- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
Author: News Desk
മസ്കത്ത്: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വർഷം വിവിധ പദവികളിൽ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്‍റെ ഭരണത്തിൽ 1997 ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1979 മുതൽ 1997 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ ഈജിപ്തിലെയും ജോർദാനിലെയും അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയതിന് ജപ്പാനിൽ നിന്നുള്ള ഓർഡർ ഓഫ് ദി റൈസിംഗ് സൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ജെസ് ജോനസൻ എന്നിവരാണ് ഡൽഹിയുടെ താരങ്ങൾ. മെഗ് 42 പന്തിൽ 70 റൺസെടുത്തു. 20 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന ജെസ് 4 ഓവറിൽ 43 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ തഹ്‌ലിയ മഗ്രോ 50 പന്തിൽ 90 റൺസ് നേടിയെങ്കിലും യുപിക്ക് വിജയം നേടാനായില്ല. രണ്ട് മത്സരങ്ങളും ജയിച്ച ഡൽഹിക്ക് ഇപ്പോൾ 4 പോയിന്‍റുണ്ട്. ഒരു മത്സരം മാത്രം ജയിച്ച യുപിക്ക് രണ്ട് പോയിന്‍റുമാണുള്ളത്. 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപിക്ക് അലീസ ഹീലിയുടെ മികച്ച തുടക്കമാണ് ലഭിച്ചത്. 17…
നിലമ്പൂർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് അഷ്വറൻസ് ക്വാളിറ്റി വിഭാഗത്തിലെ ഡോ. ലക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എം. ഫസൽ, മലപ്പുറം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. അനൂപ്, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. സുബിൻ, ടെക്നീഷ്യൻ സുരേഷ് കുമാർ, വഴിക്കടവ് മെഡിക്കൽ ഓഫിസർ ഡോ. അമീൻ ഫൈസൽ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ, വഴിക്കടവ് ടൗൺ ജലനിധി കിണർ, പരിസരം, കാരക്കോടൻ പുഴ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. പുഴ മലിനമാണെന്നാണ് പ്രാഥമിക പരിശോധനാ ഫലം വ്യക്തമാക്കുന്നത്. പഞ്ചായത്തിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിന് ശേഷം പ്രാദേശികമായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിക്ക്…
ബ്രിട്ടന്‍: അധ്യാപകർ വിദ്യാർത്ഥികളുമായി ഡേറ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശവുമായി ഓക്സ്ഫോർഡ് സർവകലാശാല. സർവകലാശാലയുടെ പുതിയ നയം അനുസരിച്ചാണ് തീരുമാനം. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന് സർവകലാശാല അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി. അടുത്ത മാസം മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും സർവകലാശാല അറിയിച്ചു. തൊഴിൽ ഇതര അടുപ്പം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു. സർവകലാശാലയിലെ വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുമ്പ് നയം രൂപീകരിച്ചതെന്ന് സർവകലാശാല അറിയിച്ചു. ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓക്സ്ഫോർഡ് സ്റ്റുഡന്‍റ്സ് യൂണിയൻ അത്തരം ബന്ധങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ടെന്ന് വിശദീകരിക്കുന്നു. ഇത്തരം അടുത്ത ബന്ധങ്ങൾ അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്ന് യൂണിയൻ നേരത്തെ വിശദീകരിച്ചിരുന്നു. നിലവിലെ സർവകലാശാലാ നിയമങ്ങൾ അത്തരം ബന്ധങ്ങൾ അനുവദിക്കുന്നു. ഏപ്രിൽ 17 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. ജീവനക്കാർക്കിടയിലുള്ള സംഘർഷം കുറയ്ക്കുന്നതിനും കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നയമെന്ന് സർവകലാശാല അറിയിച്ചു. യൂണിവേഴ്സിറ്റി കോളേജ് ഓഫ്…
വർക്കല : വർക്കല പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാപനാശത്തിൽ പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലെന്ന് പോലീസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശി പവിത്രയിൽ നിന്ന് സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിൽ പാരാഗ്ലൈഡ് ജീവനക്കാർ ഒപ്പ് വാങ്ങിയിരുന്നു. ആശുപത്രി ജീവനക്കാരനെന്ന വ്യാജേനയാണ് ഒപ്പ് വാങ്ങിയത്. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ് ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പോലീസ് പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് ഉള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗ് അനുവദനീയമാണോ എന്നതുൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.
കാലിഫോര്‍ണിയ: ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അധിക്ഷേപിച്ച് എലോൺ മസ്ക്. ഐസ്ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്കുലർ അട്രോഫി ബാധിച്ച ഹാലിയെ അപമാനിച്ചതിന് മസ്കിനെതിരെ ട്വിറ്ററിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായപ്പോൾ മസ്ക് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. “പ്രിയപ്പെട്ട എലോൺ മസ്ക്, ഒൻപത് ദിവസമായി കമ്പനി കമ്പ്യൂട്ടറിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. എച്ച്ആറുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. തനിക്ക് ജോലി നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം”, ഇതായിരുന്നു ഹറാൽദുർ തോർലൈഫ്സൺ എന്ന ഹാലിയുടെ ട്വീറ്റ്. ട്വിറ്ററിൽ നിങ്ങളുടെ ജോലി എന്താണ് എന്നായിരുന്നു മസ്കിന്‍റെ ചോദ്യം. ഹാലിയുടെ വിശദമായ പ്രതികരണത്തോടുള്ള മസ്കിന്‍റെ പ്രതികരണം പരിഹാസ്യമായിരുന്നു. ഇതിനിടയിലാണ് ഹാലിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ട്വിറ്റർ എച്ച്ആറിൽ നിന്ന് സന്ദേശം വന്നത്. ഇതിനുശേഷം ഹാലി ഒരു ജോലിയും ഏറ്റെടുക്കുന്നില്ലെന്നും രോഗത്തിന്‍റെ പേരിൽ കമ്പനിയെ വഞ്ചിച്ചുവെന്നും ആരോപണമുയർന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർമാരിൽ ഒരാളെ മസ്ക് അപമാനിച്ചതായി ആക്ഷേപമുണ്ടാവുകയായിരുന്നു.
ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി തളക്കാനുള്ള കൂടിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും. കൂട് നിർമ്മാണത്തിനായി ദേവികുളത്ത് നിന്ന് മുറിച്ച തടികൾ കോടനാടിലേക്ക് കൊണ്ടുപോയി തുടങ്ങി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞയാഴ്ച മൂന്നാറിലെത്തിയിരുന്നു. കൂട് നിർമ്മിക്കാൻ ആവശ്യമായ തടി അടയാളപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ആദ്യ ലോഡ് കോടനാട് എത്തിച്ചത്. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. പണി പൂർത്തിയായാൽ വയനാട്ടിൽ നിന്നുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ഇടുക്കിയിലെത്തും. പാലക്കാട് നിന്ന് മൂന്ന് കുങ്കി ആനകളെയും കൊണ്ടുവരും. ആനകൾക്ക് വേണ്ടത്ര വിശ്രമവും പരിശീലനവും നൽകിയ ശേഷമാണ് അരിക്കൊമ്പനെ തളക്കാനുള്ള ദൗത്യം ആരംഭിക്കുക. ഡോ.അരുൺ സക്കറിയ അടക്കമുള്ളവർ 14നു മുമ്പ് എത്തും. 301 ആദിവാസി കോളനിയിലും സിമന്‍റുപാലത്തും എവിടെയെങ്കിലും വച്ച് മരുന്ന് വെടിവയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അരിക്കൊമ്പനെ സൗകര്യപ്രദമായ സ്ഥലത്തേക്ക് എത്തിക്കാനുള്ള നടപടികളും വനംവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
കൊച്ചി: കൊച്ചി ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസത്തിനുള്ളിൽ പുക പൂർണമായും അണയ്ക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് പ്രക്രിയ വേഗത്തിലാക്കുകയാണ് ലക്ഷ്യം.
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രനെ ഇന്നലെ 10.5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്‍റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴക്കേസിൽ രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇ.ഡിയുടെ പക്കലുണ്ട്. ലൈഫ് മിഷൻക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കാനാണ് കൊണ്ടുവരുന്നത്. നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ ആഴ്ച തന്നെ ശിവശങ്കർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചേക്കും.
കൊല്ലം: കൊല്ലത്ത് പോക്സോ കേസ് അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
