Author: News Desk

കൊച്ചി: നേര്യമംഗലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്.

Read More

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകൾ. പൊലീസ് അന്വേഷണത്തോടുള്ള നാവികസേനയുടെ നിസ്സഹകരണം ചൂണ്ടിക്കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടൻ കത്തയക്കും. വെടിയേറ്റ മത്സ്യത്തൊഴിലാളിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. നാവികസേനയുടെ നീക്കങ്ങൾ പൊലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. അപകടത്തിന് തൊട്ടുപിന്നാലെ, വെടിയുണ്ട തങ്ങളുടേതല്ലെന്ന് പ്രഖ്യാപിച്ച നാവികസേന വെടിവയ്പ്പ് പരിശീലനവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ നൽകാൻ വിസമ്മതിച്ചു. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട കേന്ദ്ര സേനയുടെ കൈവശമുള്ള ഇന്ത്യൻ നിർമ്മിത റൈഫിളിൽ ഉപയോഗിക്കുന്നതാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇത് ഉറപ്പിക്കാനും ഉറവിടം കണ്ടെത്താനുമുള്ള നീക്കത്തിന് നാവിക സേന തടസ്സം സൃഷ്ടിക്കുകയാണ്. കേന്ദ്ര സേനയ്ക്കെതിരായ പൊലീസ് അന്വേഷണത്തിന്‍റെ പരിമിതികൾ കണക്കിലെടുത്ത് സംഭവം കേന്ദ്രസർക്കാർ അന്വേഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വെടിയേറ്റ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. ബോട്ടിന്‍റെ ഉടമയും സഹപ്രവർത്തകരും മാത്രമാണ് ആശ്രിതർ. തുടർച്ചയായ നീതി നിഷേധത്തിനെതിരെ മത്സ്യത്തൊഴിലാളികൾ വരും ദിവസങ്ങളിൽ സമരം ശക്തമാക്കും.

Read More

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ശപഥവുമായി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാളുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ അദ്ദേഹം ചെരുപ്പ് ധരിക്കാതെയാണ് പദയാത്ര നടത്തുന്നത്. കോസ്റ്റ്യൂമുകളിൽ വ്യത്യസ്തനായ ഈ ചെറുപ്പക്കാരൻ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള പതാക വീശി ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുയോഗത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. പദയാത്രയെ വരവേൽക്കാൻ തെരുവുകളിൽ തടിച്ചുകൂടുന്ന ജനങ്ങൾക്കിടയിലും ഇദ്ദേഹം ആവേശം സൃഷ്ടിക്കുകയാണ്. പണ്ഡിറ്റ് ദിനേശ് ശർമ്മ എന്ന ഹരിയാന സ്വദേശിയാണ് രാഹുൽ ഗാന്ധിക്കൊപ്പം കശ്മീർ വരെ ചെരുപ്പ് ധരിക്കാതെ പദയാത്രയിൽ പങ്കുചേരുന്നത്. ഇതിന് പിന്നിൽ ഒരു ശപഥവുമുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ മാത്രമേ താനിനി ചെരുപ്പ് ധരിക്കൂ എന്നാണ് ദിനേശ് ശർമ്മ ശപഥം ചെയ്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശ സ്വയംഭരണ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്. മൂന്ന് വകുപ്പുകളിലെയും മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. പേവിഷ പ്രതിരോധ കര്‍മപദ്ധതി വിശദമായി ചർച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ സംബന്ധിച്ച് പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും. തെരുവുനായ്ക്കളുടെ ശല്യത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് വന്ധ്യംകരണം തടസ്സപ്പെട്ടതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസത്തിന്‍റെ കിരീടവുമായി ദസുൻ ഷനകയും സംഘവും. ടൂർണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും തകർപ്പൻ പോരാട്ടവീര്യം പ്രകടിപ്പിച്ച ശ്രീലങ്ക പാകിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി ഏഷ്യാ കപ്പ് കിരീടം നേടി. തുടക്കത്തിൽ പതറിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് ശ്രീലങ്ക 171 റൺസ് വിജയ ലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. ടോസ് ലഭിച്ചിട്ടും പാകിസ്ഥാന് അത് മുതലാക്കാനായില്ല. ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 147 റൺസിന് എല്ലാവരും പുറത്തായി. പ്രമോദ് മധുഷൻ നാല് വിക്കറ്റും വാനിന്ദു ഹസരംഗ മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് പാകിസ്ഥാനെ തകർത്തത്. 

Read More

തിരുവനന്തപുരം: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷത്തിണ് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറക്കം. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. മറ്റ് 10 സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 76 ഫ്ലോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും. കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഉണ്ടായിരിക്കും. മറ്റ് 10 സംസ്ഥാനങ്ങളിലെയും കേരളത്തിലെയും തനത് കലാരൂപങ്ങൾ ഉൾപ്പെടെ എൺപതോളം കലാരൂപങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ സമാപനച്ചടങ്ങും സമ്മാന വിതരണവും നടക്കും.നടൻ ആസിഫ് അലി മുഖ്യാതിഥിയാകും. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോട് അനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഉണ്ടാകും.

Read More

തിരുവനന്തപുരം: കേരളത്തിലെ ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസം രാഹുൽ ഗാന്ധിയും സംഘവും പാറശ്ശാലയിൽ നിന്ന് നേമം വരെ നടന്നത് 25 കിലോമീറ്റർ. ദേശീയ പാതയിലൂടെ രാഹുൽ ഗാന്ധി വേഗത്തിൽ നടന്നപ്പോൾ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് ഒപ്പമെത്താൻ ബുദ്ധിമുട്ടി. കാത്തുനിന്നവരെ കൈവീശിക്കാണിച്ച് പ്രവർത്തകരുടെ അടുത്തേക്കെത്തി അഭിവാദ്യം ചെയ്തായിരുന്നു യാത്ര. നേതാക്കളിൽ പലരും കുറച്ച് ദൂരം സഞ്ചരിച്ച് വിശ്രമത്തിന് ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരാണ് മുഴുവന്‍ ദൂരവും രാഹുലിനൊപ്പം യാത്ര പൂര്‍ത്തിയാക്കിയ പ്രധാന നേതാക്കള്‍. ഭാരത് ജോഡോ നാല് ദിവസം കൊണ്ട് 84 കിലോമീറ്റർ ദൂരം താണ്ടി. ചാണ്ടി ഉമ്മൻ, മഞ്ജുക്കുട്ടൻ, എം.എ സലാം, ഡി. ഗീതാകൃഷ്ണൻ, അനിൽ ബോസ്, പി.വി.ഫാത്തിമ, ഷീബ രാമചന്ദ്രൻ, നബീൽ കല്ലമ്പലം, കെ.ടി.ബെന്നി തുടങ്ങി കേരളത്തിൽനിന്നുള്ള ഒമ്പതുപേർ പദയാത്രയിലെ സ്ഥിരാംഗങ്ങളാണ്.

Read More

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശത്ത് നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട്സ്പ്രിംഗ് സെക്ടറിൽ നിന്നാണ് സൈന്യത്തെ പിൻവലിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന കമാൻഡർ തല ചർച്ചയ്ക്ക് ശേഷമാണ് ഈ നീക്കം. 2020 ന് മുമ്പുള്ള സ്ഥാനത്തേക്ക് പിൻമാറുമെന്നാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്. 2020 ൽ, ചൈനീസ് സൈന്യം അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നുഴഞ്ഞുകയറിയതിനെത്തുടർന്നാണ് ഇന്ത്യ പ്രതിരോധ സൈനിക നടപടികൾ ശക്തമാക്കിയത്. ഗാൽവാൻ താഴ്വരയിൽ ഇരു സൈനികരും തമ്മിലുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി. അതിനുശേഷം, ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി കമാൻഡർ തല ചർച്ചകളാണ് നടന്നത്. പതിനാറാം വട്ട ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരമാണ് ഗോഗ്ര-ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ ഇരു രാജ്യങ്ങളും ആരംഭിച്ചത്. ജൂലൈ 17നാണ് ചർച്ച നടന്നത്.

Read More

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. സ്കോർ: 6–4, 2–6, 7–6, 6–3. ഇതോടെ പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പത്തൊൻപതുകാരനായ അൽകരാസിന് സ്വന്തം. 2001ൽ 20ാം വയസ്സിൽ ഒന്നാം സ്ഥാനത്തെത്തിയ ഓസ്ട്രേലിയയുടെ ലെയ്റ്റൺ ഹെവിറ്റിന്‍റെ പേരിലാണ് ഈ റെക്കോർഡ്. ഉസ്മാൻ ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് യോഗ്യത നേടിയത്. അഞ്ചാം സീഡായ കാസ്പർ റൂഡ് റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. റൂഡിന്‍റെ രണ്ടാമത്തെ ഗ്രാന്‍റ്സ്ലാം ഫൈനലാണിത്.

Read More

ബഹിഷ്കരണാഹ്വാനങ്ങൾക്കിടയിലും രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗമായ ‘ശിവ’ വെറും രണ്ട് ദിവസം കൊണ്ട് നേടിയത് 150 കോടി രൂപ. 9 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 75 കോടി രൂപയാണ് നേടിയത്. ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയാൻ മുഖർജിയാണ് സംവിധാനം.

Read More