Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും നിരോധനം ഏർപ്പെടുത്തി. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ന്യൂനമർദ്ദത്തിന്‍റെ ശക്തി അടുത്ത 24 മണിക്കൂറിനുള്ളിൽ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. സെപ്റ്റംബർ 12 ന് കേരള-കർണാടക തീരങ്ങളിലും പുറത്തും കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ന്യൂഡല്‍ഹി: സ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ സ്കൂളുകളിൽ മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. ആറ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എൻ.സി.ഇ.ആർ.ടിയുടെ പരിരക്ഷ ലഭിക്കും. സർവേ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിൻസിപ്പൽ ഉപദേശക സമിതിയുടെ ചെയർമാനായിരിക്കണം. യോഗ പോലുള്ള കാര്യങ്ങൾ പതിവായി പരിശീലിക്കണം. മാനസിക പിരിമുറുക്കം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകർക്ക് സൈക്കോ സോഷ്യൽ ഫസ്റ്റ് എയിഡിൽ പ്രത്യേക പരിശീലനം നൽകണം. അധ്യാപകരെ സഹായിക്കാൻ അനുബന്ധ പരിചരണ ദാതാക്കളെയും സജ്ജമാക്കണം. മാനസിക പ്രശ്നങ്ങൾ, വേർപിരിയൽ ഉത്കണ്ഠ, ആശയവിനിമയ പ്രശ്നങ്ങൾ, വിഷാദം, പെരുമാറ്റ വൈകല്യങ്ങൾ, അമിതമായ ഇന്‍റർനെറ്റ് ഉപയോഗം, ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യങ്ങൾ എന്നിവയുടെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അധ്യാപകർക്ക് പരിശീലനം നൽകണം. ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകൾ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നതിനും ഓരോ സ്കൂളിനും…

Read More

വാരണാസി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹർജികളിൽ വാരണാസി ജില്ലാ കോടതി ഇന്ന് പ്രാഥമിക വിധി പറയും. ഹർജികൾ നിലനിൽക്കുമോ എന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് ഇന്ന് വിധി പറയുക. ഹർജികളുടെ മെയിന്റനബിലിറ്റിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദങ്ങൾ വാരണാസി ജില്ലാ കോടതിയിൽ നേരത്തെ പൂർത്തിയായിരുന്നു. ഇത് സംബന്ധിച്ച അപേക്ഷ മസ്ജിദ് കമ്മിറ്റിയാണ് സമർപ്പിച്ചിരിക്കുന്നത്. വാദം കേൾക്കുന്നത് വരെ പ്രദേശത്ത് തൽസ്ഥിതി തുടരാൻ വാരണാസി ജില്ലാ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് പള്ളിക്കമ്മിറ്റി വാദിച്ചു. സർവേ റിപ്പോർട്ടിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ ഇരുകക്ഷികൾക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

Read More

കൊല്ലം: മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് കർശന നിയന്ത്രണം വരുന്നു. 16,672 മുതൽ 22,442 രൂപ വരെ വരുമാനമുള്ള സ്റ്റേഷനുകളിൽ മാത്രമേ പുതിയ സ്റ്റോപ്പുകൾ അനുവദിക്കാവൂ എന്നാണ് റെയിൽവേ ബോർഡിന്‍റെ നിലപാട്. ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതാണ് ഇതിന് കാരണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു സ്റ്റേഷനിൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്നതിനുള്ള ചെലവ് 16,672 രൂപ മുതൽ 22,432 രൂപ വരെയാണ്. ഇന്ധന-ഊർജ്ജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കുന്നത്. 2005 ൽ ഇത് 4,376 രൂപ മുതൽ 5,396 രൂപ വരെയായിരുന്നു. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് (ആർഡിഎസ്ഒ) പുതിയ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇന്ധനം, സ്പെയർ പാർട്സ് എന്നിവയുടെ വില വർദ്ധനവ് കാരണം, 22 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനിന് ഒരു സ്റ്റോപ്പിൽ നിർത്തുമ്പോൾ 22,442 രൂപ ചെലവാകും. കോച്ചുകളുടെ എണ്ണം…

Read More

റിയാദ്: റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിനുമുള്ള എല്ലാ വശങ്ങളും ചർച്ച ചെയ്തു. സ്വീകരണച്ചടങ്ങില്‍ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി സൗദ് അല്‍ സാതി, ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് അല്‍ ഹുസൈനി എന്നിവര്‍ പങ്കെടുത്തു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് മന്ത്രിമാര്‍ സമഗ്രമായ അവലോകനം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Read More

കൊ​ച്ചി: ജൈവമാലിന്യ ശേഖരണം ആരംഭിച്ചതോടെ ‘ആക്രി ആപ്പ്’ ജനപ്രിയമാവുന്നു. മാലിന്യ ശേഖരണ സംവിധാനവുമായി 2019 ൽ ആരംഭിച്ച ഈ സംരംഭം ഇപ്പോൾ 45,000 ഉപഭോക്താക്കളുമായി ആറ് ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. വീട്ടിലെ മാലിന്യ നിർമാർജനത്തിനൊപ്പം പണം സമ്പാദിക്കാൻ ആപ്പ് സഹായിക്കുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. കിലോഗ്രാമിന് 24 രൂപ നിരക്കിൽ പത്രങ്ങൾ ശേഖരിക്കുന്ന ഇവർ പ്ലാസ്റ്റിക്, ചെമ്പ്, ബാറ്ററി, കാർട്ടൺ, അലുമിനിയം, റബ്ബർ, ടയറുകൾ, ഇരുമ്പ്, ഇ-വേസ്റ്റ് തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കളും വാങ്ങും. ഇടപ്പള്ളി, തിരുവനന്തപുരം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഇവ സൂക്ഷിക്കാൻ സൗകര്യമുണ്ട്. ശേഖരണ സമയം ഉൾപ്പെടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ഉണ്ട്. സ്ക്രാപ്പ് ഇനങ്ങളുടെ വിലയും ആപ്ലിക്കേഷനിൽ ലഭ്യമാണ്. ബയോമെഡിക്കൽ മാലിന്യ ശേഖരണം ജൂൺ മുതൽ ആരംഭിച്ചു. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കെ.ഇ.ഐ.എൽ) സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, ആശുപത്രി മാലിന്യങ്ങൾ, ഉപയോഗിക്കാത്ത മരുന്നുകൾ എന്നിവ ശേഖരിച്ച് കെ.ഇ.ഐ.എല്ലിന്‍റെ ബ്രഹ്മപുരം പ്ലാന്‍റിലേക്ക് കൊണ്ടുപോയി സംസ്കരിക്കും.…

Read More

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ ശാസ്ത്രീയമായി നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളുടെ അഭാവത്തിൽ കേരളം നട്ടംതിരിയുമ്പോൾ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുമായി മറ്റ് സംസ്ഥാനങ്ങൾ. രാജ്യതലസ്ഥാനത്ത് ദിനംപ്രതി കുറഞ്ഞത് 90 തെരുവ് നായ്ക്കളുടെ ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) അടുത്തിടെ ശക്തമാക്കി. മൊബൈല്‍ ആപ്ലിക്കേഷനായ എം.സി.ഡി. ആപ്പാണ് തുറുപ്പുചീട്ട്. തെരുവുനായ്ക്കളുടെ ഫോട്ടോകളും പ്രദേശത്തെ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് ഈ ആപ്പിൽ അപ്ലോഡ് ചെയ്യാം. കോർപ്പറേഷൻ ഉദ്യോഗസ്ഥർ നായയെ പിടികൂടി വന്ധ്യംകരിക്കും. നായയെ വന്ധ്യംകരണ കേന്ദ്രത്തിൽ എത്തിച്ച സമയം മുതൽ ശസ്ത്രക്രിയ നടന്ന തീയതി വരെയുള്ള എല്ലാ വിശദാംശങ്ങളും ചിത്രങ്ങൾ സഹിതം ഓൺലൈനിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് തെരുവുനായ്ക്കൾക്ക് മാത്രമായി പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. 2018 മുതൽ ബെംഗളൂരു കോർപ്പറേഷൻ പ്രതിവർഷം ശരാശരി 45,000 തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നുണ്ട്. അതിനാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞു.

Read More

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണശേഷം, ബ്രിട്ടണിലെ രാജാവായി ചാള്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ വലിയ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ലണ്ടനിലെ സെന്‍റ് ജെയിംസ് പാലസിലാണ് ചരിത്രപ്രാധാന്യമുള്ള ചടങ്ങുകൾ നടന്നത്. ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കാനുള്ള ചടങ്ങിനിടെ രാജാവ് അസ്വസ്ഥനാകുന്ന വീഡിയോയും സൈബർ ഇടത്തിൽ ശ്രദ്ധ നേടുകയാണ്. പ്രവേശന വിളംബരത്തിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്‍റെ മേശ വൃത്തിഹീനമാണെന്ന വസ്തുത ചാൾസ് രാജാവിനെ അസ്വസ്ഥനാക്കി. രാജാവ് തന്‍റെ അസ്വസ്ഥതകൾ പരിചാരകരോട് കൃത്യമായി പ്രകടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രഖ്യാപനത്തിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ്, ചാൾസ് രാജാവിന്‍റെ മേശപ്പുറത്ത് മഷി കുപ്പികൾ ഉൾപ്പെടെ അടുക്കിവച്ചിരുന്നു. ഇതെല്ലാം മേശയിൽനിന്ന് നീക്കം ചെയ്യാൻ രാജാവ് ഉടനെ പരിചാരകരോട് ആവശ്യപ്പെടുന്നു. മോശപ്പുറത്ത് നിരവധി സാധനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതില്‍ രാജാവ് എത്രത്തോളം അസ്വസ്ഥനാണെന്ന് വിഡിയോയിലെ അദ്ദേഹത്തിന്റെ മുഖഭാവം തെളിയിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്നത് സർക്കാരിന് നാണക്കേടാണ്. സുരക്ഷയുടെ പേരിൽ പൊലീസ് റോഡുകളിൽ നടത്തുന്ന എല്ലാത്തരം നടപടികളും ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. ഇതിൽ തിരുത്തൽ വേണമെന്നും രാഷ്്ട്രീയ റിപ്പോര്‍ട്ട് രൂപീകരണ ചർച്ചയിൽ ആവശ്യമുയർന്നു. സി.പി.എം ഭരണത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന വിമർശനവും ഉയർന്നു. സി.പി.ഐ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 30 മുതൽ തിരുവനന്തപുരത്ത് നടക്കും. അതിന് മുന്നോടിയായി രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയ്യാറാക്കുന്നതിനുള്ള കൗൺസിൽ യോഗങ്ങൾ ഞായറാഴ്ച ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് യോഗം സമാപിക്കും.

Read More

റഷ്യ: 200 ദിവസത്തിനിടെ 5,767 സാധാരണക്കാരാണ് റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 383 കുട്ടികൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേർ മരിച്ചു. 8,292 സാധാരണക്കാർക്ക് യുദ്ധത്തിൽ പരിക്കേറ്റു. യുദ്ധം ആരംഭിച്ചതു മുതൽ റഷ്യ 3,500 മിസൈലുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ട സൈനികരുടെ വിശദാംശങ്ങൾ യുക്രൈൻ പ്രസിദ്ധീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ ആക്രമണങ്ങൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നോ റഷ്യ അധിനിവേശ പ്രദേശങ്ങളിൽ നിന്നോ ഉള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടാത്തതിനാൽ കൊല്ലപ്പെട്ട സിവിലിയൻമാരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കുകിഴക്കൻ ഖാർകിവ് പ്രവിശ്യയിൽ യുക്രൈയ്നിന്‍റെ മുന്നേറ്റം യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായി പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി കാണുന്നു. കൂടുതൽ ആയുധങ്ങൾ ലഭിച്ചാൽ ഖാര്‍കിവ് നേടിയെടുക്കാമെന്നും യുക്രൈന്‍ കരുതുന്നു.

Read More