- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്‌തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഹർജി. നിരവധി തവണ മാറ്റിവച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റുകയാണെന്ന് അഭിഭാഷക ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കേസ് പട്ടികയിൽ നിന്ന് നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ 2021 ഏപ്രിലിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിക്ക് എതിരായാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയേക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 2018 ജനുവരി 11നാണ് കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. എന്നാൽ അതിനുശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ…
വയനാട്: വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങി. വളർത്തു നായയെ പിടികൂടി. കോന്നാംകോട്ടിൽ സത്യൻ-ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെയാണ് പുലി പിടികൂടിയത്.
ജയ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്‍റെ വില സംബന്ധിച്ച ബി.ജെ.പിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. അമിത് ഷായുടെ മഫ്ലറിന് 80,000 രൂപയാണ് വിലയെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ബിജെപി നേതാക്കൾ 2.5 ലക്ഷം രൂപ വിലമതിക്കുന്ന സൺ ഗ്ലാസുകളാണ് ധരിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന അസാധാരണമായ സ്വീകാര്യത ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുവെന്ന് ഗെഹ്ലോട്ട് പറഞ്ഞു. “ഭാരത് ജോഡോ യാത്രയിൽ അവർക്ക് എന്താണ് പ്രശ്നം? 2.5 ലക്ഷം രൂപ വിലവരുന്ന സൺഗ്ലാസും 80,000 രൂപ വിലമതിക്കുന്ന മഫ്ലറും ധരിച്ചാണ് അവർ രാഹുൽ ഗാന്ധിയുടെ ടി-ഷർട്ടിനെക്കുറിച്ച് സംസാരിക്കുന്നത്. ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്ലറിന്‍റെ വില 80,000 രൂപയാണ്,” ഗെഹ്ലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടി ഷർട്ടിൽ ഉൾപ്പെടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലിനെ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലാക്കി മാറ്റാൻ നഗരസഭയുടെ പദ്ധതി. മൂവാറ്റുപുഴ സബ് ജയിലിനെ ഹരിത ജയിലാക്കി മാറ്റുന്ന പദ്ധതി ഡീൻ കുര്യാക്കോസ് എം.പി 14ന് പ്രഖ്യാപിക്കും. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അധ്യക്ഷനാകും. നഗര ഹരിതവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിലെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണു സബ് ജയിലിൽ ശുചിത്വം ഉറപ്പാക്കാനും ഹരിതാഭമാക്കി മാറ്റാനും നഗരസഭ നടപടി ആരംഭിച്ചത്. സംരക്ഷിത മേഖലയെന്ന നിലയിൽ മുനിസിപ്പൽ ശുചീകരണത്തൊഴിലാളികൾക്കും മറ്റും ദിവസേന ജയിൽ വളപ്പിൽ പ്രവേശിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിന് മാത്രമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. മൂവാറ്റുപുഴ സബ് ജയിലിൽ നിന്ന് പ്രതിദിനം 40 കിലോയോളം ജൈവമാലിന്യങ്ങളാണ് പുറന്തള്ളുന്നത്. 60,000 രൂപ ചെലവിൽ ജയിൽ വളപ്പിൽ തന്നെ ഇത് സംസ്കരിക്കാൻ ബയോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. ഇതോടൊപ്പം ജയിൽ പരിസരം ഹരിതാഭമാക്കാൻ വൃക്ഷത്തൈകൾ…
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു. മോട്ടറോള ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ സ്മാർട്ട് ഫോണുകൾ ആണ് അവതരിപ്പിച്ചത്. മോട്ടറോള എഡ്ജ് 30 അൾട്രാ, മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ എന്നിവയാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ. മോട്ടോറോള എഡ്ജ് 30 അൾട്രായാണ് ഏറ്റവും പ്രതീക്ഷയുള്ള സ്മാർട്ട്ഫോണുകൾ, കാരണം ഈ സ്മാർട്ട്ഫോണുകൾ 200-മെഗാപിക്സൽ ക്യാമറകളുമായാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. അതുപോലെ, മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ കാര്യം വരുമ്പോൾ, ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ 50-മെഗാപിക്സൽ ക്യാമറകളുമായാണ് എത്തുന്നത്. മോട്ടറോള എഡ്ജ് 30 അൾട്രാ ഫോണുകളുടെ മറ്റ് സവിശേഷതകൾ പരിശോധിച്ചാൽ, സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസ്സറുകളുമായാണ് ഇത് വരുന്നത്.
40 വർഷം വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന ആളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ ചിയാൻ വിക്രം. വിവാഹത്തിൽ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്‌തു. വിക്രമിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികെ അടുത്തിടെ മരിച്ച ഒഴിമാരന്റെ മകന്‍റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. തിങ്കളാഴ്ചയാണ് ഒഴിമരന്‍റെ മകൻ ദീപക്കിന്‍റെയും വർഷിണിയുടെയും വിവാഹം നടന്നത്. തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. വിവാഹച്ചടങ്ങിൽ താലി കൈമാറിയത് വിക്രമാണ്. ദീപക്കിന്‍റെ അമ്മയും വിക്രമിന്‍റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ചടങ്ങിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്ത നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഒരുക്കിയ കെ.ഇ.മാമ്മന്‍റെയും പി.ഗോപിനാഥൻ നായരുടെയും സ്മൃതിമണ്ഡപ ഉദ്ഘാടനച്ചടങ്ങിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി എത്താതിരുന്നത്. ശശി തരൂർ ഉൾപ്പെടെയുള്ളവർ ഇതിനെ പരസ്യമായി വിമർശിച്ചിരുന്നു. ഇപ്പോഴിതാ രാഹുലിന്‍റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം വി ജയരാജൻ. രാഹുൽ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചെന്ന് അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ അഭാവം ശൈശവാവസ്ഥയിലെ കളിതമാശയായി ആർക്കും കാണാൻ കഴിയില്ല. നിർണായക ഘട്ടങ്ങളിൽ കുട്ടിത്തം കാണിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ‘വിദേശത്ത് പോകുന്നത് നല്ലതാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഈ കാര്യങ്ങളല്ല, മറിച്ച് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടത്. കേരളം ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്’, ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഉദ്യോഗസ്ഥ സംഘം എന്നിവർ ഒക്ടോബർ ആദ്യം യൂറോപ്പിലേക്ക് പോകാനാണ് തീരുമാനം. രണ്ടാഴ്ചത്തെ യാത്രയാണിത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലാൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമെ നോർവേയും സംഘം സന്ദർശിക്കും.
ദോഹ: ലോകകപ്പിന്‍റെ ആവേശം ഉയർത്താൻ, ടൂർണമെന്‍റിനിടെ ആരാധകർക്കായി പ്രത്യേക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടകർ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 2 വരെ ഫിഫ ഫാൻ ഫെസ്റ്റിവലിന്‍റെ വേദിയായ അൽ ബിദ പാർക്കിലാണ് ഓരോ ടീമിലും അഞ്ച് കളിക്കാർ വീതമുള്ള കപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടം, നോക്കൗട്ട് റൗണ്ടുകൾ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ ഫിഫ ലോകകപ്പിന്‍റെ അതേ ഫോർമാറ്റിലാണ് അഞ്ച് ദിവസത്തെ ടൂർണമെന്‍റ് നടക്കുക. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന 32 ടീമുകളുടെ ആരാധകർക്ക് ഫാൻസ് കപ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. ഏത് ടീമിനെയാണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരന്മാരോ താമസക്കാരോ ആയിരിക്കണം. ഫിഫ ലോകകപ്പിനുള്ള മാച്ച് ടിക്കറ്റ് എല്ലാ കളിക്കാർക്കും നിർബന്ധമാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ബെംഗളൂരു: ജനങ്ങളുടെയും കര്‍ഷകരുടെയും ശബ്ദമാകാനുള്ള തെലങ്കാന രാഷ്ട്രീയ സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരസ്യ പിന്തുണ അറിയിച്ച് ജെ.ഡി.എസ്. ജെ.ഡി.എസ് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദിൽ കെസിആറുമായുള്ള ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
