- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
കോട്ടയം: മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്‍റുമായ പ്രൊഫ.എൻ.എം.ജോസഫ് (79) അന്തരിച്ചു. ഇന്ന് പുലർച്ചെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് പാലാ കടപ്പാട്ടൂരിലെ വസതിയിൽ എത്തിക്കും. ശവസംസ്കാരം നാളെ. 1943 ഒക്ടോബർ 18-ന് ജോസഫ് മാത്യുവിന്‍റെയും അന്നമ്മ മാത്യുവിന്‍റെയും മകനായി ജനിച്ചു. അറിയപ്പെടാത്ത ഏടുകൾ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987-91 കാലത്ത് കേരള മന്ത്രിസഭയിൽ വനം മന്ത്രിയായി. പി.സി. ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയിൽ എത്തിയത്.
നിർത്തിവെച്ച അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ നടപടികൾ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ ഇന്ന് പുനരാരംഭിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന പ്രകാരം മാറ്റിവച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുക. കേസിൽ ഇതുവരെ 15 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം. അതേസമയം, അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മധുവിന്‍റെ കുടുംബം സങ്കടകരമായ അവസ്ഥയിലാണെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്‍റെ അമ്മയെയും സഹോദരിയെയും ഗവർണർ ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
ന്യൂഡൽഹി: ഗ്യാന്‍വാപി പള്ളി വിഷയത്തിൽ വാരണാസി കോടതിയുടെ വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിന്ദു വിഗ്രഹങ്ങൾക്ക് മുന്നിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദുത്വ പക്ഷക്കാരായ സ്ത്രീകൾ സമർപ്പിച്ച ഹർജി പരിഗണിക്കുമെന്നായിരുന്നു വാരണാസി കോടതി വിധിച്ചത്. കോടതി വിധി രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. രാജ്യവും നമ്മളും ഇപ്പോഴും ബാബരി മസ്ജിദ് കേസിന്‍റെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഒവൈസി പറഞ്ഞു.
ന്യൂ ഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.71 ശതമാനത്തില്‍ നിന്ന് 7.00 ശതമാനമായി ഉയർന്നു. തുടർച്ചയായ എട്ടാം മാസവും പണപ്പെരുപ്പം റിസർവ് ബാങ്കിന്‍റെ ഉയർന്ന പരിധിക്ക് മുകളിലാണ്. ഭക്ഷ്യവസ്തുക്കളുടെ വില വർധനവാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് നിഗമനം. ജൂലൈയിൽ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ച 2 ശതമനം മുതല്‍ 6 ശതമാനം വരെ വരുന്നതിന്റെ മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം. ഓഗസ്റ്റിൽ സിപിഐ 6.90 ശതമാനം വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളിൽ പലിശനിരക്ക് കൂടുതൽ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും എന്നാണ് റിപ്പോര്‍ട്ട്.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മധുവിന്‍റെ കുടുംബം പരിതാപകരമായ അവസ്ഥയിലാണെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്‍റെ അമ്മയെയും സഹോദരിയെയും ഗവർണർ ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ രേഖാമൂലം നൽകാൻ നിർദേശിച്ചതായും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഗവർണറുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്നുവെന്ന് മധുവിന്‍റെ സഹോദരി സരസു മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ സ്പെഷ്യൽ പബ്ലിക്പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് ശമ്പളം അനുവദിക്കാൻ ഇടപെടണമെന്നും ഗവർണറോട് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങലിലാണ് കൂടിക്കാഴ്ച നടക്കുക. സിൽവർലൈൻ വിരുദ്ധ സമരസമിതി രാഹുൽ ഗാന്ധിയെ കാണാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ ന്യായമാണെന്നും പദ്ധതികൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടെയ്നർ ജാഥയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ തിരഞ്ഞാണ് ഭാരത് ജോഡോ യാത്രയുടെ പാത തയ്യാറാക്കിയിട്ടുള്ളതെന്നും ആർക്കെതിരെയാണ് ഈ കണ്ടെയ്നർ ജാഥ നടത്തുന്നതെന്നും സ്വരാജ് ചോദിച്ചു. മൊത്തം 12 സംസ്ഥാനങ്ങളിലൂടെയാണ് ജാഥ കടന്നുപോകുന്നത്. അവയിൽ ഏഴെണ്ണവും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ തിരഞ്ഞാണ് റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.
സമീപകാലത്ത് തുർക്കി ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അർദാ ടുറാൻ കളിക്കളത്തിനോട് വിട പറഞ്ഞു. 35കാരനായ ടുറാൻ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മിഡ്ഫീൽഡറായ ടുറാൻ, തുർക്കിയിലെ സൂപ്പർക്ലബ്ബായ ഗലാറ്റസരെയിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2011ൽ ടുറാൻ സ്പാനിഷ് സൂപ്പർ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. അത്ലറ്റിക്കോയ്ക്കായി 170 ലധികം മത്സരങ്ങൾ ടുറാൻ കളിച്ചിട്ടുണ്ട്. ക്ലബ്ബിനൊപ്പം ലാ ലിഗ, കോപ്പ ഡെൽ റേ, യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ടുറാൻ നേടി. 2014 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള അത്ലറ്റിക്കോയുടെ മുന്നേറ്റത്തിൽ ടുറാൻ ഒരു നിർണ്ണായക ശക്തിയായി മാറി. അത്ലറ്റികോയിലെ തകർപ്പൻ പ്രകടനമാണ് ടുറാനെ ബാഴ്സലോണയിലേക്ക് എത്തിച്ചത്. എന്നാൽ രണ്ടര വർഷം ബാഴ്സയ്ക്കായി കളിച്ചിട്ടും ടുറാൻ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ബാഴ്സയുമായുള്ള ടുറാന്‍റെ ബന്ധം വഷളായി. 2018ൽ തുർക്കിയിലേക്ക് മടങ്ങിയെത്തിയ ടുറാൻ ആദ്യം ഇസ്താംബൂൾ ബസെഷിറിലും പിന്നീട് ഗലാറ്റസരെയിലും കളിച്ചു. കഴിഞ്ഞ സീസണിന്‍റെ അവസാനത്തിൽ…
ദുബായ്: എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ. ഞായറാഴ്ചയാണ് രാജ്ഞിയുടെ ചിത്രത്തോടൊപ്പം കെട്ടിടം പ്രകാശിച്ചത്. 70 വർഷത്തിലേറെയായി സിംഹാസനത്തിലിരുന്ന, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞിക്ക്, ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും ഇവരുടെ കൂടെ ചേരുന്നു. ശ്രദ്ധേയമായ രീതിയിലാണ് കെട്ടിടം ആദരാഞ്ജലികൾ അർപ്പിച്ചത്. ഞായറാഴ്ച രാജ്ഞിയുടെ ചിത്രത്തോടൊപ്പമാണ് കെട്ടിടം പ്രകാശിപ്പിച്ചത്.
ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. ലാവലിൻ കേസിൽ 30 തവണ മാറ്റിവച്ച സി.ബി.ഐയുടെ പുനഃപരിശോധനാ ഹർജിയാണ് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കുക. നേരത്തെ, കേസ് പരിഗണിക്കവേ, ശക്തമായ തെളിവുകൾ നൽകാൻ ജസ്റ്റിസ് യു.യു.ലളിത് സി.ബി.ഐക്ക് നിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് രാവിലെ സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നത്. ഈ ബെഞ്ചിൽ ഇന്നത്തെ വാദം പൂർത്തിയായ ശേഷം മാത്രമേ ലാവലിൻ കേസ് പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ. ‘വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി എസ്എഫ്ഐ രാജ്യത്ത് നടത്തുന്ന യാത്ര രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കണ്ട് പഠിക്കാവുന്നതാണെന്ന് അർഷോ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പി എം ആർഷോയുടെ കുറിപ്പ്: “കോൺഗ്രസിന്‍റെ സീറ്റ് ജോഡോ” ഒഴികെയുള്ള മറ്റൊരു യാത്ര ഇന്ത്യൻ ഗ്രാമീണ, നഗര പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. രാഹുലിനും കോൺഗ്രസിനും പഠിക്കാൻ കഴിയുന്ന ഒരു യാത്രയാണിത്. ‘വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐയുടെ വിവിധ ജാഥകൾ രാജ്യത്തുടനീളം സഞ്ചരിക്കുകയാണ്. ഇന്ത്യയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പകർച്ചവ്യാധി കാലഘട്ടം രാജ്യവ്യാപകമായി വിദ്യാഭ്യാസത്തെ പിന്നോട്ട് നയിച്ചു, കടുത്ത ഡിജിറ്റൽ വിഭജനം, ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിലെ ലിംഗപരമായ വിടവ്, വിദ്യാഭ്യാസ അവകാശങ്ങൾ ഉൾക്കൊള്ളാനുള്ള അഭാവം എന്നിവ പ്രശ്നങ്ങൾ വഷളാക്കി.
