- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
ന്യൂഡൽഹി: ‘രാജ്പഥ്’ പാതയുടെ പേര് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്ത കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു. രാജസ്ഥാനെ എന്തുകൊണ്ട് ‘കർത്തവ്യസ്ഥാൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടാ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. രാജ്പഥിനെ ‘കർത്തവ്യപഥ്’ എന്ന് വിളിക്കാമെങ്കിൽ എന്തുകൊണ്ട് എല്ലാ രാജ്ഭവനുകളേയും ‘കർവ്യ ഭവൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടാ. എന്തിന് അവിടെ നിർത്തണം? എന്തുകൊണ്ട് രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടാ? അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാ രാജ്ഭവനുകളും ഇനി ‘കർത്തവ്യ ഭവനുകൾ’ എന്ന് അറിയപ്പെടുമോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും വെള്ളിയാഴ്ച ചോദിച്ചിരുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് സെപ്റ്റംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊളോണിയൽ യുഗത്തിൽ നിന്ന് നാം പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 10 മണിക്ക് നടക്കും. എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം. സഭാംഗങ്ങളായ എ.എന്‍. ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ സി പി എം സംസ്ഥാന സെക്രട്ടറിയായ ശേഷം രാജിവച്ചതിനെ തുടർന്നാണ് എം ബി രാജേഷ് മന്ത്രിയായത്. തൃത്താല നിയോജക മണ്ഡലത്തിൽ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മസ്‍കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള സർവീസിന്‍റെ സമയക്രമം പുനഃക്രമീകരിച്ചു. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മംഗലാപുരത്ത് നിന്നുള്ള ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാന സർവീസുകളുടെ സമയവും പുനഃക്രമീകരിച്ചു. ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള ഐഎക്സ് 0549 വിമാനം മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകും. മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐഎക്സ് 0554 വിമാനവും സമാനമായ രീതിയിൽ മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകും. തിങ്കളാഴ്ചകളിൽ കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടുന്ന ഐഎക്സ് 339, മസ്കറ്റിൽ നിന്ന് അതേ ദിവസം കോഴിക്കോട്ടേക്ക് മടങ്ങുന്ന ഐഎക്സ് 350 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ബുധൻ, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകുന്ന ഐഎക്സ് 337, മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ഐഎക്സ് 350 എന്നിവയും റദ്ദാക്കി.
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് കനയ്യ കുമാര്‍. കേരളത്തിലെത്തിയ സംഘത്തിനൊപ്പമുള്ള കനയ്യ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചാണ് കേരളത്തിലെ പ്രവർത്തകർക്ക് ആവേശം പകർന്നത്. ജനാധിപത്യം പുലരട്ടെ, മതനിരപേക്ഷത നിലനിൽക്കട്ടെ… മോദി സർക്കാർ നശിക്കട്ടെ… അഭിവാദ്യങ്ങൾ … രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ… എന്നിങ്ങനെയായിരുന്നു കനയ്യയുടെ മുദ്രാവാക്യം വിളി.
തെലങ്കാന: ദേശീയ പാർട്ടി ഉടൻ രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ദേശീയ പാർട്ടിയുടെ രൂപീകരണം. കെ ചന്ദ്രശേഖര റാവു ബിജെപി വിരുദ്ധ ക്യാമ്പിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി മതപരമായ ഭിന്നതകൾ സൃഷ്ടിക്കുകയാണെന്ന് ചന്ദ്രശേഖർ റാവു ആരോപിച്ചു. തെലങ്കാനയെ രാജ്യത്തെ സമാധാനപരമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 25 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനാ പ്രതിനിധികൾ രാജ്യനന്മയ്ക്കായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മല്ലപ്പുഴശ്ശേരി ഏഴാം കിരീടം നേടി. ബി ബാച്ചിൽ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയി. എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ വള്ളപ്പാടകലെ കുറിയന്നൂരിനെ തോൽപ്പിച്ചാണ് മല്ലപ്പുഴശ്ശേരി കിരീടം നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ പ്രയാര്‍, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള പള്ളിയോടങ്ങളാണ് മത്സരിക്കുക. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എൻ.എസ്.എസ്. പ്രസിഡന്‍റ് ഡോ.എം.ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ.എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. നാല് കുട്ടികളടക്കം ആറുപേർക്കാണ് കടിയേറ്റത്. കോഴിക്കോടും പാലക്കാടുമാണ് കുട്ടികൾക്ക് കടിയേറ്റത്. കോഴിക്കോട് കിണറ്റിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ തെരുവ് നായ ആക്രമിച്ചു. നൂറാസ് (12), വൈഗ (12), സാജുദ്ദീൻ (44) എന്നിവരാണ് മരിച്ചത്. തെരുവ് നായ്ക്കളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാജുദ്ദീന് കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ എ ദാമോദരനെയാണ് തെരുവ് നായ ആക്രമിച്ചത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അട്ടപ്പാടി സ്വർണപെരുവൂർ സ്വദേശി ആകാശ് എന്ന മൂന്നര വയസുകാരനാണ് മുഖത്ത് കടിയേറ്റത്. കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീകളെ കടിച്ച തെരുവ് നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. വളർത്തുമൃഗങ്ങളെയും മറ്റ് തെരുവ് നായ്ക്കളെയും നായ കടിച്ചതായി സംശയിക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രണ്ട് വർഷമായി നിർത്തിയിട്ടിരുന്ന നായ്ക്കളെ വന്ധ്യംകരിക്കുന്ന…
പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുള്ള കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പാക് കോടതി
ലാഹോര്‍: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ മകൻ സുലൈമാൻ ഷെഹ്ബാസുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ പാക് കോടതി മരവിപ്പിച്ചു. സുലൈമാൻ ഷെഹ്ബാസുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പാകിസ്ഥാനിലെ പ്രത്യേക കോടതി ഉത്തരവിട്ടു. സെപ്റ്റംബർ ഏഴിനാണ് പാകിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
രക്തം കൊണ്ട് ചിത്രം വരച്ച ആരാധകനെ തിരുത്തി ബോളിവുഡ് താരം സോനു സൂദ്. ഇത്തരം പ്രവർത്തികൾ തനിക്ക് ഇഷ്ടമല്ലെന്നും രക്തം ദാനം ചെയ്യുന്നതിലാണ് തനിക്ക് സന്തോഷമെന്നും സോനു സൂദ് ആരാധകനോട് പറഞ്ഞു. രക്തം കൊണ്ട് ചിത്രം വരച്ച് തനിക്ക് സമ്മാനിച്ച ആരാധകനോട് നന്ദിയുണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിച്ചു. മധു ഗുർജാർ എന്ന ആരാധകൻ സ്വന്തം രക്തം കൊണ്ട് വരച്ച സോനു സൂദിന്‍റെ ചിത്രം നടന്‍റെ വീട്ടിലെത്തി നേരിട്ടാണ് സമ്മാനിച്ചത്. സോനു സൂദ് തനിക്ക് ദൈവത്തിന് തുല്യനാണെന്ന് പറഞ്ഞാണ് ആരാധകൻ അദ്ദേഹത്തെ കാണാൻ എത്തിയത്.
കീവ്: വടക്കൻ യുക്രെയ്നിലെ ഇസിയം നഗരത്തിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയപ്പോൾ യുക്രെയ്ൻ അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി. ഹാർകീവ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഒരു നഗരമാണ് ഇസിയം. കഴിഞ്ഞ മാർച്ചിൽ കീവിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം റഷ്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായാണ് ഇതിനെ കാണുന്നത്. യുക്രേനിയൻ സൈന്യം കുപ്യാൻസ്ക് നഗരം തിരിച്ചുപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസിയത്തിൽ നിന്ന് റഷ്യ പിൻവാങ്ങിയത്. റഷ്യയിൽ നിന്നുള്ള സൈന്യത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും റെയിൽ മാർഗം കൊണ്ടുപോകുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്ക്. റഷ്യൻ പതാക നഗരത്തിൽ നിന്ന് നീക്കം ചെയ്യുകയും യുക്രേനിയൻ പതാക സ്ഥാപിക്കുകയും ചെയ്തു. വടക്കൻ യുക്രെയിനിൽ റഷ്യൻ സേനയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത റെയിൽ പാതയുടെ നിയന്ത്രണം യുക്രെയ്ൻ ഏറ്റെടുത്തതിന് ശേഷം മുൻനിരയിലെ ആയിരക്കണക്കിനു റഷ്യൻ സൈനികർ കുടുങ്ങിയ നിലയിലാണ്. യുക്രേനിയൻ സൈന്യം പിടിച്ചെടുത്ത ഗ്രാമങ്ങളുടെ പല ഭാഗങ്ങളിലും റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളും കത്തിക്കുന്നതിന്‍റെ ചിത്രങ്ങൾ…
