- കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്
- കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ
- വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം
- സ്ത്രീകള്‍ക്കുള്ള ‘ശക്തി’ കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
- ‘പാരഡി ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം’: വി ഡി സതീശൻ
- കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
- ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി
- മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല
Author: News Desk
ന്യൂഡൽഹി: സൈനികർക്കോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളിൽ നിർമ്മിച്ച ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും തടയണം. ചൈനീസ് നിർമിത മൊബൈൽ ഫോണുകളിൽ വിവിധ മാൽവെയറുകളും സ്പൈവെയറുകളും കണ്ടെത്തിയിട്ടുണ്ട്. നിരവധി സൈനികരുടെ ഫോണുകളിൽ നിന്ന് രഹസ്യാന്വേഷണ ഏജൻസികൾ ഇത്തരം സംശയാസ്പദമായ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഗീത എസ് നായർ (63) അന്തരിച്ചു. പകൽപൂരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിയാണ്. ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളിൽ ഗീത എസ് നായർ അഭിനയിച്ചിട്ടുണ്ട്. പിതാവ് പരേതനായ എ.ആർ.മേനോൻ. മാതാവ് പരേതയായ സാവിത്രി അമ്മ (റിട്ട. കാനറാ ബാങ്ക്), സഹോദരി ഗിരിജ മേനോൻ (റിട്ട. കാനറാ ബാങ്ക്), മക്കൾ: വിനയ് കുമാർ (ദുബായ്), വിവേക് (ഡൽഹി), മരുമക്കൾ: ആരതി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ നടക്കും.

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്. യാത്രക്കാർക്ക് മാതൃകാപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ മികവ് പുലർത്തിയതിനാണ് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ (എസിഐ) എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യു) അവാർഡ്. മികച്ച യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണ് ഈ പുരസ്കാരമെന്ന് അബുദാബി എയർപോർട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജമാൽ സലിം അൽ ദാഹിരി പ്രതികരിച്ചു.
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നീക്കം. കേസിൽ റോബിൻ ഡിസ്റ്റിലറീസ് പാർട്ണർ അരുൺ രാമചന്ദ്രൻ പിള്ളയെ മെയ് 13 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായ മദ്യവ്യവസായി അമന്ദീപ് ധാലിനെ ജൂൺ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആരോപണവിധേയരായ മദ്യക്കമ്പനിയുമായി അരുണിന് ബന്ധമുണ്ടെന്നും അറസ്റ്റിലായ മദ്യവ്യവസായി സമീർ മഹാന്ദ്രുവുമായി ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി.

എറണാകുളം: ഇ.പി ജയരാജൻ്റെ ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പോലീസിന് തിരിച്ചറിയാൻ ബുദ്ധിമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടായിട്ടും കേന്ദ്രം വനിതാ സംവരണ ബിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് പങ്കില്ല. പാർട്ടി പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരത്തിനെതിരെയും ആൺകുട്ടികൾ പാന്‍റും ഷർട്ടും ധരിച്ച് സമരം ചെയ്യുന്നത് പോലെയാണ് പെൺകുട്ടികളും സമരം ചെയ്യുന്നതെന്നായിരുന്നു ഇ.പി ജയരാജന്‍റെ വിവാദ പരാമർശം. ഇത് സി.പി.എം ഉയർത്തിക്കാട്ടുന്ന ലിംഗ നിഷ്പക്ഷതയ്ക്ക് എതിരാണെന്ന വിമർശനവും വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.പിയെ പിന്തുണച്ച് പാർട്ടി സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
മേൽപ്പറമ്പ്: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടതിന് മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും ഷാജി ചോദിച്ചു. മൈക്ക് നല്ലതായതുകൊണ്ടാണ് ആളുകൾ ഒത്തുകൂടുന്നതെന്നാണ് ഗോവിന്ദൻ മാഷ് കരുതിയത്. മൈക്ക് നല്ലതായതുകൊണ്ടല്ല, മറിച്ച് പറയുന്നവനും അവന്‍റെ പാർട്ടിയും നല്ലതായതുകൊണ്ടാണ്. പരിപാടിയിൽ ആരും പങ്കെടുക്കാത്തതിന്‍റെ പേരിൽ മൈക്ക് മോശമാണെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോയെന്നും ഷാജി ചോദിച്ചു. ഇതോടെ പിണറായി വിജയന് ശേഷവും സി.പി.എമ്മിൽ ഒരു പോക്കിരിയുണ്ടെന്ന് വ്യക്തമായെന്നും ഷാജി പറഞ്ഞു. തൃശൂർ ജില്ലയിലെ ജനകീയ പ്രതിരോധ ജാഥയുടെ പര്യടനത്തിനിടെ മാളയിൽ നടന്ന സ്വീകരണത്തിലാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്. “നിൻ്റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി?” എന്ന് ഗോവിന്ദൻ യുവാവിനോട് ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ്…
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തുന്ന പ്രവണത തടയാനാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ട് തീരത്ത് കഴിഞ്ഞ വർഷം മാത്രം 45,000 ത്തിലധികം കുടിയേറ്റക്കാർ അനധികൃതമായി ബോട്ടുകളിൽ എത്തിയിരുന്നു. 2018 ൽ ഇംഗ്ലണ്ടിലെത്തിയവരേക്കാൾ 60 % കൂടുതൽ ആളുകൾ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെത്തിയിരുന്നു. അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ഇത്തരം സന്ദർശകരെ നാടുകടത്താനുള്ള നീക്കങ്ങൾ യുകെ ആരംഭിച്ചിട്ടുണ്ട്. ചില അഭയാർഥികളെ റുവാണ്ടയിലേക്ക്…
കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി.സി തോമസിന്‍റെ മകൻ ജിത്തു തോമസ് (42)നിര്യാതനായി. അർബുദ ബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഐ ടി എഞ്ചിനീയറായിരുന്നു ജിത്തു. ഭാര്യ തിരുവല്ല സ്വദേശിയായ ജയത, മക്കൾ ജോനാഥൻ, ജോഹൻ.