Author: News Desk

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ ശക്തികളും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എലിസബത്തിന്‍റെ അവസാനത്തോടെ, അവശേഷിക്കുന്നത് ദരിദ്രരുടെ മേൽ സമ്പത്തിലും വരുമാനത്തിലും അസമത്വം വിതച്ച ഒരു ഭരണകൂടമാണ്.ലാഭക്കൊതിയിലും നികുതി വെട്ടിപ്പിലും ഊന്നി സാമ്രാജ്യത്വ നീക്കങ്ങള്‍ ഏറ്റവും രൂക്ഷമായി നടപ്പാക്കി. അതിനാൽ, രാജവാഴ്ച തുല്യതയുള്ള ഒരു സമൂഹത്തിന്‍റെ നിർമ്മാണത്തിനും പുരോഗതിക്കും ഒരു തടസ്സമാണ്. ജനകീയ പരമാധികാരമെന്നാല്‍ ജനങ്ങളുടെയും അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പരമാധികാരമാണെന്ന് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Read More

പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 11നായിരുന്നു അപർണ ബാലമുരളിയുടെ ജന്മദിനം. ഇതറിഞ്ഞ അണിയറപ്രവർത്തകർ അപർണയ്ക്ക് സെറ്റിൽ പിറന്നാൾ ആഘോഷങ്ങൾ ഒരുക്കി. കേക്ക് മുറിച്ചാണ് അപർണ സെറ്റിലെ ആളുകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു. സംവിധായകൻ ഷാജി കൈലാസ്, ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ദിലീഷ് നായർ, ജി ആർ ഇന്ദുഗോപൻ, നിർമ്മാതാവ് ടോൾവിൻ കുര്യാക്കോസ്, അപർണയുടെ അമ്മ തുടങ്ങി നിരവധി പേർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപർണ കാപ്പയിൽ ജോയിൻ ചെയ്തത്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Read More

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് ആണ് അപകടമുണ്ടായത്. അഞ്ചൽ സ്വദേശികളായ അനിൽ കുമാർ, സുജിത്ത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ തെരുവുനായ അപകടമുണ്ടാക്കിയ സാഹചര്യമുണ്ടായി. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും. അതേസമയം കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സൈക്കിൾ ഓടിക്കുന്നതിനിടെ നായ കുട്ടിക്ക് നേരെ ചാടിക്കയറി ആക്രമിക്കുകയായിരുന്നു.

Read More

ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്‍റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കർഷകശബ്ദം’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 2020 ൽ കർഷകശബ്ദം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പശ്ചിമഘട്ടത്തിന്‍റെ കരട് വിജ്ഞാപനം പ്രകാരം കേരളത്തിലെ 123 ജനവാസമുള്ള ഗ്രാമങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് വിജ്ഞാപനം അവിടുത്തെ കർഷകരുടെ ജീവിതത്തെ വലിയ തോതിൽ ബാധിക്കുമെന്നതിനാൽ അത് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

Read More

ന്യൂഡൽഹി: ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ മുതിർന്ന നേതാവ് അജിത് പവാർ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുള്ള വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് നേതൃനിരയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഞായറാഴ്ച എൻസിപിയുടെ ദേശീയ കൺവെൻഷൻ നടക്കുന്നതിനിടെയാണ് സംഭവം. അജിത് പവാറിനെ സംസാരിക്കാൻ ക്ഷണിക്കുന്നതിന് മുമ്പ് മറ്റൊരു പാർട്ടി നേതാവ് ജയന്ത് പാട്ടീലിനെ ക്ഷണിച്ചതോടെയാണ് അദ്ദേഹം വേദി വിട്ടത്. ദേശീയ തല യോഗമായതിനാലാണ് താൻ സംസാരിക്കാതിരുന്നതെന്ന് അജിത് പവാർ പിന്നീട് വ്യക്തമാക്കിയെങ്കിലും അഭ്യൂഹങ്ങൾക്ക് ശമനമുണ്ടായില്ല. ശരദ് പവാറിന്‍റെ സമാപന പ്രസംഗത്തിന് മുന്നോടിയായി അജിത് പ്രസംഗിക്കുമെന്ന് മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അജിത് തന്‍റെ സീറ്റിൽ നിന്ന് എഴുന്നേറ്റു പോയിരുന്നു. ശുചിമുറി ഉപയോഗിക്കാൻ പോയതാണെന്നും തിരിച്ചെത്തുമെന്നും പ്രഫുൽ പട്ടേൽ പാർട്ടി അംഗങ്ങളോട് പറഞ്ഞു. അതേസമയം എൻസിപി എംപിയും പവാറിന്‍റെ മകളുമായ സുപ്രിയ സുളെ അജിത്തുമായി സംസാരിക്കുകയും അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം എത്തിയപ്പോഴേക്കും ശരദ്…

Read More

ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രണ്ട് മാസത്തിനുള്ളിൽ വെൽനെസ് സെന്‍ററുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹോമിയോപ്പതി, ആയുർവേദ, അലോപ്പതി ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കുക. യോഗ സൗകര്യങ്ങൾ, വ്യായാമ ഉപകരണങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ വെൽനസ് സെന്‍ററിൽ ഉൾപ്പെടുന്നു. ഗർഭിണികളുടെ ആരോഗ്യ പരിരക്ഷയും പ്രസവവും, കുട്ടികളുടെ ആരോഗ്യം, പ്രായമായവരുടെ സംരക്ഷണം എന്നിവയാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

Read More

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്ന് കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിമധ്യേ കാർ ഉപേക്ഷിച്ച് ഓടിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാൻ ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ് ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിലെത്താൻ മൂന്ന് കിലോമീറ്റർ മാത്രം ബാക്കി ഉള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. സാധാരണ ഗതിയിൽ ഇവിടെ നിന്ന് ആശുപത്രിയിലെത്താൻ 10 മിനിറ്റാണ് വേണ്ടത്. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ, ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് ആവശ്യമാണെന്ന് കണ്ടു. തുടർന്ന് ഡോക്ടർ കാർ ഡ്രൈവർക്ക് കൈമാറി ഓടുകയായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ മൂന്ന് കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് ഉണ്ടായില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വാഹനം ഉപേക്ഷിച്ച് ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഡോക്ടർ പറഞ്ഞു.

Read More

രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ലെന്ന് പി ജയചന്ദ്രൻ. അനാവശ്യമായി സംഗീതത്തെ സങ്കീർണ്ണമാക്കാൻ രവീന്ദ്രൻ ശ്രമിച്ചെന്നും ജയചന്ദ്രൻ പറഞ്ഞു. ദേവരാജൻ ഉൾപ്പെടെയുള്ള സംഗീത സംവിധായകർക്ക് ശേഷം ജോൺസണ് മാത്രമാണ് മാസ്റ്ററാകാൻ അർഹതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഓരോരുത്തർക്കും അവരുടേതായ ശൈലികളുണ്ടായിരുന്നു. ജി ദേവരാജനാണ് എന്‍റെ യഥാർത്ഥ ഗുരുവും. അദ്ദേഹത്തിന്‍റെ എല്ലാ പാട്ടുകളും മനോഹരവും വ്യത്യസ്തവുമാണ്. ഇന്ന്, അത്തരം കഴിവുള്ള ആളുകളെ നാം കാണുന്നില്ല. എം.എസ്. വിശ്വനാഥൻ എല്ലാവരേക്കാളും മികച്ചവനാണ്. അവർക്ക് ശേഷം, മാസ്റ്റർ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരു വ്യക്തിയാണ് ജോൺസൺ. ജോൺസണ് ശേഷം മാസ്റ്റർ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരും ഇല്ലെന്നും ജയചന്ദ്രൻ പറഞ്ഞു.  രവീന്ദ്രൻ മാസ്റ്ററെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഞാൻ അദ്ദേഹത്തെ ഒരു മാസ്റ്റർ കമ്പോസറായി കാണുന്നില്ല. അദ്ദേഹത്തിന്റെ…

Read More

ഖത്തർ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരിച്ചു. ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്‍റർഗാർട്ടൻ കെജി 1 വിദ്യാർത്ഥിനി മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും ഇളയ മകളാണ് മിൻസ. രാവിലെ ആറുമണിയോടെ സ്കൂളിലേക്കുള്ള യാത്രാമധ്യേ കുട്ടി ബസിൽ കിടന്നുറങ്ങി. കുട്ടി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരൻ ശ്രദ്ധിച്ചില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനത്തിന്‍റെ വാതിൽ പൂട്ടി പോവുകയായിരുന്നു. മിൻസയുടെ മരണത്തിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുശോചിച്ചു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്‍റെ പൊന്നിയിൻ സെൽവൻ. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരവധി സൂപ്പർതാരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നടി അമല പോളിനെ തേടിയും ചിത്രത്തിലെ അവസരം എത്തിയിരുന്നു. എന്നാല്‍ താരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ചിത്രത്തിനോട് നോ പറയാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍.  സിനിമയ്ക്കായി മണിരത്നത്തെ സമീപിച്ചപ്പോൾ താൻ ശരിയായ മാനസികാവസ്ഥയിലായിരുന്നില്ലെന്ന് താരം പറയുന്നു. ചിത്രം നിരസിച്ചതിൽ ഖേദമില്ലെന്നും താരം പറഞ്ഞു. പൊന്നിയിന്‍ സെല്‍വത്തിനു വേണ്ടി മണിരത്‌നം സാര്‍ എന്നെ ഒഡിഷന്‍ ചെയ്തിരുന്നു. ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു. മണി സാറിന്റെ വലിയ ആരാധികയാണ് ഞാന്‍. എന്നാല്‍ ആ സമയത്ത് അത് നടന്നില്ല. ഞാന്‍ ഏറെ നിരാശയിലും ദുഃഖത്തിലുമായി- അമല പറഞ്ഞു. പിന്നീട് 2021 ൽ ഇതേ പ്രൊജക്റ്റിനായി വീണ്ടും വിളിപ്പിച്ചു. എന്നാൽ ആ സമയത്ത് ഞാൻ അത് ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അതിനാൽ ഞാൻ വിസമ്മതിച്ചു. അക്കാര്യത്തിൽ പശ്ചാത്താപമൊന്നുമില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും.…

Read More