ്ദേഹം പറഞ്ഞു.

Read More

ന്യൂയോർക്ക്: പോളിയോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് വൈറസിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും രോഗ പ്രതിരോധത്തിനുള്ള വാക്സിനേഷൻ പ്രക്രിയ സജീവമാക്കുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാക്സിൻ അഡ്മിനിസ്ട്രേറ്റർമാരുടെ ശൃംഖലയിലേക്ക് അടിയന്തര ആരോഗ്യ പ്രവർത്തകർ, മിഡ് വൈഫ്, ഫാർമസിസ്റ്റുകൾ എന്നിവരെ കൂടി ഉപ്പെടുത്തിക്കൊണ്ട് ഗവർണർ കാത്തി ഹോചൽ ഉത്തരവ് നൽകി. ഡോക്ടർമാർക്കും നഴ്സുമാർക്കും പോളിയോ വാക്സിന് നിർദ്ദേശിക്കാമെന്നും ഉത്തരവിൽ പറയുന്നു. പോളിയോയുടെ കാര്യത്തിൽ ഉരുണ്ടു കളിക്കാനാകില്ല. നിങ്ങൾക്കോ നിങ്ങളുടെ കുട്ടികൾക്കോ വാക്സിനേഷൻ നൽകിയിട്ടില്ലെങ്കിൽ അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ്പുകളുടെ കാലക്രമം തെറ്റിക്കു​കയോ ചെയ്തിട്ടുണ്ടെങ്കിൽ, പക്ഷാഘാതം ഉറപ്പാണ്. അതിനാൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്ന് ന്യൂയോർക്കിലുള്ളവരോട് അഭ്യർത്ഥിക്കുന്നതായി ആരോഗ്യ വിഭാഗം കമ്മീഷണർ മേരി ബാസെറ്റ് പറഞ്ഞു.

Read More

കണ്ണൂർ: തെരുവുനായ്ക്കളുടെ ശല്യം മൂലം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി 30 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം. നാളെ മുഖ്യമന്ത്രിയെ കണ്ട് വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. തെരുവുനായ്ക്കളുടെ ശല്യത്തിന്‍റെ കാര്യത്തിൽ സർക്കാർ ഇതിനകം ചില ഏകോപിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 152 ബ്ലോക്കുകളിൽ എബിസി സെന്‍ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 30 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വളർത്തുനായ്ക്കളുടെ കാര്യത്തിൽ ലൈൻസിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വിശദീകരിച്ചു. അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ കൂടിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിതി വളരെ ഗുരുതരമാണ്. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ വിശദമായ കർമ്മപദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

Read More

യുക്രൈനിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് നഷ്ടമാവുന്നു. വടക്കൻ നഗരമായ ഖാർകീവിലെ ഇസ്യത്തിൽ നിന്ന് പിൻമാറാനുള്ള തയ്യാറെടുപ്പിലാണ് റഷ്യൻ സൈന്യം. യുക്രൈൻ സൈന്യം പ്രദേശത്ത് മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ചിൽ കീവിൽ നിന്ന് പിന്മാറിയതിന് ശേഷം റഷ്യൻ സൈന്യത്തിന് ഇന്നലെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുക്രൈനിലെ കുപ്യാൻസ്ക് നഗരത്തിന്‍റെ നിയന്ത്രണവും റഷ്യയ്ക്ക് നഷ്ടമായി.

Read More

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ റീലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് വിവരം പങ്കുവെച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ബേസിലും ദർശനയും വിവാഹ വേഷത്തിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.  ‘ജാനേമൻ’ നിർമ്മിച്ച ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ് ആണ് ‘ജയ ജയ ജയ ജയ ഹേ’ നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത്, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Read More

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്‍റെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല പള്ളിയോടം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തിനു സമീപമായാണ് മൃതദേഹം കണ്ടെത്തിയത്. രാകേഷിനൊപ്പം അപകടത്തിൽപ്പെട്ട ആദിത്യൻ, വിനീഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് രാകേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആറൻമുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാൻ തുടങ്ങവെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞത്. ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ആറൻമുളയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പള്ളിയോടം മുൻപോട്ടു പോയി തിരികെ വരുന്ന ചടങ്ങുണ്ട്. ഇതിനായി പള്ളിയോടം കടവ് വിട്ട് നൂറു മീറ്റർ കഴിഞ്ഞ് തിരിക്കുന്നതിനിടെ മറിയുകയായിരുന്നു.

Read More

ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, ലോകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. എന്നാൽ സ്ഥിതിഗതികൾ പൂർണമായും മാറിയിട്ടില്ലെന്നും ഓരോ 44 സെക്കന്‍റിലും കോവിഡ് മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ടെഡ്രോസ് പറയുന്നു. ആഗോളതലത്തിൽ കൊവിഡ് നിരക്കുകളും മരണങ്ങളും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് വളരെ പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, അത് തുടരുമെന്ന് പറയാനാവില്ല. ഫെബ്രുവരി മുതൽ പ്രതിവാര കോവിഡ് നിരക്ക് ഏകദേശം 80 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാലും, കഴിഞ്ഞ ആഴ്ച മുതൽ ഓരോ 44 സെക്കൻഡിലും, കോവിഡ് മൂലമുള്ള മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More

ഉത്തർ പ്രദേശ്: ഹോട്ടൽ ലെവാന സ്യൂട്ട് തീപിടുത്തക്കേസിൽ ഉത്തർപ്രദേശ് സർക്കാർ നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിലെ 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നാലുപേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ തീപിടുത്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ അഞ്ചിനുണ്ടായ തീപിടുത്തത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് യോഗി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ലക്നൗ പോലീസ് കമ്മീഷണർ എസ്.ബി ഷിരാദ്‌കർ, ലഖ്നൗ ഡിവിഷൻ കമ്മീഷണർ റോഷൻ ജേക്കബ് എന്നിവരടങ്ങിയ രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ലക്നൗവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടും അശ്രദ്ധയും കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ്, വൈദ്യുതി വകുപ്പ്, നിയമന വകുപ്പ്, ലഖ്‌നൗ വികസന അതോറിറ്റി (എൽഡിഎ), എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും…

Read More

ബെംഗളൂരു: സെപ്റ്റംബർ 16ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും ടി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാനാകുമോ എന്ന ആശങ്കയാണ് ഇന്ത്യക്ക് മുന്‍പിലുണ്ടായത്. എന്നാൽ ഇരുവരും ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചതായാണ് റിപ്പോർട്ട്. ഹർഷൽ പട്ടേലും ജസ്പ്രീത് ബുംറയും പൂർണ്ണ ഫിറ്റ്നസ് കൈവരിച്ചതായി ഇൻസൈഡേഴ്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ ഇരുവരുടെയും പ്രകടനത്തിൽ ബിസിസിഐയുടെ മെഡിക്കൽ ടീം തൃപ്തരാണ്.  ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇരുവരെയും ഉൾപ്പെടുത്തിയേക്കും. ഓസ്ട്രേലിയക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും. സെപ്റ്റംബർ 15നോ 16നോ ടീം സെലക്ഷൻ കമ്മിറ്റി യോഗം ചേരും. 

Read More

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ ഒളിച്ചോടിയ സംഭവത്തിൽ ആണ്‍കുട്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്ത പോക്‌സോകേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെയുള്ള പോക്‌സോ കേസ് പരസ്പരം ഒത്തുതീര്‍പ്പിലായാൽ റദ്ദാക്കാമെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കൾ പരസ്പര ധാരണയിലെത്തിയതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. കേസ് ഒത്തുതീർപ്പാക്കിയെന്നും കേസിന്‍റെ നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ പ്രതീക് ചന്ദ്രമൗലി, കെ.എസ് വിദ്യാശ്രീ എന്നിവർ ആവശ്യപ്പെട്ടു. പരാതിക്കാരിയായ പെൺകുട്ടി കേസിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടികൾ തുടരുന്നത് അനീതിയാണെന്ന് അഭിഭാഷകർ വാദിച്ചു.

Read More